ചോദ്യം: എന്താണ്‌ സഭ?

ഉത്തരം:
സഭ എന്നത്‌ വെറും ഒരു കെട്ടിടം എന്നാണ്‌ പലരും അതിനെപ്പറ്റി മനസ്സിലാക്കിയിരിക്കുന്നത്‌. എന്നാല്‍ സഭ എന്ന വിഷയത്തെപ്പറ്റി വേദപുസ്തകം പഠിപ്പിക്കുന്നത്‌ അങ്ങനെയല്ല. സഭ എന്നതിനു മൂലഭാഷയില്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക്‌ "എക്ലേസിയ" എന്നാണ്‌. അതിന്റെ വാച്യാര്‍ത്ഥം "വിളിക്കപ്പെട്ടവരുടെ കൂട്ടം" എന്നാണ്‌. ഇത്‌ ഒരു കെട്ടിടത്തെ അല്ല ഒരു കൂട്ടം ആളുകളെ ആണ്‌ കുറിക്കുന്നത്‌. റോമ.16:5 ല്‍ "അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്വീന്‍" എന്നു പറഞ്ഞപ്പോള്‍ അവരുടെ വീട്ടില്‍ കൂടിവരുന്ന വിശ്വാസികളെ വന്ദനം അറിയിക്കുവാനാണ്‌ പൌലൊസ്‌ പറഞ്ഞത്‌.

തലയായ ക്രിസ്തുവിന്റെ ശരീരമാണ്‌ സഭ. എഫെ.1:22,23 ഇങ്ങനെ പറയുന്നു. "സര്‍വ്വവും അവന്റെ കാല്‍കീഴാക്കി വെച്ചു അവനെ സര്‍വ്വത്തിനും മീതെ തലയാക്കി എല്ലാറ്റിലും എല്ലാം നിറയ്ക്കുന്നവന്റെ നിറവായിരിക്കുന്ന അവന്റെ ശരീരമായ സഭയ്ക്ക്‌ കൊടുക്കുകയും ചെയ്തിരിക്കുന്നു". ക്രിസ്തുവിന്റെ ശരീരമായ സഭ പെന്തക്കോസ്ത്‌ (അപ്പൊ. 2) ദിവസത്തിലിരുന്ന് കര്‍ത്താവിന്റെ രണ്ടാം വരവു വരെയുള്ള കാലത്തെ സകല വിശ്വാസികളും ഉള്‍പ്പെട്ടതാണ്‌. ഈ ശരീരം രണ്ടു വ്യത്യസ്ത തലങ്ങളില്‍ വര്‍ത്തിക്കുന്നു. 1) യേശുക്രിസ്തുവുമായി വ്യക്തിപരമായ ബന്ധമുള്ള സകലരും അഖില ലോക സഭയില്‍ അംഗങ്ങളാണ്‌. "യെഹൂദന്‍മാരോ, യവനരോ, ദാസന്‍മാരോ, സ്വതന്ത്രരോ നാം എല്ലാവരും ഏക ശരീരമാകുമാറു ഒരേ ആത്മാവില്‍ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തും ഇരിക്കുന്നു" (1കൊരി.12:13). ഈ വാക്യത്തിന്റെ അടിസ്ഥാനത്തില്‍ വിശ്വസിക്കുന്ന എല്ലാവരും വിശ്വസിക്കുന്ന ആ നിമിഷത്തില്‍ തന്നെ അവന്റെ ശരീരത്തിന്റെ അംഗങ്ങള്‍ ആവുകയും അവര്‍ എല്ലാവരും അതിന്റെ അടയാളമായി അവന്റെ ആത്മാവിനെ പ്രാപിക്കയും ചെയ്യുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്‌. ഈ അഖില ലോക സഭയുടെ അംഗങ്ങള്‍ എല്ലാവരും ദൈവകൃപയാല്‍ യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ സൌജന്യമായ രക്ഷ കരസ്തമാക്കിയവരാണ്‌.

2) പ്രാദേശിക സഭകളെപ്പറ്റി ഗലാ.1:1-2 വാക്യങ്ങളില്‍ വായിക്കുന്നു. "...അപ്പൊസ്തലനായ പൌലൊസും കൂടെയുള്ള സകല സഹോദരന്‍മാരും ഗലാത്യ സഭകള്‍ക്ക്‌ എഴുതുന്നത്‌" ഗലാത്യ എന്ന പ്രദേശത്ത്‌ അനേക സ്ഥലം സഭകള്‍ ഉണ്ടായിരുന്നു എന്ന്‌ ഈ വിവരണത്തില്‍ നിന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. നാം സാധാരണ കേള്‍ക്കറുള്ളതുപോലെ കത്തോലിക്ക സഭയോ, യാക്കോബായ സഭയോ അങ്ങനെ മറ്റേതെങ്കിലും പേരുകള്‍ ഉള്ള സഭകള്‍ അല്ല ദൈവത്തിന്റെ സഭ. അവയൊക്കെ ഓരോരോ സമുദായങ്ങളാണ്‌. ആ സമുദായങ്ങളിലും രക്ഷിക്കപ്പെട്ടവര്‍ ദൈവസഭയുടെ അംഗങ്ങളാണ്‌. രക്ഷിക്കപ്പെട്ടവര്‍ മാത്രം ആരാധിക്കുവാനും കൂട്ടായ്മ അനുഭവിക്കുവാനുമായി കൂടിവരുന്നതിനെ ആണ്‌ പ്രാദേശിക സഭ അല്ലെങ്കില്‍ സ്ഥലം സഭ എന്നു വിളിക്കപ്പെട്ടിരിക്കുന്നത്‌. രക്ഷിക്കപ്പെട്ടവര്‍ എല്ലാവരും അഖില ലോക സഭയുടെ അംഗങ്ങളാണ്‌. രക്ഷിക്കപ്പെട്ട അഖില ലോക സഭയുടെ അംഗങ്ങള്‍ കൂട്ടായ്മയ്ക്കും ആരാധനയ്ക്കുമായി സ്ഥലം സഭകളോടുള്ള ബന്ധത്തില്‍ ആയിരിക്കേണ്ടതാണ്‌.

ചുരുക്കിപ്പറഞ്ഞാല്‍, സഭ ഒരു കെട്ടിടമോ ഒരു സഭാ വിഭാഗമോ (സമുദായം) അല്ല. വേദപുസ്തക അടിസ്ഥാനത്തില്‍ സഭ ക്രിസ്തുവിന്റെ ശരീരമാണ്‌. അവര്‍ രക്ഷയ്ക്കായി ക്രിസ്തുവിന്റെ പരമയാഗത്തില്‍ മാത്രം ആശ്രയിക്കുന്നവരാണ്‌ (യോഹ.3:16; 1കൊരി.12:13). സ്ഥലം സഭകള്‍ രക്ഷിക്കപ്പെട്ടവരുടെ പ്രാദേശിക കൂടിവരവുകളാണ്‌. സ്ഥലം സഭകള്‍ ആണ്‌ 1കൊരി.12 ല്‍ പറഞ്ഞിരിക്കുന്നതുപോലെ ക്രിസ്തു ശരീരത്തിന്റെ പ്രായോഗീക പ്രവര്‍ത്തന മേഖലയായിരിക്കുന്നത്‌. കര്‍ത്താവായ യേശുക്രിസ്തുവിലും അവന്റെ കൃപയിലും വളരുവാന്‍ ഇടയാകേണ്ടതിന്‌ അന്വേന്യം പ്രോത്സാഹിപ്പിക്കുവാനും, പഠിപ്പിക്കുവാനും ,ഒരുമിച്ച്‌ വളരുവാനും അവസരം ഉണ്ടാക്കി കൊടുക്കുന്ന ക്രിസ്തു ശരീരത്തിന്റെ പ്രാദേശീക സാക്ഷാത്കരണം ആണ്‌ സ്ഥലം സഭകള്‍.



ചോദ്യം: സഭയുടെ ഉദ്ദേശം എന്താണ്‌?

ഉത്തരം:
സഭയുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമായി എഴുതിയിരിക്കുന്ന വാക്യമാണ്‌ അപ്പൊ.2:42. "അവര്‍ അപ്പൊസ്തലന്‍മാരുടെ ഉപദേശം കേട്ടും, കൂട്ടായ്മ ആചരിച്ചും, അപ്പം നുറുക്കിയും, പ്രാര്‍ത്ഥന കഴിച്ചും പോന്നു". ഈ വാക്യത്തില്‍ സഭ ഇന്നു ചെയ്യേണ്ട നാലു കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. 1) തിരുവചന സത്യങ്ങള്‍ പഠിപ്പിക്കുക, 2)വിശ്വാസികള്‍ക്ക്‌ കൂട്ടായമത ആചരിക്കുവാന്‍ ഒരു സ്ഥലം ഉണ്ടാക്കിക്കൊടുക്കുക 3) തിരുവത്താഴം പങ്കു വയ്ക്കുക 4) പ്രാര്‍ത്ഥിക്കുക എന്നിവയാണ്‌ അവ.

സഭ തിരുവചന സത്യങ്ങള്‍ പഠിപ്പിക്കുന്നതിന്റെ ഉദ്ദേശം വിശ്വാസികളെ വിശ്വാസത്തില്‍ ഉറപ്പിക്കുന്നതിനു വേണ്ടി ആണ്‌. എഫേ.4:14 ഇങ്ങനെ വായിക്കുന്നു. "അങ്ങനെ നാം ഇനി മനുഷരുടെ ചതിയാലും ഉപദേശത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളില്‍ കുടുങ്ങിപ്പോകുവാന്‍ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാറ്റിനാല്‍ അലഞ്ഞുഴലുന്ന ശിശുക്കള്‍ ആയിരിക്കാതെ..." വിശ്വാസികള്‍ കൂട്ടായ്മയ്ക്കായി കൂടിവന്ന് അന്വേന്യം മാനിക്കുന്നതിനും (റോമ.12:10), പഠിപ്പിക്കുന്നതിനും (റോമ.15:14), മനസ്സലിവുള്ളവരായി ദയ കാണിക്കുന്നതിനും (എഫേ.4:32), പ്രോത്സാഹിപ്പിക്കുന്നതിനും (1തെസ്സ.5:11), എല്ലാറ്റിനുമുപരി അന്വേന്യം സ്നേഹിക്കുന്നതിനും (1യോഹ.3:11)ഉള്ള സ്ഥലമാണ്‌ സഭ.

