ചോദ്യം: യേശുക്രിസ്തു ആരാണ്‌?

ഉത്തരം:
യേശുക്രിസ്തു ആരാണ്‌? "ദൈവം ഉണ്ടോ" എന്ന് അനേകര്‍ ചോദിക്കുന്നതുപോലെ "യേശുക്രിസ്തു ജീവിച്ചിട്ടുണ്ടോ" എന്ന് സാധാരണ ആളുകള്‍ ചോദിക്കാറില്ല. ഏകദേശം 2000 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ യേശുക്രിസ്തു ജീവിച്ചിരുന്നു എന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്‌. എന്നാല്‍ വിവാദം ആരംഭിക്കുന്നത്‌ തന്റെ ആളത്വത്തെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങുബോഴാണ്‌. യേശുക്രിസ്തു ഒരു നല്ല മതഗുരു ആയിരുന്നു, താന്‍ ഒരു പ്രവാചകന്‍ ആയിരുന്നു, ഒരു നല്ല മനുഷസ്നേഹി ആയിരുന്നു എന്നൊക്കെ മിക്കവരും സമ്മതിക്കും. എന്നാല്‍ വേദപുസ്തകം തന്നേപ്പറ്റി പറഞ്ഞിരിക്കുന്നത്‌ അതില്‍ നിന്നൊക്കെ വളരെ വിഭിന്നമായ കാര്യങ്ങളാണ്‌.

സി.എസ്സ്‌. ലൂയിസ്‌ എന്ന എഴുത്തുകാരന്‍ പറയുന്നത്‌ ശ്രദ്ധിക്കുക: "യേശുക്രിസ്തുവിനെപ്പറ്റി സാധാരണ ആളുകള്‍ പറയാറുള്ള അബദ്ധജഡിലമായ കാര്യം ആരെങ്കിലും ഇനിയും പറയുന്നതിനെ തടയുവാന്‍ ഞാന്‍ ശ്രമിക്കുകയാണ്‌. 'യേശുവിനെ ഒരു വലിയ ഗുരുവായി സ്വീകരിക്കുവാന്‍ ഞാന്‍ തയ്യാറാണ്‌; എന്നാല്‍ താന്‍ പറയുന്നതു പോലെ ദൈവമാണെന്ന് ഞാന്‍ സമ്മതിക്കുന്നില്ല' ഇങ്ങനെ ആരും ഒരിക്കലും പറയുവാന്‍ പാടില്ലാത്തതാണ്‌. വെറും സാധാരണ മനുഷനായിരുന്നിട്ട്‌ യേശു പറഞ്ഞ വാക്കുകള്‍ ആരെങ്കിലും പറഞ്ഞാല്‍ അയാളെ ഒരിക്കലും ഒരു ശ്രേഷ്ട ഗുരുവായി അംഗീകരിക്കുവാന്‍ സാധിക്കുകയില്ല. അങ്ങനെയുള്ള ആള്‍ ഭ്രാന്തന്‍മാരില്‍ അഗ്രഗണ്യനോ അല്ലെങ്കില്‍ സാക്ഷാല്‍ നരകത്തിലെ പിശാചോ ആയിരിക്കുവാനേ വഴിയുള്ളൂ. നിങ്ങള്‍ തന്നെയാണ്‌ തീരുമാനിക്കേണ്ടത്‌. ഒന്നുകില്‍ താന്‍ അവകാശപ്പെട്ടതുപോലെ താന്‍ സാക്ഷാല്‍ ദൈവപുത്രനായിരുന്നു; അല്ലെങ്കില്‍ അവന്‍ ചതിയന്‍മാരില്‍ ചതിയനായിരുന്നു. ഒന്നുകില്‍ നിങ്ങള്‍ അവനെ ഒരു ഭോഷന്‍ എന്ന് കരുതി പുറം തള്ളിക്കളയാം, പിശാചെന്ന് കരുതി അവന്റെ മുഖത്ത്‌ തുപ്പാം; അല്ലെങ്കില്‍ താന്‍ പറഞ്ഞതു പോലെ താന്‍ ദൈവവും കര്‍ത്താവുമാണെന്ന് മനസ്സിലാക്കി തന്റെ പാദത്തില്‍ വീണ്‌ നമസ്കരിക്കാം. ഈ രണ്ടു തീരുമാനങ്ങളുടെ നടുവില്‍ താന്‍ നല്ല ഒരു ഗുരുവായിരുന്നു, പ്രവാചകനായിരുന്നു എന്നൊന്നും പറയുവാന്‍ അവിടെ ഇടമില്ല; താന്‍ അത്‌ അനുവദിക്കുന്നുമില്ല"

വാസ്തവത്തില്‍ യേശു ആരാണെന്നാണ്‌ താന്‍ അവകാശപ്പെട്ടത്‌? താന്‍ ആരാണെന്നാണ്‌ ബൈബിള്‍ പറയുന്നത്‌? ആദ്യമായി താന്‍ തന്നേ പറഞ്ഞ വാക്കുകളെ നമുക്കു ശ്രദ്ധിക്കാം. യോഹ.10:30 ല്‍ താന്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു. "ഞാനും പിതാവും ഒന്നായിരിക്കുന്നു". താന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ യെഹൂദന്‍മാരുടെ പ്രതികരണം നോക്കുക: "യെഹൂദന്‍മാര്‍ അവനോട്‌: ... ദൈവ ദൂഷണം നിമിത്തവും നീ മനുഷനായിരിക്കെ നിന്നേത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്‌ എന്നു പറഞ്ഞു" (യോഹ.10:33). തന്റെ വാക്കുകള്‍ കൊണ്ട്‌ താന്‍ ദൈവമാണെന്ന് അവകാശപ്പെടുകയാണെന്ന കാര്യം യെഹൂദന്‍മാര്‍ മനസ്സിലാക്കി. പിന്നീടുള്ള സംഭാഷണം ശ്രദ്ധിച്ചാല്‍ "ഞാന്‍ അങ്ങനെ പറഞ്ഞില്ലല്ലോ" എന്ന് യേശു പറയുന്നില്ലെന്നു മാത്രമല്ല താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍കുകയും ചെയ്തു. താന്‍ വാസ്തവത്തില്‍ ദൈവമാണ്‌ എന്നുതന്നെ യേശു അവകാശപ്പെട്ടു. യോഹ.8:58 ആണ്‌ വേറൊരു ഉദ്ദാഹരണം. "യേശു അവരോട്‌: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: അബ്രഹാം ജനിച്ചതിനു മുബെ ഞാന്‍ ഉണ്ട്‌" ഇതു കേട്ടപ്പോള്‍ യെഹൂദന്‍മാര്‍ അവനെ എറിയുവാന്‍ കല്ലെടുത്തു എന്ന് വായിക്കുന്നു (യോഹ.8:59). "ഞാന്‍ ആകുന്നു" എന്ന് യേശു പറഞ്ഞപ്പോള്‍, പഴയനിയമത്തിലെ ദൈവനാമം തനിക്കായി താന്‍ അവകാശപ്പെടുകയായിരുന്നു(പുറ.3:14). അതുകൊണ്ടാണ്‌ യെഹൂദന്‍മാര്‍ അവനെ എറിയുവാന്‍ കല്ലെടുത്തത്‌.

'യോഹ. 1:1 "വചനം ദൈവമായിരുന്നു" എന്ന് പറയുന്നു. യോഹ.1:14 "വചനം ജഡമായിത്തീര്‍ന്നു" എന്നും വായിക്കുന്നു. യേശുക്രിസ്തു ജഡമായിത്തീര്‍ന്ന ദൈവമാണെന്ന് ഈ വാക്യങ്ങളില്‍ നിന്ന് നമുക്കു മനസ്സിലാക്കാം. തന്റെ ശിഷ്യനായിരുന്ന തോമസ്സ്‌ അവനോട്‌ "എന്റെ കര്‍ത്താവും എന്റെ ദൈവവുമേ" എന്ന് പറഞ്ഞപ്പോള്‍ യേശു അവനെ തിരുത്തിയില്ല (യോഹ. 20:28). അപ്പൊസ്തലനായ പൌലോസ്‌ അവനെ "മഹാദൈവവും നമ്മുടെ രക്ഷകനുമായ യേശുക്രിസ്തു" എന്ന് വിശദീകരിച്ചിരിക്കുന്നു (തീത്തോ.2;13). അപ്പൊസ്തലനായ പത്രോസും അതേ കാര്യം പറഞ്ഞിരിക്കുന്നു: "... നമ്മുടെ ദൈവവും രക്ഷിതാവുമായ യേശുക്രിസ്തു..." (2പത്രോ.1:1). പിതാവായ ദൈവം പുത്രനെ ദൈവം എന്ന് അഭിസംബോധന ചെയ്തിരിക്കുന്നു: "പുത്രനോടോ, 'ദൈവമേ, നിന്റെ സിംഹാസനം എന്നുമെന്നേക്കുമുള്ളത്‌..." (എബ്രാ.1:8). ക്രിസ്തുവിനെപ്പറ്റിയുള്ള പഴയനിയമ പ്രവചനത്തില്‍ അവന്‍ ദൈവമാണെന്ന് വായിക്കുന്നു: "നമുക്ക്‌ ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക്‌ ഒരു മകന്‍ നല്‍കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളില്‍ ഇരിക്കും; അവന്‌ അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്‌, സമാധാന പ്രഭു എന്ന് പേര്‍ വിളിക്കപ്പെടും" (യേശ.9:6)എന്ന് വായിക്കുന്നു.

അതുകൊണ്ടാണ്‌ സി.എസ്സ്‌. ലൂയിസ്സ്‌ പറഞ്ഞത്‌: യേശു ദൈവമാണെന്ന് വേദപുസ്തകം ഇത്ര തെളിവായി പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍, യേശുവിനെ ഒരു നല്ല ഗുരുവായി മാത്രം കാണുവാന്‍ നമുക്ക്‌ അവകാശമില്ല. അവന്‍ ദൈവമല്ലെങ്കില്‍ താന്‍ പറഞ്ഞതെല്ലാം ഭോഷ്കാണ്‌. ഭോഷ്കു പറയുന്ന ഒരാള്‍ ഒരിക്കലും ഒരു നല്ല ഗുരുവോ പ്രവാചകനോ ആയിരിക്കുവാന്‍ തരമില്ല. യേശുവിനെ ദൈവമായി സ്വീകരിക്കുവാന്‍ മനസ്സില്ലാത്ത ഇന്നത്തെ 'ഗവേഷകന്‍മാര്‍' ചരിത്ര പുരുഷനായിരുന്ന യേശു ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്ന് സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കുന്നു. യേശുവിന്റെ സന്തത സഹചാരികളായിരുന്ന തന്റെ ശിഷ്യന്‍മാരേക്കാളധികം ഇന്നത്തെ 'ഗവേഷകന്‍മാര്‍'ക്ക്‌ യേശുവിനേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ എങ്ങനെ അറിയാനൊക്കും (യോഹ.14:26)?

ഈ ചോദ്യത്തിന്‌ ഇത്ര പ്രസക്തി എന്താണ്‌? യേശു വാസ്തവത്തില്‍ ദൈവമായിരുന്നുവോ എന്നത്‌ അത്ര പ്രാധാന്യം അര്‍ഹിക്കുന്ന ചോദ്യമാണോ? താന്‍ വെറുമൊരു മനുഷന്‍ മാത്രമായിരുന്നെങ്കില്‍ തന്റെ മരണം മാനവരാശിയുടെ പാപപരിഹാരത്തിന്‌ മതിയാകുമായിരുന്നില്ല (1യോഹ. 2:2). ദൈവത്തിനു മാത്രമേ അത്ര വലിയ കടം കൊടുത്തു തീര്‍ക്കുവാന്‍ കഴിയുകയുള്ളൂ (റോമ.5:8; 2കൊരി.5:21). കടം കൊടുക്കുവാന്‍ പ്രാപ്തനാകേണ്ടതിന്‌ താന്‍ ദൈവമായിരിക്കണം; മരിക്കേണ്ടതിന്‌ താന്‍ മനുഷനായിരിക്കണം. ഈ ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ മാത്രമാണ്‌ മാനവരാശിയുടെ രക്ഷ! യേശു ദൈവമായതിനാലാണ്‌ താന്‍ മാത്രമാണ്‌ ഏകരക്ഷാമാര്‍ഗ്ഗം എന്ന് പറയുന്നത്‌. താന്‍ ദൈവമായതിനാലാണ്‌ "ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല" എന്നു പറഞ്ഞത്‌ (യോഹ.14:6).



ചോദ്യം: ഒരു ദൈവം ഉണ്ടോ? ദൈവാസ്ഥിത്വത്തിന് വല്ല തെളിവുകളും ഉണ്ടോ?

ഉത്തരം:
ഒരു ദൈവം ഉണ്ടോ? ഈ വിവാദത്തിന് ഇത്ര അധികം താല്പര്യം കാണുന്നു എന്നത് ആശ്ചര്യമായിരിക്കുന്നു. അടുത്ത കാലത്ത് എടുത്ത ഒരു കണക്കനുസരിച്ച് ഇന്നു ജീവിച്ചിരിക്കുന്ന ലോകജനങ്ങളില് 90% ആളുകളും ഒരു ദൈവമോ അല്ലെങ്കില് ഒരു ദൈവീക ശക്തിയോ ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ്. എങ്കിലും ദൈവത്തില് വിശ്വസിക്കുന്നവര് ദൈവം ഉണ്ടെന്ന് തെളിയിക്കേണ്ട നിര്ബോന്ധത്തില് ആയിരിക്കയാണ്. വാസ്തവത്തില് തിരിച്ചാണ് സംഭവിക്കേണ്ടത്.

വാസ്തവത്തില് ദൈവം ഉണ്ടെന്നോ ഇല്ലെന്നോ തെളിയിക്കുവാന് ആരേകൊണ്ടും സാധിക്കുകയില്ല. അത് വിശ്വാസത്താല് സ്വീകരിക്കേണ്ട ഒരു കാര്യമാണെന്നാണ് ബൈബിള് പഠിപ്പിക്കുന്നത്. "എന്നാല് വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാന് കഴിയുന്നതല്ല. ദൈവത്തിന്റെ അടുക്കല് വരുന്നവന് ദൈവം ഉണ്ട് എന്നും തന്നെ വിശ്വസിക്കുന്നവര്ക്ക്ര പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ" (എബ്രാ.11:6). ദൈവം വിചാരിച്ചാല് താന് ഉണ്ടെന്ന് പ്രത്യക്ഷപ്പെട്ട് ലോകത്തിന് തന്നെത്താന് കാണിക്കാമായിരുന്നു. താന് അങ്ങനെ ചെയ്തിരുന്നു എങ്കില് പിന്നെ വിശ്വാസത്തിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ല. "യേശു അവനോട് നീ എന്നെ കണ്ടതു കൊണ്ട് വിശ്വസിച്ചു; കാണാതെ വിശ്വസിക്കുന്നവര് ഭാഗ്യവാന്മാടര്" (യോഹ.20:29).

എന്നാല് ഇതിന്റെ അര്ത്ഥം ദൈവം ഉണ്ട് എന്നതിന് തെളിവുകള് ഒന്നും ഇല്ല എന്നല്ല. ബൈബിള് ഇങ്ങനെ പറയുന്നു: "ആകാശം ദൈവത്തിന്റെ മഹത്വത്തെ വര്ണ്ണികക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു. പകല് പകലിനു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്ക് അറിവു കൊടുക്കുന്നു. ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേള്പ്പാ നുമില്ല. ഭൂമിയില് എല്ലായിടവും അതിന്റെ അളവു നൂലും ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു." (സങ്കീ.19:1-4). ആകാശത്തിലെ താരനിരകളും, അളവില്ലാത്ത അഖിലാണ്ഡവും, പ്രകൃതിയുടെ അത്ഭുത പ്രതിഫാസങ്ങളും, അസ്തമിക്കുന്ന സൂര്യനും എല്ലം ഒരു സൃഷ്ടാവിനെ ചൂണ്ടിക്കാണിക്കുന്നു.

ഇതിനെല്ലാമുപരി മനുഷഹൃദയങ്ങളില്ത്തിന്നെ ദൈവമുണ്ട് എന്നതിന് തെളിവുണ്ട്. "അവന് മനുഷ ഹൃദയങ്ങളില് നിത്യത വെച്ചിരിക്കുന്നു" (സഭപ്ര.3:11). നമുക്കെല്ലാമറിയാവുന്ന കാര്യമാണ് മനുഷജീവിതം വെറും ഭൌതീകമല്ലെന്ന്; ഉള്ളിന്റെ ഉള്ളില് നമുക്കറിയാം കാണപ്പെടാത്ത ഒരു ലോകമുണ്ടെന്നും അവിടെ ഒരു ദൈവമുണ്ടെന്നും. ഒരു പക്ഷേ ബുദ്ധിപരമായി ആ ചിന്തയെ അടക്കുവാന് കഴിഞ്ഞേക്കാം; എന്നാല് ദൈവബോധം സകല മനുഷര്ക്കുംാ ഉണ്ടെന്നതില് സംശയമില്ല. എങ്കിലും ബൈബിള് പറയുന്നു; ചിലര് ദൈവമില്ല എന്ന് പറയുമെന്ന്. "ദൈവം ഇല്ല എന്ന് മൂഢന് തന്റെ ഹൃദയത്തില് പറയുന്നു" (സങ്കീ.14:1). ഇതുവരെ ലോകത്തിലെ സകല കലാചാരങ്ങളിലും, നാഗരീകതയിലും ജീവിച്ചിട്ടുള്ള ആളുകളില് 98%പേരും ദൈവവിശ്വാസികള് ആയിരുന്നതിനാല് മനുഷഹൃദയങ്ങളില് പ്രവര്ത്തിിക്കുന്ന ഒരു ശക്തി/ആള് ഇതിനു പുറകില് ഉണ്ടെന്നതില് ആര്ക്കും സംശയം തെല്ലും വേണ്ട.

ദൈവം ഉണ്ട് എന്ന് വേദപുസ്തകം വളരെ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. അതിനുപരിയായി ബുദ്ധിപരമായി ചിന്തിച്ചാലും ദൈവമുണ്ട് എന്ന നിഗമനത്തില് ന്യായമായി എത്താവുന്നതാണ്. ആദ്യമായി ജീവാസ്തിത്വത്തെപ്പറ്റി ചിന്തിക്കുക (ontologiclal argument). പല നിലകളിലുള്ള ജീവനുമായി നമുക്ക് പരിചയമുണ്ട്. ഇന്നുള്ള ജീവനിലേക്കും ഏറ്റം വലിയ ജീവന് ഉണ്ടായെങ്കിലേ മതിയാകയുള്ളൂ. ജീവന്റെ ഉറവിടമായ ആ ജീവനത്രേ ദൈവം. ജീവന്റെ ഉറവിടമായ ഒരു ജീവനില്ലാതെ മറ്റു ജീവനെല്ലാം എവിടെ നിന്നു വന്നതാണ്? അടുത്ത ബുദ്ധിപരമായ വിവാദം രൂപകല്പെനയെ അടിസ്ഥാനപ്പെടുത്തിയതാണ് (teleological argument). ഈ പ്രപഞ്ചത്തിനു പുറകില് അത്ഭുതമായ ഒരു രൂപകല്പaന നമുക്ക് ദര്ശി ക്കാവുന്നതാണ്. ഈ രൂപകല്പപന വിരല് ചൂണ്ടുന്നത് ഈ രൂപകല്പിന ചെയ്ത ഒരു ആളിനേയാണ്. ഉദ്ദാഹരണമായി സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം തന്നെ എടുക്കുക. അല്പംി കൂടുകയോ കുറയുകയോ ചെയ്തിരുന്നാല് ഇന്നുള്ള ജീവരാശികള് ഭൂമിയില് ജീവിക്കുമായിരുന്നില്ല. ഈ പ്രപഞ്ചത്തിലെ മൂലപദാര്ത്ഥമങ്ങളുടെ ഘടന അല്പംക വ്യത്യാസമായിരുന്നെങ്കില് ഇവിടെ ജീവന് നിലനില്കുാമായിരുന്നില്ല. പ്രകൃത്യാ ഒരു ജീവാണു ഉണ്ടാകുവാനുള്ള ചാന്സ്ി 1/10(ഇവിടെ 243 പൂജ്യങ്ങള് ചേര്ത്ത് അക്കം വായിക്കുക) ആണ്. ഒരു സാധാരണ കോശത്തില് (cell) ലക്ഷക്കണക്കിന് ജീവാണുക്കളാണ് (molecules) ഉള്ളതെന്ന് മറക്കരുത്.

അടുത്ത ബുദ്ധിപരമായ വിവാദം കാര്യകാരണങ്ങളെ അടിസ്ഥനപ്പെടുത്തിയുള്ളതാണ് (cosmological argument). ഓരോ കാര്യത്തിന്റേയും പുറകില് ഒരു കാരണം ഉണ്ടായിരിക്കും. ഈ പ്രപഞ്ചവും അതിനടുത്തത് എല്ലാം കാര്യങ്ങളാണ്. ഇതിനു പുറകില് ഒരു കാരണം ഉണ്ടായെങ്കിലേ മതിയാവൂ. കാരണമില്ലാത്ത ഒരു കാര്യം ഇതിനെല്ലാം പുറകിലുണ്ട്. അതാണ് ദൈവം. നാലാമത്തെ വിവാദം ധാര്മ്മീ കതയെ അടിസ്ഥാനമാക്കിയതാണ് (moral argument). ലോകത്തിലുള്ള സകല ജനങ്ങള്ക്കും ഒരു സദാചാര ബോധമുണ്ട്. നല്ലതും ചീത്തയും ഉണ്ട്. കൊലപാതകം, മോഷണം, ഭോഷ്ക്ക്, വ്യഭിചാരം ഇവ തെറ്റാണെന്ന് സകല മനുഷരും പറയുന്നു. ഈ തെറ്റ്, ശരി എന്ന ചിന്ത മനുഷന് എവിടെ നിന്നു വന്നു? മനുഷ ഹൃദയങ്ങളില് ദൈവം തന്റെ ധാര്മീ്ക നിയമങ്ങള് വെച്ചിട്ടല്ലേ?

കാര്യങ്ങല് ഇങ്ങനെയൊക്കെയാണെങ്കിലും ദൈവത്തെപ്പറ്റിയുള്ള തെളിവായ മറുക്കാനാവാത്ത അറിവു പുറം തള്ളി ജനങ്ങള് ഭോഷ്ക്ക് വിശ്വസിക്കുമെന്ന് വേദപുസ്തകം പറയുന്നു. റോമ.1:25 ഇങ്ങനെ പറയുന്നു; "ദൈവത്തിന്റെ സത്യം അവര് വ്യാജമാക്കി മാറ്റിക്കളഞ്ഞു; സൃഷ്ടിച്ചവനേക്കാള് സൃഷ്ടിയെ ഭജിച്ച് ആരാധിച്ചു; അവന് എന്നെന്നേക്കും വാഴ്തപ്പെട്ടവന്. ആമേന്". ദൈവത്തെ വിശ്വസിക്കാത്തവര് നീക്കുപോക്കില്ലാത്തവര് എന്ന് വേദപുസ്തകം പറയുന്നു. "അവന്റെ നിത്യശക്തിയും ദൈവത്വവുമായി അവന്റെ അദൃശ്യ ലക്ഷണങ്ങള് ലോകസൃഷ്ടി മുതല് അവന്റെ പ്രവര്ത്തി കളാല് ബുദ്ധിക്ക് തെളിവായി വെളിപ്പെട്ടു വരുന്നു; അവര്ക്ക് പ്രതിവാദം ഇല്ലാതിരിക്കേണ്ടതിനു തന്നെ" (റോമ.1:20).

