മറ്റുരാഷ്ട്രങ്ങള്ക്കെതിരെയുള്ള ന്യായവിധി 
9
1 ദൈവത്തില്‍ നിന്നൊരു സന്ദേശം. ഹദ്രാക്കി ന്‍െറ രാജ്യത്തെപ്പറ്റിയും അദ്ദേഹത്തിന്‍െറ തലസ്ഥാനനഗരമായ ദമ്മേശെക്കിനെപ്പറ്റിയു മുള്ള യഹോവയുടെ സന്ദേശം ഇതാണ്. “ദൈവത്തെപ്പറ്റി അറിയാവുന്നവര്‍ യിസ്രായേ ല്ഗോത്രം മാത്രമല്ല. എല്ലാവരും അവന്‍െറ സഹായം തേടുന്നു. 
2 ഹദ്രാക്ക് രാജ്യത്തിന്‍െറ അതിര്‍ത്തിയായ ഹമാത്തിനെതിരെയുള്ള സന്ദേശവുമാണിത്. ടൈറും സീദോനും അവര്‍ വലിയ ജ്ഞാനികളും സമര്ത്ഥന്മാരുമായിട്ടു പോലും അവര്‍ക്കെതിരെയുള്ള സന്ദേശവുമാ ണിത്. 
3 ടൈര്‍ ഒരു കോട്ടപോലെയാണു നിര്മ്മി ക്കപ്പെട്ടിരിക്കുന്നത്. പൊടിപോലെ സമൃദ്ധ മെന്നു തോന്നത്തക്കവിധത്തില്‍ വളരെ വെള്ളി ആളുകള്‍ ശേഖരിച്ചു. സ്വര്‍ണ്ണം കളിമണ്ണുപോ ലെ സമൃദ്ധമായിരുന്നു. 
4 പക്ഷേ നമ്മുടെ യജമാ നനായ യഹോവ അതെല്ലാം എടുക്കും. അവ ളുടെ ശക്തമായ നാവികസേനയെ അവന് തകര്‍ക്കും. ആ നഗരം അഗ്നിക്കിരയാക്കും! 
5 “‘അസ്കലോനിലെ ജനങ്ങള്‍ അതുകണ്ട് ഭയക്കും. ഗസ്സയിലെ ജനങ്ങള്‍ ഭയന്നുവിറ യ്ക്കും. അക്കാര്യങ്ങള്‍ സംഭവിക്കുന്നതു കാണു ന്പോള്‍ എക്രോനിലെ ജനങ്ങളുടെ മുഴുവന്‍ പ്രതീക്ഷയും അസ്തമിക്കും. ഗസ്സയില്‍ ഒരു രാജാവും അവശേഷിക്കില്ല. അസ്കലോനില്‍ ഒരു വ്യക്തിപോലും അവശേഷിക്കില്ല. 
6 തങ്ങ ളുടെ യഥാര്‍ത്ഥ പിതാക്കന്മാര് ആരായിരുന്നു വെന്ന് അസ്തോദുകാര്‍ ഒരിക്കലും അറിയില്ല. അഹങ്കാരികളായ ഫെലിസ്ത്യരെ ഞാന്‍ പൂര് ണ്ണമായും നശിപ്പിക്കും. 
7 രക്തമൂറുന്ന മാംസമോ ശപിക്കപ്പെട്ട ഭക്ഷണമോ അവരിനി അധിക കാലം തിന്നുകയില്ല. അവശേഷിക്കുന്ന ഫെലി സ്ത്യര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ എന്‍െറ ജനതയുടെ ഭാഗമാകും. യെഹൂദയില്‍ അവര്‍ ഒരു ഗോത്രക്കാര്‍ കൂടിയാകും. എക്രോന്കാരും യെബൂസ്യര്‍ ചെയ്തതുപോലെ എന്‍െറ ജനത യുടെ ഭാഗമാകും. എന്‍െറ രാജ്യത്തെ ഞാന്‍ സംരക്ഷിക്കും. 
8 ശത്രുസൈന്യത്തെ അതിലൂടെ കടന്നു പോകാന്‍ ഞാന്‍ അനുവദിക്കില്ല. എന്െറജനതയെ ഉപദ്രവിക്കാന്‍ ഞാനവരെ ഒട്ടും അനുവദിക്കില്ല. എന്െറജനത മുന്‍പ് എത്ര മാത്രം കഷ്ടപ്പെട്ടുവെന്ന് ഞാനെന്‍െറ കണ്ണു കള്‍ കൊണ്ടു കണ്ടതാണ്.” 
ഭാവിയിലെ രാജാവ് 
9 സീയോനേ, ആനന്ദിക്കൂ! 
യെരൂശലേംകാരേ, ആഹ്ലാദംകൊണ്ട് ആര്‍ത്തുവിളിക്കൂ! 