തങ്ങള്‍ക്കായി ചിന്തപ്പെട്ട ക്രിസ്തുവിന്റെ രക്തത്തെയും അവന്റെ മരണത്തേയും ഓര്‍മ്മിപ്പിക്കുന്ന തിരുവത്താഴത്തില്‍ പങ്കു ചേരുവാന്‍ വിശ്വാസികള്‍ കൂടിവരുന്ന സ്ഥലമാണ്‌ സഭ (1കൊരി.11:23-26). "അപ്പം നുറുക്കിയും" (അപ്പൊ.2:42) എന്നു പറയുമ്പോള്‍ വിശ്വാസികള്‍ ഒരുമിച്ച്‌ ആഹാരം കഴിച്ചിരുന്നതായും മനസ്സിലാക്കാം. കൂട്ടായ്മയെ അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ മറ്റൊരു ഉദ്ദാഹരണമാണ്‌ സഭ അനുവര്‍ത്തിച്ചിരുന്ന ഇത്തരം സമൂഹ ആഹാര രീതി . സഭയുടെ ഉദ്ദേശങ്ങളുടെ കൂട്ടത്തില്‍ ഒടുവിലായി നാം കണ്ടത്‌ പ്രാര്‍ത്ഥനയാണ്‌. പതിവായി പ്രാര്‍ത്ഥിക്കയും, പ്രാര്‍ത്ഥനയെപ്പറ്റി പ്രഠിപ്പിക്കയും, പ്രാര്‍ത്ഥനയെ പ്രോത്സാഹിപ്പിക്കയും ചെയ്യുന്ന സ്ഥലമാണ്‌ സഭ. "ഒന്നിനേക്കുറിച്ചും വിചാരപ്പെടരുത്‌; എല്ലാറ്റിലും, പ്രാര്‍ത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങള്‍ സ്തോത്രത്തോടുകൂടെ ദൈവത്തോട്‌ അറിയിക്കയത്രേ വേണ്ടത്‌. എന്നാല്‍ സകല ബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളേയും നിനവുകളേയും ക്രിസ്തു യേശുവില്‍ കാക്കും" എന്ന് ഫിലി.4:6,7 പറയുന്നു.

സഭയുടെ ദൌത്യങ്ങളില്‍ മറ്റൊന്ന് കര്‍ത്താവായ യേശുവില്‍ കൂടെ ദൈവം മാനവരാശിയ്ക്ക്‌ ഒരുക്കിയ രക്ഷാ സന്ദേശത്തിന്റെ പ്രഘോഷണമാണ്‌ (മത്താ.28:18-20; അപ്പൊ.1:8). തങ്ങളുടെ വാക്കുകളിലും പ്രവര്‍ത്തിയിലും കൂടെ സുവിശേഷത്തിനു സാക്ഷ്‌യം വഹിക്കുവാന്‍ സഭ വിളിക്കപ്പെട്ടിരിക്കുകയാണ്‌. സമൂഹത്തില്‍ ഒരു ദീപസ്തംഭം പോലെ ആയിരുന്ന് ആളുകളെ ക്രിസ്തുവിങ്കലേയ്ക്ക്‌ നടത്തേണ്ടത്‌ സഭയുടെ കടമയാണ്‌. സുവിശേഷം അറിയിക്കുന്നതിനോടൊപ്പം സഭാ അംഗങ്ങളെ സുവിശേഷ പ്രഘോഷണത്തില്‍ ഉത്സുഹരാകുവാന്‍ പഠിപ്പിക്കേണ്ടതും സഭയുടെ കര്‍ത്തവ്യമാണ്‌.

യാക്കോ.1:27 ല്‍ സഭയുടെ മറ്റു ചില കര്‍ത്തവ്യങ്ങളെപ്പറ്റിയും പരാമര്‍ശിച്ചിട്ടുണ്ട്‌. "പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിര്‍മ്മലവുമായ ഭക്തിയോ, അനാധരേയും വിധവമാരേയും അവരുടെ സങ്കടത്തില്‍ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താന്‍ കാത്തുകൊള്ളുന്നതും ആകുന്നു". ആവശ്യത്തില്‍ ഇരിക്കുന്നവര്‍ക്ക്‌ ശുശ്രൂഷ ചെയ്യുവാനാണ്‌ സഭ വിളിക്കപ്പെട്ടിരിക്കുന്നത്‌. അത്‌ വെറും സുവിശേഷ ഘോഷണത്തോടെ അവസാനിപ്പിക്കാവുന്നതല്ല. ആവശ്യാനുസരണം ഭൌതീക വതുക്കളായ ആഹാരം, വസ്ത്രം, അഭയം ഇവ നല്‍കുവാനും സഭയ്ക്ക്‌ കടപ്പാടുണ്ട്‌. വിശ്വാസികള്‍ പാപത്തെ അതിജീവിച്ച്‌ ലോകത്തിന്റെ കളങ്കം ഏല്‍ക്കാതെ ജീവിക്കുവാന്‍ അഭ്യസിപ്പിക്കേണ്ടതും സഭയാണ്‌. വചനം അഭ്യസിപ്പിക്കുന്നതില്‍ കൂടെയും കൂട്ടായ്മയില്‍ കൂടെയും ആണ്‌ ഇത്‌ സാധിക്കേണടടത്‌.

അതുകൊണ്ട്‌ സഭയുടെ ഉദ്ദേശത്തെക്കുറിച്ച്‌ നമുക്ക്‌ എന്തു തീരുമാനത്തില്‍ എത്തുവാന്‍ കഴിയും? കൊരിന്തു സഭയിലെ വിശ്വാസികള്‍ക്ക്‌ പൌലൊസ്‌ ഒരു മികച്ച ഉദ്ദാഹരണത്തില്‍ കൂടെ ആ ചോദ്യത്തിന്‌ ഉത്തരം തതുന്നു. സഭ ക്രിസ്തുവിന്റെ ശരീരമാണ്‌. എന്നു പറഞ്ഞാല്‍ ശരീരത്തിന്റെ അവയവങ്ങളായ വിശ്വാസികള്‍ ദൈവത്തിന്റെ ഈ ഭൂമിയിലെ കൈകാലുകളും ഉതടുകളും ആകുന്നു എന്നര്‍ത്ഥം (1കര്‍.12:12-27). ക്രിസ്തു ശാരീരികമായി ഈ ഭൂമിയില്‍ ഇന്നുണ്ടായിരുന്നെങ്കില്‍ അവന്‍ എന്തു ചെയ്തിരിക്കുമായിരുന്നുവോ, അതാണ്‌ സഭ ഇന്നു ചെയ്യേണ്ടത്‌. സഭ "ക്രിസ്തു ഉള്ളില്‍" ഇരുന്ന് "ക്രിസ്തുവിനെപ്പോലെ" ആയിരുന്ന് ക്രിസ്തുവിനെ ഈ ഭൂമിയില്‍ പ്രതിനിധീകരിക്കേണ്ടതാണ്‌.



ചോദ്യം: ക്രിസ്തീയ സ്നാനത്തിന്റെ പ്രാധാന്യം എന്താണ്‌?

ഉത്തരം:
വേദപുസ്തകം അനുസരിച്ച്‌ ഒരു വിശ്വാസിയുടെ ഉള്ളില്‍ രഹസ്യമായി നടന്ന കൃപയുടെ പ്രവര്‍ത്തനത്തിന്റെ പരസ്യമായ സാക്ഷ്യമാണ്‌ ക്രിസ്തീയ സ്നാനം. ഒരു വിശ്വാസി ക്രിസ്തുവിന്റെ മരണപുനരുദ്ധാനങ്ങളോട്‌ ഏകീഭവിച്ചു എന്നത്‌ ചിത്രീകരിക്കുകയാണ്‌ സ്നാനം. "അല്ല, യേശുക്രിസ്തുവോടു ചേരുവാന്‍ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തില്‍ പങ്കാളികളാകുവാന്‍ സ്നാനം ഏറ്റിരിക്കുന്നു എന്ന് നിങ്ങള്‍ അറിയുന്നില്ലയോ? അങ്ങനെ നാം അവന്റെ മരണത്തില്‍ പങ്കാളികളായിത്തീര്‍ന്ന സ്നാനത്താല്‍ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു. ക്രിസ്തു മരിച്ചിട്ട്‌ പിതാവിന്റെ മഹിമയാല്‍ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തില്‍ നടക്കേണ്ടതിനു തന്നെ" (റോമ. 6:3-4). ക്രിസ്തീയ സ്നാനത്തില്‍ വെള്ളത്തില്‍ താഴ്ത്തുന്നത്‌ ക്രിസ്തുവിനോടുകൂടി അടക്കം ചെയ്യുനനിതിനേയും, വെള്ളത്തില്‍ നിന്നു കയറിവരുന്നത്‌ ക്രിസ്തുവിനോടുകൂടെ ഉയിര്‍ത്തെഴുന്നേറ്റതിനേയും ചിത്രീകരിക്കുന്നു.

ഒരാള്‍ ക്രിസ്തീയ സ്നാനം സ്വീകരിക്കുന്നതിനു രണ്ട്‌ കാര്യങ്ങള്‍ ആവശ്യമാണ്‌. (1) സ്നാനപ്പെടുന്ന ആള്‍ യേശുക്രിസ്തുവിനെ രക്ഷകനായി വിശ്വസിച്ച്‌ ഏറ്റുപറഞഞിവരിക്കണം. (2) സ്നാനം എന്തിനെ പ്രതിനിധീകരിക്കുന്നു എന്ന് അയാള്‍ അറിഞ്ഞിരിക്കണം. ഒരാള്‍ യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച്‌ ഏറ്റുപറകയും സ്നാനം തന്റെ വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനമാണ്‌, അത്‌ അനുസരണത്തിന്റെ ആദ്യത്തെ പടിയാണ്‌ എന്നു മനസ്സിലാക്കുകയും ചെയ്തശേഷം സ്നാനപ്പെടുവാന്‍ ആഗ്രഹിച്ചാല്‍, അതില്‍ നിന്ന് അയാളെ വിലക്കേണ്ട ആവശ്യമില്ല. വേദപുസ്തക അടിസ്ഥാനത്തില്‍ ക്രിസ്തീയ സ്നാനം അനുസരണത്തിന്റെ ഒരു പടിയാണ്‌. രക്ഷക്കായി ക്രിസ്തുവിനെ മാത്രം സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ പരസ്യമായ പ്രഖ്യാപനമാണത്‌. ക്രിസ്തീയ സ്നാനം വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്‌. കാരണം അത്‌ അനുസരണത്തിന്റെ അടയാളമാണ്‌; മാത്രമല്ല രക്ഷക്കായി ക്രിസ്തുവിനെ മാത്രമാണ്‌ അശ്രയിച്ചിരിക്കുന്നത്‌ എന്നതിന്റെ പരസ്യമായ പ്രഖ്യാപനമാണ്‌. ക്രിസ്തുവിനോടുകൂടെ മരിച്ചു, അടക്കം ചെയ്യപ്പെട്ടു, ഉയിര്‍ത്തെഴുന്നേറ്റു എന്നതിന്റെ ചിത്രീകരണമാണത്‌.



ചോദ്യം: തിരുവത്താഴത്തിന്റെ പ്രാധാന്യം എന്താണ്‌?