ദൈവത്തെ വിശ്വസിക്കാത്തവര് "അത് ശാസ്ത്രീയമല്ല" "അതിനു തെളിവുകള് ഇല്ല" എന്നൊക്കെ പറയാറുണ്ട്. എന്നാല് യഥാര്ത്ഥ കാരണം അതൊന്നുമല്ല. ദൈവമുണ്ട് എന്നു സമ്മതിച്ചാല് അവര് ബാദ്ധ്യസ്ഥരാണെന്നും ദൈവസന്നിധിയില് കുറ്റക്കാരാണെന്നും സമ്മതിക്കേണ്ടിവരും. ഒരു ദൈവം ഉണ്ടെങ്കില് നാമെല്ലാവരും അവന്നു മുമ്പില് കണക്കു കൊടുക്കേണ്ടി വരും. ദൈവമില്ലെങ്കില് ഒരു ന്യായവിധിയും ഇല്ലല്ലോ; മനുഷന് ഇഷ്ടം പോലെ ജീവിക്കാമല്ലോ. അതുകൊണ്ടാണ് ഇന്ന് നമ്മുടെ സമുദായങ്ങളില് അനേകര് പരിണാമവാദികളായി മാറിയിരിക്കുന്നത്. ഒരു ദൈവമുണ്ടെന്ന് ഉള്ളിന്റെ ഉള്ളില് എല്ലാവര്ക്കും അറിയാവുന്നതത്രേ. ദൈവാസ്ഥിത്വത്തെ ഇത്ര തീവ്രമായി ആളുകള് എതിര്ക്കു ന്നതു തന്നെയാണ് ദൈവമുണ്ടെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവ്.

ഇനിയും ഒരു കാര്യം കൂടെ പറയട്ടെ. ഒരു ദൈവമുണ്ട് എന്ന് എനിക്ക് എങ്ങനെ അറിയാം? ദൈവമുണ്ട് എന്ന് എനിക്കറിയാം. കാരണം ഞാന് ദിവസവും അവനോട് സംസാരിക്കുന്നു. അശരീരിയായി അവന്റെ ശബ്ദം എന്റെ കാതുകളില് പതിയുന്നില്ല. പക്ഷെ, അവന്റെ സാന്നിദ്ധ്യം ഞാന് ഉണരുന്നു; അവന്റെ നടത്തിപ്പ് ഞാന് അനുഭവിക്കുന്നു; അവന്റെ സ്നേഹം ഞാന് അറിയുന്നു. അവന്റെ കൃപ ഞാന് ആഗ്രഹിക്കുന്നു. എന്റെ ജീവിതത്തിലെ അനേക സംഭവങ്ങള് ദൈവം ഉണ്ടെങ്കിലല്ലാതെ മനസ്സിലാക്കുവാന് സാധിക്കുകയില്ല. എന്നെ അവന് അത്ഭുതമായി രക്ഷിച്ച് ദിവസംതോറും അത്ഭുതമായി വഴി നടത്തി വരുന്നു. എനിക്ക് അവനേക്കുറിച്ച് പറയാതിരിക്കുവാനും അവന് നന്ദി കരേറ്റാതിരിക്കുവാനും സാധിക്കയില്ല.

വിശ്വസിക്കുവാന് മന്സ്സിരല്ലാത്തവര്ക്ക്ി ഈ പറഞ്ഞ ന്യായങ്ങള് ഒന്നും സ്വീകാര്യമല്ലായിരിക്കാം. ദൈവാസ്ഥിത്വം വിശ്വാസത്താല് സ്വീകരിച്ചാല് അല്ലാതെ സാധിക്കയില്ല (എബ്രാ.11:6). ദൈവവിശ്വാസം എന്നത് അന്ധകാരത്തിലേക്കുള്ള അന്ധന്റെ കുതിച്ചുചാട്ടമല്ല. നേരേമറിച്ച് പ്രകാശമുള്ള ഒരു മുറിയിലേക്കുള്ള ഭദ്രമായ കാല് വെയ്പാണത്. അതിന് മേഘങ്ങള് പോലെ സാക്ഷികള് നമുക്കു ചുറ്റും ഉണ്ടുതാനും.



ചോദ്യം: യേശുക്രിസ്തു ദൈവമാണോ? താന്‍ ദൈവമാണെന്ന് യേശുക്രിസ്തു അവകാശപ്പെട്ടിട്ടുണ്ടോ?

ഉത്തരം:
"ഞാന്‍ ദൈവമാണ്‌" എന്ന് യേശുക്രിസ്തു പറഞ്ഞതായി വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ അതിന്റെ അര്‍ത്ഥം താന്‍ ദൈവമാണെന്ന് യേശുക്രിസ്തു പ്രഖ്യാപിച്ചിട്ടില്ല എന്നല്ല. ഉദ്ദാഹരണമായി യോഹ.10:30 തന്നെ എടുക്കുക. "ഞാനും പിതാവും ഒന്നായിരിക്കുന്നു". ഒറ്റനോട്ടത്തില്‍ ഇത്‌ താന്‍ ദൈവമാണ്‌ എന്നു പറഞ്ഞതായി തോന്നുകയില്ലായിരിക്കാം. എന്നാല്‍ ഇതു താന്‍ പറഞ്ഞപ്പോള്‍ യെഹൂദന്‍മാരുടെ പ്രതികരണം എന്തായിരുന്നു എന്ന് ശ്രദ്ധിക്കുക. "നീ മനുഷനായിരിക്കെ നിന്നേത്തന്നേ ദൈവമാക്കുന്നതുകൊണ്ടത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്‌" (യോഹ.10:33). യേശുക്രിസ്തു താന്‍ ദൈവമാണെന്ന് പറയുകയായിരുന്നു എന്ന് യെഹൂദന്‍മാര്‍ മനസ്സിലാക്കി. തുടര്‍ന്നുള്ള സംഭാഷണം ശ്രദ്ധിച്ചാല്‍ "ഞാന്‍ അങ്ങനെ പറഞ്ഞില്ലല്ലോ" എന്ന് കര്‍ത്താവു പറയുന്നില്ല. അതിന്റെ അര്‍ത്ഥം വാസ്തവത്തില്‍ താന്‍ ദൈവമാണെന്ന് ആ വാചകം കൊണ്ട്‌ കര്‍ത്താവ്‌ പറയുകയായിരുന്നു. യോഹ.8:58 ശ്രദ്ധിക്കുക: "അബ്രഹാം ജനിക്കുന്നതിനു മുമ്പ്‌ ഞാന്‍ ഉണ്ട്‌" അവിടെയും യെഹൂദന്‍മാരുടെ പ്രതികരണം നോക്കുക. അവനെ കല്ലെറിയുവാന്‍ യെഹൂദന്‍മാര്‍ ഭാവിച്ചതിന്റെ കാരണം അവന്‍ തന്നെത്താന്‍ ദൈവമാക്കി എന്ന കാരണത്താലാണ്‌.

യോഹ.1:1 "വചനം ദൈവമായിരുന്നു" എന്ന്‌ വായിക്കുന്നു. യോഹ.1:14 ല്‍ "വചനം ജഡമായി നമ്മുടെ ഇടയില്‍ പാര്‍ത്തു" എന്നും വായിക്കുന്നു. ഇത്‌ വളരെ വ്യക്തമായി പറയുന്ന സത്യം യേശുക്രിസ്തു ജഡത്തില്‍ വെളിപ്പെട്ട ദൈവമായിരുന്നു എന്നാണ്‌. പ്രവ.20:28 "... താന്‍ സ്വന്തരക്തത്താല്‍ സമ്പാദിച്ച ദൈവത്തിന്റെ സഭയെ മേയ്പാന്‍..." ആരാണ്‌ സഭയെ സ്വന്തരക്തത്താല്‍ സമ്പാദിച്ചത്‌? യേശുക്രിസ്തു. പ്രവ.20:28 പറയുന്നത്‌ ദൈവം സ്വന്ത രക്തത്താല്‍ സമ്പാദിച്ചു എന്നാണ്‌. അതുകൊണ്ട്‌ യേശുക്രിസ്തു ദൈവമായിരുന്നു എന്ന്‌ ഈ വേദഭാഗവും പറയുന്നു!

യേശുവിന്റെ ശിഷ്യനായിരുന്ന തോമസ്‌ യേശുവിനെ നോക്കി "എന്റെ കര്‍ത്താവും എന്റെ ദൈവവുമേ" എന്ന്‌ വിളിച്ചു (യോഹ.20:28). യേശു അവനെ തിരുത്തിയില്ല. തീത്തോ.2:13 ല്‍ നമ്മുടെ ദൈവവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ വരവിനായി കാത്തിരിക്കുവാന്‍ പറഞ്ഞിരിക്കുന്നു (2പത്രോ.1:1ഉം കാണുക). എബ്രാ.1:8 ല്‍ പിതാവായ ദൈവം പുത്രനെ നോക്കി, "ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളത്‌; നിന്റെ രാജത്വത്തിന്റെ ചെങ്കോല്‍ നീതിയുള്ള ചെങ്കോല്‍" എന്ന്‌ വായിക്കുന്നു.

വെളിപ്പാടു പുസ്തകത്തില്‍ ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന്‌ ദൂതന്‍ അപ്പൊസ്തലനോടു പറയുന്നു (വെളി.19:10). എന്നാല്‍ പല പ്രാവശ്യം യേശു ആരാധന സ്വീകരിച്ചതായി വേദപുസ്തകം പറയുന്നു (മത്താ.2:11; 14:33; 28:9,17; ലൂക്കോ.24:52; യോഹ.9:38). തന്നേ ആരാധിച്ചവരെ താന്‍ ഒരിക്കലും വിലക്കിയില്ല. യേശു ദൈവമല്ലായിരുന്നെങ്കില്‍ തന്നേ ആരാധിച്ചവരോട്‌ വെളിപ്പാടു പുസ്തകത്തില്‍ ദൂതന്‍ പറഞ്ഞതുപോലെ ഒരിക്കലും അങ്ങനെ ചെയ്യരുത്‌ എന്നു പറഞ്ഞിരുന്നിരിക്കും. വേദപുസ്തകത്തിലെ മറ്റനേക വാക്യങ്ങള്‍ യേശുക്രിസ്തുവിന്റെ ദൈവത്വത്തെ തെളിയിക്കുന്നുണ്ട്‌.

യേശുക്രിസ്തു ദൈവമായിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവ്‌ തന്റെ മരണം സകല ലോകത്തിന്റെ പാപത്തിനും പരിഹാരമായി എന്നതിനാലാണ്‌ (1യോഹ.2:2). ദൈവത്തിനു മാത്രമേ അത്ര വലിയ കടം കൊടുത്തു തീര്‍ക്കുവാന്‍ കഴിയുമായിരുന്നുള്ളൂ. ദൈവത്തിനു മാത്രമേ ലോകത്തിന്റെ പാപം ചുമക്കുവാന്‍ സാധിക്കയുള്ളൂ (2കൊരി.5:21) മരണത്തിന്‍മേലും പാപത്തിന്‍മേലും അധികാരവും ദൈവത്തിനു മാത്രമേ ഉള്ളൂ. തന്റെ പുനരുദ്ധാനം താന്‍ ദൈവമാണെന്ന്‌ തെളിയിക്കുന്നു.



ചോദ്യം: ദൈവം ഒരു യാഥാര്‍ത്ഥ്യമോ? ഒരു ദൈവം ഉണ്ടെന്ന് വ്യക്തമായി എനിക്ക്‌ എങ്ങനെ അറിയുവാന്‍ കഴിയും?

ഉത്തരം:
ഒരു ദൈവം ഉണ്ടെന്ന് നമുക്ക്‌ വ്യക്തമായി അറിയുവാന്‍ കഴിയും. കാരണം അവന്‍ മൂന്നു രീതിയില്‍ തന്നെത്താന്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. പ്രപഞ്ചത്തില്‍, വചനത്തില്‍, ക്രിസ്തുവില്‍

ഒരു ദൈവം ഉണ്ട്‌ എന്നതിന്റെ ഏറ്റവും വലിയ തെളിവ്‌ താന്‍ സൃഷ്ടിച്ച ഈ ലോകം തന്നെയാണ്‌. "ദൈവത്തെക്കുറിച്ച്‌ അറിയാവുന്നത്‌ അവര്‍ക്ക്‌ വെളിവായിരിക്കുന്നു. ദൈവം അവര്‍ക്ക്‌ വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങള്‍ ലോകസൃഷ്ടി മുതല്‍ അവന്റെ പ്രവര്‍ത്തികളാല്‍ തെളിവായി വരുന്നു" (റോമ. 1:20). "ആകാശം ദൈവത്തിന്റെ മഹത്വത്തെ വര്‍ണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു" (സങ്കീ.19:1).

എവിടെ നിന്നെങ്കിലും എനിക്ക്‌ ഒരു ഘടികാരം കിട്ടിയാല്‍ അത്‌ പെട്ടെന്ന് വെളിപ്പെട്ടതാണെന്നോ അല്ലെങ്കില്‍ അത്‌ എപ്പോഴും ഉണ്ടായിരുന്നതാണെന്നോ ഞാന്‍ കരുതുകയില്ല. ആ ഘടികാരത്തിന്റെ ഘടന അനുസര്‍ച്ച്‌ അതു രൂപകല്‍പന ചെയ്ത ഒരാള്‍ ഉണ്ടെന്ന് എനിക്ക്‌ അനുമാനിക്കാം. ഒരു ഘടികാരത്തിനേക്കാള്‍ എത്രയോ മടങ്ങ്‌ കൃത്യനിഷ്ടയും രൂപകല്‍പനയും ഞാന്‍ എന്റെ ചുറ്റിലുമുള്ള പ്രപഞ്ചത്തില്‍ കാണുന്നു. നാം സമയം അളക്കുന്നത്‌ നമ്മുടെ ഘടികാരത്തെ ആശ്രയിച്ചല്ലല്ലോ; മറിച്ച്‌ ദൈവത്തിന്റെ കൈവേലയെ ആശ്രയിച്ചാണല്ലോ - ഭൂമിയുടെ പ്രദിക്ഷണത്തെ ആശ്രയിച്ചാണ്‌ നാം സമയം അളക്കുന്നത്‌. നാം വസിക്കുന്ന ഈ പ്രപഞ്ചം ഒരു വലിയ രൂപകല്‍പന വെളിപ്പെടുത്തുന്നു; ആ രൂപകല്‍പന, രൂപകല്‍പനചെയ്ത ആളിനെ ചൂണ്ടിക്കാണിക്കുന്നു.

നമുക്ക്‌ എവിടെ നിന്നെങ്കിലും എഴുതപ്പെട്ട ഒരു സന്ദേശം ലഭിച്ചു എന്ന് കരുതുക. അത്‌ വായിച്ചു മനസ്സിലാക്കുവാന്‍ നാം ശ്രമിക്കുന്നു. എവിടെ നിന്നോ ആരോ ഒരാള്‍ എഴുതി അയക്കാതെ ആ ദൂത്‌ നമുക്ക്‌ വന്നു ചേരുകയില്ലല്ലോ. എന്നാല്‍ അതിനേക്കാള്‍ എത്രയോ അധികം 'സന്ദേശങ്ങള്‍' അടങ്ങിയതാണ്‌ നമ്മുടെ ശരീര്‍ത്തിലെ ഓരോ സെല്ലുകളിലേയും ഡി.എന്‍.എ.കോഡുകള്‍. ഇത്ര അധിക സങ്കീര്‍ണ്ണമായ സന്ദേശങ്ങള്‍ അടങ്ങിയ D.N.A.കോഡുകള്‍ എഴുതിയ ഒരാള്‍ ഇല്ലെന്നോ?

നാം ജീവിക്കുന്നത്‌ സങ്കീര്‍ണ്ണമായ ഒരു ഭൌതീക ലോകത്തില്‍ മാത്രമല്ല, മനുഷന്റെ ഹൃദയത്തില്‍ നിത്യതയും ദൈവം വെച്ചിരിക്കുന്നു എന്ന് സഭാപ്ര. 3:11 പറയുന്നു. സകല മനുഷരും മനസ്സിലാക്കിയിരിക്കുന്ന ഒരു നഗ്ന സത്യം വെറും ഭൌതീകം മത്രമല്ല മനുഷജീവിതം എന്നതാണ്‌. രണ്ടു നിലകളിലാണ്‌ നിത്യതയെക്കുറിച്ചുള്ള ചിന്ത മനുഷനെ പ്രായോഗികമായി സ്വാധീനിച്ചിരിക്കുന്നത്‌; മനുഷന്‍ നിയമങ്ങള്‍ക്ക്‌ വിധേയനാണ്‌. മനുഷന്‍ ആരാധിക്കുന്നവനാണ്‌.

ലോകത്ത്‌ ഇതുവരെ കണ്ടിട്ടുള്ള എല്ലാ കലാചാരങ്ങളും നാഗരീകതകളും ചില ധാര്‍മീക മൂല്യങ്ങളെ ഒരുപോലെ മതിക്കുന്നവയാണ്‌. ഉദ്ദാഹരണമായി ലോകത്തെമ്പാടും മനുഷന്‍ സ്നേഹത്തിന്‌ വിലകല്‍പിക്കുന്നു; ഭോഷ്കിനെ വെറുക്കുന്നു. ഈ പൊതുവായുള്ള ധാര്‍മീകത - ഏതു ശരി, ഏതു തെറ്റ്‌ എന്നുള്ള സര്‍വലൌകീക ചിന്താഗതി - നമ്മെ കാണിക്കുന്നത്‌ മാനവരാശിക്കു പിന്നില്‍ വര്‍ത്തിക്കുന്ന ഒരു വലിയ ധാര്‍മ്മീക നിയമജ്ഞനെയാണ്‌.

അതുപോലെതന്നെ ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ എല്ലായിടത്തും, നാഗരീക വ്യത്യാസമെന്യേ, തങ്ങള്‍ക്കായി ആരാധനാ രീതികള്‍ ഉണ്ടാക്കിയിട്ടുണ്ട്‌. ഒരു പക്ഷേ, ആരേയാണ്‌ ആരാധിക്കുന്നത്‌ എന്നതില്‍ വ്യത്യാസം ഉണ്ടായാലും, മാനവകുലം എല്ലായിടത്തും തങ്ങളേക്കാള്‍ ഉയര്‍ന്ന ഒരു ശക്തിയെക്കുറിച്ച്‌ അറിവുള്ളവരായിരുന്നു. മനുഷന്റെ ഈ വാഞ്ചക്ക്‌ കാരണം ദൈവം മനുഷനെ തന്റെ സാദൃശ്യത്തില്‍ ഉണ്ടാക്കിയതിനാലാണ്‌ (ഉല്‍പ.1:27).

ഇനിയും ദൈവം പ്രത്യേകമായി ബൈബിളില്‍ കൂടെ തന്നെത്താന്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. വേദപുസ്തകത്തില്‍ ദൈവത്തിന്റെ ആസ്ഥിത്വത്തെപ്പറ്റി ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല; ദൈവമുണ്ട്‌ എന്ന അനുമാനത്തിലാണ്‌ വേദപുസ്തകം എഴുതപ്പെട്ടിരിക്കുന്നത്‌ (ഉല്‍പ.1:1: പുറ.3:14). ആരെങ്കിലും ഒരാള്‍ തന്റെ ആത്മകഥ എഴുതുമ്പോള്‍, താന്‍ ജീവിച്ചിരുന്നു എന്ന് തെളിയിക്കുവാന്‍ സമയം കളയാറില്ലല്ലോ. അതുപോലെ ദൈവവും തന്റെ ആസ്ഥിത്വത്തെ തെളിയിക്കുവാന്‍ തന്റെ പുസ്തകത്തില്‍ ഒരുമ്പെട്ടിട്ടില്ല. ആളുകളെ പരിവര്‍ത്തനം ചെയ്യുവാനുള്ള അതിന്റെ കഴിവ്‌, അതിന്റെ സത്യസന്ധത, അതിലെ അത്ഭുതങ്ങള്‍, നാം വേദപുസ്തകത്തെ അടുത്തു ശ്രദ്ധിക്കേണ്ട ആവശ്യത്തിലേക്ക്‌ വിരല്‍ ചൂണ്ടുന്നു.

അടുത്തതായി ദൈവം തന്നേത്താന്‍ വെളിപ്പെടുത്തിയിരിക്കുന്നത്‌ തന്റെ പുത്രനായ യേശുക്രിസ്തുവില്‍ കൂടെയാണ്‌ (യോഹ.14:6-11). "ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവമായിരുന്നു... വചനം ജഡമായി നമ്മുടെ ഇടയില്‍ പാര്‍ത്തു" (യോഹ.1:1,14). യേശുക്രിസ്തുവില്‍ "ദൈവത്തിന്റെ സകല സമ്പൂര്‍ണ്ണതയും ദേഹരൂപത്തില്‍ വസിക്കുന്നു" (കൊലോ.2:9). യേശുക്രിസ്തു തന്റെ അത്ഭുതകരമായ ജീവിതത്തില്‍ പഴയ നിയമം മുഴുവനും പാലിക്കുകയും പഴയനിയമത്തിലെ പ്രവചനങ്ങള്‍ മുഴുവനും നിറവേറ്റുകയും ചെയ്തു (മത്താ.5:17). തന്റെ ദൈവത്വത്തിന്റെ ആധാരമായി യേശുക്രിസ്തു അനേക അത്ഭുതങ്ങളും അടയാളങ്ങളും മാത്രമല്ല അനേക മനുഷസ്നേഹ കര്‍മ്മങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ചെയ്തു (യോഹ.21:24-25). തന്റെ മരണാനന്തരം താന്‍ ഉയിര്‍ത്തെഴുന്നേറ്റു വന്നത്‌ നൂറുകണക്കിന്‌ ദൃകഃസാക്ഷികള്‍ കണ്ട്‌ സാക്ഷിക്കുന്നു (1കൊരി.15:6). യേശുക്രിസ്തു ആരായിരുന്നു എന്നതിന്‌ അനേക തെളിവുകള്‍ ഉണ്ട്‌. അപ്പൊസ്തലനായ പൌലോസ്‌ പറയുന്നത്‌ ശ്രദ്ധിക്കുക: "അത്‌ ഒരു കോണില്‍ നടന്നതല്ല" (പ്രവ.26:26).

നമുക്കെല്ലാമറിയാവുന്നതുപോലെ അവിശ്വാസികള്‍ തങ്ങളുടെ തെറ്റായ ചിന്താഗതികളാല്‍ തെളിവുകളെ മാറ്റിമറിക്കാറുണ്ട്‌. ഏതു തെളിവുകളും അവര്‍ക്ക്‌ മതിയാകുന്നതല്ല (സങ്കീ. 14:1). വേദപുസ്തകം പറയുന്നത്‌ ഇത്‌ വിശ്വസിക്കുന്നവര്‍ക്കേ ഇതിന്റെ ഫലം കാണുവാന്‍ സാധിക്കുകയുള്ളൂ എന്നാണ്‌ (എബ്രാ. 11:6).



ചോദ്യം: ദൈവത്തിന്റെ ഗുണാതിശയങ്ങള്‍ എന്തൊക്കെയാണ്‌? ദൈവം എങ്ങനെ ഇരിക്കും?