നോക്കൂ, നിങ്ങളുടെ രാജാവ് നിങ്ങളുടെയടുത്തേക്കു വരുന്നു! 
വിജയം നേടിയ നല്ല രാജാവാകുന്നു അവന്. 
എന്നാല്‍ അവന് വിനീതനാകുന്നു. 
പണിമൃഗത്തില്നിന്നും പിറന്ന ഒരു കഴുതക്കുട്ടി യുടെ പുറത്ത് അവന് സഞ്ചരിക്കുന്നു. 
10 രാജാവു പറയുന്നു, 
“എഫ്രയീമിന്‍െറ തേരു കളെയും 
യെരൂശലേമിന്‍െറ കുതിരപ്പടയാളിക ളെയും ഞാന്‍ തകര്‍ത്തു. 
യുദ്ധത്തിനുപയോ ഗിച്ച അന്പുകള് ഞാന്‍ തകര്‍ത്തു.” 
ആ രാജാവ് സമാധാനത്തിന്‍െറ വാര്‍ത്തകള്‍ ദേശങ്ങള്ക്കാ യി കൊണ്ടുവരും. 
കടല്‍ മുതല്‍ കടല്‍ വരെ യുള്ള ഭാഗം രാജാവു ഭരിക്കും. 
യൂഫ്രട്ടീസുനദി മുതല്‍ ഭൂമിയിലെ വിദൂരദേശങ്ങള്വരെയുള്ള സ്ഥലങ്ങളും അവന് ഭരിക്കും. 
യഹോവ തന്‍െറ ജനതയെ രക്ഷിക്കും 
11 യെരൂശലേമേ, നിന്‍െറ കരാര്‍ രക്തം കൊണ്ടു നാം മുദ്രവച്ചു. 
ഭൂമിയിലെ ശൂന്യദ്വാര ങ്ങളില്‍നിന്നും അതിനാല്‍ ഞാന്‍ നിങ്ങളെ മോചിപ്പിക്കുന്നു. 
12 തടവുകാരേ, വീടുകളിലേക്കു പോവുക! 
ഇനി നിങ്ങള്‍ക്കു പ്രതീക്ഷയ്ക്കുവകയുണ്ട്. 
ഞാനിപ്പോള്‍ നിങ്ങളോടു പറയുന്നു, 
ഞാന്‍ നിങ്ങളിലേക്കു മടങ്ങിവരുന്നു! 
13 യെഹൂദയേ, നിന്നെ ഞാനൊരു വില്ലായുപ യോഗിക്കും. 
എഫ്രയീമേ, നിന്നെ ഞാന്‍ അന്‍പു കളാക്കും 
നിന്നെ ഞാന്‍ യവനദേശത്തെ 
നേരി ടാനുള്ള വാളാക്കും. 
14 യഹോവ അവര്‍ക്കു പ്രത്യക്ഷമാകും, 
അവന് തന്‍െറ അന്പുകള് മിന്നല്‍പോലെ പ്രയോഗി ക്കുകയും ചെയ്യും. 
എന്‍െറ യജമാനനായ യഹോവ കാഹളം മുഴക്കുകയും 
മരുഭൂമിയിലെ പൊടിക്കാറ്റുപോലെ സൈന്യം മുന്‍പോട്ടു തള്ളിക്കയറുകയും ചെയ്യും. 
15 സര്‍വശക്തനായ യഹോവ അവരെ സംര ക്ഷിക്കും. 
ശത്രുക്കളെ തോല്പിക്കാന് പടയാളികള്‍ തെറ്റാലിയും കല്ലുകളും ഉപയോഗിക്കും. 
ശത്രു അക്കളുടെ രക്തം അവര്‍ ചിതറിക്കും. 
അതു വീഞ്ഞുപോലെ ഒഴുകും. 
യാഗപീഠത്തിന്െറമൂലകളില് തളിക്കപ്പെടുന്ന രക്തം പോലെയാ യിരിക്കും അത്! 
16 ആ സമയം, അവരുടെ ദൈവമായ യഹോ വ, 
ഇടയന് തന്‍െറ ആടുകളെയെന്നപോലെ രക്ഷിക്കും. 
അവര്‍ അവനു പ്രിയപ്പെട്ടവരായി രിക്കും. 
അവന്‍െറ നാട്ടിലെ തിളങ്ങുന്ന ആഭര ണം പോലെയായിരിക്കുമവര്‍. 
17 എല്ലാം നല്ലതും മനോഹരവുമായിരിക്കും! 
വരാനിരിക്കുന്ന അത്ഭുതകരമായ വിളവ് 
വെ റും ആഹാരവും വീഞ്ഞുമായിരിക്കുകയില്ല. 
അത് എല്ലാ യുവാക്കന്മാരും യുവതികളുമായി രിക്കും!