ഉത്തരം:
തിരുവത്താഴത്തില്‍ ആഴമായ ആശയങ്ങള്‍ ഉള്ളതുകൊണ്ട്‌ അതിനെപ്പറ്റി പഠിക്കുന്നത്‌ ആത്മാവ്നെ ഉത്തേജിപ്പിക്കുന്ന ഒരനുഭവമാണ്‌. യെഹൂദന്‍മാര്‍ അനേക നൂറ്റാണ്ടുകളായി കൊണ്ടാടി വന്നിരുന്ന പെസഹാ പെരുന്നാളിനോടനുബന്ധിച്ച്‌ താന്‍ ഒറ്റി കൊടുക്കപ്പെട്ട അന്നു രാത്രിയിലാണ്‌ നാം ഇന്നു വരെ ആചരിക്കുന്ന ഈ പുതിയ കൂട്ടായ്മയുടെ അത്താഴം കര്‍ത്താവു ഏര്‍പ്പെടുത്തിയത്‌. ക്രിസ്തീയ ആരാധനയുടെ ഏറ്റവും പ്രധാന ഒരു ഭാഗമാണിത്‌. തന്റെ മരണപുനരുദ്ധാനങ്ങളെ നമുക്ക്‌ ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം തന്റെ മഹത്വ പ്രത്യക്ഷതയേയും മടങ്ങിവരവിനേയും തിരുവത്താഴം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

യെഹൂദന്‍മാരുടെ മത ആചാരങ്ങളില്‍ ഏറ്റവും വിശുദ്ധമായ ഒന്നായിരുന്നു. പെസഹാ പെരുന്നാള്‍. മിസ്രയീമിന്റെ അടിമത്വത്തില്‍ നിന്ന് യിസ്രായേലിനെ വിടുവിക്കുവാന്‍ വേണ്ടി ദൈവം അയച്ച പത്താമത്തെ ബാധയായ കടിഞ്ഞൂല്‍ സംഹാരത്തില്‍ നിന്നും യിസ്രായേല്‍ ജനം സംരക്ഷിക്കപ്പെട്ടത്‌ അന്നു രാത്രി അറുക്കപ്പെട്ട കുഞ്ഞാടിന്റെ രക്തം കട്ടിലക്കാലിന്‍മേലും കുറുമ്പടി മേലും തളിക്കപ്പെട്ടിരുന്നതിനാലാണ്‌. കുഞ്ഞാടിന്റെ മാംസം പുളിപ്പില്ലാത്ത അപ്പത്തോടു കൂടി അവര്‍ ആഹരിക്കുകയും ചെയ്തു. തലമുറ തലമുറയായി ഈ പെരുന്നാള്‍ കൊണ്ടാടണം എന്നത്‌ ദൈവത്തിന്റെ കല്‍പന ആയിരുന്നു. ഈ സംഭവത്തെപ്പറ്റി പുറ.12 ല്‍ നമുക്ക്‌ വായിക്കാവുന്നതാണ്‌.

കര്‍ത്താവിന്റെ അന്ത്യ അത്താഴത്തില്‍ - അത്‌ ഒരു പെസഹാ രാത്രി ആയിരുന്നു - കര്‍ത്താവ്‌ അപ്പം എടുത്തു വാഴ്ത്തി തന്റെ ശിഷ്യന്‍മാര്‍ക്ക്‌ കൊടുത്തിട്ട്‌ ഇങ്ങനെ പറഞ്ഞു: "ഇത്‌ നിങ്ങള്‍്ക്കു വേണ്ടി നല്‍കുന്ന എന്റെ ശരീരം; എന്റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവീന്‍ എന്നു പറഞ്ഞു. അവ്വണ്ണം തന്നെ അത്താഴം കഴിഞ്ഞ ശേഷം അവന്‍ പാനപാത്രവും കൊടുത്തു, ഈ പാനപാത്രം നിങ്ങള്‍്ക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയ നിയമം ആകുന്നു" (ലൂക്കോ.22:19-20). പിന്നെ അവര്‍ സ്തോത്രം പാടിയശേഷം ഒലിവുമലയ്ക്കു പോയതായി നാം വായിക്കുന്നു (മത്താ.26:30). താന്‍ മുന്‍പേ പറഞ്ഞിരുന്നതുപോലെ അവിടെ വച്ചാണ്‌ യൂദാ അവനെ ഒറ്റിക്കൊടുത്തത്‌. അടുത്ത ദിവസം അവന്‍ ക്രൂശിക്കപ്പെടുകയും ചെയ്തു.

കര്‍ത്താവ്‌ തിരുവത്താഴം ഏര്‍പ്പെടുത്തിയതിനെപ്പറ്റി നാം സുവിശേഷങ്ങളില്‍ വായിക്കുന്നു (മത്താ.26:26-29; മര്‍ക്കോ.14:17-25; ലൂക്കോ.22:7-22; യോഹ.13:21-30). അപ്പൊസ്തലനായ പൌലൊസ്‌ തിരുവത്താഴത്തെപ്പറ്റി 1കൊരി.11:23-29 ഉള്ള വാക്യങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. സുവിശേഷങ്ങളില്‍ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം ഇവിടെ നാം വായിക്കുന്നു. "അതുകൊണ്ട്‌ അയോഗ്യമായി അപ്പം തിന്നുകയോ കര്‍ത്താവിന്റെ പാത്രം കുടിക്കുകയോ ചെയ്യുന്നവന്‍ എല്ലാം കര്‍ത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ച്‌ കുറ്റക്കാരന്‍ ആകും. മനുഷന്‍ തന്നെത്താന്‍ ശോധന ചെയ്തിടടുച വേണം ഈ അപ്പം തിന്നുകയും പാനപാത്രത്തില്‍ നിന്ന്‌ കുടിക്കുകയും ചെയ്യുവാന്‍" (1കൊരി്‌.11:27-29).

"അയോഗ്യമായി" പങ്കു കൊള്ളുക എന്നു പറഞ്ഞാല്‍ എന്തെന്ന് ചിന്തിച്ചേയ്ക്കാം. ഒരു പക്ഷെ അപ്പത്തിനും പാത്രത്തിനും അത്‌ അര്‍ഹിക്കുന്ന മതിപ്പു കൊടുക്കാതെ കര്‍ത്താവ്‌ അതിനു വേണ്ടി കൊടുത്ത ഭീമമായ വിലയെ മറന്ന് അതില്‍ പങ്കു ചേരുന്നതാകാം. അല്ലെങ്കില്‍ വെറും ഒരു ചടങ്ങാചാരം എന്ന നിലയ്ക്ക്‌ അതിനെ പരിഗണിക്കുന്നതിനേയോ, ഏറ്റുപറഞ്ഞ്‌ ഉപേക്ഷിക്കാത്ത പാപത്തോടു കൂടി അതില്‍ പങ്കു ചേരുന്നതിനേയോ ആകാം അയോഗ്യമായി പങ്കു കൊള്ളുക എന്ന വാക്കുകള്‍ കൊണ്ട്‌ പൌലൊസ്‌ അര്‍ത്ഥമാക്കിയത്‌. ഏതായാലും പൌലൊസ്‌ പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാക്കി തന്നെത്താന്‍ ശോധന ചെയ്തിട്ടു വേണം ഓരോരുത്തരും തിരുവത്താഴത്തില്‍ പങ്കു ചേരുവാന്‍.

സുവിശേഷങ്ങളില്‍ ഇല്ലാത്ത വേറൊരു കാര്യം പൌലൊസ്‌ പറഞ്ഞിരിക്കുന്നത്‌ ഇങ്ങനെയാണ്‌. "അങ്ങനെ നിങ്ങള്‍ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കുകയും ചെയ്യുമ്പോഴൊക്കെയും കര്‍ത്താവ്‌ വരുവോളം അവനറെി മരണത്തെ പ്രസ്താവിക്കുന്നു" (1കൊരി.11:26). ഈ വാക്യത്തില്‍ കര്‍ത്താവു വരുവോളം എന്ന ഒരു സമയ പരിധി ഇതിന്‌ വെച്ചിരിക്കുന്നതായി കാണുന്നു. ഈ വേദഭാഗങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്‌ തന്റെ ശരീരത്തിന്റെയും തന്റെ രക്തത്തിന്റെയും നിഴലായി വെറും അപ്പവും മുന്തിരിച്ചാറും ഉപയോഗിച്ച്‌ കര്‍ത്താവ്‌ തന്റെ മരണത്തിന്‌ ഒരു സ്മാരകം ഉണ്ടാക്കിയിരിക്കുന്നു എന്നാണ്‌. ആ സ്മാരകം മാര്‍ബിളില്‍ കൊത്തിയതോ പിത്തളയില്‍ വാര്‍ത്തെടുത്തതോ ആയ ഒരു കൈപ്പണി അല്ല, വെറും അപ്പവും മുന്തിരിച്ചാറും കൊണ്ടുള്ള സ്മരണ മാത്രമായിരുന്നു അത്‌.

തകര്‍ക്കപ്പെട്ട തന്റെ ശരീരത്തെ അപ്പം ചൂണ്ടിക്കാണിക്കുന്നു എന്ന് അവന്‍ പ്രസ്താവിച്ചു. അവന്റെ അസ്ഥികള്‍ ഒന്നും ഒടിഞ്ഞുപോയിരുന്നില്ല. എങ്കിലും അവന്റെ ശരീരം തിരിച്ചറിയുവാന്‍ കഴിയാത്ത വിധത്തില്‍ ചിത്രവധം ചെയ്യപ്പെട്ടിരുന്നു (സങ്കീ.22:12-17; യെശ.53:4-7). അവന്‍ അനുഭവിച്ച ക്രൂര മരണത്തിന്റെ പ്രതീകമായ അവന്റെ രക്തത്തെ മുന്തിരിച്ചാറ്‌ ചൂണ്ടിക്കാട്ടുന്നു. പഴയനിയമ പ്രവാചകന്‍മാര്‍ വരുവാനിരിക്കുന്ന വീണ്ടെടുപ്പുകാരനെപ്പറ്റി പ്രവചിച്ചിരുന്ന അസംഖ്യം പ്രവചനങ്ങള്‍ ദൈവത്തിന്റെ ഏകജാതനായ പുത്രന്‍ നിറവേറ്റുകയാണുണ്ടായത്‌ (ഉല്‍പ.3:17; സങ്കീ.22; യെശ.53). "എന്റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവീന്‍" എന്ന് അവന്‍ കല്‍പിച്ചപ്പോള്‍ ഭാവിയില്‍ നാം ചെയ്തുപോരേണ്ട ഒരു കര്‍മ്മമായി അവന്‍ അതിനെ ഏര്‍പ്പെടുത്തുക ആയിരുന്നു. പെസഹായ്ക്ക്‌ അറുക്കപ്പെട്ട കുഞ്ഞാടുകള്‍ ലോകത്തിന്റെ പാപത്തെ ചുമന്നൊഴിക്കുവാന്‍ പോകുന്ന ദൈവത്തിന്റെ കുഞ്ഞാടിനെ ചൂണ്ടിക്കാണിച്ചതു പോലെ തന്നെ, പെസഹാപ്പെരുനാള്‍ തിരുവത്താഴത്തിന്റെ നിഴലായിരുന്നു എന്നും സമര്‍ത്ഥിക്കപ്പെടുക ആയിരുന്നു. നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു അറുക്കപ്പെട്ടതോടുകൂടി (1കൊരി.5:7) പഴയ നിയമം നിഷ്കാസനം ചെയ്യപ്പെട്ട്‌ പുതിയ നിയമം പ്രാബല്യത്തില്‍ വരിക ആയിരുന്നു (എബ്രാ.8:8-13). പഴയ നിയമ ബലികളും ആചാരങ്ങളും ഒന്നും ഇനിയും ആവശ്യമില്ലാതായിത്തീര്‍ന്നു (എബ്രാ.9:25-28). അങ്ങനെ, തിരുവത്താഴം ക്രിസ്തുവിന്റെ ബലിമരണത്തിന്റെ ഓര്‍മ്മയെ പുതുപ്പിക്കുന്നതോടൊപ്പം അതുമൂലം നമുക്കു ലഭിച്ച അനുഗ്രഹങ്ങളുടെ ആഘോഷവും ആയിരിക്കുന്നു.