ഉത്തരം:
ഈ ചോദ്യത്തിന്‌ ഒരുത്തരം കണ്ടുപിടിക്കുവാന്‍ ശ്രമിക്കുമ്പോള്‍, സദ്വര്‍ത്തമാനം എന്നു പറയട്ടെ, ദൈവത്തെക്കുറിച്ച്‌ അനേക കാര്യങ്ങള്‍ അറിയുവാന്‍ നമുക്കു കഴിയും. ഇത്‌ വായിക്കുന്നവര്‍ ആദ്യം മുഴുവാനും വായിച്ചിട്ട്‌ തിരികെ വന്ന് ഓരോ വേദവാക്യകുറിപ്പുകളും ശ്രദ്ധിച്ചു പഠിക്കേണ്ടതാണ്‌. ഈ പഠനത്തിന്‌ വേദവാക്യങ്ങള്‍ വളരെ പ്രധാനമാണ്‌; കാരണം അവയില്ലാതിരുന്നാല്‍ ഇത്‌ ദൈവത്തെപ്പറ്റി ഏതോ ഒരു മന്‍ഷന്റെ അഭിപ്രായം മാത്രമായിരിക്കും; അത്‌ തെറ്റോ ശരിയോ എന്ന് തീര്‍ച്ച പറയുവാന്‍ സാധിക്കയുമില്ലല്ലോ. വചനാടിസ്ഥാനത്തിലല്ലാത്ത അഭിപ്രായങ്ങള്‍ മിക്കവാറും തെറ്റായിരിക്കുവാനാണ്‌ സാധ്യത (ഇയ്യോ.42:7). മനുഷന്റെ സ്വപ്രയത്നം കൊണ്ട്‌ ദൈവത്തെപ്പറ്റി ആരാഞ്ഞാറിയുവാന്‍ സാധിക്കുകയില്ല. അങ്ങനെ വരുമ്പോഴാണ്‌ മനുഷന്‍ തന്റെ അനുമാനത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ക്കായി ദൈവമല്ലാത്തവയെ ദൈവമായി പ്രതിഷ്ടിച്ച്‌ ദൈവഹിതത്തിനു വിരോധമായ ആരാധന ചെയ്യുന്നത്‌ (പുറ.20:3-5).

ദൈവം തന്നേക്കുറിച്ച്‌ വെളിപ്പെടുത്തുവാന്‍ തീരുമാനിച്ച കാര്യങ്ങള്‍ മാത്രമേ നമുക്ക്‌ അറിയുവാന്‍ സാധിക്കുകയുള്ളൂ. ദൈവത്തിന്റെ ഗുണാതിശയങ്ങളില്‍ ഒന്ന് അവന്‍ "വെളിച്ചം" ആകുന്നു എന്നാണ്‌. വെളിച്ചം തന്നെത്താന്‍ വെളിപ്പെടുത്തുന്നതാണല്ലോ (യെശ.60:19; യാക്കോ.1:17). ദൈവം തന്നെത്താന്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌ എന്ന കാര്യം ആരും തുച്ഛീകരിക്കുവാന്‍ പാടുള്ളതല്ല; അങ്ങനെയുള്ളവര്‍ അവന്റെ വിശ്രമത്തില്‍ പ്രവേശിക്കുവാന്‍ കഴിയാത്തവരായിത്തീരും (എബ്രാ.4:1). ഈ പ്രപഞ്ചം, വേദപുസ്തകം, ദൈവം ജഢത്തില്‍ വെളിപ്പെട്ട യേശുക്രിസ്തു ഇവ മൂന്നും നാം ദൈവത്തെ അറിയുവാനുള്ള വഴികളാണ്‌.

നമ്മുടെ പഠനം ആരംഭിക്കുമ്പോള്‍ത്തന്നെ ദൈവം സൃഷ്ടികര്‍ത്താവും നാം സൃഷ്ടികളും ആണെന്ന് മനസ്സിലാക്കണം (ഉല്‍പ.1:1; സങ്കീ. 24:1). മനുഷന്‍ ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ടവനാണെന്ന് ദൈവം പറയുന്നു. ദൈവീക സൃഷ്ടിയുടെ അധിപതിയായാണ്‌ ദൈവം മനുഷനെ സൃഷ്ടിച്ചത്‌ (ഉല്‍പ.1:26-28). സൃഷ്ടിക്കപ്പെട്ട ലോകം മനുഷന്റെ "വീഴ്ച"യാല്‍ അധപ്പതിച്ചു പോയെങ്കിലും ഇന്നും സൃഷ്ടി ദൈവത്തിന്റെ കരവിരുതായി നിലനില്‍ക്കുന്നു (ഉല്‍പ.3:17-18; റോമ. 1:19-20). ഈ പ്രപഞ്ചത്തിന്റെ വലിപ്പം, സങ്കീര്‍ണ്ണത, സൌന്ദര്യം, ഭൃമണപഥം ഇവയെല്ലാം ദൈവത്തിന്റെ മാഹാത്മ്യത്തെ കാണിക്കുന്നു.

ദൈവത്തിനു കൊടുക്കപ്പെട്ട നാമധേയങ്ങള്‍ ദൈവം ആരാണ്‌ എന്ന് പഠിക്കുവാന്‍ നമ്മെ സഹായിക്കും. അവയില്‍ ചിലത്‌ താഴെ കുറിക്കുന്നു.

എലോഹീം - ശക്തനായവന്‍ , ദൈവം (ഉല്‍പ.1:1)
അദൊനായ്‌ - കര്‍ത്താവ്‌, ദാസനും യജമാനനുമായുള്ള ബന്ധം (പുറ.4:10,13)
എല്‍ എലിയോണ്‍ - സര്‍വശക്തന്‍, എല്ലാവരിലും ഉയര്‍ന്നവന്‍ (ഉല്‍പ.14:20)
എല്‍ റോയി - കാണുന്ന ശക്തനായവന്‍ (ഉല്‍പ.16:13).
എല്‍ ഷഡായ്‌ - സര്‍വശക്തനായ ദൈവം (ഉല്‍പ.17:1).
എല്‍ ഓലാം - നിത്യദൈവം (യെശ.40:28).
യാവേ - ഞാന്‍ ആകുന്നവന്‍, സ്വയംഭൂവായ ദൈവം (പുറ.3:13-14).

തുടര്‍ന്ന് നാം ദൈവത്തിന്റെ മറ്റു ഗുണാതിശയങ്ങളെ പരിശോധിക്കാം. ദൈവം നിത്യനാണ്‌. എന്നു പറഞ്ഞാല്‍ ദൈവത്തിന്‌ ആരംഭവും അവസാനവും ഇല്ലാത്തവനാണെന്നര്‍ത്ഥം, ദൈവം മരണം ഇല്ലാത്തവനാണ്‌, അളവില്ലാത്തവനാണ്‌ (ആവര്‍.33:27; സങ്കീ.90:2; 1തിമോ.1:17). അവന്‍ മാറ്റമില്ലാത്തവനാണ്‌. അതിന്റെ അര്‍ത്ഥം അവന്‍ പൂര്‍ണ്ണമായി വിശ്വസിക്കത്തക്കവന്‍, ആശ്രയിക്കത്തക്കവന്‍ ആകുന്നു എന്നാണ്‌ (മലാ.3:6; സംഖ്യ.23:19;സങ്കീ.102:26,27). ദൈവം അതുല്യനാണ്‌. അവനേപ്പോലെ ആളത്വത്തിലും പ്രവര്‍ത്തനത്തിലും മറ്റാരുമില്ല; അവന്‍ അഗ്രഗണ്യനും പരിപൂര്‍ണ്ണനുമാണ്‌ (2ശമു.7:22; സങ്കീ.86:8; യെശ.40:25; മത്താ.5:48). ദൈവം അഗോചരനാണ്‌. അവനെ അളന്നു തിട്ടപ്പെടുത്തുവാന്‍ ആര്‍ക്കും സാധിക്കയില്ല; അവനെ ആരാഞ്ഞറിയുവാനും സാധിക്കുകയില്ല; അവന്‍ ബുദ്ധിക്ക്‌ അപ്പുറമുള്ളവനാണ്‌ (യെശ.40:28; സങ്കീ.145:3; റോമ.11:33,34). ദൈവം നീതിമാനാണ്‌. അവന്‍ മുഖപക്ഷം ഉള്ളവനല്ല; അവന്‍ പക്ഷവാദം കാണിക്കുകയില്ല (ആവ.32:4: സങ്കീ.18:30).

ദൈവം സര്‍വശക്തനാണ്‌. അവന്‌ സകലവും സാധ്യമാണ്‌. അവന്‍ ഇച്ഛിക്കുന്നതെല്ലാം അവനു ചെയ്യുവാന്‍ കഴിയും.എന്നാല്‍ അവന്റെ എല്ലാ പ്രവര്‍ത്തികളും അവന്റെ സ്വഭാവത്തിന്‌ അനുസരിച്ചുള്ളതായിരിക്കും എന്നു മാത്രം (വെളി.19:6; യെര.32:17,27). ദൈവം സര്‍വവ്യാപിയാണ്‌. അവന്‍ എപ്പോഴും എല്ലായിടത്തും നിറഞ്ഞിരിക്കുന്നവനാണ്‌. നാം കാണുന്നതെല്ലാം ദൈവമാണെന്നല്ല ഇതിന്റെ അര്‍ത്ഥം (സങ്കീ.139:7-13; യെര.23:23). ദൈവം സര്‍വജ്ഞാനിയാണ്‌. ഭൂത, ഭാവി, വര്‍ത്തമാന കാലങ്ങളെല്ലാം അവന്‌ അറിയാം. അവന്‌ മറഞ്ഞിരിക്കുന്നത്‌ ഒന്നുമില്ല. മനുഷന്റെ സകല ഹൃദയവിചാരങ്ങളും അവന്‍ അറിയുന്നു (സങ്കീ.139:1-5; സദൃ.5:21).

ദൈവം ഏകനാണ്‌. അവനല്ലാതെ അവനെപ്പോലെ വേറാരുമില്ലെന്നു മാത്രമല്ല അവന്‍ മാത്രമാണ്‌ നമ്മുടെ സ്തുതി ആരാധനകള്‍ സ്വീകരിക്കത്തക്കവന്‍ (ആവ.6:4). ദൈവം നീതിമാനാണ്‌. തെറ്റിനെ കണ്ണടച്ചു കാണാതിരിക്കുവാന്‍ അവന്‌ സാധിക്കുകയില്ല. പാപം ശിക്ഷിക്കപ്പെടുകതന്നെ ചെയ്യും. അതുകൊണ്ടാണ്‌ യേശുകര്‍ത്താവ്‌ നമ്മുടെ പാപം ചുമന്ന് ക്രൂശില്‍ മരിക്കേണ്ടിവന്നത്‌ (പുറ.9:27; മത്താ.27:45,46; റോമ.3:21-26).

ദൈവം സര്‍വാധികാരി ആണ്‌. അവനേക്കാള്‍ വലിയവനില്ല. അവന്റെ സര്‍വസൃഷ്ടികളും ചേര്‍ന്ന് അവന്റെ ഹിതത്തിനെതിരായി നിലനില്‍കുവാന്‍ സാധിക്കുകയില്ല (സങ്കീ.93:1; 95:3; യെര.23:20). ദൈവം ആത്മാവാണ്‌; അവന്‍ അശരീരിയാണ്‌. അവനെ കാണുവാന്‍ സാധിക്കയില്ല (യോഹ.1:18; 4:24). ദൈവം ത്രീയേകനാണ്‌. ദൈവത്വം, ശക്തി, മഹത്വം എന്നിവയില്‍ തുല്യരാണ്‌. "പിതാവ്‌, പുത്രന്‍, പരിശുദ്ധാത്മാവ്‌" എന്നു പറഞ്ഞിരിക്കുന്ന വേദഭാഗങ്ങളില്‍ 'നാമം' എന്ന ഏകവചന രൂപമാണ്‌ കാണുന്നത്‌ (മത്താ.28:19; മര്‍ക്കോ.1:9-11). ദൈവം സത്യമാണ്‌. താന്‍ ആയിരിക്കുന്നതിനോട്‌ എപ്പോഴും താദാത്മ്യം പ്രാപിച്ച്‌ ഒരിക്കലും അസത്യത്തിന്‌ അവനിടത്തില്‍ സ്ഥാനമില്ല (സങ്കീ.117:2; 1ശമു.15:29). അവന്‌ ഭോഷ്ക്‌ പറയുവാന്‍ സാധിക്കയില്ല. ദൈവം പരിശുദ്ധനാണ്‌. അവനില്‍ അസാന്‍മാര്‍ഗീകത ലവലേശം പോലുമില്ലെന്നു മാത്രമല്ല അവന്‍ അതിനെതിരാണ്‌. ദോഷം കാണുവാന്‍ കഴിയാത്തവനാണവന്‍.

ദോഷം അവനെ കോപിഷ്ടനാക്കും. വിശുദ്ധിയെ അഗ്നിയോടു താരതമ്യപ്പെടുത്തി വേദപുസ്തകം പറയുന്നു. ദൈവത്തെ ദഹിപ്പിക്കുന്ന അഗ്നിയായി വിശേഷിപ്പിച്ചിട്ടുണ്ട്‌ (യെശ.6:3; ഹബ.1:13; പുറ.3:2,4,5; എബ്രാ.12:29). ദൈവം കൃപാലുവാണ്‌. നന്‍മ, കരുണ, ദയ, സ്നേഹം എന്നിവയൊക്കെ ഇതില്‍ അടങ്ങിയിട്ടുണ്ട്‌. ഒരു പക്ഷേ ദൈവം കൃപാലു അല്ലായിരുന്നെങ്കില്‍ നമുക്ക്‌ അവനുമായി യാതൊരു ബന്ധത്തിനും ഇടമുണ്ടാകുമായിരുന്നില്ല. എന്നാല്‍ ദൈവം കൃപാലു ആയതിനാല്‍ നമ്മോടു തനിയായ ഒരു ബന്ധത്തില്‍ വരുവാന്‍ അവന്‍ ആഗ്രഹിക്കുന്നു (പുറ.34:6, സങ്കീ.39:19; 1പത്രോ.1:3; യോഹ.3:16; 17:3).

ദൈവത്തിന്റെ ഗുണാതിശയങ്ങളെപ്പറ്റി ഇത്രയും പറഞ്ഞാല്‍ മതിയാകുമോ? എന്നാല്‍ ഇതൊരു ആരംഭമായിരിക്കട്ടെ. തുടര്‍ന്ന് അവനെ അറിയുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമല്ലോ (യെര.29:13).



ചോദ്യം: സത്യവേദപുസ്തകം വാസ്തവത്തില്‍ ദൈവ വചനമാണോ?

ഉത്തരം:
ഇത്‌ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ചോദ്യമാണ്‌. നാം വേദപുസ്തകത്തെ എങ്ങനെ വീക്ഷിക്കും എന്നതിലുപരി, നമ്മുടെ നിത്യതയെ തന്നെ ബാധിക്കുന്ന ഒരു ചോദ്യമാണിത്‌. വാസ്തവത്തില്‍ വേദപുസ്തകം ദൈവവചനമാണെങ്കില്‍ അതിനോടുള്ള നമ്മുടെ മനോഭാവം ദൈവത്തോടുള്ള മനോഭാവം തന്നേ ആയിരിക്കണം. അതിനെ തിരസ്കരിച്ചാല്‍ ദൈവത്തെ തിരസ്കരിക്കുന്നു എന്നു തന്നെയാണ്‌ അര്‍ത്ഥം. ബൈബിള്‍ ദൈവവചനമാണെങ്കില്‍ നാം അതിനെ സ്നേഹിക്കണം, പഠിക്കണം, അനുസരിക്കണം, എല്ലാറ്റിലുമുപരി നാമതില്‍ വിശസിച്ച്‌ ആശ്രയിക്കണം.

ദൈവം തന്റെ വചനം നമുക്കു തന്നു എന്നത്‌ ദൈവത്തിന്‌ നമ്മോടുള്ള സ്നേഹത്തിന്റെ അടയാളമാണ്‌. "വെളിപ്പാട്‌" എന്ന വാക്കിന്റെ അര്‍ത്ഥം ദൈവം തന്റെ സ്വഭാവത്തേയും മനുഷര്‍ക്ക്‌ തന്നോട്‌ എങ്ങനെ ശരിയായ ബന്ധത്തിലേക്ക്‌ വരുവാന്‍ കഴിയും എന്നതിനേപ്പറ്റിയും നമുക്ക്‌ മനസ്സിലാക്കിക്കൊടുത്തു എന്നാണ്‌. ദൈവം തന്റെ വചനത്തില്‍ ഇവ നമുക്ക്‌ വെളിപ്പെടുത്തിയില്ലായിരുന്നു എങ്കില്‍ ഈ വക കാര്യങ്ങള്‍ നമുക്ക്‌ അറിയുവാന്‍ കഴിയുമായിരുന്നില്ല. 1500 വര്‍ഷങ്ങള്‍ കൊണ്ടാണ്‌ ദൈവത്തിന്റെ പൂര്‍ണ്ണ വെളിപ്പാട്‌ നമുക്ക്‌ ലഭിച്ചിരിക്കുന്നത്‌. അതില്‍ നമ്മുടെ വിശ്വാസത്തിനു ആവശ്യമായതെല്ലാം മാത്രമല്ല ദൈവത്തിന്‌ പ്രസാദമായി ഈ ഭൂമിയില്‍ ജീവിക്കുവാന്‍ ആവശ്യമുള്ളതെല്ലാം വ്യക്തമാക്കിയിട്ടുണ്ട്‌. ബൈബിള്‍ ദൈവവചനമാണെങ്കില്‍ നമ്മുടെ ജീവിതത്തെപ്പറ്റിയും വിശ്വാസത്തെപ്പറ്റിയും സാന്‍മാര്‍ഗീകജീവിതത്തെപ്പറ്റിയുമുള്ള അവസാനത്തെ അധികാരശബ്ദമാണത്‌.

നാം നമ്മോടു തന്നെ ചോദിക്കേണ്ട ചോദ്യം വേദപുസ്തകം വെറുമൊരു നല്ല പുസ്തകം എന്നതിലുമുപരി അത്‌ ദൈവവചനമാണ്‌ എന്ന്‌ എനിക്ക്‌ എങ്ങനെ അറിയാം എന്നതാണ്‌. ഇതുവരെ എഴുതപ്പെട്ടിട്ടുള്ള മറ്റു ഏതു മത ഗ്രന്ഥത്തേക്കാളും വേദപുസ്തകത്തെ തനിയായി നിര്‍ത്തുന്ന ഘടകം ഏതാണ്‌? വേദപുസ്തകം ദൈവവചനം തന്നെയാണ്‌ എന്നതിന്‌ എന്തെങ്കിലും തെളിവുകള്‍ ഉണ്ടോ? വേദപുസ്തകം ദൈവവചനമാണ്‌, അത്‌ ദൈവശ്വാസീയമാണ്‌, ജീവിതത്തിനും വിശ്വാസത്തിനും ആവശ്യമായതെല്ലാം അതിലുണ്ട്‌ എന്ന്‌ വേദപുസ്തകം തന്നേ പറഞ്ഞിരിക്കുന്നത്‌ വാസ്തവമോ എന്ന്‌ മനസ്സിലാക്കുവാന്‍ ഇത്തരം ചോദ്യങ്ങളാണ്‌ നാം ഗൌരവമായി ആരാഞ്ഞു നോക്കേണ്ടത്‌.

വേദപുസ്തകം ദൈവവചനമാണ്‌ എന്ന്‌ വേദപുസ്തകം തന്നേ പറഞ്ഞിട്ടുണ്ട്‌ എന്നതിന്‌ ഒരു സംശയവുമില്ല. 2തിമോ.3:14-17 ഈ കാര്യം വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു. "...യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ നിന്നെ രക്ഷക്ക്‌ ജ്ഞാനിയാക്കുവാന്‍ മതിയായ തിരുവെഴുത്തുകളെ...പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതില്‍ നിലനില്‍ക. എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാല്‍ ദൈവത്തിന്റെ മനുഷന്‍ സകല സല്‍പ്രവര്‍ത്തിക്കും വക പ്രാപിച്ചു തികഞ്ഞവന്‍ ആകേണ്ടതിന്‌ ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളത്‌ ആകുന്നു".

ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം ലഭിക്കണമെങ്കില്‍ വേദപുസ്തകത്തിന്റെ ഉള്ളിലും വെളിയിലുമുള്ള തെളിവുകള്‍ നാം പരിശോധിക്കേണ്ടതാണ്‌. ഉള്ളിലെ തെളിവുകള്‍ എന്നത്‌ വേദപുസ്തകം തന്നേ അതിനേപ്പറ്റി എന്തു പറഞ്ഞിരിക്കുന്നു എന്ന്‌ പരിശോധിക്കുകയാണ്‌. വേദപുസ്തകം വാസ്തവത്തില്‍ ദൈവ വചനം ആണ്‌ എന്നതിന്റെ ആന്തരീക തെളിവുകളില്‍ ആദ്യത്തേത്‌ വേദപുസ്തകത്തിന്റെ ഏകത്വം ആണ്‌. ഏകദേശം ആയിരത്തി അഞ്ഞൂറു വര്‍ഷങ്ങള്‍ കൊണ്ട്‌ മൂന്നു ഭൂഘണ്ഢങ്ങളില്‍ ഇരുന്ന്‌, മൂന്നു ഭാഷകളില്‍, പല ജീവിതസാഹചര്യങ്ങളില്‍ ജീവിച്ചിരുന്ന നാല്‍പതോളം എഴുത്തുകാരാല്‍ എഴുതപ്പെട്ട 66 പുസ്തകങ്ങളുടെ ഒരു സമുച്ചയം ആണെങ്കിലും അവയില്‍ ഒന്നിനോട്‌ ഒന്ന്‌ യോജിക്കാത്ത ഒന്നുമില്ലാതെ വേദപുസ്തകം ആദിമുതല്‍ അവസാനം വരെ ഒരേ വിഷയം കൈകാര്യം ചെയ്യുന്ന ഒരേ ഗ്രന്ഥമായി കാണപ്പെടുന്നു. ഇങ്ങനെ വേറൊരു പുസ്തകം ലോകത്തില്‍ എവിടേയും ഇല്ലല്ലോ. ഈ ഏകത്വം വേദപുസ്തകത്തിന്റെ ദൈവനിശ്വാസീകതയുടെ ഏറ്റവും വലിയ തെളിവാണ്‌. ദൈവാത്മാവിനാല്‍ നടത്തപ്പെട്ട ഓരോ എഴുത്തുകാരും വാസ്തവത്തില്‍ ദൈവത്തിന്റെ തന്നേ വാക്കുകള്‍ എഴുതുക ആയിരുന്നു.

ആന്തരീക തെളിവുകളില്‍ മറ്റൊന്ന്‌ വേദപുസ്തകത്തില്‍ ഉടനീളം കാണുന്ന പ്രവചനങ്ങളുടെ നിറവേറലാണ്‌. വേദപുസ്തകത്തില്‍ ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള പല ലോകരാഷ്ട്രങ്ങളേപ്പറ്റിയും പല പട്ടണങ്ങളേപ്പറ്റിയും മാത്രമല്ല, ലോകജനതയുടെ ഭാവിയേപ്പറ്റിയും, തന്നില്‍ വിശ്വസിക്കുന്ന ഏവരേയും രക്ഷിക്കുവാനിരിക്കുന്ന ലോകരക്ഷകനായി വരുവാനിരുന്ന യിസ്രായേലിന്റെ മശിഹായേക്കുറിച്ചും ദീര്‍ഘമായ പ്രവചനങ്ങള്‍ ഉണ്ട്‌. മറ്റു ചില പുസ്തകങ്ങളില്‍ കാണുന്ന ചില പ്രവചനങ്ങളേപ്പോലെ വേദപുസ്തക പ്രവചനങ്ങള്‍ ഒരിക്കലും നിറവേറാതെ ഇരുന്നിട്ടില്ല, ഇരിക്കയുമില്ല എന്നത്‌ വേദപുസ്തക പ്രവചനങ്ങളുടെ ആധികാരികത തെളിയിക്കുന്നു. പഴയനിയമത്തില്‍ മാത്രം ക്രിസ്തുവിനെപ്പറ്റി മുന്നൂറോളം പ്രവചനങ്ങളുണ്ട്‌. ക്രിസ്തു ഏതു കുടുംബത്തില്‍, ഏതു സ്ഥലത്ത്‌ എപ്പോള്‍ ജനിക്കുമെന്നും, തന്റെ ജീവിത മരണ പുനരുദ്ധാനങ്ങളേപ്പറ്റിയുമുള്ള മറ്റു വ്യക്തമായ പ്രവചനങ്ങളും വേദപുസ്തകത്തില്‍ കാണുവാന്‍ കഴിയും. ഈ പ്രവചനങ്ങളും അവയുടെ നിവര്‍ത്തിയും തെളിയിക്കുന്നത്‌ വേദപുസ്തകത്തിന്റെ ദൈവനിശ്വാസികത അല്ലാതെ മറ്റൊന്നല്ല. വേറൊരു പുസ്തകത്തിനും ഇത്രയുമധികം നിറവേറിയ പ്രവചനങ്ങളുടെ പരമ്പര നിരത്തിവയ്കുവാന്‍ സാധിക്കയില്ല.

വേദപുസ്തകത്തിന്റെ അതുല്യ അധികാരവും അതിന്റെ ഉള്‍ക്കരുത്തും വേദപുസ്തകം ദൈവവചനമാണെന്ന്‌ തെളിയിക്കുന്നു. ഇതാണ്‌ മൂന്നാമത്തെ ആന്തരീക തെളിവ്‌. വേദപുസ്തകം വായിക്കുന്ന ആളുകളില്‍ ഈ പുസ്തകം പറഞ്ഞറിയിക്കുവാന്‍ പറ്റാത്ത മാറ്റങ്ങളാണ്‌ വരുത്തുന്നത്‌. ആദ്യത്തെ രണ്ടു തെളിവുകളേപ്പോലെ അല്ലെങ്കിലും ഇതും വളരെ പ്രധാനപ്പെട്ട ഒന്നാണ്‌. ഇതുവരെ എഴുതപ്പെട്ടിട്ടുള്ള മറ്റ്‌ ഏതു പുസ്തകങ്ങളേക്കാളും അനുവാചകരെ രൂപാന്തരപ്പെടുത്തുവാനുള്ള വേദപുസ്തകത്തിന്റെ അധികാരം ഈ പുസ്തകത്തെ അതുല്യമാക്കുന്നു. കണക്കില്ലാത്ത ആളുകളുടെ ജീവിതങ്ങളെ വേദപുസ്തകം രൂപാന്തരപ്പെടുത്തിയിട്ടുണ്ട്‌. മയക്കുമരുന്നിന്റെ ആധിക്യത്തില്‍ നിന്നും, സ്വവര്‍ഗ്ഗഭോഗാക്തിയില്‍ നിന്നും, പാപവഴികളുടെ അഗാധത്തില്‍ നിന്നും അനേകരെ വേദപുസ്തകം വിടുവിച്ചിട്ടുണ്ട്‌. ഹൃദയം കഠിനപ്പെട്ട ക്രൂരന്‍മരെ മനുഷസ്നേഹികളാക്കിത്തീര്‍ത്തിട്ടുണ്ട്‌. പാപികളെ രൂപാന്തരപ്പെടുത്തുവാനുള്ള ഈ അതുല്യ ശക്തി വേദപുസ്തകത്തിനുള്ളതിന്റെ കാരണം ഇത്‌ ദൈവവചനമായതുകൊണ്ടാണ്‌.

മേല്‍പ്പറഞ്ഞ ആന്തരീക തെളിവുകളെ കൂടാതെ വിശുദ്ധ വേദപുസ്തകം യഥാര്‍ത്ഥത്തില്‍ ദൈവവചനമാണെന്നുള്ളതിന്‌ വേറെ ബാഹ്യമായ തെളിവുകളും നമുക്കുണ്ട്‌. അതില്‍ ഒന്ന് വേദപുസ്തകത്തിന്റെ ചാരിത്രീകതയാണ്‌. മറ്റേതു ചരിത്രസംഭവങ്ങളേയും പോലെ വേദപുസ്തകത്തില്‍ വിവരിച്ചിരിക്കുന്ന ചരിത്ര സംഭവങ്ങളും വസ്തുനിഷ്ടമാണെന്ന് നമുക്ക്‌ ആരാഞ്ഞറിയാവുന്നതാണ്‌. പുരാവസ്തു ഗവേഷകരും, ചരിത്ര ഗവേഷകരും പല ആവര്‍ത്തി ബൈബിളിന്റെ ചാരിത്രീകത ശരിവച്ചിട്ടുണ്ട്‌. വാസ്തവത്തില്‍ ഇത്ര അധികം കൈയ്യഴുത്തുപ്രതികളും ഇത്ര അധികം ചരിത്ര അംഗീകാരവും ഉള്ള വേറൊരു പുരാതന പുസ്തകവും ലോകത്തില്‍ ഇല്ല എന്നത്‌ നിസ്തര്‍ക്കമാണ്‌. വേദപുസ്തകം ദൈവവചനമാണെന്നുള്ളതിന്റെ ഒരു തെളിവാണ്‌ ഇതിന്റെ ചരിത്ര യാഥാര്‍ത്ഥ്യം.

വേദപുസ്തകം ദൈവവചനമാണ്‌ എന്നതിന്റെ ബാഹ്യ തെളിവുകളില്‍ അടുത്തത്‌ ഈ പുസ്തകം എഴുതുവാന്‍ ദൈവം ഉപയോഗിച്ച ആളുകളുടെ ആത്മാര്‍ത്ഥതയാണ്‌. ആരംഭത്തില്‍ ഓര്‍ത്തതു പോലെ ഈ പുസ്തകം എഴുതുവാന്‍ ദൈവം ഉപയോഗിച്ചത്‌ വിവിധ ജീവിത സാഹചര്യങ്ങളില്‍ ജീവിച്ചിരുന്ന മനുഷ്യരേയാണ്‌. അവരുടെ ജീവിതങ്ങളെ നാം പഠിക്കുമ്പോള്‍

അവരെല്ലാവരും സത്യസന്തരും ആത്മാര്‍ത്ഥത ഉള്ളവരും ആയിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്‌. പലപ്പോഴും അവര്‍ മനസ്സിലാക്കിയിരുന്ന സത്യങ്ങള്‍ക്കായി മരിക്കുവാന്‍ തന്നെ അവര്‍ തയ്യാറായിരുന്നു. പലരും അവര്‍ അറിഞ്ഞ സത്യങ്ങള്‍ക്കായി ക്രൂരമരണമാണ്‌ വരിച്ചത്‌. ദൈവം അവരോട്‌ വ്യക്തിപരമായി ഇടപെട്ടിരുന്നു എന്ന് അവര്‍ വാസ്തവത്തില്‍ വിശ്വസിച്ചു. പുതിയനിയമ എഴുത്തുകാര്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ നേരില്‍ കണ്ടവരായിരുന്നു. ആ ദര്‍ശനം അവരുടെ ജീവിതത്തില്‍ വരുത്തിയ മാറ്റം അവര്‍ണ്ണനീയമായിരുന്നു. ഒരിക്കല്‍ ഭയത്താല്‍ പതുങ്ങി ഇരുന്നവര്‍ പിന്നീട്‌ അതേ സത്യത്തിനുവേണ്ടി ജീവനൊടുക്കുവാന്‍ തയ്യാറായത്‌ ഈ ദൈവീക ദര്‍ശനമായിരുന്നു. അവരുടെ ജീവിതവും മരണവും ബൈബിള്‍ ദൈവവചനമാണെന്ന് തെളിയിക്കുന്നു.

ബൈബിള്‍ ദൈവവചനമാണെന്നതിന്റെ അടുത്ത ബാഹ്യ തെളിവ്‌ ബൈബിളിന്റെ അനശ്വരതയാണ്‌. ബൈബിള്‍ വേദപുസ്തകമാണ്‌ എന്ന് ബൈബിള്‍ തന്നേ പ്രഖ്യാപിച്ചിരിക്കുന്നതുകൊണ്ട്‌ മറ്റേതു പുസ്തകങ്ങളേക്കാളും അധികം ശത്രുക്കള്‍ ബൈബിളിനുണ്ടായി എന്ന് ചരിത്രം തെളിയിക്കുന്നു. പുരാതന റോമാ ചക്രവര്‍ത്തിമാരായ ഡയക്ലീഷന്‍ തുടങ്ങിയ ചക്രവര്‍ത്തിമാരും, ആധുനീക യുഗത്തിലെ കമ്യൂണിസ്റ്റ്‌ ഏകാധിപതികളും എന്നുവേണ്ട ഇന്നത്തെ നിരീശ്വരവാദികളും ഇതിനെതിരായി ആഞ്ഞടിച്ചിട്ടുണ്ടെങ്കിലും അവയെയെല്ലാം തൃണവല്‍ഗണിച്ചുകൊണ്ട്‌ ബൈബിള്‍ ഇന്നും ലോകവിപണിയില്‍ മുന്‍പന്തിയില്‍ തന്നേ നിലകൊള്ളുന്നു. ഇതിനേക്കാള്‍ അധികം വിറ്റഴിയുന്ന വേറൊരു പുസ്തകം ലോകത്തില്‍ ഇന്നില്ല എന്നത്‌ ഒരു നഗ്നസത്യം മാത്രമാണ്‌.

വേദപുസ്തകത്തിലെ കഥകള്‍ എല്ലാം വെറും കെട്ടുകഥകള്‍ ആണെന്ന്‌ കാലമത്രയും അവിശ്വാസികള്‍ പരിഗണിച്ചിരുന്നു. എന്നാല്‍ പുരാവസ്തുഗവേഷണം അവയൊക്കെ ചരിത്രമായിരുന്നു എന്ന്‌ തെളിയിച്ചിട്ടുണ്ട്‌. ഇതിലെ ഉപദേശങ്ങള്‍ പുരാതനവും കാലഹരണപ്പെട്ടതും ആണെന്ന്‌ ശത്രുക്കള്‍ കുറ്റപ്പെടുത്തിയിട്ടുണ്ടെങ്കിലും, ലോകത്തെമ്പാടുമുള്ള

സമുദായങ്ങളേയും കലാചാരങ്ങളേയും ഈ പുസ്തകത്തിലെ ആശയങ്ങളും ഉപദേശങ്ങളും ക്രീയാത്മമായി സാരമായി സ്വാധീനിച്ചിട്ടുണ്ട്‌ എന്നതില്‍ തര്‍ക്കമില്ല. ഇന്നും ഇതിനെതിരായി ശാസ്ത്ര പഠനവും, മനശ്ശാസ്ത്രവും, രാഷ്ട്രീയ പ്രസ്താനങ്ങളും യുദ്ധ പ്രഖ്യാപനങ്ങള്‍ നടത്തി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും, വേദപുസ്തകം എഴുതപ്പെട്ട കാലത്ത്‌ അതിനുണ്ടായിരുന്ന ആനുകാലികത ഇന്നും അതിനുണ്ട്‌ എന്നത്‌ നിസ്തര്‍ക്കമാണ്‌. കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി നിരവധി ജീവിതങ്ങളേയും കലാചാരങ്ങളേയും രൂപന്തരപ്പെടുത്തിയിട്ടുള്ള പുസ്തകമാണിത്‌. വേദപുസ്തകത്തിന്റെ ശത്രുക്കള്‍ ഏതെല്ലാം രീതിയില്‍ അതിനെ നശിപ്പിച്ച്‌ അത്‌ പ്രയോജനരഹിതമാണെന്ന് തെളിയിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും ഇന്നും അതിന്റെ ആധികാരികതയും ആനുകാലികതയും അല്‍പം പോലും കുറച്ചുകളയുവാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

വേദപുസ്തകം ദൈവത്തിന്റെ വചനമാണ്‌ എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്‌ അതിന്റെ ശത്രുക്കളുടെ പരാജയം എന്ന് പറയാതിരിക്കുവാന്‍ തരമില്ല. ആരൊക്കെ എങ്ങനെയൊക്കെ അതിനെതിരായി വര്‍ത്തിച്ചാലും വേദപുസ്തകം അതിനെയെല്ലം അതിജീവിച്ച്‌ മാറ്റമില്ലാത്ത അതുല്യമായ ദൈവവചനമായി എന്നേക്കും നിലനില്‍ക്കും എന്നതിന്‌ രണ്ടു പക്ഷമില്ല. അതല്ലേ യേശുകര്‍ത്താവ്‌ ഇങ്ങനെ പറഞ്ഞിരിക്കുന്നത്‌: "ആകാശവും ഭൂമിയും ഒഴിഞ്ഞു പോകും; എന്റെ വചനമോ എന്നെന്നേക്കും നിലനില്‍കും" (മര്‍ക്കോ.13:31). "വാസ്തവത്തില്‍ സത്യവേദപുസ്തകം ദൈവവചനം തന്നെയാണ്‌" എന്ന്‌ ഈ വക തെളിവുകളെ വ്യക്തമായി പരിശോധിച്ച ശേഷം നമുക്കു ശക്തമായി പറയുവാന്‍ കഴിയും.



ചോദ്യം: ക്രിസ്ത്യാനിത്വം എന്നാല്‍ എന്താണ്‌? ക്രിസ്ത്യാനികള്‍ എന്താണ്‌ വിശ്വസിക്കുന്നത്‌?

ഉത്തരം:
1കൊരി.15:1-4 വരെ ഇങ്ങനെ വായിക്കുന്നു. "എന്നാല്‍ സഹോദരന്‍മാരേ, ഞാന്‍ നിങ്ങളോടു സുവിശേഷിച്ചതും, നിങ്ങള്‍ക്ക്‌ ലഭിച്ചതും, നിങ്ങള്‍ നിലനില്‍ക്കുന്നതും, നിങ്ങള്‍ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികില്‍ നിങ്ങള്‍ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങള്‍ പിടിച്ചുകൊണ്ടാല്‍ ഞാന്‍ ഇന്നവിധം നിങ്ങളോടു സുവിശേഷീകരിച്ചിരിക്കുന്നു എന്ന്‌ നിങ്ങളെ ഓര്‍പ്പിക്കുന്നു. ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി തിരുവെഴുത്തുകളിന്‍ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിന്‍ പ്രകാരം മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റു".

ചുരുക്കിപ്പറഞ്ഞാല്‍ ഇതാണ്‌ ക്രിസ്ത്യാനികളുടെ വിശ്വാസം. മറ്റു മതങ്ങളില്‍ നിന്ന്‌ ക്രിസ്ത്യാനിത്വം വിഭിന്നമാണ്‌; ക്രിസ്ത്യാനിത്വം ചില ചടങ്ങുകള്‍ നിറവേറ്റുകയല്ല, മറിച്ച്‌ അതൊരു ബന്ധമാണ്‌. "അതു ചെയ്യുക, ഇതു ചെയ്യരുത്‌" എന്ന ഒരു പട്ടിക അനുസരിച്ച്‌ ജീവിക്കുന്നതിനു പകരം, പിതാവായ ദൈവവുമായി അഭേദ്യമായ ബന്ധത്തില്‍ നടക്കുക എന്നതാണ്‌ ഒരു ക്രിസ്ത്യാനിയുടെ ലക്ഷ്യം. ദൈവവുമായി ഈ ബന്ധം സാധിക്കുന്നത്‌ ക്രിസ്തുവിന്റെ രക്ഷണ്യവേലയുടെ അടിസ്ഥാനത്തിലും വിശ്വാസിയുടെ ജീവിതത്തിലെ പരിശുദ്ധാത്മാവിന്റെ ശുശ്രൂഷയാലും ആണ്‌. വേദപുസ്തകം ദൈവശ്വാസീയമാണെന്നും അത്‌ അപ്രമാദമായ ദൈവവചനമാണെന്നും, ജീവിതത്തിനും ഭക്തിക്കും ആവശ്യമായതെല്ലാം അതിലുണ്ടെന്നും ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു (2തിമോ.3:16; 2പത്രോ.1:20-21). പിതാവ്‌, പുത്രന്‍ (യേശു ക്രിസ്തു), പരിശുദ്ധാത്മാവ്‌ എന്ന മൂന്ന് ആളത്വങ്ങളില്‍ ജീവിക്കുന്ന ഏകദൈവത്തില്‍ ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു.

ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്ന മറ്റൊരു കാര്യം ദൈവീക കൂട്ടായ്മക്കായി സൃഷ്ടിക്കപ്പെട്ട മനുഷന്‍ പാപം നിമിത്തം അതു നഷ്ടമാക്കി എന്നതാണ്‌ (റോമ.5:12; 3:23). പൂര്‍ണ്ണ ദൈവമായ യേശുക്രിസ്തു പൂര്‍ണ്ണ മനുഷനായി ഈ ലോകത്തില്‍ വന്നു ക്രൂശില്‍ മരിച്ചു (ഫിലി.2:.6-11). മരിച്ചടക്കപ്പെട്ട ക്രിസ്തു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ്‌ സ്വര്‍ഗ്ഗത്തില്‍ പിതാവിന്റെ വലതുഭാഗത്ത്‌ നമുക്കായി പക്ഷവാദം ചെയ്തുകൊണ്ടിരിക്കുന്നു എന്നും ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു (എബ്രാ.7:25). ക്രിസ്തുവിന്റെ മരണപുനരുദ്ധാനങ്ങള്‍ മാനവരാശിയുടെ പാപത്തിന്‌ പരിഹാരമായെന്നും ക്രിസ്തുവില്‍ കൂടെ ദൈവീക ബന്ധം പുനഃസ്ഥാപിക്കുവാന്‍ കഴിയുമെന്നും ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു (എബ്രാ.9:9-11; 10:10; റോമ. 6:23; 5:8).

രക്ഷിക്കപ്പെടുവാന്‍ ഒരുവന്‍ തന്റെ മുഴു വിശ്വാസവും ക്രിസ്തുവിന്റെ രക്ഷണ്യ വേലയില്‍ അര്‍പ്പിച്ചാല്‍ മാത്രം മതി എന്നും ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. എന്റെ പാപപരിഹാരത്തിനായിട്ടാണ്‌ ക്രിസ്തു മരിച്ചുയിര്‍ത്തതെന്ന് വിശ്വസിക്കുന്ന ഏവര്‍ക്കും രക്ഷ കരസ്ഥമാകും. യാതൊരു പുണ്യപ്രവര്‍ത്തി കൊണ്ടും ഒരു മനുഷനും രക്ഷ കൈവശമാക്കുവാന്‍ സാധിക്കയില്ല. നാം പാപികളായിരിക്കുന്നതുകൊണ്ട്‌ ഒരു മനുഷനും ദൈവസന്നിധിയില്‍ നീതിമാനായിരിക്കുവാനും സാധിക്കയില്ല (യെശ.64:6-7; 53:6). മാത്രമല്ല, ക്രിസ്തു രക്ഷണ്യവേല പൂര്‍ണ്ണമായി നിറവേറ്റിയതുകൊണ്ട്‌, ഇനിയും ആരും ഒന്നും ചെയ്യേണ്ട ആവശ്യവുമില്ല. ക്രിസ്തുവിന്റെ ക്രൂശിലെ അവസാനത്തെ വാക്കുകള്‍ "സകലവും നിവൃത്തിയായി" എന്നായിരുന്നു (യോഹ.19:30).

രക്ഷിക്കപ്പെടുവാന്‍ നമുക്ക്‌ ഒന്നും ചെയ്യുവാന്‍ കഴിയാത്തതുപോലെതന്നേ, ഒരിക്കല്‍ ക്രിസ്തുവിന്റെ ക്രൂശില്‍ ശരണപ്പെട്ട്‌ തന്നില്‍ ആശ്രയിച്ച ഒരു വ്യക്തിയുടെ രക്ഷ നഷ്ടപ്പെടുത്തുവാനും ആര്‍ക്കും ഒന്നും ചെയ്യുവാന്‍ സാധിക്കയില്ല. രക്ഷയോടുള്ള ബന്ധത്തില്‍ ചെയ്യേണ്ടതെല്ലാം ക്രിസ്തു ചെയ്തുതീര്‍ത്തു എന്ന് നാം മറക്കരുത്‌. രക്ഷയെ സംബന്ധിച്ചിടത്തോളം അത്‌ സ്വീകരിക്കുന്ന ആളിന്റെ പ്രവര്‍ത്തികളുമായി അതിനു യാതൊരു ബന്ധവുമില്ല! യോഹ.10:27-29 ഇങ്ങനെ പറയുന്നു: "എന്റെ ആടുകള്‍ എന്റെ ശബ്ദം കേള്‍ക്കുന്നു; ഞാന്‍ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. ഞാന്‍ അവെക്ക്‌ നിത്യജീവന്‍ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചുപോകയില്ല; ആരും അവയെ എന്റെ കൈയ്യില്‍ നിന്ന് പിടിച്ചു പറിക്കയും ഇല്ല. അവയെ തന്നിരിക്കുന്ന എന്റെ പിതാവ്‌ എല്ലാവരിലും വലിയവന്‍; പിതാവിന്റെ കൈയ്യില്‍ നിന്ന് പിടിച്ചുപറിപ്പാന്‍ ആര്‍ക്കും കഴികയില്ല".

ഒരു പക്ഷേ ആരെങ്കിലും ഇങ്ങനെ ചിന്തിച്ചേക്കാം. "ഇത്‌ നല്ലതായിരിക്കുന്നല്ലോ; ഒരിക്കല്‍ രക്ഷിക്കപ്പെട്ടുകഴിഞ്ഞാല്‍ ഇഷ്ടം പോലെ ജീവിച്ചാലും രക്ഷ നഷ്ടപ്പെടുകയില്ലല്ലോ!" എന്ന്. എന്നാല്‍ രക്ഷ എന്നത്‌ തോന്ന്യവാസജീവിതത്തിനുള്ള സ്വാതന്ത്ര്യം അല്ല. മറിച്ച്‌ രക്ഷ എന്നത്‌ പഴയ പാപപ്രകൃതിയില്‍ നിന്നുള്ള വിടുതലും ദൈവീക ബന്ധം സ്ഥാപിക്കുന്നതിനുള്ള സ്വാതന്ത്ര്യവുമാണ്‌. ഒരു വിശ്വാസി ഈ ലോകത്തില്‍ തന്റെ പാപജഡത്തില്‍ ജീവിക്കുന്ന കാലത്തോളം പാപവുമായി നിരന്തര പോരാട്ടം ഉണ്ടായിരിക്കും. പാപത്തില്‍ ജീവിക്കുന്ന ഒരാള്‍ക്ക്‌ ദൈവീക ബന്ധത്തില്‍ ജീവിക്കുവാന്‍ സാധിക്കുകയില്ല. ഒരു വിശ്വാസി പാപത്തില്‍ ജീവിച്ചാല്‍ ദൈവം ആഗ്രഹിക്കുന്ന കൂട്ടായ്മയില്‍ ദൈവത്തോടു കൂടെ ജീവിക്കുവാന്‍ അവന്‌ സാധിക്കുകയില്ല. എന്നാല്‍ പാപത്തിന്‍മേല്‍ ജയജീവിതം ആഗ്രഹിക്കുന്ന ഒരു വിശ്വാസി തന്റെ അനുദിന ജീവിതത്തില്‍ ദൈവാത്മാവിന്റെ നിയന്ത്രണത്തില്‍ വേദപുസ്തക സത്യങ്ങള്‍ പഠിച്ച്‌ വിവിധ ജീവിതസാഹചര്യങ്ങളില്‍ തന്നെത്താന്‍ ദൈവത്തിന്‌ കീഴ്പ്പെടുത്തുമെങ്കില്‍ പാപത്തിന്‍മേല്‍ ജയം ഉര്‍പ്പാക്കാം എന്നതില്‍ സംശയമില്ല.

അതുകൊണ്ട്‌ മറ്റു മതസിദ്ധാന്തങ്ങള്‍ മനുഷന്‍ എന്തു ചെയ്യണം എന്തു ചെയ്യരുത്‌ എന്ന് പഠിപ്പിക്കുംബോള്‍ ക്രിസ്ത്യാനിത്വം മനുഷന്‌ ദൈവവുമായി ഒരു ബന്ധത്തില്‍ എങ്ങനെ ഏര്‍പ്പെടാം എന്ന് പഠിപ്പിക്കുന്നു. ക്രിസ്തുവിന്റെ പാപപരിഹാര ബലിമരണത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ട്‌ നിങ്ങള്‍ക്ക്‌ ദൈവവുമായി ഒരു ബന്ധത്തിലേക്ക്‌ കടന്നു വരാം. പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ശക്തിയുമായുള്ള നിരന്തര കൂട്ടായ്മയില്‍ നിങ്ങളുടെ പാപപ്രകൃതിയുടെ മേല്‍ നിങ്ങള്‍ക്ക്‌ ജയം വരിച്ച്‌ ദൈവത്തോടുള്ള അനുസരണത്തില്‍ ജയജീവിതം സ്വന്തമാക്കാം. ഇതാണ്‌ ബൈബിള്‍ പഠിപ്പിക്കുന്ന യഥാര്‍ത്ഥ ക്രിസ്ത്യാനിത്വം.