ചോദ്യം: ക്രിസ്തീയ വിശ്വാസികള്‍ ദശാംശം കൊടുക്കുന്നതിനെപ്പറ്റി ബൈബിള്‍ എന്താണ്‌ പഠിപ്പിക്കുന്നത്‌?

ഉത്തരം:
അനേക ക്രിസ്തീയ വിശ്വാസികള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു വിഷയമാണ്‌ ദശാംശം കൊടുക്കുക എന്നത്‌. പല സഭകളിലും ദശാംശം കൊടുക്കുന്നതിനെ അളവിനപ്പുറമായി ഊന്നിപ്പറയുന്നു. അതേസമയം അനേക ക്രിസ്ത്യാനികള്‍ ദൈവത്തിനു സ്തോത്രകാഴ്ച കൊടുക്കുന്ന വിഷയത്തില്‍ വിമുഖത കാണിക്കയും ചെയ്യുന്നു. ദശാംശം കൊടുക്കുക, സ്തോത്രകാഴ്ച കൊടുക്കുക എന്നിവ സന്തോഷത്തിന്റേയും അനുഗ്രഹത്തിന്റേയും പ്രതീകമാണ്‌. എന്നാല്‍ ഇന്നത്തെ സഭകളില്‍ അപ്രകാരം ചുരുക്കമായേ കാണുന്നുള്ളൂ.

ദശാംശം കൊടുക്കുക എന്നത്‌ പഴയനിയമത്തിലെ ഏര്‍പ്പാടാണ്‌. എല്ലാ യിസ്രായേല്യരും അവരുടെ എല്ലാ സമ്പാദ്യത്തില്‍ നിന്നും പത്തില്‍ ഒന്ന്‌ വേര്‍തിരിച്ച്‌ ദേവാലയത്തില്‍/സമാഗമനകൂടാരത്തില്‍ കൊണ്ടുവരണം എന്നത്‌ അന്നത്തെ നിബന്ധനയായിരുന്നു (ലേവ്യ.27:30; സംഖ്യ.18:26; ആവര്‍.14:24; 2ദിന.31:5). അന്നത്തെ ദൈവീക ശുശ്രൂഷകള്‍ ചെയ്തിരുന്ന പുരോഹിതന്‍മാരുടേയും ലേവ്യരുടേയും സന്ധാരണത്തിനായി ഏര്‍പ്പെടുത്തിയ ഒരുതരം നികുതിപ്പിരിവായിരുന്നു ഇതെന്ന്‌ ചിന്തിക്കുന്നവരുണ്ട്‌. പഴയനിയമത്തിലെ ന്യായപ്രമാണത്തിനോ ചട്ടതിട്ടങ്ങള്‍ക്കോ പുതിയനിയമ വിശ്വാസികള്‍ ബാദ്ധ്യസ്തരാണെന്ന്‌ പുതിയനിയമത്തില്‍ എവിടേയും പറയുന്നില്ല. എന്നാല്‍ പുതിയനിയമ വിശ്വാസികള്‍ സഭാകാര്യങ്ങള്‍ക്കായി അവരുടെ വരുമാനത്തില്‍ നിന്ന്‌ ഒരു പങ്ക്‌ മാറ്റിവയ്ക്കണം എന്ന്‌ അപ്പൊസ്തലനായ പൌലോസ്‌ പറയുന്നുണ്ട്‌ (1കൊരി.16:1-2).

ഈ വിഷയത്തെപ്പറ്റി എല്ലാ വിശ്വാസികളും കൃത്യമായി ഇത്ര ശതമാനം മാറ്റിവയ്ക്കണം എന്നു പറയാതെ അവരവര്‍ക്ക്‌ "കഴിവുള്ളത്‌" ചേര്‍ത്തുവയ്ക്കണം എന്നണ്‌ പുതിയനിയമത്തില്‍ പറഞ്ഞിരിക്കുന്നത്‌ (1കൊരി.16:2). പഴയനിയമത്തിലെ ദശാംശം കൊടുക്കല്‍ ഒരു മാതൃകയായി സ്വീകരിച്ച്‌ പുതിയനിയമ വിശ്വാസികളും കുറഞ്ഞത്‌ അത്രയുമെങ്കിലും കൊടുക്കണമെന്ന്‌ പല സഭകളും പഠിപ്പിക്കുന്നു. കൃത്യമായി ഇത്ര ശതമാനം കൊടുക്കണമെന്ന്‌ പറയുന്നില്ലെങ്കിലും ദൈവത്തിനു കൊടുക്കുന്നതിന്റെ പ്രാധാന്യവും അതിന്റെ പ്രയോജനങ്ങളും എന്താണെന്ന്‌ പുതിയനിയമം പറയുന്നുണ്ട്‌. അവരവരുടെ വരുമാനത്തിനനുസരിച്ച്‌ കൊടുക്കണമെന്നാണ്‌ ഇപ്പോഴത്തെ നിബന്ധന. അത്‌ ദശാംശത്തേക്കാള്‍ കൂടിയെന്നോ കുറഞ്ഞെന്നോ വരാവുന്നതാണ്‌. ഓരോ വിശ്വാസിയുടെ ധനശേഷിയും സഭയുടെ ആവശ്യവുമനുസരിച്ച്‌ തീരുമാനിക്കേണ്ട കാര്യമാണത്‌. ഓരോരുത്തരും എത്രയാണ്‌ കൊടുക്കേണ്ടതെന്ന്‌ ദൈവസന്നിധിയില്‍ ആരാഞ്ഞ്‌ ദൈവീകജ്ഞാനത്തില്‍ തീരുമാനിക്കേണ്ടതാണ്‌ (യാക്കോ.1:5). "അവനവന്‍ ഹൃദയത്തില്‍ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുത്‌; നിര്‍ബന്ധത്താലുമരുത്‌. സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു" (2കൊരി.9:7).



ചോദ്യം: സ്ത്രീകള്‍ പാസ്റ്ററന്‍മാരായും പ്രസംഗിമാരായും ശുശ്രൂഷ ചെയ്യുന്നത്‌ അനുവദനീയമോ? സ്ത്രീകളുടെ ശുശ്രൂഷകളെപ്പറ്റി ബൈബിള്‍ എന്തു പറയുന്നു?

ഉത്തരം:
സ്ത്രീകള്‍ പാസ്റ്ററന്‍മാരായും പ്രസംഗിമാരായും ശുശ്രൂഷകളില്‍ പെങ്കെടുക്കാമോ എന്ന വിഷയത്തെപ്പോലെ വാദപ്രതിവാദങ്ങള്‍ക്കുള്‍പ്പെട്ട വേറൊരു വിഷയം ക്രിസ്തീയ സഭകളില്‍ ഇന്നുണ്ടോ എന്ന്‌ സംശയമാണ്‌. അതുകൊണ്ട്‌ സ്ത്രീയും പുരുഷനും എന്നുള്ള ഈ വിഷയം വളരെ പ്രധാനപ്പെട്ട ഒന്നാണ്‌. സ്ത്രീകള്‍ ഇത്തരം ശുശ്രൂഷകള്‍ ചെയ്യുവാന്‍ പാടില്ല എന്ന്‌ വിശ്വസിക്കുന്ന സ്ത്രീകളും, അവ അനുവദനീയമാണ്‌ എന്നു വിശ്വസിക്കുന്ന പുരുഷന്‍മാരും ഉണ്ട്‌. ഇതിനെ വിവേകശുന്യത എന്നോ വിവേചനം എന്നോ മനസ്സിലാക്കുവാന്‍ പാടില്ലത്തതാണ്‌. ഇതിന്റെ പുറകിലെ വിവാദ വിഷയം വേദപുസ്തക വ്യാഖ്യാനം എന്നതാണ്‌.

1തിമോ.2:11-12 ഇങ്ങനെ വായിക്കുന്നു. "സ്ത്രീ മൌനമായിരുന്ന്‌ പൂര്‍ണ്ണാനുസരണത്തോടും കൂടെ പഠിക്കട്ടെ. മൌനമായിരിപ്പാനല്ലാതെ ഉപദേശിപ്പാനോ പുരുഷന്റെ മേല്‍ അധികാരം നടത്തുവാനോ ഞാന്‍ അനുവദിക്കുന്നില്ല". ഇതിങ്ങനെ ആയിരിക്കുന്നത്‌ മനുഷ സൃഷ്ടിയുടേയും (1തിമോ.2:13) പാപം ലോകത്തില്‍ പ്രവേശിച്ച വിധത്തിന്റേയും കാരണത്തിനാലാണ്‌ (1തിമോ.2:14). സ്ത്രീകള്‍ പുരുഷന്‍മാരെ ഉപദേശിക്കുന്നതും പുരുഷന്‍മാരുടെ മേല്‍ അധികാരം ചെലുത്തുന്നതും ദൈവം അപ്പൊസ്തലനായ പൌലൊസില്‍കൂടെ വിലക്കിയിരിക്കുകയാണ്‌. പാസ്റ്ററന്‍മാര്‍ ഉപദേശിക്കുന്നവരും ആത്മീക അധികാരം ചെലുത്തുന്നവരുമായതുകൊണ്ട്‌ ഈ വാക്യങ്ങളുടെ അടിസ്താനത്തില്‍ സ്ത്രീകള്‍ പാസ്റ്ററന്‍മാരായി ശുശ്രൂഷ ചെയ്യുന്നത്‌ വിലക്കപ്പെട്ടിരിക്കുകയാണ്‌.

സ്ത്രീകള്‍ പാസ്റ്ററന്‍മാരായിക്കുവാന്‍ പാടില്ല എന്ന തീരുമാനത്തെ തിരസ്കരിക്കുന്നവര്‍ ചില ന്യായങ്ങള്‍ ഉന്നയിക്കാറുണ്ട്‌. സാധാരണയായി ഉന്നയിക്കുന്ന വാദം അപ്പൊസ്തലനായ പൌലോസ്‌ അന്ന്‌ സ്ത്രീകള്‍ ഉപദേശിക്കുന്നതില്‍ നിന്ന്‌ അവരെ വിലക്കിയതിന്റെ കാരണം അന്നത്തെ സ്ത്രീകള്‍ വിദ്യാസമ്പന്നരല്ലായിരുന്നു എന്നതാണ്‌. എന്നാല്‍ ശ്രദ്ധിക്കുക: 1തിമോ.2:11-14 വരെയുള്ള ഭാഗത്ത്‌ വിദ്യാഭ്യാസയോഗ്യതയെപ്പറ്റി ഒരു പരാമര്‍ശവുമില്ല. എന്നുതന്നെയല്ല വിദ്യാഭ്യാസമാണ്‌ ശുശ്രൂഷകള്‍ക്ക്‌ മാനദണ്ഡമെങ്കില്‍ കര്‍ത്താവിന്റെ ശിഷ്യന്‍മാര്‍ പലരും അതിന്‌ യോഗ്യതയുള്ളവരാകുമായിരുന്നില്ലതാനും.