ചോദ്യം: എന്താണ്‌ ജീവിതത്തിന്റെ അര്‍ത്ഥം?

ഉത്തരം:
എന്താണ്‌ ജീവിതത്തിന്റെ അര്‍ത്ഥം? എന്റെ ജീവിതം ഞാന്‍ എങ്ങനെ സംതൃപ്തിയും അര്‍ത്ഥസമ്പൂര്‍ണ്ണതയും ഉള്ളതാക്കിത്തീര്‍ക്കാം? എന്തെങ്കിലും നിലനില്‍കുന്ന കാര്യങ്ങള്‍ ചെയ്തു തിര്‍ക്കുവാന്‍ എനിക്ക്‌ കഴിയുമോ? ജീവിതത്തിന്റെ അര്‍ത്ഥത്തെപ്പറ്റി ചിന്തിക്കുവാന്‍ പലരും മുതിരാറില്ല. അവരുടെ ജീവിതംകൊണ്ട്‌ അവര്‍ ചെയ്യുവാനുദ്ദേശിച്ചതൊക്കെ സാധിച്ചിട്ടും ജീവിതത്തിലേക്ക്‌ തിരിഞ്ഞുനോക്കി അതിന്റെ അര്‍ത്ഥശൂന്യത കണ്ട്‌ പലരും ആശ്ചര്യപ്പെടാറുണ്ട്‌. ബേസ്ബോള്‍ കളിയില്‍ അഗ്രഗണ്യനായി ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു കളിക്കാരനോട്‌ ഒരിക്കല്‍ ഒരാള്‍ ഇങ്ങനെ ചോദിച്ചു: "നിങ്ങള്‍ കളി ആരംഭിക്കുന്ന കാലത്ത്‌ ആരെങ്കിലും നിങ്ങള്‍ക്ക്‌ എന്തുപദേശം തന്നിരിക്കണമെന്നാണ്‌ നിങ്ങള്‍ ഇന്നാഗ്രഹിക്കുന്നത്‌?" അതിനു മറുപടിയായി അദ്ദേഹം പറഞ്ഞത്‌ ഇപ്രകാരമായിരുന്നു: "'നിങ്ങള്‍ ജീവിതത്തിന്റെ ഉച്ചകോടിയില്‍ എത്തുമ്പോള്‍

അവിടെ ഒന്നും ഉണ്ടായിരിക്കയില്ല' എന്ന്‌ ആരെങ്കിലും അന്ന്‌ എന്നോട്‌ ‌പറഞ്ഞിരുന്നെങ്കില്‍ എന്ന്ഞാന്‍ ആശിക്കുന്നു". പല ജീവിതലക്ഷ്യങ്ങളും അനേകവര്‍ഷങ്ങള്‍ പിന്നിട്ട ശേഷം മാത്രമേ അവയുടെ അര്‍ത്ഥശൂന്യത വെളിപ്പെടുത്താറുള്ളു.

മനുഷജീവിതത്തിന്‌ പ്രാധാന്യം കല്‍പിക്കുന്ന ഇന്നത്തെ യുഗത്തില്‍ ജീവിതത്തിന്റെ അര്‍ത്ഥപ്രാപ്തിക്കായി അനേക പാതകളെ മനുഷന്‍ പിന്‍പറ്റുന്നു. അവയില്‍ ചിലത്‌ വ്യവസായവല്‍ക്കരണം, സംബത്ത്‌, സുഹൃദ്ബന്ധങ്ങള്‍, കേളിക്കൂത്തുകള്‍, ലൈംഗീകത, മറ്റുള്ളവര്‍ക്കായി നല്ലകാര്യങ്ങള്‍ ചെയ്യുക എന്നിവയാണ്‌. അനേകര്‍ തങ്ങളുടെ ജീവിതലക്ഷ്യത്തില്‍ എത്തിയിട്ടുണ്ടെങ്കിലും അവരുടെ ജീവിതങ്ങളില്‍ മനസ്സിലാക്കുവാനാവാത്ത ഒരു അര്‍ത്ഥശൂന്യത അവര്‍ക്ക്‌ അനുഭവപ്പെടുന്നു എന്നുള്ളതാണ്‌ പലരുടേയും സാക്ഷ്യം.

ബൈബിളിലെ ഒരു പുസ്തകമായ സഭാപ്രസംഗി ഈ അനുഭവത്തെ ഇങ്ങനെയാണ്‌ വിവരിക്കുന്നത്‌: "മായ, മായ, എല്ലാം മായയത്രേ". ഈ എഴുത്തുകാരന്‌ പറഞ്ഞറിയിക്കുവാനാവാത്ത സംബത്തുണ്ടായിരുന്നു; തന്റെ ബുദ്ധിശക്തി ലോകപ്രസിദ്ധമായിരുന്നു. അവനു സ്വന്തമായി നൂറുകണക്കിന്‌ സ്ത്രീജനങ്ങളും അസൂയാര്‍ഹമായ വിധത്തില്‍ കൊട്ടാരങ്ങളും തോട്ടങ്ങളും സ്വാദുഭക്ഷണങ്ങളും വീഞ്ഞുതരങ്ങളും ഏതെല്ലാം തരത്തിലുള്ള കേളിക്കൂത്തുകളും ഉണ്ടായിരുന്നു. ഒരിക്കല്‍ അവന്‍ ഇങ്ങനെ പറഞ്ഞു: എന്റെ മനസ്സ്‌ ആഗ്രഹിച്ചതൊന്നും ഞാന്‍ അതിന്‌ വിലക്കിയില്ല. അതിനെല്ലാം ശേഷം "സൂര്യനു കീഴിലെ ജീവിത"ത്തെ (എന്നു വെച്ചാല്‍ ശരീരവും മനസ്സും കൊണ്ടു മാത്രം ആസ്വദിക്കാവുന്ന ജീവിതത്തെ) അവനിങ്ങനെയാണ്‌ വിലയിരുത്തിയത്‌. "വെറും മായയും അര്‍ത്ഥശൂന്യവും". എന്താണീ ശൂന്യതക്ക്‌ കാരണം? കാരണം മറ്റൊന്നല്ല: ദൈവം മനുഷനെ വെറും ഈ ലോകത്തിനു വേണ്ടി മാത്രമല്ല സൃഷ്ടിച്ചത്‌ എന്നുള്ളതാണ്‌. ശലോമോന്‍ പറയുന്നത്‌ ശ്രദ്ധിക്കുക: "അവന്‍ സകലത്തേയും അതതിന്റെ കാലത്ത്‌ ഭംഗിയായി ചെയ്തു; മനുഷന്റെ ഹൃദയത്തില്‍ നിത്യതയെയും വെച്ചു"(സഭാപ്ര. 3:11). നാം വെറും ലോകത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ളവരല്ല എന്ന്‌ നമ്മുടെ ഹൃദയത്തില്‍ നമുക്ക്‌ വ്യക്തമായി അറിയുവാന്‍ കഴിയും.

ബൈബിളിലെ ആദ്യത്തെ പുസ്തകമായ ഉല്‍പത്തിയില്‍ ദൈവം മനുഷനെ ദൈവ സാദൃശ്യത്തില്‍ സൃഷ്ടിച്ചതായി വായിക്കുന്നു (ഉല്‍പ.1:26). ഇതിന്റെ അര്‍ത്ഥം നമുക്ക്‌ മറ്റേതു ജീവനോടുള്ളതിനേക്കാളും അധികം സാമ്യം ദൈവജീവനോടാണെന്നാണ്‌. മനുഷന്‍ പാപം ചെയ്ത്‌ ശാപത്തിന്‌ അടിമയാകുന്നതിനു മുമ്പ്‌ താഴെപ്പറയുന്ന കാര്യങ്ങള്‍ വാസ്തവമായിരുന്നു. (1) ദൈവം മനുഷനെ ഒരു സാമൂഹ്യ ജീവിയായി സൃഷ്ടിച്ചു (ഉല്‍പ.2:18-25) (2) മനുഷന്‌ വേല ചെയ്യുവാന്‍ ആവശ്യമായിരുന്നു (2:15) (3)ദൈവത്തിന്‌ മനുഷനോട്‌ കൂട്ടായ്മ ഉണ്ടായിരുന്നു (ഉല്‍പ.3:8) (4) തന്റെ സൃഷ്ടിയുടെ മേല്‍ ദൈവം മനുഷന്‌ അധികാരം കൊടുത്തിരുന്നു (ഉല്‍പ.1:28).

ഈ ഘടകങ്ങള്‍ എല്ലാം ജീവിതസാഫല്യത്തിന്‌ വളരെ മുഖ്യമാണ്‌. എന്നാല്‍ പാപത്തിന്റെ ഫലമായി ഇവയൊക്കെ ദൈവത്തിന്റെ ഉദ്ദേശത്തില്‍ നിന്ന്‌ മാറിപ്പോയി; മനുഷന്‌ ദൈവകൂട്ടായ്മ നഷ്ടപ്പെട്ടു പോയി (ഉല്‍പ.3).

ബൈബിളിന്റെ ഒടുവിലത്തെ പുസ്തകമായ വെളിപ്പാടില്‍ ഇനിയും സംഭവിപ്പാനിരിക്കുന്നതിനേക്കുറിച്ച്‌ വിവരിച്ചിട്ടുണ്ട്‌. ദൈവം പുതിയ ഭൂമിയേയും പുതിയ ആകാശത്തേയും സൃഷ്ടിക്കുമ്പോള്‍ മനുഷന്‍ നഷ്ടപ്പെടുത്തിയ ദൈവീക കൂട്ടായ്മ എന്നെന്നേക്കുമായി ദൈവം അവിടെ പുനഃസ്ഥാപിക്കും. ദൈവത്തെ മറുതലിച്ചവര്‍ നിത്യമായി അവന്റെ സന്നിധിയില്‍ നിന്ന്‌ മാറ്റപ്പെട്ട്‌ ശിക്ഷാവിധിക്കുള്‍പ്പെട്ടവരായിത്തീരും (വെളി.20:11-15). മരണം, വേദന, കണ്ണുനീര്‍ ഇവ ഇല്ലാത്ത നിത്യവീട്ടില്‍ ദൈവത്തിന്റെ കൂടാരം മനുഷരോടൊത്തായിരിക്കും (വെളി.21:4,7). അങ്ങനെ മനുഷന്‍ നഷ്ടപ്പെടുത്തിയ ദൈവീകകൂട്ടായ്മ പുനഃസ്ഥാപിക്കപ്പെട്ട്‌ ദൈവവും മനുഷരും ഒരുമിച്ചു വസിക്കും. ഈ ജീവിതത്തില്‍ എന്തൊക്കെ നേടിയാലും നിത്യതയില്‍ ദൈവത്തെ വിട്ടുള്ള ജീവിതമാണ്‌ നിങ്ങള്‍ക്കുള്ളതെങ്കില്‍ യാതൊരു പ്രയോജനവുമില്ലെന്ന്‌ മറക്കരുത്‌. നിത്യത ദൈവത്തോടുകൂടെ ആയിരിക്കുക മാത്രമല്ല (ലൂക്കോ.23:43) ഈ ലോകത്തിലും അര്‍ത്ഥസമ്പൂര്‍ണ്ണവും സംതൃപ്തിയുമുള്ള ഒരു ജീവിതം കൈവരിക്കുവാന്‍ ദൈവം ഒരു വഴി ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. അതെങ്ങനെ കൈപ്പറ്റാമെന്ന്‌ നോക്കാം.

ക്രിസ്തുവില്‍ കൂടെ ജീവിതത്തിന്റെ അര്‍ത്ഥം പുനഃസ്ഥാപിക്കപ്പെട്ടു.

നേരത്തെ സൂചിപ്പിച്ചതുപോലെ ആദാമും ഹവ്വയും തങ്ങളുടെ പാപഫലമായി നഷ്ടപ്പെടുത്തിയ ദൈവീക കൂട്ടായ്മയിലേക്ക്‌ തിരികെ വരുമ്പോള്‍ മാത്രമേ ജീവിതത്തിന്റെ അര്‍ത്ഥം നിറവേറുകയുള്ളൂ. ഇന്ന്‌ ആ ബന്ധം ദൈവപുത്രനായ ക്രിസ്തുവില്‍ കൂടെ മാത്രമേ സാധിക്കുകയുള്ളൂ (പ്രവ.4:12; യോഹ.14:6; യോഹ.1:12). ഒരുവന്‍ നിത്യജീവന്‍ പ്രാപിക്കുന്നത്‌ പാപത്തില്‍ നിന്ന്‌ മാന്‍സാന്തരപ്പെട്ട്‌ (പാപവഴിയില്‍ തുടരുവാന്‍ ആഗ്രഹമില്ലാതെ ക്രിസ്തുവിന്റെ സഹായത്താല്‍ പുതുജീവന്‍ പ്രാപിക്കുവാനുള്ള ആശ) ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുമ്പോഴാണ്‌. (വളരെ പ്രധാനപ്പെട്ട ഈ വിവരങ്ങള്‍ അറിയുവാന്‍ എന്താണ്‌ രക്ഷക്കുള്ള വഴി എന്ന ചോദ്യം നോക്കുക). ശ്രദ്ധിക്കുക. ജീവിതത്തിന്റെ അര്‍ത്ഥം ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചതുകൊണ്ടു

(അത്‌ അതില്‍ തന്നേ ഒരു അത്ഭുത അനുഭവമാണെന്ന്‌ സംശയമില്ല) മാത്രം സാധിക്കുന്നതല്ല. ഒരുവന്‍ ക്രിസ്തുവിന്റെ ശിഷ്യനായി മാറി ദിവസം തോറും ക്രിസ്തുവിനെ പിന്്ഗാമിക്കുമ്പോഴാണ്‌ ജീവിതത്തിന്റെ അര്‍ത്ഥം കൈവരിക്കുന്നത്‌. അതിന്‌ ദിവസം തോറും ദൈവ സന്നിധിയില്‍ സമയം വേര്‍തിരിച്ച്‌ വചനം ധ്യാനിക്കുവാനും പ്രാര്‍ത്ഥിക്കുവാനും ദൈവത്തെ അനുസരിക്കുവാനും തീരുമാനിക്കേണ്ടതാണ്‌. ഒരു പുതിയ വിശ്വാസിക്കോ അവിശ്വാസിക്കോ ഇത്‌ അല്‍പം അരോചകമായി തോന്നിയേക്കാം. എന്നാല്‍ കര്‍ത്താവു പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക.

"അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, നിങ്ങള്‍ എല്ലാവരും എന്റെ അടുക്കല്‍ വരുവീന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും. ഞാന്‍ സൌമ്യതയും താഴ്മയും ഉള്ളവന്‍ ആകയാല്‍ എന്റെ നുകം ഏറ്റ്‌ എന്നിടത്തില്‍ പഠിപ്പീന്‍; എന്നാല്‍ നിങ്ങളുടെ ആത്മാക്കള്‍ക്ക്‌ ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു" (മത്താ.11:28-30). "ഞാന്‍ വന്നത്‌ അവര്‍ക്ക്‌ ജീവനുണ്ടാകുവാനും അത്‌ സ`മൃദ്ധിയായി ഉണ്ടാകുവാനും അത്രേ" (യോഹ.10:10b). "ഒരുത്തന്‍ എന്റെ പിന്നാലെ വരുവാന്‍ ഇച്ഛിച്ചാല്‍ തന്നെത്താന്‍ ത്യജിച്ച്‌ തന്റെ ക്രൂശ്‌ എടുത്ത്‌ എന്നെ അനുഗമിക്കട്ടെ. ആരെങ്കിലും തന്റെ ജീവനെ രക്ഷിക്കാന്‍ ഇച്ഛിച്ചാല്‍ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാല്‍ അതിനെ രക്ഷിക്കും" (മത്താ.16;24-25).

മുകളില്‍ പറഞ്ഞ വാക്യങ്ങള്‍ നമ്മെ ഓര്‍പ്പിക്കുന്നത്‌ നമുക്ക്‌ ഒരു തീരുമാനത്തിന്റെ ആവശ്യമുണ്ടെന്നാണ്‌. ഒന്നുകില്‍ നാം തന്നേ നമ്മുടെ ജീവിതത്തെ നയിക്കാം; പരിണിതഫലം ശൂന്യമായിരിക്കും. അല്ലെങ്കില്‍ മുഴുമനസ്സോടെ നമ്മുടെ ജീവിതത്തിനായി ദൈവത്തേയും അവന്റെ ഹിതത്തേയും തേടാം. അതിന്റെ ഫലമോ, ജീവിതസാഫല്യവും, നിറവും,സംതൃപ്തിയുമത്രേ. കാരണം സൃഷ്ടിതാവായ ദൈവം നമ്മെ സ്നേഹിച്ച്‌ നമുക്കുവേണ്ടി ഏറ്റവും നല്ലതു കരുതിവെച്ചിട്ടുണ്ട്‌ എന്നതിനാലാണ്‌.

ഒരു ഉദ്ദാഹരണം പറഞ്ഞ്‌ നിര്‍ത്തട്ടെ. നിങ്ങള്‍ ഒരു സ്പോര്‍ട്സ്‌ പ്രേമി ആണെങ്കില്‍ ഒരു കളി കാണുവാന്‍ ചെലവു കുറഞ്ഞ ഒരു ടിക്കറ്റ്‌ വാങ്ങി സ്ടേഡിയത്തിന്റെ പുറകില്‍ ഇരുന്ന് കളി കാണാം; അല്ലെങ്കില്‍ അധികം പണച്ചെലവുള്ള ഒരു ടിക്കറ്റ്‌ വാങ്ങി ഏറ്റവും അടുത്തിരുന്ന് അത്‌ കാണാം. ക്രിസ്തീയ ജീവിതത്തിലും അങ്ങനെ തന്നെയാണ്‌. ദൈവത്തിന്റെ പ്രവര്‍ത്തനം കാണണമെങ്കില്‍ വെറും 'ഞായറാഴ്ച്ച ക്രിസ്ത്യാനി' ആയിരുന്നാല്‍ മതിയാകുകയില്ല. അവര്‍ ക്രയം ചെലുത്തിയിട്ടില്ലല്ലോ. ദൈവീക പ്രവര്‍ത്തനം ജീവിതത്തില്‍ കാണണമെങ്കില്‍ മുഴു മനസ്സോടെ ദൈവ വഴികളെ അനുഗമിച്ച്‌ ജീവിതത്തിന്റെ എല്ലാ തുറകളിലും അവനെ മഹത്വപ്പെടുത്തി ജീവിക്കേണ്ടതാണ്‌. ദൈവ ഹിതത്തിന്‌ മുഴുവനായി തങ്ങളെ കീഴ്പ്പെടുത്തി (അതാണ്‌ അവര്‍ ചെലുത്തുന്ന ക്രയം) ജീവിതത്തിന്റെ പരിപൂര്‍ണ്ണതയിലേക്ക്‌ അങ്ങനെയുള്ളവര്‍ പ്രവേശിക്കും. അങ്ങനെയുള്ളവര്‍ യാതൊരു കൂസലും ഇല്ലാതെ തങ്ങളേയും, മറ്റുള്ളവരേയും സൃഷ്ടാവായ ദൈവത്തേയും അഭിമുഖീകരിക്കും. നിങ്ങള്‍ ക്രയം ചെലുത്തിയിട്ടുണ്ടോ? നിങ്ങളേത്തന്നെ ദൈവത്തിന്‌ സമര്‍പ്പിച്ചിട്ടുണ്ടോ? അതിനു നിങ്ങള്‍ തയ്യാറാണോ? എങ്കില്‍ ജീവിതസാഫല്യം നിങ്ങള്‍ക്കുണ്ടാകും; ജീവിതത്തിന്റെ അര്‍ത്ഥത്തിനായി പരക്കം പായേണ്ടി വരികയുമില്ല. ദൈവം നിങ്ങളെ സഹായിക്കട്ടെ.



ചോദ്യം: ക്രിസ്ത്യാനികള്‍ ഇന്ന്‌ പഴയനിയമത്തിലെ ന്യായപ്രമാണങ്ങള്‍ അനുസരിക്കുവാന്‍ കടപ്പെട്ടവരാണോ?

ഉത്തരം:
ഈ പ്രശ്നം മനസ്സിലാക്കുന്നതിന്റെ ആദ്യ പടിയായി പഴയനിയമത്തിലെ ന്യായപ്രമാണങ്ങള്‍ ക്രിസ്ത്യാനികള്‍ക്കല്ല യിസ്രായേല്‍ ജാതിക്കാണ്‌ കൊടുക്കപ്പെട്ടത്‌ എന്ന്‌ അറിയേണ്ടതാണ്‌. ചില കല്‍പനകള്‍ യിസ്രായേല്‍ എങ്ങനെ ദൈവത്തെ അനുസരിച്ച്‌ അവനു പ്രീയമായി നടക്കണം എന്നുള്ളതിനു വേണ്ടിയുള്ളതാണ്‌ (ഉദ്ദാഹരണമായി പത്തു കല്‍പനകള്‍); മറ്റുചിലത്‌ യിസ്രായേല്‍ ജനം ദൈവത്തെ എങ്ങനെ ആരാധിക്കണം എന്നതിനു വേണ്ടിയുള്ളതാണ്‌ (ബലികളെപ്പറ്റിയുള്ള നിയമങ്ങള്‍ അതിനുദ്ദാഹരണമാണ്‌). മറ്റുചിലതാകട്ടെ യിസ്രായേല്‍ പുറജാതികളില്‍ നിന്ന്‌ എങ്ങനെ വ്യത്യസ്തരായിരിക്കണം എന്ന്‌ കാണിക്കാനാണ്‌ (ആഹാരത്തേയും വസ്ത്രത്തേയും മറ്റുമുള്ള നിയമങ്ങള്‍). ഇന്ന്‌ പഴയനിയമത്തിലെ ഒരു നിയമങ്ങളും ഒരു ക്രിസ്ത്യാനിയെയും ബാധിക്കുന്നതല്ല. ക്രിസ്തു കാല്‍-വറിയില്‍ മരിച്ചപ്പോള്‍ അവന്‍ ന്യായപ്രമാണത്തിലെ നിയമങ്ങള്‍ക്ക്‌ അറുതി വരുത്തി എന്ന് നാം വായിക്കുന്നു(റോമ. 10:4; ഗലാ.3:23-25; എഫെ.2:15).

പഴയനിയമ ന്യായപ്രമാണത്തിനു പകരം ഇന്ന്‌ നാം ക്രിസ്തുവിന്റെ പ്രമാണത്തിനു കീഴിലാണ്‌ (ഗലാ.6:2). അതിങ്ങനെയാണ്‌: "നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം; ഇതാകുന്നു വലിയതും ഒന്നാമത്തേയുമായ കല്‍പന. രണ്ടാമത്തേതു അതിനോടു സമം. കൂട്ടുകാരനെ നിന്നേപ്പോലെ തന്നെ സ്നേഹിക്കേണം. ഈ രണ്ടു കല്‍പനകളില്‍ സകല ന്യായപ്രമാണവും പ്രവാചകന്‍മാരും അടങ്ങിയിരിക്കുന്നു" (മത്താ.22:37-40). ഇതു രണ്ടും നാം ചെയ്യുമെങ്കില്‍ ക്രിസ്തുവിനു പ്രസാദമായി ജീവിക്കാവുന്നതാണ്‌. "അവന്റെ കല്‍പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്‍പനകള്‍ ഭാരമുള്ളവയല്ല" (1യോഹ.5:3). സാങ്കേതികമായി പറഞ്ഞാല്‍ പത്തു കല്‍പനകള്‍ ക്രിസ്ത്യാനികളെ ബാധിക്കുന്നതേയല്ല; എന്നിരുന്നാലും ശബത്തുനാളിനെപ്പറ്റിയുള്ളതല്ലാത്ത ബാക്കി ഒന്‍പതു കല്‍പനകളും പുതിയനിയമത്തില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. വാസ്തവത്തില്‍ നാം ദൈവത്തെ സ്നേഹിച്ചാല്‍ നാം അന്യദൈവങ്ങളേയോ വിഗ്രഹങ്ങളേയോ ആരാധിക്കുകയില്ല. അതുപോലെ കൂട്ടുകാരനെ തന്നേപ്പോലെ സ്നേഹിക്കുന്ന ഒരാള്‍ കൊലചെയ്യുകയോ, കള്ളം പറയുകയോ, വ്യഭിചാരത്തില്‍ ഏര്‍പ്പെടുകയോ അവന്റെ യാതൊന്നും മോഹിക്കുകയോ ചെയ്യുകയില്ല. നാം പഴയനിയമത്തിലെ ന്യായപ്രമാണത്തിന്‌ കീഴിലല്ല. എന്നാല്‍ നാം ദൈവത്തേയും കൂട്ടുകാരേയും സ്നേഹിക്കുവാന്‍ കടപ്പെട്ടവരാണ്‌. ഇവ രണ്ടും നാം ചെയ്യുമെങ്കില്‍ എല്ലാം ശരിയായി ചെയ്തു എന്നര്‍ത്ഥം.



ചോദ്യം: ക്രിസ്തുവിന്റെ ദൈവത്വം വേദാധിഷ്ടിതമാണോ?

ഉത്തരം:
ക്രിസ്തു ദൈവമാണെന്ന് താന്‍ പറഞ്ഞതു മാത്രമല്ലാതെ, താന്‍ ദൈവമായിരുന്നു എന്ന് തന്റെ ശിഷ്യന്‍മാരും വിശ്വസിച്ചിരുന്നു. പാപങ്ങളെ ക്ഷമിക്കുവാന്‍ ക്രിസ്തുവിന്‌ അധികാരം ഉണ്ടായിരുന്നു എന്ന് തന്റെ ശിഷ്യന്‍മാര്‍ വിശ്വസിച്ചിരുന്നു. പാപങ്ങളെ ക്ഷമിക്കുവാന്‍ ദൈവത്തിനു മാത്രമാണല്ലോ അധികാരമുള്ളത്‌; കാരണം എല്ലാ പാപങ്ങളും ദൈവത്തിനെതിരായുള്ളതാണല്ലോ (പ്രവ.5:31; കൊലോ.3:13; cf.സങ്കീ.130:4; യെരെ.31:34).

ഇതിനോടനുബന്ധിച്ച്‌ വേറൊരു കാര്യം ശ്രദ്ധേയമാണ്‌; "ജീവനുള്ളവരേയും മരിച്ചവരേയും" ന്യായം വിധിക്കുന്നത്‌ ക്രിസ്തുവാണെന്ന് പറഞ്ഞിട്ടുണ്ട്‌ (2തിമോ.4:1). തന്റെ ശിഷ്യനായ തോമസ്സ്‌ "എന്റെ കര്‍ത്താവും എന്റെ ദൈവവുമായുള്ളോവേ" എന്ന് തന്നോടു പറഞ്ഞു (യോഹ.20:28). അപ്പൊസ്തലനായ പൌലോസ്‌ കര്‍ത്താവിനെ "മഹാദൈവവും നമ്മുടെ രക്ഷിതാവും" എന്ന് വിളിച്ചിരിക്കുന്നു (തീത്തോ.2:13). ഈ ഭൂമിയില്‍ മനുഷനായി വരുന്നതിനു മുമ്പ്‌ താന്‍ "ദൈവരൂപത്തില്‍" സ്വര്‍ഗ്ഗത്തില്‍ ഉണ്ടായിരുന്നു എന്ന് ഫിലി.2:5-8 വരെ വായിക്കുന്നു. എബ്രായ ലേഖന എഴുത്തുകാരന്‍ യേശുക്രിസ്തുവിനേക്കുറിച്ച്‌, "ദൈവമേ, നിന്റെ സിംഹാസനം എന്നുമെന്നേക്കുമുള്ളത്‌" എന്നു പറഞ്ഞിരിക്കുന്നു (എബ്രാ.1:8).

യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ "ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടു കൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു" എന്ന് പറഞ്ഞിരിക്കുന്നു (യോഹ.1:1). ക്രിസ്തുവിന്റെ ദൈവത്വത്തെപ്പറ്റി പറഞ്ഞിരിക്കുന്ന വേദഭാഗങ്ങള്‍ അനവധിയാണ്‌ (വെളി.1:17; 2:8; 22:13; 1കൊരി.10:4; 1പത്രോ.2:6-8;cf.സങ്കീ.18:2; 95:1; 1പത്രോ.5:4; എബ്രാ.13:20). ഇവയില്‍ ഏതെങ്കിലും ഒന്നു മാത്രം ഉണ്ടായിരുന്നാല്‍ കൂടെ തന്റെ ശിഷ്യന്‍മാര്‍ ക്രിസ്തുവിന്റെ ദൈവത്വം വ്യക്തമായി മനസ്സിലാക്കിയിരുന്നു എന്ന് നമുക്കറിയുവാന്‍ കഴിയും.

പഴയനിയമത്തില്‍ യഹോവയായ ദൈവത്തിനു മാത്രം കൊടുക്കപ്പെട്ടിരുന്ന പേരുകള്‍ യേശുകര്‍ത്താവിന്‌ കൊടുക്കപ്പെട്ടിരിക്കുന്നു. പഴയനിയമത്തിലെ "വീണ്ടെടുപ്പുകാരന്‍" എന്ന പദവി (സങ്കീ.130:7; ഹോശ.13:14) പുതിയ നിയമത്തില്‍ യേശുവിന്‌ കൊടുക്കപ്പെട്ടിരിക്കുന്നു (തീത്തോ.2:13; വെളി.5:9). യേശുവിനെ മത്തായി ഒന്നില്‍ "ദൈവം നമ്മോടുകൂടെ" എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്ന് വിളിച്ചിരിക്കുന്നു. സഖ.12:10 ല്‍ "തങ്ങള്‍ കുത്തിയിട്ടുള്ള എങ്കലേക്ക്‌ അവര്‍ നോക്കും" എന്ന് യഹോവയായ ദൈവമാണ്‌ പറയുന്നത്‌. അത്‌ ക്രിസ്തുവിന്റെ ക്രൂശീകരണത്തെപ്പറ്റി ആയിരുന്നു എന്ന് പുതിയ നിയമം പറയുന്നു (യോഹ.19:37; വെളി.1:7). യഹോവയായ ദൈവമാണ്‌ കുത്തപ്പെട്ടതെന്ന് പഴയനിയമം പറഞ്ഞിരിക്കെ, വാസ്തവത്തില്‍ യേശുവാണ്‌ കുത്തപ്പെട്ടതെങ്കില്‍, യേശുവാണ്‌ യഹോവ എന്ന് മനസ്സിലാക്കാവുന്നതാണ്‌.

യെശ.45:22-23 വാസ്തവത്തില്‍ യേശുവിനേക്കുറിച്ചാണ്‌ പറഞ്ഞിരിക്കുന്നതെന്ന് ഫിലി.2:10-11 ല്‍ അപ്പൊസ്തലനായ പൌലോസ്‌ പറഞ്ഞിരിക്കുന്നു. മാത്രമല്ല, ആശിര്‍വാദ പ്രാര്‍ത്ഥനയില്‍ യേശുക്രിസ്തുവിന്റെ പേര്‌ പിതാവായ ദൈവത്തിനൊപ്പം പറഞ്ഞിരിക്കുന്നു (ഗലാ.1:3; എഫെ.1:2). സ്നാനത്തിനുള്ള കല്‍പനയിലും പിതാവിന്റെ പേരിനൊപ്പം പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും പേരുകള്‍ ഏകവചനമായ 'നാമ'ത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു (മത്താ.28:19; 2കൊരി.13:14). യേശുക്രിസ്തു ദൈവമല്ലായിരുന്നെങ്കില്‍ ഇവയെല്ലാം ദൈവദൂഷണമായിരിക്കും.

ദൈവത്തിനു മാത്രം ചെയ്യാവുന്ന കാര്യങ്ങള്‍ യേശു ചെയ്തതായി പറയപ്പെട്ടിരിക്കുന്നു. യേശു മരണത്തില്‍ നിന്ന് ചിലരെ എഴുന്നേല്‍പിച്ചതല്ലാതെ (യോഹ.5:21; 11:38-44), താന്‍ പാപങ്ങള്‍ ക്ഷമിച്ചതായും പറയുന്നു (പ്രവ്‌.5:31; 13:38). യേശുക്രിസ്തുവിനെ സൃഷ്ടിതാവായും സൃഷ്ടിയെ നിലനിര്‍ത്തുന്നവനായും ചിത്രീകരിച്ചിരിക്കുന്നു (യോഹ.1:2; കൊലോ.1:16,17). യെശ.44:24 ല്‍ സൃഷ്ടിയുടെ സമയത്ത്‌ താന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് യഹോവയായ ദൈവം പറഞ്ഞിരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇത്‌ വളരെ ശ്രദ്ധേയമാണ്‌. ഇതിനെല്ലാമപ്പുറത്ത്‌, ദൈവത്തിനു മാത്രമുള്ള ഗുണവിശേഷങ്ങല്‍ ക്രിസ്തുവിനുണ്ടായിരുന്നു എന്ന് പറയപ്പെട്ടിരിക്കുന്നു: നിത്യത (യോഹ.5:58), സര്‍വവ്യാപിയായിരിക്കുക (മത്താ.18:20; 28:20), സര്‍വജ്ഞാനിയായിരിക്കുക (മത്താ.16:21), സര്‍വശക്തനായിരിക്കുക (യോഹ.11:38-44).

ഒരു പക്ഷേ താന്‍ ദൈവമാണെന്ന് അവകാശപ്പെട്ട്‌ പലരേയും കബളിപ്പിക്കുവാന്‍ ചിലര്‍ക്ക്‌ സാധിച്ചു എന്നു വരാവുന്നതാണ്‌. എന്നാല്‍ താന്‍ ദൈവമാണ്‌ എന്നതിനു തെളിവുകള്‍ നിരത്തുക അത്ര എളുപ്പമല്ല. യേശുകര്‍ത്താവ്‌ താന്‍ ദൈവമാണെന്ന് തെളിയിക്കുവാന്‍ പല അത്ഭുതങ്ങളും ചെയ്തതല്ലാതെ മറ്റാര്‍ക്കും സാധിച്ചിട്ടില്ലാത്തവിധം താന്‍ മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു.

താന്‍ ചെയ്ത അത്ഭുതങ്ങളില്‍ ചിലത്‌ ഇവിടെ കുറിക്കുന്നു. വെള്ളം വീഞ്ഞാക്കി (യോഹ.2:7), വെള്ളത്തിന്‍മേല്‍ നടന്നു (മത്താ.14:25), അഞ്ചപ്പം കൊണ്ട്‌ അയ്യായിരം പേരെ പോഷിപ്പിച്ചു (യോഹ.6:11), കുരുടനു കാഴ്ച കൊടുത്തു (യോഹ.9:7), മുടന്തനെ നടക്കുമാറാക്കി (മര്‍ക്കോ.2:3), മറ്റനേക രോഗികളെ സൌഖ്യമാക്കി (മത്താ.9:35; മര്‍ക്കോ.1:40-42), മരിച്ചവരെ ഉയിര്‍പ്പിച്ചു (യോഹ.11:43-44; ലൂക്കോ.7:11-15; മര്‍ക്കോ.5:35). ഇതിനെല്ലാമുപരി താന്‍ മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍കുകയും ചെയ്തു. മറ്റു മതങ്ങളിലെപ്പോലെ വര്‍ഷത്തിലൊരിക്കല്‍ മരിക്കുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുന്ന ദൈവങ്ങളുടെ പുരാണകഥകളെപ്പോലെയല്ലാതെ യേശുക്രിസ്തുവിന്റെ മരണപുനരുദ്ധാനങ്ങള്‍ ചരിത്ര സംഭവങ്ങളായിരുന്നു. ഡോക്ടര്‍ ഹാബെര്‍മാസ്‌ പറയുന്നതുപോലെ ക്രിസ്തുവിന്റെ ജീവിതത്തിലെ പന്ത്രണ്ടു സംഭവങ്ങളെങ്കിലും അക്രൈസ്തവരായ ഗവേഷകരും കൃത്തിപ്പുകാരും സമ്മതിക്കുന്നവയാണ്‌.

1. യേശു ക്രൂശിലാണ്‌ മരിച്ചത്‌
2. അവര്‍ അവന്റെ ശരീരം ഒരു കല്ലറയില്‍ അടക്കി
3. യേശുവിന്റെ മരണത്തിനാല്‍ തന്റെ ശിഷ്യന്‍മാര്‍ ഭയചകിതരായി
4. ചില ദിവസങ്ങള്‍ക്കു ശേഷം കല്ലറ കാലിയായതായി കാണപ്പെട്ടു (അവകാശപ്പെട്ടു)
5. തന്റെ ശിഷ്യന്‍മാര്‍ ഉയിര്‍ത്തെഴുന്നേറ്റ യേശുവിനെ പല പ്രാവശ്യം ദര്‍ശിച്ചതായി അവകാശപ്പെട്ടു
6. അതിനു ശേഷം ശിഷ്യന്‍മാര്‍ ധൈര്യശാലികളായിമാറി ഇതേക്കുറിച്ചു സാക്ഷിച്ചു
7. ഈ സന്ദേശം ആദ്യസഭയുടെ പ്രസംഗത്തിന്റെ കേന്ദ്രവിഷയമായി മാറി
8. ഈ സന്ദേശം യെരൂശലേമിലും പ്രസംഗിക്കപ്പെട്ടു
9. അതിന്റെ ഫലമായി ക്രിസ്തീയ സഭ സ്ഥാപിക്കപ്പെട്ട്‌ അതു വളര്‍ന്നു.
10. ശനിയാഴ്ചക്കു പകരം ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റ ദിവസമായ ഞായറാഴ്ച ആരാധനാ ദിവസമായി മാറി
11. യേശുവിന്റെ സഹോദരനും അവിശ്വാസിയുമായിരുന്ന യാക്കോബ്‌ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ ദര്‍ശിച്ചതിനു ശേഷം വിശ്വാസിയായി മാറി
12. ക്രിസ്തയ‍നികളുടെ ഭീകര ശത്രുവായിരുന്ന ശൌല്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ ദര്‍ശിച്ചതിനാല്‍ വിശ്വാസിയായി മാറി

ഒരു പക്ഷേ ആരെങ്കിലും ഈ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ സമ്മതിക്കാതിരുന്നാല്‍ പോലും, സുവിശേഷം വിശ്വസനീയമാണ്‌ എന്നത്‌ തെളിയിക്കുവാന്‍ ഇതിലെ മൂന്നോ നാലോ കാര്യങ്ങള്‍ മതിയാകുന്നതാണ്‌; ക്രിസ്തുവിന്റെ മരണം, അടക്കം, ഉയിര്‍ത്തെഴുന്നേല്‍പ്‌, ദര്‍ശനങ്ങള്‍ (1കൊരി.15:1-5). മുകളില്‍ പറഞ്ഞിരിക്കുന്നതില്‍ ഏതെങ്കിലും ഒന്നോ രണ്ടോ കാര്യങ്ങള്‍ മറ്റേതെങ്കിലും രീതിയില്‍ വിശദീകരിക്കുവാന്‍ കഴിയുമെങ്കിലും, മുകളില്‍ പറഞ്ഞിരിക്കുന്നതിനെല്ലാം ശരിയായ വിശദീകരണം ലഭിക്കണമെങ്കില്‍ ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്ന സത്യം അംഗീകരിച്ചേ മതിയാകയുള്ളൂ. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ ശിഷ്യന്‍മാര്‍ ദര്‍ശിച്ചിരുന്നു എന്ന് ക്രിത്തിപ്പുകാര്‍ സമ്മതിക്കുന്നുണ്ട്‌. അത്‌ ശിഷ്യന്‍മാരുടെ വെറും മിഥ്യാബോധം ആയിരുന്നു എന്നാണ്‌ ക്രിത്തിപ്പുകാര്‍ പറയുന്നത്‌. എന്നാല്‍ വെറും മിഥ്യാബോധവും മാനസീക വിഭ്രാന്തിയും ഒരാളേയും ധൈര്യശാലി ആയി മാറ്റുകയില്ലല്ലോ. കള്ളം പറഞ്ഞ്‌ അവര്‍കെന്താണ്‌ ലാഭം? അവര്‍ അതിനു വേണ്ടി ഉപദ്രവം സഹിക്കേണ്ടി വന്നു എന്ന് മറക്കുവാന്‍ പാടില്ല. അവസാനമായി അവര്‍ ഏവരും രക്തസാക്ഷികളായി മാറി. അവര്‍ തന്നെ നെയ്തെടുത്ത ഭോഷ്കിനു വേണ്ടി ആരാണ്‌ ജീവനൊടുക്കുക? യേശുക്രിസ്തു ഉയിര്‍ത്തെഴുന്നാറ്റു എന്ന് ശിഷ്യന്‍മാര്‍ വാസ്തവത്തില്‍ വിശ്വസിച്ചിരുന്നു എന്നാണ്‌ ഇത്‌ തെളിയിക്കുന്നത്‌. സത്യമാണെന്നു കരുതി പലരും ഭോഷ്കിനു വേണ്ടി മരിക്കാറുണ്ട്‌. എന്നാല്‍ ആരും ഒരു ഭോഷ്കിനുവേണ്ടി ജീവനൊടുക്കുവാന്‍ തയ്യാറാകുകയില്ലല്ലോ.

ക്രിസ്തു താന്‍ ദൈവമാണെന്ന് പറയുക മാത്രമല്ല, താന്‍ ദൈവമാണെന്ന് തന്റെ ജീവിതത്തില്‍ കൂടെ തെളിയിക്കുകയും ചെയ്തു. തന്റെ ആദ്യശിഷ്യന്‍മാര്‍ ഏവരും കറപുരളാത്ത യെഹൂദന്‍മാരായിുന്നു. ദൈവം ഏകന്‍ എന്നതില്‍ കടുകളവ്‌ വ്യതിയാനം വരുത്തുവാന്‍ അവര്‍ക്ക്‌ കഴിയുമായിരുന്നില്ല. എങ്കിലും ക്രിസ്തുവിന്റെ ദൈവത്വത്തെ മറുക്കുവാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല എന്ന ഒരേ കാരണത്താല്‍ തന്റെ ദൈവത്വത്തെ അവര്‍ അംഗീകരിച്ചു. തന്റെ ഉയിര്‍ത്തെഴുന്നേല്‍പ്‌ താന്‍ ദൈവമായിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്‌. അതിനെ മറുക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല.



ചോദ്യം: രക്ഷ വിശ്വാസത്താല് മാത്രം ലഭിക്കുമോ, അതോ പ്രവര്ത്തികളും കൂടെ ആവശ്യമാണോ?

ഉത്തരം:
ക്രിസ്തീയ വേദശാസ്ത്രത്തിലെ നാഴികക്കല്ലായ ചോദ്യമാണിത്. നവീകരണത്തിനു കാരണമായ ഈ ചോദ്യമാണ് ക്രിസ്തീയ സഭയെ രണ്ടായി പിരിച്ചത് - കത്തോലിക്കരും പ്രൊട്ടസ്റ്റ്ന്റു കാരും. വേദാധിഷ്ടിത ദൈവശാസ്ത്രവും ഇതര ക്രൈസ്തവ ചിന്താധാരകളും തമ്മിലുള്ള വ്യത്യാസം ഈ ചോദ്യത്തിലാണ് നിലകൊള്ളുന്നത്. രക്ഷ വിശ്വാസത്താല് മാത്രമാണോ അതോ വിശ്വാസത്തിനോടുകൂടെ പ്രവര്ത്തികളും ആവശ്യമാണോ? ഞാന് രക്ഷിക്കപ്പെടെണമെങ്കില് ക്രിസ്തുവില് വിശ്വസിച്ചാല് മാത്രം മതിയോ അതൊ അതോടുകൂടെ ചില കര്മ്മങ്ങളും ആവശ്യമാണോ?

ഈ ചോദ്യം അല്പം സങ്കീര്ണ്ണമായതിന്റെ കാരണം എളുപ്പത്തില് പൊരുത്തപ്പെടുത്തുവാന് സാധിക്കാത്ത ചില വേദഭാഗങ്ങള് ഉള്ളതുകൊണ്ടാണ്. റോമ. 3:28; 5:1; ഗലാ.3:24 ആദിയായ വേദഭാഗങ്ങള് യാക്കോ.2:24 ഉമായി താരതമ്യപ്പെടുത്തി നോക്കുക. പൌലോസും യാക്കോബും തമ്മില് അഭിപ്രായ വ്യത്യാസം ഉള്ളതായി ചിലര് ഈ വേദഭാഗങ്ങളെ കാണുന്നു. രക്ഷ വിശ്വാസത്താല് മാത്രം എന്ന് പൌലോസും, വിശ്വാസവും പ്രര്ത്തിയും ആവശ്യമെന്ന് യാക്കോബും പഠിപ്പിക്കുന്നതായി അവര് കരുതുന്നു. വാസ്തവത്തില് അവര് തമ്മില് ഒരു അഭിപ്രായ വ്യത്യാസവും ഇല്ലതന്നെ. വിശ്വാസവും പ്രവര്ത്തികളും തമ്മിലുള്ള ബന്ധമാണ് ചര്ച്ചാവിഷയം. സംശയലേശമെന്യേ പൌലോസ് പറയുന്നത് രക്ഷ വിശ്വാസത്താല് മാത്രമാണ് എന്നാണ് (എഫേ.2:8-9). എന്നാല് യാക്കോബിന്റെ വാക്കുകള് കേട്ടാല് വിശ്വാസം മാത്രം പോരാ, പ്രവര്ത്തികളും കൂടെ ആവശ്യമാണ് എന്ന് താന് പറയുന്നതായി തോന്നും.

വാസ്തവത്തില് യാക്കോബു എന്താണ് പറയുന്നത് എന്നു മനസ്സിലാക്കിയാല് ഒറ്റനോട്ടത്തില് പ്രശ്നം എന്നു തോന്നുന്ന ഇതിന് പരിഹാരം കാണുവാന് കഴിയും. സല്കര്മ്മങ്ങള് പുറപ്പെടുവിക്കാത്ത വിശ്വാസം ഒരാള്ക്ക് ഉണ്ടായിരിക്കുവാന് കഴിയും എന്ന ചിന്താഗതിയെ ശക്തിയുക്തം എതിര്ക്കുകയാണ് യാക്കോബു ചെയ്യുന്നത് (യാക്കോ.2:17-18). ക്രിസ്തുവിലുള്ള കറയറ്റ വിശ്വാസം ജീവിതത്തെ വ്യത്യാസപ്പെടുത്തി അത് സല്കര്മ്മങ്ങളെ പുറപ്പെടുവിക്കും എന്ന് ഉറക്കെപ്പറയുകയാണ് യാക്കോബ് (യാക്കോ.2:20-26). നീതീകരണത്തിന് വിശ്വാസവും പ്രവര്ത്തിയും ആവശ്യമാണ് എന്ന് യാക്കോബു പറയുന്നില്ല; മറിച്ച് വിശ്വാസത്താല് നീതീകരിക്കപ്പെട്ട ഒരു വ്യക്തിയുടെ ജീവിതത്തില് സല്കര്മ്മങ്ങള് വെളിപ്പെടും എന്നത്രേ യാക്കോബു പറയുന്നത്. ഒരാള് ക്രിസ്തു വിശ്വാസി എന്നു പറയുകയും ജീവിതം സല്കര്മ്മപൂരിതം അല്ലാതിരിക്കയും ചെയ്താല് അയാള്ക്ക് വിശ്വാസം ഇല്ല എന്നതിന്റെ തെളിവാണത് എന്നാണ് യാക്കോബു പറയുന്നത് (യാക്കോ.2:14,17,20,24).