രണ്ടാമത്‌ അവര്‍ പറയുന്ന ന്യായം പൌലൊസ്‌ എഫേസോസ്‌ സഭയിലുള്ള സ്ത്രീകളെ മാത്രമേ ഇത്തരം ശുശ്രൂഷകളില്‍ നിന്ന്‌ വിലക്കിയുള്ളു എന്നാണ്‌. അതിന്‌ അവര്‍ പറയുന്ന വിശദീകരണം തിമോഥെയൊസ്‌ അന്ന്‌ എഫേസോസ്‌ സഭയുടെ ചുമതലയില്‍ ആയിരുന്നുവെന്നും ആ പട്ടണത്തിലെ പുറജാതികള്‍ ആര്‍ത്തെമിസ്‌ എന്ന മഹാദേവിയുടെ ആരാധകരായിരുന്നു എന്നും സ്ത്രീകളായിരുന്നു ആരാധനയില്‍ പ്രധാന പങ്കുകള്‍ വഹിച്ചിരുന്നത്‌ എന്നും അതുകൊണ്ട്‌ ആ പട്ടണത്തിലെ സ്ത്രീകള്‍ ക്രിസ്തീയ ശുശ്രൂഷകളില്‍ പങ്കെടുക്കുന്നതിനെ പൌലോസ്‌ വിലക്കി എന്നുമാണ്‌. എന്നാല്‍ 1തിമോ.2:11-14 വരെയുള്ള ഭാഗത്ത്‌ ആര്‍ത്തെമിസിനെപ്പറ്റിയോ അതിന്റെ ആരാധനയെപ്പറ്റിയോ ഒരു സൂചന പോലും നാം കാണുന്നില്ല.

മൂന്നാമതായി അവര്‍ പറയുന്നത്‌ ഈ വേദഭഗം പുരുഷനേയും സ്ത്രീയേയും പറ്റിയല്ല, ഭാര്യയേയും ഭര്‍ത്താവിനേയും പറ്റിയുള്ളതാണ്‌ എന്നാണ്‌. ഇവിടെ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ ഭാര്യയും ഭര്‍ത്താവും എന്നും തര്‍ജ്ജമ ചെയ്യാവുന്നതാണ്‌ എന്നത്‌ ശരിയാണ്‌. എന്നാല്‍ ആ വാക്കുകളുടെ പ്രാധമീക അര്‍ത്ഥം സ്ത്രീയും പുരുഷനും എന്നു തന്നെയാണ്‌. ശ്രദ്ധിക്കുക: ഇതേ വാക്കുകള്‍ ഇതേ അദ്ധ്യായത്തില്‍ 8-10 വരെയുള്ള വാക്യങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്‌. അവിടെ ഭാര്യയും ഭര്‍ത്താവും എന്ന്‌ ഈ വാക്കുകള്‍ തര്‍ജ്ജമ ചെയ്താല്‍ അര്‍ത്ഥം വികലമായിപ്പോകും. ഈ വാക്കുകളുടെ പ്രാധമീക അര്‍ത്ഥം സ്ത്രീയും പുരുഷനും എന്നു തന്നെയാണ്‌. 11-14 വരെയുള്ള വാക്യങ്ങളില്‍ ഭാര്യാഭര്‍ത്താക്കന്‍മാരേയാണ്‌ ഉദ്ദേശിച്ചിരിക്കുന്നത്‌ എന്ന്‌ സന്ദര്‍ഭത്തില്‍ നിന്ന്‌ ഒരു സൂചനയുമില്ലതാനും.

സ്ത്രീകള്‍ പാസ്റ്ററന്‍മാരായിരിക്കാം എന്നു പറയുന്നവര്‍ സാധാരണയായി ഉന്നയിക്കാറുള്ള മറ്റൊരു ന്യായം ബൈബിളില്‍ മിരിയം, ദെബോറ, ഹല്‍ദ, പ്രിസ്കില്ല, ഫേബ തുടങ്ങിയ സ്ത്രീകള്‍ ശുശ്രൂഷകളില്‍ പങ്കെടുത്തിട്ടുണ്ടല്ലോ എന്നതാണ്‌. സ്ത്രീകള്‍ക്ക്‌ ക്രിസ്തീയ ശുശ്രൂഷകളില്‍ ഒരു പങ്കും പാടില്ലെന്ന്‌ ബൈബിള്‍ പഠിപ്പിക്കുന്നില്ല. അപ്പപ്പോള്‍ സ്ത്രീകള്‍ അവരുടെ നിലയിലുള്ള ശുശ്രൂഷകള്‍ നിര്‍വഹിച്ചിട്ടുണ്ട്‌ എന്നതില്‍ സംശയമില്ല. എന്നാല്‍ പുതിയനിയമത്തിലെ വ്യക്തമായ നിലപാടിനെ ഒരിക്കലും അവഗണിക്കുവാന്‍ പാടുള്ളതല്ല.

അപ്പൊ.പ്ര. 18 ല്‍ അക്വില്ലാസിനെപ്പറ്റിയും പ്രിസ്കില്ലായെപ്പറ്റിയും വായിക്കുന്നു. അവര്‍ ക്രിസ്തുവിന്റെ ശുശ്രൂഷകരായിരുന്നുവെന്നും കാണുന്നു. പ്രിസ്കില്ലയുടെ പേര്‌ ആദ്യം എഴുതിയിര്‍ക്കുന്നതുകൊണ്ട്‌ ഒരു പക്ഷേ ശുശ്രൂഷകളില്‍ അവള്‍ തന്റെ ഭര്‍ത്താവിനേക്കാള്‍ ഗണനീയയായിരുന്നിരിക്കാം എന്ന്‌ മനസ്സിലാക്കാം. എന്നാല്‍ അവളുടെ ശുശ്രൂഷ 1തിമോ.2:11-14 വരെയുള്ള വാക്യങ്ങളെ അവഹേളിച്ചുള്ളതായിരിക്കുവാന്‍ ഒരു ന്യായവുമില്ല. പ്രവ.18:26 ല്‍ അവര്‍ അപ്പൊലോസിനെ വീട്ടില്‍ കൈക്കൊണ്ട്‌ ദൈവവചനത്തില്‍ കൂടെ അവനെ ശിഷ്യനാക്കി എന്ന്‌ കാണുന്നു.

റോമ. 16:1 ല്‍ ഫേബയെ ഒരു ശുശ്രൂഷക്കാരത്തിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഫേബ ആ സഭയിലെ ഉപദേഷ്ടാവായിരുന്നു എന്ന്‌ ഊഹിക്കുവാന്‍ ന്യായമില്ല. "ഉപദേശിപ്പാന്‍ സമര്‍ദ്ധന്‍" എന്നത്‌ മൂപ്പന്‍മാരുടെ യോഗ്യതകളില്‍ ഒന്നായി എഴുതിയിട്ടുള്ളപ്പോള്‍ ശുശ്രൂഷകരുടെ യോഗ്യതകളില്‍ അത്‌ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത്‌ ശ്രദ്ധേയമാണ്‌ (1തിമോ.3:1-13;തീത്തോ.1:6-9).

1തിമോ.2:11-14 ലേക്ക്‌ വീണ്ടും ശ്രദ്ധ തിരിക്കാം. 11,12 വാക്യങ്ങളില്‍ സ്ത്രീ ഉപദേഷ്ടാവായിരിക്കുവാന്‍ പാടില്ല എന്നു പറഞ്ഞ ശേഷം 13 ആം വാക്യത്തില്‍ അതിനുള്ള കാരണം പൌലോസ്‌ പറഞ്ഞിരിക്കുന്നത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. "ആദാം ആദ്യം നിര്‍മ്മിക്കപ്പെട്ടു; പിന്നെ ഹവ്വ. ആദാം അല്ല, സ്ത്രീ അത്രേ വഞ്ചിക്കപ്പെട്ടു ലംഘനത്തില്‍ അകപ്പെട്ടത്‌". ആദ്യം ആദാമിനെ സൃഷ്ടിച്ച്‌ അവനു തുണയായിട്ടാണ്‌ ദൈവം ഹവ്വയെ സൃഷ്ടിച്ചത്‌. സൃഷ്ടിയിലെ ഈ മുറ മനുകുലത്തെ സര്‍വലൌകീകമായി അവരുടെ കുടുംബജീവിതത്തേയും സഭാജീവിത്തേയും സ്വാധീനിക്കേണ്ടതാണ്‌ (എഫേ.5:22-33). ഹവ്വ വഞ്ചിക്കപ്പെട്ട്‌ പാപത്തില്‍ അകപ്പെട്ടതുകൊണ്ട്‌ ഇന്ന്‌ സഭയില്‍ ഉപദേശിക്കുവാനും അധികാരം ചെലുത്തുവാനുമുള്ള സ്ഥാനം പുരുഷന്‍മാര്‍ക്ക്‌ ദൈവം കൊടുത്തിരിക്കുകയാണ്‌.

അതിഥിസല്‍കാരം, ദയ, സഹായം എന്നീ മറ്റു പല കൃപാവരങ്ങളില്‍ സ്ത്രീകള്‍ പുരുഷന്‍മാരെ വെല്ലാറുണ്ട്‌. സഭയിലെ മറ്റു പല ശുശ്രൂഷകളും സ്ത്രീകളെ ആശ്രയിച്ചാണിരിക്കുന്നത്‌. പരസ്യമായി പ്രാര്‍ത്ഥിക്കുന്നതിനോ പ്രവചിക്കുന്നതിനോ സ്ത്രീകള്‍ക്ക്‌ വിലക്കു കല്‍പിച്ചിട്ടില്ല (1കൊരി.11:15). പുരുഷന്‍മാരുടെമേലുള്ള ആത്മീക അധികാരം മാത്രമാണ്‌ വിലക്കിയിട്ടുള്ളത്‌. സ്ത്രീകള്‍ അവരുടെ കൃപാവര്‍ങ്ങള്‍ പരസ്യമായി വെളിപ്പെടുത്തുന്നതിനെ വേദപുസ്തകം വിലക്കിയിട്ടില്ല (1കൊരി.12). മറ്റുള്ളവരുടെ മുമ്പില്‍ ആത്മാവിന്റെ ഫലം വെളിപ്പെടുത്തുവാനും (ഗലാ.5:22-23) നഷ്ടപ്പെട്ടവരോടു സുവിശേഷം അറിയിക്കുവാനും സ്ത്രീയും പുരുഷനും ഒരുപോലെ ബാദ്ധ്യസ്തരാണ്‌ (മത്താ.28:18-20; പ്രവ.1:8; 1പത്രോ.3:15).

ആത്മീയ നേതൃത്വം കൊടുക്കുന്നതിനും ഉപദേശിക്കുന്നതിനും സഭയില്‍ ദൈവം പുരുഷന്‍മാരെയാണ്‌ ഏര്‍പ്പെടുത്തിരിക്കുന്നത്‌. സ്ത്രീകള്‍ ബുദ്ധികൂര്‍മതയില്‍ കുറവുള്ളവരായതുകൊണ്ടോ, പുരുഷന്‍മര്‍ സ്ത്രീകളേക്കാള്‍ ഉപദേശിക്കുവാന്‍ കഴിവുള്ളവര്‍ ആയതുകൊണ്ടോ (അതങ്ങനെയല്ലല്ലോ) അല്ല ഈ ക്രമീകരണം. തന്റെ സഭ ഇങ്ങനെ നടത്തപ്പെടണമെന്നാണ്‌ ദൈവം ആഗ്രഹിക്കുന്നതെന്നു മാത്രം. ആത്മീയ നേതൃത്വം പുരുഷന്‍മാര്‍ തങ്ങളുടെ ജീവിതവിശുദ്ധിയിലും പവിത്രതയിലും ഏറ്റെടുക്കേണ്ടതാണ്‌. സ്ത്രീകള്‍ ആ നേതൃത്വം അംഗീകരിച്ച്‌ അതിന്‌ കീഴ്പടിയുകയും വേണം. സ്ത്രീകളെ പഠിപ്പിക്കുവാന്‍ സ്ത്രീകള്‍ക്ക്‌ അധികാരം ഉണ്ട്‌ (തീത്തോ.2;3-5). കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതില്‍ നിന്നും ബൈബിള്‍ സ്ത്രീകളെ വിലക്കിയിട്ടില്ല. പുരുഷന്റെ മേല്‍ അധികാരം ചെലുത്തുവാനും അവരെ ഉപദേശിക്കുവാനും മാത്രമേ സ്ത്രീകള്‍ക്ക്‌ വിലക്കുള്ളു. അങ്ങനെ നോക്കുമ്പോള്‍ ന്യായമായി പാസ്റ്ററന്‍മാരായിരിക്കുവാന്‍ ബൈബിള്‍ സ്ത്രീകളെ അനുവദിക്കുന്നില്ലെന്നര്‍ത്ഥം. അവരെ ഏതെങ്കിലും രീതിയില്‍ കൊച്ചാക്കുവാനുള്ള ഒരു ശ്രമമല്ലിത്‌. പ്രകൃതിദത്തായി സ്ത്രീയ്ക്‌ ലഭിച്ചിരിക്കുന്ന സ്ഥാനം അംഗീകരിക്കുന്നു എന്നു മാത്രം.



ചോദ്യം: എന്തുകൊണ്ടാണ്‌ സഭാകൂടിവരവ്‌ പ്രാധാന്യം അര്‍ഹിക്കുന്നത്‌?

ഉത്തരം:
നമ്മുടെ ആത്മീയ വളര്‍ച്ചയ്ക്ക്‌ ഉതകുമാറ്‌ തിരുവചനം അഭ്യസിക്കുന്നതിനും സഹവിശ്വാസികളുമായി ദൈവത്തെ ആരാധിക്കുന്നതിനും സാധിക്കേണ്ടതിന്‌ നാം സഭാകൂടിവരവുകളില്‍ പങ്കു ചേരണം എന്ന്‌ വേദപുസ്തകം പഠിപ്പിക്കുന്നു (അപ്പോ.2:42; എബ്ര.10:25). വിശ്വാസികള്‍ അന്വേന്യം സ്നേഹിക്കുന്നതിനും (1യോഹ.4:12), പ്രോത്സാഹിപ്പിക്കുന്നതിനും (എബ്ര.3:13), ഉത്തേജിപ്പിക്കുന്നതിനും (എബ്ര.10:24), സേവിക്കുന്നതിനും (ഗലാ.5:13), പഠിപ്പിക്കുന്നതിനും (റോമ.15:14), ബഹുമാനിക്കുന്നതിനും (റോമ.12:10), ദയകാണിക്കുന്നതിനും (എഫേ.4:32) ഉതകുന്ന സ്ഥലമാണ്‌ സഭാ കൂടിവരവ്‌.

ഒരുവന്‍ രക്ഷക്കായി ക്രിസ്തുവിനെ ആശ്രയിക്കുമ്പോള്‍ അയാള്‍ ക്രിസ്തുവിന്റെ ശരീരമായ സഭയുടെ ഭാഗമായിത്തീരുന്നു (1കൊരി.12:27). ശരീരമായ സഭ ശരിയായി പ്രവര്‍ത്തിക്കുവാന്‍ ഇടയാകണമെങ്കില്‍ ശരീര ഭാഗങ്ങള്‍ എല്ലാം ഉണ്ടായിരിക്കണം (1കൊരി.12:14-20). അതുപോലെ സഹവിശ്വാസികളുടെ സഹായവും പ്രോതസാെഹനവും ഇല്ലാതെ ഒരു വിശ്വാസിയ്ക്ക്‌ വളരുവാന്‍ സാധിക്കയില്ല (1കൊരി.12:21-26). ഇക്കാരണം കൊണ്ടു തന്നെ സഭാകൂടിവരവില്‍ പങ്കു കൊള്ളുന്നതും, സഹവിശ്വാസികളുമായി കൂട്ടായമ ആചരിക്കുന്നതും എല്ലാ വിശ്വാസികളുടേയും പതിവായി ശ്രമിക്കേണ്ടതാണ്‌‌. സഭാകൂടിവരവ്‌ നിര്‍ബന്ധത്താല്‍ ചെയ്യേണ്ട ഒരു കാര്യമല്ല. എന്നാല്‍ ക്രിസ്തുവിന്റെ ശരരീരമായ സഭയുടെ ഭാഗമായിത്തീര്‍ന്ന ഒരു വിശ്വാസിക്ക്‌ സഹവിശ്വാസികളുമായി ചേര്‍ന്ന്‌ ദൈവത്തെ ആരാധിക്കുവാനും, ദൈവവചനം പഠിക്കുവാനും, കൂട്ടായമ ആചരിക്കുവാനും ഉള്ള ആഗ്രഹം ദൈവാത്മാവു തന്നെ നല്‍കുന്ന ഒന്നാണ്‌.



ചോദ്യം: ഏതു ദിവസമാണ്‌ ശബ്ബത്ത്‌, ശനിയോ ഞായറോ? ക്രിസ്തീയ വിശ്വാസികള്‍ ശബ്ബതത്ത‌ ആചരിക്കേണ്ട ആവശ്യമുണ്ടോ?

ഉത്തരം:
പുറപ്പാട്‌ 20:11 ല്‍ ശബ്ബത്ത്‌ ആചരണത്തിനോടുള്ള ബന്ധത്തില്‍ സൃഷിപ്പിനെക്കുറിച്ചു പറഞ്ഞിരിക്കുന്നതുകൊണ്ട്‌ ഏദെനില്‍ നിന്നു തന്നെ ശബത്ത്‌ ആചരണം ദൈവം ഏര്‍പ്പെടുത്തി എന്ന്‌ ചിലര്‍ പഠിപ്പിക്കാറുണ്ട്‌. ഒരു പക്ഷെ ഭാവിയില്‍ വരുവാനിരിക്കുന്ന കല്‍പനയുടെ നിഴലായി അതിനെ കാണുവാന്‍ കഴിയുമെങ്കിലും, യിസ്രായേല്‍ ജനം മിസ്രയീമില്‍ നിന്ന്‌ പുറപ്പെടുന്നതു വരെ ശബ്ബത്ത്‌ ആചരണത്തെപ്പറ്റി ഒരു സൂചന പോലും എവിടേയും കാണാനില്ല. മോശെയുടെ കാലം വരെ ആരെങ്കിലും ശബ്ബത്ത്‌ ആചരിച്ചിരുന്നു എന്നതിന്‌ വേദപുസതെകത്തില്‍ ഒരു തെളിവും ഇല്ല.

ശബ്ബത്ത്‌ ആചരണം ദൈവത്തിനും യിസ്രായേല്‍ ജനത്തിനും ഇടയില്‍ ദൈവം ഏര്‍പ്പെടുത്തിയിരുന്ന ഒരു അടയാളം ആയിരുന്നു എന്ന്‌ വേദപുസ്തകം വളരെ വ്യക്തമായി പറയുന്നുണ്ട്‌. "ആകയാല്‍ യിസ്രായേല്‍മക്കള്‍ തലമുറ തലമുറയായി ശബ്ബത്തിനെ നിത്യനിയമമായി ആചരിക്കേണ്ടതിന്‌ ശബ്ബത്തിനെ പ്രമാണിക്കേണം. അത്‌ എനിക്കും യിസ്രായേല്‍ മക്കള്‍ക്കും മദ്ധ്യേ എന്നേയ്ക്കും ഒരു അടയാളം ആകുന്നു. ആറു ദിവസം കൊണ്ടല്ലൊ ദൈവം ആകാശത്തെയും ഭൂമിയേയും ഉണ്ടാക്കിയത്‌; ഏഴാം ദിവസം അവന്‍ സ്വസ്തമായിരുന്നു വിശ്രമിച്ചു" (പുറ.31:16-17).

ആവര്‍ത്തനം 5ആം അദ്ധ്യായത്തില്‍ പുതിയ തലമുറയ്ക്കായി പത്തു കല്‍പനകളെ മോശെ 12-14 വരെ വാക്യങ്ങളില്‍ ആവര്‍ത്തിച്ചപ്പോള്‍ യിസ്രായേല്‍ എന്തുകൊണ്ട്‌ ശബ്ബത്ത്‌ ആചരിക്കണം എന്നതിനുള്ള കാരണം 15 ആം വാക്യത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്‌. അതിങ്ങനെയാണ്‌ പറഞ്ഞിരിക്കുന്നത്‌. "നീ മിസരപയീം ദേശത്ത്‌ അടിമ ആയിരുന്നു എന്നും അവിടെ നിന്നും നിന്റെ ദൈവമായ യഹോവ നിന്നെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജം കൊണ്ടും പുറപ്പെടുവിച്ചു എന്നും ഓര്‍ക്ക. അതുകൊണ്ട്‌ ശബ്ബത്തു നാള്‍ ആചരിപ്പാന്‍ നിന്റെ ദൈവമായ യഹോവ നിന്നോട്‌ കലിച്ചു".

ദൈവം യിസ്രായേലിനോട്‌ ശബ്ബത്ത്‌ ആചരിക്കുവാന്‍ പറഞ്ഞത്‌ സൃഷ്ടിപ്പിനെ ഓര്‍ക്കുവാന്‍ വേണ്ടി അല്ല, മറിച്ച്‌, അവര്‍ മിസ്രയേമില്‍ അടിമകള്‍ ആയിരുന്നു എന്നും ദൈവം അവരെ അത്ഭുതമായി വിടുവിച്ചു എന്നും ഓര്‍ക്കുവാന്‍ വേണ്ടിയാണ്‌. ശബ്ബത്തിന്റെ നിബന്ധനകള്‍ എന്തൊക്കെ ആണ്‌ എന്ന്‌ ശ്രദ്ധിക്കാം. ശബ്ബത്തില്‍ വീടിനു വെളിയില്‍ വരുവാന്‍ പാടില്ല (പുറ.16:29). വീട്ടില്‍ തീ കത്തിക്കുവാന്‍ പാടില്ല (പുറ.35:3). വേറെ ആരെക്കൊണ്ടും ജോലി ചെയ്യിക്കുവാനും പറ്റില്ല (ആവ.5:14). ശബ്ബത്തിലെ നിബന്ധനകള്‍ ലംഘിക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കണം (പുറ.31:15; സംഖ്യ.15:32-35).

ശബ്ബത്തിനെപ്പറ്റി പുതിയ നിയമം പഠിപ്പിക്കുന്ന നാലു കാര്യങ്ങള്‍ ശ്രദ്ധേയമാണ്‌. 1) ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ്‌ തന്നെത്താന്‍ വെളിപ്പെടുത്തിയ ദിവസം ഏതെന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ അത്‌ എപ്പോഴും ആഴ്ചവട്ടത്തിന്റെ ഒന്നാം നാളില്‍ ആയിരുന്നു എന്ന്‌ എടുത്തു പറഞ്ഞിട്ടുണ്ട്‌ (മത്താ.28:1, 9,10; മര്‍ക്കോ.16:9; ലൂക്കോ.24:1.13.15' യോഹ.20:19,26). 2)അപ്പൊ. പ്രവര്‍ത്തികള്‍ മുതല്‍ വെളിപ്പാടുവരെ വായിച്ചാല്‍ യെഹൂദന്‍മാരുടെ സുവിശേഷീകരണത്തെപ്പറ്റി പറയുമ്പോഴല്ലാതെ ശബ്ബത്തിനെപ്പറ്റി ഒരിടത്തും പറഞ്ഞിട്ടില്ല (അപ്പൊ13-18).

പൌലൊസ്‌ ഇങ്ങനെ പറഞ്ഞു: "യെഹൂദന്‍മാരെ നേടേണ്ടതിന്‌ ഞാന്‍ യെഹൂദനായി" (1കൊരി.9:20). പൌലൊസ്‌ അവരുടെ പള്ളിയില്‍ പോയത്‌ അവരോടൊന്നിച്ച്‌ ആരാധിക്കുവാനോ കൂട്ടായ്മ ആചരിക്കുവാനോ ആയിരുന്നില്ല; മറിച്ച്‌ അവരോട്‌ ക്രിസ്തുവിന്റെ സുവിശേഷം അറിയിക്കുവാനായിരുന്നു. 3) ഒരിക്കല്‍ പൌലൊസ്‌ ഇങ്ങനെ പറഞ്ഞു: "ഇനിമേല്‍ ഞാന്‍ ജാതികളുടെ അടുക്കല്‍ പോകും" (അപ്പൊ.18:6). ഇതിനു ശേഷം ശബ്ബത്തിനെപ്പറ്റി നാം വായിക്കുന്നതേ ഇല്ല. 4) പുതിയ നിയമത്തില്‍ എവിടെയെങ്കിലും ശബ്ബത്ത്‌ ആചരിക്കുവാന്‍ പറഞ്ഞിട്ടില്ലെന്നു മാത്രമല്ല ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ അവര്‍ കൂടി വന്നതായി പറഞ്ഞിട്ടുമുണ്ട്‌ (അപ്പൊ. 20:7). കൊലൊ.2:16 ല്‍ ശബ്ബത്ത്‌ ആചാരത്തിന്‌ എതിരായി ഒരു പരാമര്‍ശവും കാണുന്നുണ്ട്‌.

മുകളില്‍ പറഞ്ഞിരിക്കുന്നതുപോലെ പുതിയ നിയമ വിശ്വാസികള്‍ ശബ്ബത്ത്‌ ആചരിക്കുവാന്‍ കടപ്പെട്ടിരിക്കുന്നവര്‍ അല്ല എന്നു മാത്രമല്ല ഞായറാഴ്ചയെ പുതിയ നിയമ ശബ്ബത്തായി കാണുന്നതും വേദാനുസരണമല്ല എന്ന് താഴെപ്പറഞ്ഞിരിക്കുന്ന വാക്യങ്ങള്‍ വ്യക്തമാക്കുന്നു. കൊലോസ്യ ലേഖനത്തില്‍ പൌലൊസ്‌ പറയുന്നത്‌ ശ്രദ്ധിക്കുക. "അതുകൊണ്ട്‌ ഭക്ഷണ പാനങ്ങള്‍ സംബന്ധിച്ചോ, പെരുന്നാള്‍, വാവ്‌, ശബ്ബത്ത്‌ എന്നീ കാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുത്‌. ഇവ വരുവാനുള്ളവയുടെ നിഴലത്രെ. ദേഹം എന്നതോ ക്രിസ്തുവിന്നുള്ളത്‌" (കൊലൊ.2:16-17). ക്രിസ്തു ക്രൂശില്‍ മരിച്ചപ്പോള്‍ "ചട്ടങ്ങളാല്‍ നമുക്കു വിരോധവും പ്രതികൂലവും ആയിരുന്ന കയ്യെഴുത്തു മായിച്ച്‌ ക്രൂശില്‍ തറച്ച്‌ നടുവില്‍ നിന്ന് നീക്കിക്കളഞഞുയ" (കൊലൊ. 2:14).

പുതിയനിയമ വിശ്വാസികള്‍ ഇത്തരം ബാഹ്യമായ ചട്ടതിട്ടങ്ങള്‍ക്ക്‌ കീഴ്പ്പെട്ടു ജീവിക്കേണ്ടവര്‍ അല്ല എന്നത്‌ കീഴെപ്പറഞ്ഞിരിക്കുന്ന വാക്യങ്ങളില്‍ നിന്ന് വളരെ വ്യക്തമാണ്‌. "ഒരുവന്‍ ഒരു ദിവസത്തേക്കാള്‍ മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊരുത്തന്‍ സകല ദിവസങ്ങളേയും മാനിക്കുന്നു. ഓരോരുത്തന്‍ താന്താന്റെ മനസ്സില്‍ ഉറച്ചിരിക്കട്ടെ. ദിവസത്തെ ആചരിക്കുന്നവന്‍ കര്‍ത്താവിനായി ആചരിക്കുന്നു...." (റോമ.14:5,6(a)."ഇപ്പോഴോ ദൈവത്തെ അറിഞ്ഞും, ദൈവം നിങ്ങളെ അറിഞ്ഞും ഇരിക്കെ നിങ്ങള്‍ പിന്നേയും ബലഹീനവും ദരിദ്രവും ആയ ആദിപാഠങ്ങളിലേയ്ക്ക്‌ തിരിഞ്ഞ്‌ അവയ്ക്ക്‌ പുതുതായി അടിമപ്പെടുവാന്‍ ഇഛിക്കുന്നത്‌ എങ്ങനെ? നിങ്ങള്‍ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു" (ഗലാ.4:9:10).

ചിലര്‍ പറയുന്നത്‌ A.D. 321 ല്‍ കുസ്തന്തിനൊസ്‌ ചക്രവര്‍ത്തി പുറപ്പെടുവിച്ച കല്‍പനയുടെ അടിസ്താനത്തിലാണ്‌ ശനിയാഴ്ചക്കു പകരം ഞായറാഴ്ചയ്ക്ക്‌ പ്രാധാന്യം വന്നത്‌ എന്നാണ്‌. എന്നാല്‍ ആദിമ വിശ്വാസികള്‍ ആരാധനക്കായി കൂടിവന്നത്‌ ഏതു ദിവസം ആയിരുന്നു? അവര്‍ ശബ്ബത്തില്‍ കൂടിവന്നിരുന്നതായി പുതിയ നിയമത്തില്‍ എവിടേയും വായിക്കുന്നില്ല.

പുതിയ നിയമ വിശ്വാസികള്‍ ആരാധനക്കായോ കൂട്ടായ്മക്കായോ ഒരിക്കല്‍ പോലും ശബ്ബത്തില്‍ (ശനിയാഴ്ച) കൂടിവന്നതായി വേദപുസ്തകത്തില്‍ വായിക്കുന്നില്ല. മാത്രമല്ല ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അവര്‍ അപ്പം നുറുക്കുവാന്‍ കൂടി വന്നതായി എടുത്തു പറഞ്ഞിട്ടും ഉണ്ട്‌ (അപ്പൊ. 20:7). വീണ്ടും 1കൊരി.16:2 ല്‍ പൌലൊസ്‌ പറയുന്നത്‌ ശ്രദ്ധിക്കുക. "ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ തോറും നിങ്ങളില്‍ ഓരോരുത്തന്‍ തനിക്കു കഴിവുള്ളത്‌ ചിരതിച്ച്‌ തന്റെ പക്കല്‍ വെച്ചുകൊള്ളേണം". ഈ ധര്‍മ്മശേഖരണത്തെക്കുറിച്ച്‌ 2കൊരി.9:12 ല്‍ എടുത്തു പറയുമ്പോള്‍ ദൈവത്തിനു സ്തോത്രം വരുവാന്‍ ഇടയാകും എന്നു പറഞ്ഞിരിക്കുന്നതു കൊണ്ട്‌ ഈ ധര്‍മ്മശേഖരണം അവര്‍ നടത്തിയിരുന്നത്‌ അവര്‍ ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ ആരാധനയ്ക്കായി കൂടിവന്നിരുന്നപ്പോള്‍ ആയിരുന്നു എന്ന് ചിന്തിക്കാവുന്നതാണ്‌. ചരിത്രപരമായി നോക്കുമ്പോള്‍ വിശ്വാസികള്‍ ആരാധനയ്കകാ്യി കൂടിവന്നിരുന്നത്‌ ഒരിക്കലും ശനിയാഴ്ചകളില്‍ ആയിരുന്നില്ല ഞായറാഴ്ചകളില്‍ ആയിരുന്നു എന്ന് ഗ്രഹിക്കാവുന്നതാണ്‌. ഒന്നാം നൂറ്റാണ്ടു മുതല്‍ അത്‌ അങ്ങനെ തന്നെ ആയിരുന്നു.

ശബ്ബത്താചരണം ദൈവം യിസ്രായേലിനു കൊടുത്ത ചട്ടമാണ്‌. പുതിയ നിയമ സഭയ്ക്കുള്ളതല്ല. ശബ്ബത്ത്‌ ഇന്നും ശനിയാഴ്ച തന്നെയാണ്‌. ഞായറാഴ്ചത്തേയ്ക്ക്‌ അത്‌ മാറ്റിയിട്ടും ഇല്ല. ശബ്ബത്താചരണം പഴയനിയമ ന്യായപ്രമാണത്തിന്റെ ഭാഗമായിരുന്നു. പുതിയനിയമ വിശ്വാസികള്‍ ന്യായപ്രമാണത്തിന്‍ കീഴുള്ളവരല്ല (ഗലാ.4:1-26; റോമ.6:14). ശനിയാഴ്ചയോ ഞായറാഴ്ചയോ ശബ്ബത്ത്‌ ആചരിക്കുവാന്‍ പുതിയനിയമ വിശ്വാസി കടപ്പെട്ടവനല്ല. ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ കര്‍ത്തൃദിവസമായി മാറ്റപ്പെട്ടിരിക്കയാണ്‌ (വെളി.1:10). ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ശിരസ്സിന്‍ കീഴിലുള്ള പുതിയ സൃഷ്ടിയുടെ ആഘോഷമാണ്‌ ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ നടക്കുന്ന ആരാധന. മോശെയുടെ കല്‍പന പ്രകാരം ശബ്ബത്തു നാളില്‍ വിശ്രമിക്കുക അല്ല, ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ സേവിക്കുകയാണ്‌ ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തില്‍ നാം ചെയ്യേണ്ടത്‌. ഏതെങ്കിലും ദിവസത്തെ പ്രത്യേകമായി വിശേഷിപ്പിക്കണമോ വേണ്ടായോ എന്നത്‌ അവരവര്‍ തീരുമാനിക്കട്ടെ എന്നാണ്‌ പൌലൊസ്‌ പറയുന്നത്‌ (റോമ.14:5). ശനിയാഴ്ചയോ ഞായറാഴ്ചയോ അങ്ങനെ ഏതെങ്കിലും ഒരു പ്രത്യേക ദിവസമല്ല, രാപ്പകല്‍ ആണ്‌ നാം ദൈവത്തെ ആരാധിക്കേണ്ടത്‌ (അപ്പൊ.26:7).



ചോദ്യം: സംഘടിതമായി വിശ്വാസത്തിന്റെ ആചാരങ്ങളില്‍ ഞാന്‍ എന്തിന്‌ ഏര്‍പ്പെടണം?

ഉത്തരം:
മതം എന്ന വാക്കിന്‌ നിഖണ്ഡുവില്‍ കാണുന്ന അര്‍ത്ഥം "ജീവിതത്തിലും ആചാരങ്ങളിലും വെളിപ്പെടുന്ന ദൈവഭക്തി" അല്ലെങ്കില്‍, "ഒരു വിശ്വാസപ്രമാണത്തിന്റെ അടിസ്ഥാനത്തിലുള്ള സദാചാരവും ദൈവരാരാധനയും" എന്നോ മറ്റോ ആയിരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ വേദപുസ്തകം സംഘടിതമായി ചെയ്യേണ്ട വിശ്വാസ ആചാരങ്ങളെപ്പറ്റി പറയുണ്ടെന്നു വന്നാലും ഇന്ന്‌ നമുക്കു പരിചയമുള്ള സംഘടിതമായ മതത്തിന്റെ ഉദ്ദേശവും സ്വാധീനവും ദൈവത്തിന്‌ പ്രസാദകരമല്ല എന്നതില്‍ തെല്ലും സംശയമില്ല.

ഒരു പക്ഷെ, ഉല്‍പത്തി 11ആം അദ്ധ്യായത്തില്‍ ആയിരിക്കാം മനുഷന്റെ ആദ്യത്തെ സംഘടിത മതസ്താപനത്തിന്റെ ശ്രമം നടന്നത്‌. ഭൂമിയെ നിറയ്ക്കുവാനുള്ള ദൈവ കല്‍പനയ്ക്ക്‌ എതിരായി അവര്‍ സംഘടിച്ച്‌ ആകാശത്തോളം എത്തുന്ന ഒരു ഗോപുരം പണിയുവാനായി കൂടിവന്നു. ദൈവം അവരുടെ ഉദ്യമത്തെ പരാജയപ്പെടുത്തി അവരെ ലോകമെമ്പാടും ചിതറിപ്പിച്ചു. അന്ന്‌ ദൈവം മനുഷന്റെ ഭാഷകളെ കലക്കിക്കളഞ്ഞു.

പുറപ്പാട്‌ 6 ആം അദ്ധ്യായം മുതല്‍ യിസ്രായേലിന്‌ ഒരു സംഘടിത മതം ദൈവം തന്നെ ഏര്‍പ്പെടുത്തിക്കൊടുത്തതായി നാം വായിക്കുനു. പത്തു കല്‍പനകള്‍, സമാഗമന കൂടാരം, ബലിയാചാരങ്ങള്‍ എല്ലാം എങ്ങനെ എപ്പോള്‍ എന്ന്‌ അവന്‍ വ്യക്തമാക്കിക്കൊടുത്തു. എന്നാല്‍ ഇതിന്റെ എല്ലാം ഉദ്ദേശം ഗലാത്ത്യര്‍ 3ആം അദ്ധ്യായത്തിലും റോമാലേഖനം 7ആം അദ്ധ്യായത്തിലും കാണുന്നതുപോലെ ലോകരക്ഷിതാവായ ക്രിസ്തുവിന്റെ വരവിനെ ചൂണ്ടിക്കാണിക്കുക മാത്രമായിരുന്നു എന്ന സത്യം അവര്‍ മനസ്സിലാക്കിയില്ല. അതിനു പകരം ഈ ചടങ്ങാചാരങ്ങളേയും ചട്ടതിട്ടങ്ങളേയും ദൈവത്തേക്കാള്‍ അധികം മാനിച്ച്‌ അവയെ ആരാധിക്കുവാന്‍ തുടങ്ങി.

യിസ്രായേലിന്റെ ചരിത്രത്തില്‍ ഉടനീളം അവര്‍ക്ക്‌ ഏര്‍പ്പെട്ടിരുന്ന അനേക സംഘട്ടനങ്ങളും സംഘടിത മതങ്ങളുമായുള്ള സംഘട്ടനങ്ങളായിരുന്നു. ഉദ്ദാഹരണമായി ന്യായാ.6, 1രാജാ.18, 1ശമു.5, 2 രാജാ.23:10 എന്നിവിടങ്ങളില്‍ ബാല്‍, ദാഗോന്‍, മോലെക്‌ ഇവയുടെ ആരാധകരുമായുള്ള സംഘട്ടനങ്ങള്‍ നാം കാണുന്നു. ദൈവം അത്തരം സംഘടിത മതങ്ങളുടെ ആരാധനക്കാരെ എല്ലാം തോല്‍പിച്ച്‌ തന്റെ സര്‍വശക്തിയും തന്റെ പരമാധികാരവും തെളിയിച്ചു.

ക്രിസ്തുവിന്റെ കാലത്തെ സംഘടിത മതങ്ങളുടെ പ്രതിനിധികളായി പരീശന്‍മാരെപ്പറ്റിയും സദൂക്യരെപ്പറ്റിയും നാം സുവിശേഷങ്ങളില്‍ വായിക്കുന്നു. അവരുടെ തെറ്റായ ഉപദേശങ്ങള്‍്‌ക്കും കപടഭക്തിയുള്ള ജീവിതത്തിനും എതിരായി കര്‍ത്താവ്‌ പലപ്പോഴും പ്രതികരിച്ചിരുന്നതായി നാം വായിക്കുന്നു. ലേഖനങ്ങളിലും സംഘടിത മതക്കാരുടെ നുഴഞ്ഞുകയറ്റത്തെപ്പറ്റി നാം വായിക്കുന്നു. നിര്‍മല സുവിശേഷ സത്യങ്ങളില്‍ മായം കലര്‍ത്തി മനുഷന്റെ പ്രയത്നവും രക്ഷയ്ക്ക്‌ ആവശ്യമാണെന്ന്‌ പഠിപ്പിച്ചിരുന്ന സംഘടിത മതവാദികളെപ്പറ്റി നാം ഗലാത്യലേഖനത്തിലും കൊലോസ്യ ലേഖനത്തിലും നാം വായിക്കുന്നു. വെളിപ്പാടു പുസ്തകത്തില്‍ സംഘടിത മതം അതിന്റെ ഉച്ചകോടിയില്‍ എത്തി അഖില ലോക മതത്തലവനായി അന്തിക്രിസ്തു അവരോധിക്കപ്പെടുന്നതിനെപ്പറ്റി നാം വായിക്കുന്നു.

നാം ഇതുവരെ കണ്ടതുപോലെ സംഘടിതമതം പലപ്പോഴും ദൈവീക പ്രവര്‍ത്തനത്തിന്‌ എതിരായി വര്‍ത്തിക്കുന്ന ഒരു പ്രതിഭാസമായി മാറാറുണ്ട്‌. എന്നാല്‍ ദൈവീക കാര്യപരിപാടിയില്‍ സംഘടിതമായി വിശ്വാസികള്‍ ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി പറഞ്ഞിട്ടുണ്ട്‌. വിശ്വാസികള്‍ സംഘടിതമായി കൂടിവരുന്നതിനെ ദൈവം വിളിക്കുന്നത്‌ "സഭകള്‍" എന്നാണ്‌. അപ്പൊസ്തല പ്രവര്‍ത്തികളിലും ലേഖനങ്ങളിലും ഇതിനെപ്പറ്റി പഠിക്കുമ്പോള്‍ സ്ഥലം സഭകള്‍ വ്യവസ്താപിതവും സ്വതന്ത്രവും ആയിരിക്കണം എന്ന് മനസ്സിലാക്കാവുന്നതാന്‌. ഇങ്ങനെയുള്ള സംഘടിത പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ വിശ്വാസികള്‍ സൂക്ഷിക്കപ്പെടുകയും, വളരുകയും ചെയ്യുന്നതോടൊപ്പം മറ്റുള്ളവരെ തങ്ങളിലേയ്ക്ക്‌ ആകര്‍ഷിക്കുവാനും ഇടയാകുന്നു (അപ്പൊ.2:41-42). പുതിയ നിയമ സഭകളെ വാസ്തവത്തില്‍ ഒരു "സംഘടിതമായ ബന്ധം" എന്ന്‌ വിശേഷിപ്പിക്കുന്നതായിരിക്കും ഉത്തമം.

ദൈവീക സംസര്‍ഗ്ഗത്തിനു വേണ്ടിയുള്ള മനുഷനറെന യത്നം ആണല്ലോ മതങ്ങള്‍. ക്രിസ്തുവിന്റെ ബലിമരണത്തില്‍ കൂടി ദൈവം ചെയ്ത കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ദൈവീക ബന്ധം പുനഃസ്ഥാപിക്കുന്നതിനെപ്പറ്റി ബൈബിള്‍ വെളിപ്പെടുത്തിയിരിക്കുന്നു. ദൈവത്തെ നമുക്ക്‌ തേടിപ്പിടിക്കുവാന്‍ കഴിയുകയില്ല; അവന്‍ നമ്മെയാണ്‌ തേടി കണ്ടുപിടിച്ചത്‌ (റോമ.5:8). അവിടെ പ്രവര്‍ത്തികള്‍ക്ക്‌ സ്ഥാനമില്ല; എല്ലാം കൃപയാലത്രേ ആകുന്നു (എഫേ.2:8). ആരായിരിക്കണം തലവന്‍ എന്ന പ്രശ്നമില്ല; കാരണം ക്രിസ്തു ആണ്‌ തല ആയിരിക്കുന്നത്‌ (കൊലൊ.1:18). അന്വേന്യം വകഭേദത്തിന്റെ ആവശ്യമില്ല; കാരണം എല്ലാവരും ക്രിസ്തുവില്‍ ഒന്നാണ്‌ (ഗലാ.3:28). ഈ രീതിയില്‍ സംഘടിതമായാല്‍ ഒരിക്കലും പ്രശ്നം ആവുകയില്ല. സംഘടിത വിശ്വാസത്തിന്റെ നിയമങ്ങളിലും ആചാരങ്ങളിലും ശ്രദ്ധ ചെലുത്തപ്പെടുമ്പോള്‍ പ്രശ്നങ്ങള്‍ ഉല്‍പത്തിയാകുന്നു.