വാസ്തവത്തില് പൌലോസും ഇതു തന്നെയാണ് പറയുന്നത്. ഗലാ.5:22-23 വരെ പട്ടിക ഇട്ടിരിക്കുന്ന ആത്മാവിന്റെ ഫലം വിശ്വാസത്താല് നീതീകരിക്കപ്പെട്ട ആളിന്റെ ജീവിതത്തില് പ്രകടമാകേണ്ട പ്രവര്ത്തികളാണ്. എഫേ.2:8-9 ല് രക്ഷ ദൈവത്തിന്റെ ദാനമാണ്; അത് വിശ്വാസത്താല് സ്വീകരിക്കേണ്ടതാണ് എന്ന് പൌലോസ് പറഞ്ഞശേഷം അടുത്ത വാക്യം ശ്രദ്ധിക്കുക: "നാം അവന്റെ കൈപ്പണിയായി സല്പ്രവര്ത്തികള്ക്കായിട്ട് ക്രിസ്തുയേശുവില് സൃഷ്ടിക്കപ്പെട്ടവരാകുന്നു" (എഫേ.2:10). യാക്കോബു പറഞ്ഞിരിക്കുന്നതുപോലെതന്നെ ഒരു വിശ്വാസി പുതിയ ജീവിതത്തിന് ഉടമയായിത്തീരും എന്നാണ് പൌലോസും പറഞ്ഞിരിക്കുന്നത്

ശ്രദ്ധിക്കുക: "ഒരുവന് ക്രിസ്തുവിലായാല് അവര് പുതിയ സൃഷ്ടി അയിത്തീര്ന്നു; പഴയതു കഴിഞ്ഞു പോയി, എല്ലാം പുതുതായിത്തീര്ന്നിരിക്കുന്നു" (2കൊരി.5:17). രക്ഷയെപ്പറ്റിയുള്ള ഉപദേശത്തില് യാക്കോബും പൌലോസും വിഭിന്ന അഭിപ്രായക്കാരല്ല. രണ്ടുപേരും രണ്ടു വിഭിന്ന കോണില് നിന്ന് രക്ഷയെ വീക്ഷിച്ചിരിക്കുന്നു എന്നു മാത്രം. പൌലോസ് വിശ്വാസത്തിന് ഊന്നല് കൊടുത്തപ്പോള് യാക്കോബ് ക്രിസ്തുവിലുള്ള വിശ്വാസം സല്കര്മ്മങ്ങളെ പുറപ്പെടുവിക്കും എന്നു പറഞ്ഞിരിക്കുന്നു; അത്രമാത്രം.



ചോദ്യം: ആരാണ്‌ പരിശുദ്ധാത്മാവ്‌?

ഉത്തരം:
പരിശുദ്ധാത്മാവിനെപ്പറ്റി പല തെറ്റിദ്ധാരണകള്‍ ഉണ്ട്‌. ചിലര്‍ പരിശുദ്ധാത്മാവിനെ ഒരു അദൃശ്യ ശക്തിയായി മാത്രം കാണുന്നു. മറ്റുചിലര്‍ പരിശുദ്ധാത്മാവിനെ ക്രിസ്തുവിന്റെ അനുഗാമികള്‍ക്ക്‌ ദൈവം കൊടുക്കുന്ന ആളത്വമില്ലാത്ത ഒരു പ്രേരകശക്തിയായി കാണുന്നു. പരിശുദ്ധാത്മാവിന്റെ വ്യക്തിത്വത്തെപ്പറ്റി വേദപുസ്തകം എന്താണ്‌ പറയുന്നത്‌? എളുപ്പത്തില്‍ പറഞ്ഞാല്‍ പരിശുദ്ധാത്മാവ്‌ ദൈവമാണെന്ന് വേദപുസ്തകം പറയുന്നു. മനസ്സും, വികാരവും, ഇച്ഛാശക്തിയുമുള്ള ഒരു വ്യക്തിയാണ്‌ പരിശുദ്ധാത്മാവെന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. അപ്പോ.5:3-4 ഉള്‍പ്പെടെ പലവേദഭാഗങ്ങള്‍ പ്രിശുദ്ധാത്മാവ്‌ ദൈവമാണെന്ന് പഠിപ്പിക്കുന്നു.

ഈ വാക്യത്തില്‍ പത്രോസ്‌ അനന്യാസിനോടു ചോദിക്കുന്ന ചോദ്യം ശ്രദ്ധിക്കുക: "മനുഷരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചത്‌". ആദ്യത്തെ വാക്യത്തില്‍ "പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാന്‍ സാത്താന്‍ നിന്റെ ഹൃദയം കൈവശമാക്കിയത്‌ എന്ത്‌?" എന്ന്‌ വായിക്കുന്നു. ഇവിടെ വ്യക്തമാകുന്ന സത്യം പരിശുദ്ധാത്മാവിനോടുള്ള വ്യാജം ദൈവത്തോടുള്ള വ്യാജമാണ്‌ എന്നാണ്‌.

മാത്രമല്ല പരിശുദ്ധാത്മാവിന്‌ ദൈവത്തിന്റെ സ്വഭാവവും ഗുണാതിശയങ്ങളും ഉള്ളതുകൊണ്ട്‌ പരിശുദ്ധാത്മാവ്‌ ദൈവമാണെന്ന്‌ നമുക്കു മനസ്സിലാക്കാം. ഉദ്ദാഹരണമായി പരിശുദ്ധാത്മാവ്‌ സര്‍വവ്യാപി ആണെന്ന്‌ സങ്കീ.139:7-8 വാക്യങ്ങളില്‍ നിന്ന്‌ നമുക്കു മനസ്സിലാക്കാം. "നിന്റെ ആത്മാവിനെ ഒളിച്ച്‌ ഞാന്‍ എവിടേക്കു പോകും? തിരുസന്നിധി വിട്ട്‌ ഞാന്‍ എവിടേക്കു ഓടും? ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറിയാല്‍ നീ അവിടെ ഉണ്ട്‌; പാതാളത്തില്‍ എന്റെ കിടക്ക വിരിച്ചാല്‍ നീ അവിടെ ഉണ്ട്‌". 1കൊരി. 2:10-11 ല്‍ നിന്ന്‌ പരിശുദ്ധാത്മാവ്‌ സര്‍വജ്ഞാനിയാണ്‌ എന്ന്‌ മനസ്സിലാക്കവുന്നതാണ്‌. "ആത്മാവ്‌ സകലത്തേയും ദൈവത്തിന്റെ ആഴങ്ങളേയും ആരായുന്നു. മനുഷനിലുള്ളത്‌ അവനിലെ മനുഷാത്മാവല്ലാതെ മനുഷരില്‍ ആര്‍ അറിയും? അവ്വണ്ണം തന്നെ ദൈവത്തിലുള്ളത്‌ ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല".

ദൈവത്തിന്റെ പരിശുദ്ധാത്മാവിന്‌ മനസ്സും, വികാരങ്ങളും, ഇച്ഛാശക്തിയും ഉള്ളതിനാല്‍ പരിശുദ്ധാത്മാവ്‌ ഒരു വ്യക്തിയാണ്‌ എന്ന്‌ നമുക്ക്‌ മനസ്സിലാക്കാം. പരിശുദ്ധാത്മാവ്‌ ചിന്തിക്കുകയും അറിയുകയും ചെയ്യുന്നു (1കൊരി.2:10). പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുവാന്‍ സാധിക്കും (എഫേ.4:30). പരിശുദ്ധാത്മാവ്‌ നമുക്കായി പക്ഷവാദം ചെയ്യുന്നു (റോമ.8:26-27). പരിശുദ്ധാത്മാവ്‌ തന്റെ ഇഷ്ടാനുസരണം തീരുമാനങ്ങള്‍ എടുക്കുന്നു (1കൊരി.12:7-11). ത്രിത്വത്തിലെ മൂന്നാമനായ വ്യക്തിയാണ്‌ പരിശുദ്ധാത്മാവ്‌. പരിശുദ്ധാത്മാവ്‌ ദൈവം ആയതുകൊണ്ട്‌ യേശുകര്‍ത്താവു പറഞ്ഞതുപോലെ മറ്റൊരു കാര്യസ്ഥനായി പ്രവര്‍ത്തിക്കുവാന്‍ പരിശുദ്ധാത്മാവിനു സാധിക്കും (യോഹ.14:16,26; 15:26).



ചോദ്യം: എന്റെ ജീവിതത്തെപ്പറ്റിയുള്ള ദൈവഹിതം എനിക്ക്‌ എങ്ങനെ അറിയുവാന്‍ കഴിയും?

ഉത്തരം:
ഏതെങ്കിലും ഒരു സാഹചര്യത്തെപ്പറ്റിയുള്ള ദൈവഹിതം അറിയണമെങ്കില്‍ രണ്ടു കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതാണ്‌. 1. നാം ചെയ്യുവാന്‍ ആഗ്രഹിക്കുന്ന കാര്യം വേദപുസ്തകത്തില്‍ വെളിപ്പെടുത്തിയിട്ടുള്ള സത്യങ്ങള്‍ക്ക്‌ എതിരായിട്ടുള്ളവയല്ല എന്ന് ഉറപ്പു വരുത്തുക 2. നാം ചെയ്യുവാനിരിക്കുന്ന കാര്യം ദൈവനാമ മഹത്വത്തിനും നമ്മുടെ ആത്മീയ വളര്‍ച്ചക്കും ഉപകരിക്കും എന്നും ഉറപ്പുവരുത്തുക. ഈ രണ്ടു കാര്യങ്ങള്‍ ശരിയായിരുന്നിട്ടും നാം പ്രര്‍ത്ഥിക്കുന്നത്‌ നമുക്ക്‌ ലഭിക്കുന്നില്ലെങ്കില്‍, അത്‌ നമ്മേപ്പറ്റിയുള്ള ദൈവഹിതമല്ല എന്ന് കരുതാവുന്നതാണ്‌. അല്ലെങ്കില്‍ ഒരു പക്ഷെ നാം അതിനായി അല്‍പം കൂടെ കാത്തിരിക്കേണ്ട ആവശ്യമുണ്ടായിരിക്കാം. ചില സാഹചര്യങ്ങളില്‍ ദൈവഹിതം അറിയുക എന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. സാധാരണ ആളുകള്‍ ആഗ്രഹിക്കുന്നത്‌ അവര്‍ എന്തു ചയ്യണമെന്ന് ദൈവം പറയണമെന്നാണ്‌ - എവിടെ താമസിക്കണം, എന്തു ജോലിയാണ്‌ ചെയ്യേണ്ടത്‌, ആരെ വിവാഹം കഴിക്കണം എന്നൊക്കെ. റോമാലേഘനം 12:2 പറയുന്നതു ശ്രദ്ധിക്കുക: "ഈ ലോകത്തിന്‌ അനുരൂപമാകാതെ നന്‍മയും പ്രസാദവും പൂര്‍ണ്ണതയുമുള്ള ദൈവഹിതം എന്തെന്ന് തിരിച്ചറിയേണ്ടതിന്‌ മനസ്സു പുതുക്കി രൂപാന്തരപ്പെടുവിന്‍"

നാം എന്തു ചെയ്യണമെന്ന് കൃത്യമായും വ്യക്തമായും ദൈവം എപ്പോഴും നമ്മോടു പറയുകയില്ല. എല്ലാ സാഹചര്യങ്ങളിലും തെരഞ്ഞെടുപ്പ്‌ നമ്മുടെ കൈകളിലാണ്‌. തനിക്കെതിരായി പാപം ചെയ്യുവാനും തന്റെ ഹിതത്തിന്‌ വിരോധമായി പ്രവര്‍ത്തിക്കുവാനും നാം തീരുമാനിക്കരുതെന്ന് ദൈവം ആഗ്രഹിക്കുന്നു. വേദപുസ്തകത്തില്‍ താന്‍ വെളിപ്പെടുത്തിത്തന്നിരിക്കുന്ന തന്റെ ഹിതത്തിനനുസരിച്ച്‌ നാം തീരുമാനിക്കണം എന്നു മാത്രമേ ദൈവം ആഗ്രഹിക്കുന്നുള്ളൂ. അതുകൊണ്ട്‌, നിങ്ങളെപ്പറ്റിയുള്ള ദൈവഹിതം എന്താണെന്ന് നിങ്ങള്‍ക്ക്‌ എങ്ങനെ അറിയുവാന്‍ കഴിയും? നിങ്ങള്‍ ദൈവത്തോടു ചേര്‍ന്നു നടന്ന് അവന്റെ ഇഷ്ടം മാത്രം ചെയ്യുവാന്‍ നിങ്ങള്‍ ആഗ്രഹിച്ചാല്‍, അവന്റെ ആഗ്രഹങ്ങള്‍ അവന്‍ നിങ്ങളുടെ ഹൃദയത്തില്‍ തരും. നിങ്ങളുടെ ഹിതമല്ല, ദൈവഹിതം മാത്രമേ ചെയ്യുകയുള്ളൂ എന്ന നിങ്ങളുടെ തീരുമാനമാണ്‌ അടിസ്ഥാനം. "യഹോവയില്‍ തന്നേ രസിച്ചുകൊള്‍ക; അവന്‍ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും"(സങ്കീ.37:4). നിങ്ങളുടെ ആത്മീയവളര്‍ച്ചക്ക്‌ ഉതകുന്ന, വേദപുസ്തക സത്യങ്ങള്‍ക്ക്‌ എതിരല്ലാത്ത ഒരു കാര്യത്തെപ്പറ്റി നിങ്ങളുടെ ഹൃദയത്തിന്റെ ആഗ്രഹത്തെ പിന്‍പറ്റുവാന്‍ വേദപുസ്തകം അനുവാദം തരുന്നുണ്ട്‌.



ചോദ്യം: എന്റെ ക്രിസ്തീയ ജീവിതത്തില്‍ എനിക്ക്‌ പാപത്തിന്‍മേല്‍ എങ്ങനെ ജയം വരിക്കാം?

ഉത്തരം:
നമ്മുടെ പാപത്തിന്‍മേല്‍ ജയം വരിക്കുവാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ നമുക്കുണ്ടെന്ന് വേദപുസ്തകം പറയുന്നു.

(1) ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ - നാം പാപത്തിന്‍മേല്‍ ജയം വരിക്കുവാന്‍ കഴിയേണ്ടതിന്‌ ദൈവം നമുക്കു (തന്റെ സഭക്ക്‌) തന്നിരിക്കുന്ന ഒന്നാമത്തെ ദാനമാണ്‌ ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌. ഗലാ.5:16-25 വരെയുള്ള വാക്യങ്ങളില്‍ ജഡത്തിന്റെ പ്രവര്‍ത്തികളേപ്പറ്റിയും ആത്മാവിന്റെ ഫലത്തേപ്പറ്റിയും വിശദീകരിച്ചിരിക്കുന്നു. ഈ വേദഭാഗത്ത്‌ ആത്മാവിനെ അനുസരിച്ചു നടക്കുവാന്‍ നമുക്ക്‌ ആഹ്വാനം നല്‍കിയിരിക്കുന്നു. എല്ലാ വിശ്വാസികളിലും ദൈവാത്മാവ്‌ വാസം ചെയ്യുന്നുണ്ട്‌. എന്നാല്‍ ഓരോരുത്തരും ആത്മാവിന്റെ പ്രേരണ അനുസരിച്ച്‌ ആത്മാവിന്റെ നിയന്ത്രണത്തില്‍ നടക്കുവാനാണ്‌ പറഞ്ഞിരിക്കുന്നത്‌. ഇതിന്റെ അര്‍ത്ഥം നാം ജഡത്തിന്റെ ചേഷ്ടകള്‍ക്ക്‌ നമ്മെത്തന്നെ അടിമകളാക്കുന്നതിനു പകരം ആത്മാവിന്റെ ഇംഗിതത്തിന്‌ നമ്മെത്തന്നെ സമര്‍പ്പിക്കണമെന്നാണ്‌.

ഒരു വിശ്വാസിയുടെ ജീവിതത്തില്‍ ദൈവാത്മാവ്‌ വരുത്തുന്ന പരിവര്‍ത്തനം പത്രോസിന്റെ ജീവിതത്തില്‍ നമുക്ക്‌ കാണാവുന്നതാണ്‌. ഒരു സ്ത്രീയെ ഭയന്ന് സ്വന്ത ഗുരുവിനെ

തള്ളിപ്പറഞ്ഞ പത്രോസ്‌ ദൈവത്മാവിനാല്‍ നിറയപ്പെട്ടപ്പോള്‍ ഏറിയ പുരുഷാരത്തിനു മുമ്പില്‍ ക്രിസ്തുവിനെ ശക്തിയോടെ സാക്ഷിച്ചതു മാത്രമല്ല, തന്റെ ജീവന്‍ കര്‍ത്താവിനു വേണ്ടി ഊറ്റി ഒരു രക്തസാക്ഷി ആകുവാനും തയ്യാറായി. പെന്തക്കോസ്തു നാളില്‍ അവനു ലഭിച്ച ബലം ദൈവാത്മാവില്‍ നിന്നുള്ളതായിരുന്നു.

ദൈവാത്മാവിന്റെ പ്രേരണകളെ മൂടിവെയ്ക്കുവാന്‍ ശ്രമിക്കാതെ ആ പ്രേരണകള്‍ക്കനുസരിച്ച്‌ ജീവിക്കുന്നവരാണ്‌ ദൈവാത്മാവിനാല്‍ നടത്തപ്പെടുന്നവര്‍. 1തെസ്സ.5:19 ല്‍ ആത്മാവിനെ കെടുക്കരുത്‌ എന്നും എഫേ. 5:18 ല്‍ ആത്മാവില്‍ നിറഞ്ഞിരിക്കുവാനും കല്‍പനകള്‍ ഉണ്ട്‌. ഒരുവന്‍ ആത്മാവില്‍ എങ്ങനെയാണ്‌ നിറയുന്നത്‌? പഴയനിയമത്തില്‍ നാം കാണുന്നതുപോലെ ഇത്‌ ഒരു ദൈവീക പ്രവര്‍ത്തിയാണ്‌. തന്റെ വേല നിറവേറ്റുവാനായി ചിലരെ തെരഞ്ഞെടുത്ത്‌ അവരെ തന്റെ ആത്മാവിനാല്‍ നിറച്ച്‌ ദൈവം തന്റെ വേല നിറവേറ്റി (ഉല്‍പ.41:38; പുറ.31:3; സംഖ്യ.24:2; 1ശമു.10:10). എഫേ.5:18-20 വരെയുള്ള വാക്യങ്ങളെ കൊലോ.3:16 ഉമായി താരതമ്യപ്പെടുത്തിയാല്‍ മനസ്സിലാകുന്ന സത്യം ദൈവാത്മാവിനാല്‍ നിറയപ്പെടെണമെങ്കില്‍ ദൈവ വചനത്താല്‍ നിറയപ്പെടേണ്ടതാണ്‌ എന്നാണ്‌. ആരെല്ലാം ദൈവവചനത്താല്‍ തങ്ങളെ നിറെക്കുവാന്‍ ശ്രമിക്കുന്നുവോ അങ്ങനെയുള്ളവര്‍ക്കു മാത്രമേ ദൈവാത്മാവിനാല്‍ നിറയപ്പെടുവാന്‍ സാധിക്കുകയുള്ളൂ.

(2) ദൈവവചനം അഥവാ ബൈബിള്‍. 2 തിമോ.3:16-17 പറയുന്നത്‌ ദൈവം തന്റെ വചനം നമുക്കു തന്നിരിക്കുന്നത്‌ നമ്മെ സല്‍പ്രവര്‍ത്തികളില്‍ തികഞ്ഞവരാക്കേണ്ടതിനാണ്‌ എന്നാണ്‌. നാം എന്തു വിശ്വസിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും വചനം നമ്മെ പഠിപ്പിക്കുന്നു. നാം തെറ്റായ വഴി തെരഞ്ഞെടുക്കുമ്പോള്‍ പാതകാട്ടി ശരിയായ വഴിയില്‍ നടക്കുവാന്‍ വചനം നമ്മെ സഹായിക്കുന്നു. ദൈവവചനം ജീവനും ചൈതന്യമുള്ളതും ഇരുവായ്ത്തലയുള്ള ഏതു വാളിനേക്കാളും മൂര്‍ച്ചയുള്ളതും പ്രാണനേയും ആത്മാവിനേയും സന്ധിമജ്ജകളേയും വേര്‍പിരിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തകളേയും ഭാവങ്ങളേയും വിവേചിച്ചറിയുന്നതും ആകുന്നു എന്ന് എബ്രാ.4:12 പറയുന്നു. 119 ആം സങ്കീര്‍ത്തനത്തിന്റെ 9,15,105 മുതലായ വാക്യങ്ങളില്‍ മനുഷജീവിതത്തെ സ്വാധീനിക്കുവാനുള്ള ദൈവവചനത്തിന്റെ ശക്തിയെക്കുറിച്ച്‌ സങ്കീര്‍ത്തനക്കാരന്‍ പറയുന്നു. തന്റെ ശത്രുക്കളെ പരാജയപ്പെടുത്തുവാനും വിജയത്തിനുള്ള രഹസ്യമായും ദൈവവചനത്തെ മറക്കാതെ ധ്യാനിച്ചുകൊണ്ട്‌ അതനുസരിച്ച്‌ ജീവിക്കുകയാണ്‌ വേണ്ടതെന്ന് യോശുവായോട്‌ പറഞ്ഞിരിക്കുന്നത്‌ നമ്മേപ്പറ്റിയും വാസ്തവമാണ്‌. ഒരു യുദ്ധത്തില്‍ ഇതിനുള്ള പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കുവാന്‍ പ്രയാസമാണെങ്കിലും യോശുവാ ഈ കല്‍പന അനുസരിച്ചതുകൊണ്ട്‌ വാഗ്ദത്തനാട്‌ പിടിച്ചടക്കുവാന്‍ തനിക്കു കഴിഞ്ഞു.

പലപ്പോഴും വചനത്തിന്റെ മാഹാത്മ്യം നാം മനസ്സിലാക്കാതെ അതിനെ ലാഘവമായി കാണുന്നു. ദിവസവും ചില വേദഭാഗങ്ങള്‍ വായിക്കുകയോ അല്ലെങ്കില്‍ ധ്യാനചിന്തകള്‍ വായിക്കുന്നതോ ചെയ്യുന്നതൊഴിച്ചാല്‍ ദൈവം ആഗ്രഹിക്കുന്നതുപോലെ അത്‌ മനഃപാഠമാക്കി രാവും പകലും ധ്യാനിച്ച്‌ ജീവിതത്തില്‍ അനുദിനം പ്രായോഗികമാക്കുവാന്‍ നാം ശ്രമിക്കാറില്ല. പലപ്പോഴും ആഹാരം വെറുക്കുന്ന മാനസീകരോഗികളെപ്പോലെയാണ്‌ നാം ദൈവവചനത്തോടു പ്രതികരിക്കുന്നത്‌. മരിച്ചുപോകാതിരിക്കുവാന്‍ അല്‍പാല്‍പം ആഹരിക്കുന്നതൊഴിച്ചാല്‍ ആത്മീയചൈതന്യമുള്ളവരായി ശക്തിയുള്ള ക്രിസ്തീയ ജീവിതം നയിക്കുവാന്‍ കഴിയത്തക്കവിധത്തില്‍ നാം അത്‌ പഠിക്കുകയോ ധ്യാനിക്കുകയോ ചെയ്യാറില്ല.

ദിവസവും പതിവായി വേദപുസ്തകം വായിക്കുന്നതും ധ്യാനിക്കുന്നതും അതുപോലെ വചനഭാഗങ്ങള്‍ മനഃപാഠമാക്കുന്നതും നിങ്ങളുടെ സ്വഭാവമായിട്ടില്ലെങ്കില്‍ ഉടനെ അത്‌ ആരംഭുക്കുവാന്‍ ഞാന്‍ നിങ്ങള്‍ക്ക്‌ ബുദ്ധി ഉപദേശിക്കുന്നു. പതിവായി ദിവസവും ദൈവം നിങ്ങളോട്‌ സംസാരിക്കുന്ന കാര്യങ്ങള്‍ എഴുതിവയ്ക്കുവാനും മറക്കരുത്‌. ചിലര്‍ അവരുടെ ജീവിതത്തില്‍ വരണമെന്ന് അവര്‍ ആഗ്രഹിക്കുന്ന പ്രര്‍ത്ഥനകളും അവയുടെ ഉത്തരങ്ങളും പതിവായി എഴുതിയിടുന്നു. ദൈവാത്മാവ്‌ നമ്മുടെ ജീവിതത്തെ പക്വപ്പെടുത്തുവാന്‍ ഉപയോഗിക്കുന്ന ഒരു കരുവിയാണ്‌ വേദപുസ്തകം (എഫേ.6:17). ആത്മീയ യോദ്ധാവിന്റെ സര്‍വായുധവര്‍ഗ്ഗത്തിലെ പ്രധാന ഘടകമാണ്‌ ദൈവവചനം (എഫേ.6:12-18).

(3) പ്രാര്‍ത്ഥന - ദൈവം നമുക്കു തന്നിട്ടുള്ള മറ്റൊരു കരുവിയാണ്‌ പ്രര്‍ത്ഥന. പലപ്പോഴും വിശ്വാസികള്‍ ഈ കൈമുതലിനെ ആത്മാര്‍ത്ഥതയോടെ ഉപയോഗിക്കാറില്ല. നമുക്കിന്ന് പ്രാര്‍ത്ഥനകളും പ്രാര്‍ത്ഥനക്കൂട്ടങ്ങളും ഒക്കെ ഉണ്ടെങ്കിലും ആദിമ സഭയില്‍ അവര്‍ ചെയ്തിരുന്നതുപോലെ നാമിന്നു ചെയ്യാറില്ല (പ്രവ.3:1; 4:31; 6:4; 13:1-3 ആദിയായവ). അപ്പൊസ്തലനായ പൌലോസ്‌ താന്‍ ശുശ്രൂഷിച്ചവര്‍ക്കു വേണ്ടി എങ്ങനെ പ്രാര്‍ത്ഥിച്ചിരുന്നു എന്നു പറഞ്ഞിട്ടുണ്ട്‌. നാമും അങ്ങനെ ചെയ്തിരുന്നെങ്കില്‍... . ദൈവം തന്റെ വചനത്തില്‍ പ്രാര്‍ത്ഥനയെക്കുറിച്ച്‌ അനേക അത്ഭുത വാഗ്ദത്തങ്ങള്‍ തന്നിട്ടുണ്ട്‌(മത്താ.7:7-11; ലൂക്കോ.18:1-8; യോഹ.6:23-27; 1യോഹ.5:14-15 ആദിയായവ). അപ്പൊസ്തലനായ പൌലോസ്‌ ആത്മീയ യുദ്ധത്തെപ്പറ്റി പറയുമ്പോള്‍ പ്രാര്‍ത്ഥനയുടെ പങ്ക്‌ ഊന്നിപ്പറഞ്ഞിട്ടുണ്ട്‌ (എഫേ.6:18).

ഇതിന്റെ പ്രാധാന്യം എന്താണ്‌? പത്രോസ്‌ കര്‍ത്താവിനെ തള്ളിപ്പറഞ്ഞതിനു മുമ്പ്‌ ഗെതസെമനത്തോട്ടത്തില്‍ വച്ച്‌ കര്‍ത്താവ്‌ അവനോടു പറഞ്ഞത്‌ ശ്രദ്ധിക്കുക. കര്‍ത്താവ്‌ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ പത്രോസ്‌ ഉറങ്ങുകയായിരുന്നു. അവനെ ഉണര്‍ത്തി കര്‍ത്താവ്‌ അവനോടു പറഞ്ഞു: "പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിപ്പീന്‍; ആത്മാവ്‌ ഒരുക്കമുള്ളത്‌, ജഡമോ ബലഹീനം" (മത്താ.26:41).

പത്രോസിനേപ്പോലെ നമുക്കും നല്ലതു ചെയ്യുവാന്‍ ആഗ്രഹമുണ്ട്‌. പക്ഷേ, അതിനുള്ള ബലം നമുക്കില്ല. കര്‍ത്താവു പറഞ്ഞതുപോലെ നാം തുടര്‍ന്ന് യാചിക്കുന്നവരായി, അന്വേഷിക്കുന്നവരായി, തട്ടുന്നവരായി കാണപ്പെട്ടാല്‍ ദൈവം നമുക്ക്‌ ബലം കല്‍പിക്കും (മത്താ.7:7-10). ഈ കൈമുതല്‍ നാം ആത്മാര്‍ത്ഥമായി കൈകാര്യം ചെയ്യേണ്ടതാണ്‌.

പ്രാര്‍ത്ഥന വെറും യാന്ത്രീകമാണെന്ന് കരുതരുത്‌. അതങ്ങനെയല്ല. ദൈവം അത്ഭുതവാനാണ്‌. നമ്മുടെ ബലഹീനതകളെ കണക്കിലെടുത്ത്‌ ദൈവത്തിന്റെ അളവില്ലാത്ത കലവറയിലേക്കും അവന്റെ കൃപയിലേക്കും തിരിഞ്ഞ്‌ അവന്റെ ഹിതത്തിന്‌ നമ്മെ ഭരമേല്‍പിക്കുന്നതാണ്‌ പ്രാര്‍ത്ഥന (1യോഹ.5:14-15).

(4) സഭ - പലപ്പോഴും നാം വിസ്മരിക്കാറുള്ള ഒരു കൈമുതലാണ്‌ ദൈവത്തിന്റെ സഭ എന്നത്‌. കര്‍ത്താവ്‌ തന്റെ ശിഷ്യന്‍മാരെ വേലക്ക്‌ പറഞ്ഞയച്ചപ്പോള്‍ അവരെ ഈരണ്ടായിട്ടാണ്‌ പറഞ്ഞയച്ചത്‌(മത്താ.10:1). പ്രവര്‍ത്തികളുടെ പുസ്തകത്തിലെ മിഷിനറി യാത്രകളിലെല്ലാം രണ്ടോ അതിലധികമോ അംഗങ്ങള്‍ പങ്കെടുത്തതായി വായിക്കുന്നു. യേശുകര്‍ത്താവു പറഞ്ഞു: "രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ എവിടെ കൂടി വന്നാലും അവരുടെ മദ്ധ്യേ ഞാനുണ്ട്‌" (മത്താ.18:20)എന്ന്. ചിലര്‍ ചെയ്യുന്നതുപോലെ സഭാകൂടിവരവുകളെ അലക്ഷ്യപ്പെടുത്തരുതെന്നും അവയെ സ്നേഹത്തിനും സല്‍പ്രവര്‍ത്തികള്‍ക്കും അന്വേന്യം ഉത്സാഹപ്പെടുത്തുവാനുള്ള സമയമാക്കണമെന്നും എബ്രാ.10:24-25 വരെ വായിക്കുന്നു. തമ്മില്‍ തമ്മില്‍ പാപങ്ങളെ ഏറ്റുപറയുവാന്‍ കല്‍പന ഉണ്ട്‌ (യാക്കോ.5:16). ഇരുമ്പ്‌ ഇരുമ്പിനു മൂര്‍ച്ച കൂട്ടുന്നതുപോലെ മനുഷന്‍ മനുഷനു മൂര്‍ച്ചകൂട്ടുന്നു എന്ന് സദൃ.27:17 പറയുന്നു. ഒരുവനേക്കാള്‍ ഇരുവര്‍ ഏറെ നല്ലത്‌... മുപ്പിരിച്ചരട്‌ വേഗത്തില്‍ അറ്റുപോകയില്ല എന്ന് സഭാപ്ര. 4:9,12 പറയുന്നു.

നമ്മുടെ സഭാകൂട്ടയ്മയില്‍ നിന്ന് ഒരാളെ കണ്ടു പിടിച്ച്‌ ആ ആളുമായി നമ്മുടെ ഹൃദയം പകരുവാന്‍ കഴിഞ്ഞെങ്കില്‍ അത്‌ നമ്മുടെ ക്രിസ്തീയ വളര്‍ച്ചക്ക്‌ സഹായകമായിരിക്കും. ഒരുവര്‍ക്കായി ഒരുവര്‍ പ്രാര്‍ത്ഥിക്കുവാനും അന്വേന്യം സഹായിക്കുവാനും ഇത്‌ ഉപകരിക്കും. നമ്മുടെ വളര്‍ച്ചയെ നിരീക്ഷിക്കുവനും ഇത്‌ സഹായകമാണ്‌.

ചിലപ്പോള്‍ മാറ്റങ്ങള്‍ വേഗത്തിലായിരിക്കും സംഭവിക്കുക. ചിലപ്പോള്‍ സാവധാനത്തിലും. ഏതായാലും ദൈവം ഏര്‍പ്പെടുത്തിയിട്ടുള്ള ഈ കൈമുതലിനെ നാം വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തിയാല്‍ നമ്മുടെ രൂപാന്തരത്തിന്‌ ദൈവം അത്‌ ഉപയോഗിക്കും എന്നതിന്‌ സംശയമില്ല. ദൈവം വിശ്വസ്തനാണെന്ന് അറിഞ്ഞ്‌ നാം ഈ കൈമുതലിനെ തുടര്‍ച്ചയായി വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തേണ്ടതാണ്‌.



ചോദ്യം: ഞാന്‍ എന്തുകൊണ്ട്‌ ആത്മഹത്യ ചെയ്തുകൂടാ?

ഉത്തരം:
ആത്മഹത്യചെയ്ത്‌ ജീവിതം അവസാനിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവരേപ്പറ്റി ചിന്തിക്കുമ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു പോകുന്നു. ഒരു പക്ഷേ അതു നിങ്ങളാണെങ്കില്‍ നിങ്ങളുടെ ഹൃദയത്തെ നിരാശയുടേയും നിരാലംബതയുടേയും വികാരങ്ങള്‍ തകര്‍ക്കുന്നുണ്ടാകും. ഒരിക്കലും എഴുന്നേല്‍കുവാന്‍ കഴിയാത്ത കുഴിയില്‍ നിങ്ങള്‍ പെട്ടുപോയെന്നോ ആശാകിരണങ്ങള്‍ എല്ലാം അറ്റുപോയെന്നോ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകാം. നിങ്ങളെക്കുറിച്ച്‌ ചിന്തിക്കുവാനോ നിങ്ങളെ കരുതുവാനോ ആരുമില്ല എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകാം. ഇനിയും ജീവിച്ചിട്ടു കാര്യമില്ല എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്‌, അല്ലേ.

ഇത്തരം വികാരങ്ങള്‍ ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ പലരേയും അലട്ടാറുണ്ട്‌. ഇങ്ങനെയുള്ള ഒരു വികാരവേലിയേറ്റത്തില്‍ ഞാന്‍ അകപ്പെട്ടപ്പോള്‍ എന്റെ മന്‍സ്സില്‍ വന്ന ചോദ്യങ്ങള്‍ ഇവയായിരുന്നു. "എന്നെ സൃഷ്ടിച്ച ദൈവത്തിന്റെ ഹിതമായിരിക്കുമോ ഇത്‌?" "എന്നെ സഹായിക്കുവാന്‍ കഴിയാതവണ്ണം അത്ര കഴിവില്ലാത്തവനാണോ ദൈവം?" "എന്റെ പ്രശ്നങ്ങള്‍ ദൈവത്താല്‍ കൈകാര്യം ചെയ്യുവാന്‍ കഴിയുന്നതിന്‌ അപ്പുറമാണോ?"

ചില നിമിഷങ്ങള്‍ എടുത്ത്‌ ദൈവത്തെ വാസ്തവത്തില്‍ ദൈവമായിരിക്കുവാന്‍ നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ അനുവദിക്കുമെങ്കില്‍, ദൈവം എത്ര വലിയവനാണെന്ന്‌ കാണിക്കുവാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നു പറയുന്നതില്‍ എനിക്ക്‌ വലിയ സന്തോഷമുണ്ട്‌. "ദൈവത്താല്‍ അസാദ്ധ്യമായത്‌ ഒന്നുമില്ലല്ലോ" (ലൂക്കോ.1:37). കഴിഞ്ഞ കാല ജീവിതാനുഭവങ്ങള്‍ വരുത്തിയ ആഴമായ മുറിവുകള്‍ നിങ്ങളെ തിരസ്കരിക്കപ്പെട്ടവരുടെ പട്ടികയില്‍ പെടുത്തിയേക്കാം. അവ അപകര്‍ഷബോധം, കോപം, കൈപ്പ്‌, പകവീട്ടുവാനുള്ള ആഗ്രഹം, ആരോഗ്യപരമല്ലാത്ത ഭീതി എന്നിവ ഉണ്ടാക്കി നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ബന്ധങ്ങളെ ബാധിച്ചു എന്നും വന്നേക്കാം. എന്നാല്‍ നിങ്ങളുടെ ആത്മഹത്യ, നിങ്ങള്‍ ഒരിക്കലും മുറിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത നിങ്ങളുടെ ബന്ധുമിത്രാദികള്‍ക്ക്‌ ജീവിതകാലം മുഴുവന്‍ താങ്ങുവാനാകാത്ത മുറിവു ഉണ്ടാക്കും എന്നത്‌ മറക്കരുത്‌.

നിങ്ങള്‍ എന്തുകൊണ്ട്‌ ഒരിക്കലും ആത്മഹത്യക്ക്‌ മുതിരരുത്‌? സ്നേഹിതാ, നിങ്ങളുടെ ജീവിതപ്രശ്നം എത്ര കഠിനമായിരുന്നാലും നിങ്ങളെ അതില്‍ നിന്ന്‌ വിടുവിച്ച്‌ നിങ്ങളുടെ ഭാവി ശോഭനീയമാക്കിത്തരുവാന്‍ ആഗ്രഹിക്കുന്ന നിങ്ങളുടെ സൃഷ്ടാവായ ദൈവം ജീവിക്കുന്നു എന്ന്‌ മറക്കരുത്‌. അവനാണ്‌ നിന്റെ പ്രത്യാശ. അവന്റെ പേരാണ്‌ യേശുക്രിസ്തു.

പാപരഹിതനും ദൈവപുത്രനുമായ യേശുക്രിസ്തു നിങ്ങളേപ്പാലെ എല്ലാവരാലും കൈവിടപ്പെട്ടവനായും താഴ്ത്തപ്പെട്ടവനായും കാണപ്പെട്ടു. പ്രവാചകനായ യേശയ്യാവ്‌ അവനെപ്പറ്റി ഇങ്ങനെയാണ്‌ എഴുതിയിരിക്കുന്നത്‌. "അവനു രൂപഗുണമില്ല, കോമളത്വമില്ല; കണ്ടാല്‍ ആഗ്രഹിക്കത്തക്ക സൌന്ദര്യവുമില്ല. അവന്‍ മനുഷരാല്‍ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു. അവനെ കാണുന്നവര്‍ മുഖം മറെച്ചു കളയത്തക്കവണ്ണം അവന്‍ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല. സാക്ഷാല്‍ നമ്മുടെ രോഗങ്ങളെ അവന്‍ വഹിച്ചു, നമ്മുടെ വേദനകളെ അവന്‍ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും, അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്ന്‌ വിചാരിച്ചു. എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ന്നും ഇരിക്കുന്നു. നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്റെ മേല്‍ ആയി. അവന്റെ അടിപ്പിണരുകളാല്‍ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു. നാമെല്ലാവരും ആടുകളേപ്പോലെ വഴി തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തരും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാല്‍ യഹോവ നമ്മുടെ എല്ലാവരുടേയും അകൃത്യം അവന്റെ മേല്‍ ചുമത്തി" (യേശ.53:2-6).

സ്നേഹിതാ, കര്‍ത്താവായ യേശുക്രിസ്തു ഇതെല്ലാം സഹിച്ചത്‌ നിങ്ങളുടെ പാപക്ഷമക്കായിട്ടാണ്‌! നിങ്ങള്‍ ചുമക്കുന്ന ഭാരങ്ങള്‍ എത്ര വലിയതായിരുന്നാലും, നിങ്ങള്‍ അവങ്കലേക്ക്‌ തിരിയുമെങ്കില്‍ അവന്‍ നിങ്ങളുടെ പാപങ്ങളെല്ലാം ക്ഷമിക്കും എന്നതില്‍ സംശയമില്ല. "കഷ്ടകാലത്ത്‌ എന്നെ വിളിച്ചപേക്ഷിക്ക; ഞാന്‍ നിന്നെ വിടുവിക്കുകയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും" (സങ്കീ.50:15). നിങ്ങളുടെ കഴിഞ്ഞകാല പാപങ്ങള്‍ എത്ര വലിയതായിരുന്നാലും അത്‌ ക്ഷമിക്കുവാന്‍ യേശുകര്‍ത്താവിനു കഴിയും. ദൈവത്തിന്റെ പട്ടികയിലെ ചില ശ്രേഷ്ട വ്യക്തികള്‍ അവരുടെ ജീവിതത്തില്‍ കുലപാതകം (മോശ), വ്യഭിചാരം (ദാവീദ്‌), ശാരിരീകവും മാനസീകവുമായ പീഡനങ്ങള്‍ (പൌലോസ്‌) മുതലായ പാപങ്ങള്‍ ചെയ്തവരായിരുന്നു. എങ്കിലും അവര്‍ ക്രിസ്തുവില്‍ പാപക്ഷമയും സ`മൃദ്ധമായ ജീവിതത്തിനുള്ള വഴിയും കണ്ടെത്തി. "എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ" (സങ്കീ.51:2). "ഒരുവന്‍ ക്രിസ്തുവിലായല്‍ അവന്‍ പുതിയ സൃഷ്ടിയായിത്തീര്‍ന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ അതു പുതുതായിത്തീര്‍ന്നിരിക്കുന്നു" (2കൊരി.5:17).

നിങ്ങള്‍ ആത്മഹത്യ ചെയ്യേണ്ട ആവശ്യം എന്താണ്‌? നിങ്ങളുടെ തകര്‍ന്നു തരിപ്പണമായ, ആത്മഹത്യകൊണ്ട്‌ ഇല്ലാതാക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഈ ജീവിതത്തെ പുതുക്കിപ്പണിയുവാന്‍ ദൈവം തയ്യാറായി നില്‍ക്കുന്നു. യേശയ്യാ പ്രവാചകന്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. " എളിയവരോടു സദ്വര്‍ത്തമാനം ഘോഷിക്കുവാന്‍ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ട്‌ യഹോവയായ കര്‍ത്താവിന്റെ ആത്മാവ്‌ എന്റെ മേല്‍ ഇരിക്കുന്നു; ഹൃദയം തകര്‍ന്നവരെ മുറിവുകെട്ടുവാനും തടവുകാര്‍ക്ക്‌ വിടുതലും ബദ്ധന്‍മാര്‍ക്ക്‌ സ്വാതന്ത്ര്യവും അറിയിപ്പാനും യഹോവയുടെ പ്രസാദവര്‍ഷവും നമ്മുടെ കര്‍ത്താവിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഖിതരെയൊക്കെയും ആശ്വസിപ്പിക്കുവാനും സീയോനിലെ ദുഖിതര്‍ക്ക്‌ വെണ്ണീരിന്നു പകരം അലങ്കാരമാലയും ദുഃഖത്തിനു പകരം ആനന്ദതൈലവും വിഷണ്ണമനസ്സിനു പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും അവന്‍ എന്നെ അയച്ചിരിക്കുന്നു" (യേശ.61:1-3).

നിങ്ങള്‍ യേശുവിങ്കല്‍ വരുമെങ്കില്‍ അവന്‍ നിങ്ങളുടെ നഷ്ടപ്പെട്ട സന്തോഷവും ജീവിത ഉദ്ദേശവും നിങ്ങള്‍ക്ക്‌ തിരികെത്തന്ന് നിങ്ങളില്‍ ഒരു നല്ല പ്രവര്‍ത്തി ആരംഭിക്കും. "നിന്റെ രക്ഷയുടെ സന്തോഷം എനിക്ക്‌ തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാല്‍ എന്നെ താങ്ങേണമേ". "കര്‍ത്താവേ എന്റെ അധരങ്ങളെ തുറക്കേണമേ; എന്നാല്‍ എന്റെ നാവു നിന്റെ സ്തുതിയെ വര്‍ണ്ണിക്കും. ഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കില്‍ ഞാന്‍ അര്‍പ്പിക്കുമായിരുന്നു; ഹോമയാഗത്തില്‍ നിനക്കു പ്രസാദമില്ല. ദൈവത്തിന്റെ ഹനനയാഗങ്ങള്‍ തകര്‍ന്നിരിക്കുന്ന മനസ്സ്‌; തകര്‍ന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ നീ നിരസിക്കയില്ല" (സങ്കീ.51:12,15-17).

യേശുകര്‍ത്താവിനെ നിങ്ങളുടെ രക്ഷകനും ഇടയനുമായി നിങ്ങള്‍ സ്വീകരിക്കുമോ? നിങ്ങളുടെ ചിന്തകളേയും നിങ്ങളുടെ നടപ്പിനേയും പടിപടിയായി തന്റെ വചനമായ ബൈബിളില്‍ കൂടെ അവന്‍ നയിക്കും. "ഞാന്‍ നിന്നെ ഉപദേശിച്ച്‌ നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചു തരും"(സ്ങ്കീ.32:8). "നിന്റെ കാലത്ത്‌ സ്ഥിരതയും രക്ഷാസ`മൃദ്ധിയും ജ്ഞാനവും പരിജ്ഞാനവും ഉണ്ടാകും; യഹോവാ ഭക്തി അവരുടെ നിക്ഷേപം ആയിരിക്കും" (യേശ.33:6). ക്രിസ്തുവിലായാല്‍ നിങ്ങള്‍ക്ക്‌ പോരാട്ടം ഉണ്ടായിരിക്കാമെങ്കിലും, നിങ്ങള്‍ക്ക്‌ ഒരു പ്രത്യാശ ഉണ്ട്‌. അവന്‍ നിങ്ങള്‍ക്ക്‌ "സഹോദരനേക്കാളും പറ്റുള്ള സ്നേഹിതന്‍" ആയിരിക്കും (സദൃ.18:24). നിങ്ങളുടെ തീരുമാനങ്ങളുടെ നിമിഷങ്ങളില്‍ കര്‍ത്താവിന്റെ കൃപ നിങ്ങളോടിരിക്കട്ടെ.

നിങ്ങള്‍ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഈ വാക്കുകള്‍ ഹൃദയത്തിന്റെ ആഴത്തില്‍ നിന്ന് പറയുക. "ദൈവമേ, എന്റെ ജീവിതത്തില്‍ എനിക്ക്‌ നിന്നെ ആവശ്യമുണ്ട്‌. ഞാന്‍ ചെയ്തതെല്ലാം എന്നോട്‌ ക്ഷമിക്കേണമേ. ഞാന്‍ എന്റെ വിശ്വാസം ക്രിസ്തുവില്‍ അര്‍പ്പിക്കുന്നു. ആവന്‍ എന്റെ രക്ഷകന്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നെ കഴുകേണമേ.സുഖപ്പെടുത്തേണമേ. എനിക്ക്‌ സന്തോഷം തിരികെ തരേണമേ. എന്നോടുള്ള നിന്റെ സ്നേഹത്തിനു നന്ദി. ക്രിസ്തു എനിക്കായി മരിച്ചതിന്‌ സ്തോത്രം. ആമേന്‍".

ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കില്‍ "ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക