8
1 നീ, എന്‍െറ അമ്മയുടെ മുലയുണ്ണുന്ന, എന്‍െറ കുഞ്ഞുസഹോദരനായിരുന്നു എങ്കില്‍, 
നിന്നെ പുറത്തുവച്ചു കാണുമെങ്കില്‍, 
ഒരു കുറ്റ മെന്ന് ആരെക്കൊണ്ടും പറയിക്കാതെ 
എനിക്കു നിന്നെ ചുംബിക്കാമായിരുന്നു, എന്നു ഞാനാശിക്കുന്നു! 
2 എന്‍െറ അമ്മയുടെ വീട്ടി ലേക്ക്, 
അവളെന്നെ പഠിപ്പിച്ചിരുന്ന അറയ്ക്ക കത്തേക്ക് ഞാന്‍ നിന്നെ ആനയിക്കും. 
എന്‍െറ മാതളനാരകത്തില്നിന്നും പിഴിഞ്ഞെടുത്ത, 
സുഗന്ധദ്രവ്യം ചേര്‍ത്ത വീഞ്ഞ് നിനക്കു ഞാന്‍ തരും. 
അവള് യെരൂശലേം പുത്രിമാരോട് 
3 അവന്‍െറ വലതുകരം എന്നെ പുണരും. 
ഇട തുകരം എന്‍െറ തലയ്ക്കടിയിലു മാകും. 
4 ഞാന്‍ തയ്യാറാകുന്നതിനുമുന്പേ സ്നേ ഹത്തെ തട്ടിയുണര്‍ത്തി 
വിടില്ലെന്ന് എനിക്കു വാക്കുതരണമേയെന്ന് 
യെരൂശലേം പുത്രിമാരേ നിങ്ങളോടു ഞാന്‍ യാചിക്കുന്നു. 
യെരൂശലേം പുത്രിമാര്‍ 
5 തന്‍െറ പ്രിയനെ ചാരിക്കൊണ്ട്, 
മരുഭൂമി യില്‍ നിന്നുവരുന്ന ഇവളാരാണ്? 
അവള് അവനോട് 
നിന്‍െറ അമ്മ നിന്നെ സംവഹിച്ച, നിന്നെ പ്രസവിച്ച, 
ആപ്പിള്‍മരച്ചോട്ടില്‍ നിന്നെ ഞാന്‍ ഉണര്‍ത്തി. 
6 ഹൃദയത്തിനുമീതേ നീ ധരിച്ചിരിക്കുന്ന മുദ്ര പോലെ, 
കരത്തില്‍ നീ അണിഞ്ഞിരിക്കുന്ന മുദ്രമോതിരം പോലെ, നിന്‍െറ ഹൃദയത്തോട് അത്ര അടുത്ത്, എന്നെ നീ സൂക്ഷിക്കില്ലേ. 
സ്നേഹം മരണത്തിനൊപ്പം ശക്തമാണ്. 
വികാ രാവേശം കല്ലറയെപോലെ ബലവത്താണ്. 
അതിന്‍െറ പൊരികള്‍ ഒരു ജ്വാലയായും 
പി ന്നീട് ഒരു കൊടുംതീയായും വളരുന്നു! 
7 പ്രളയത്തിന് ആ സ്നേഹത്തെ കെടുത്താ നാവില്ല. 
നദികള്‍ക്ക് സ്നേഹത്തെ ആഴ്ത്താ നും കഴിയില്ല. 
തന്‍െറ സര്‍വസ്വവും സ്നേഹ ത്തിനായി നല്കുന്ന 
പുരുഷനെ ജനങ്ങള്‍ നിന്ദിക്കുമോ? 
അവളുടെ സഹോദരന്മാര് പറയുന്നു 
8 ഞങ്ങള്‍ക്കൊരു കുഞ്ഞു പെങ്ങളുണ്ട് 
അവ ളുടെ മാറിടം ഇതുവരെയും വളര്‍ന്നിട്ടില്ല. 
ഒരു പുരുഷന് അവളെ വിവാഹം ചെയ്യാന്‍ വരു ന്പോള്‍, 
അവള്‍ക്കുവേണ്ടി ഞങ്ങള്‍ക്കെന്തു ചെയ്യാന്‍ പറ്റും. 
9 അവള് ഒരു മതിലായിരുന്നുവെങ്കില്, 
വെള്ളി ത്താങ്ങുകള് അവള്‍ക്കു ചുറ്റും ഉയര്ത്താമായി രുന്നു. 
അവളൊരു വാതിലായിരുന്നുവെങ്കില് 
അവള്‍ക്കുചുറ്റും ദേവദാരുപ്പലകകൊണ്ടു പൊ തിയാമായിരുന്നു. 
സഹോദരന്മാര്ക്ക് അവള് ഉത്തരം നല്കുന്നു 
10 ഞാനൊരു കോട്ടയാണ്. 
എന്‍െറ സ്തന ങ്ങള് എന്‍െറ ഗോപുരവും. 
അവന്‍െറ കണ്ണുക ളില്‍ സംതൃപ്തിയും സമാധാനവും വിളങ്ങു ന്നതു ഞാന്‍ കണ്ടു. 
അവന് പറയുന്നു 
11 ബാല്‍ഹാമോനില്‍, ശലോമോനൊരു മുന്തി രിത്തോപ്പുണ്ടായിരുന്നു. 
മുന്തിരിപ്പാടങ്ങളുടെ ചുമതലയ്ക്കായി അവന് പുരുഷന്മാരെ നിയോ ഗിച്ചു. 
ഓരോരുത്തരും ആയിരം വെള്ളിനാണയ ത്തിന്‍െറ മൂല്യമുള്ള 
മുന്തിരി കൊണ്ടുവന്നു. 
12 ശലോമോനേ, ആയിരം വെള്ളിനാണയ ങ്ങളും നിനക്കു സൂക്ഷിക്കാം. 
ഇരുന്നൂറു വെള്ളി നാണയങ്ങള്‍, മുന്തിരി കൊണ്ടുവന്ന ഓരോ രുത്തനും കൊടുക്കൂ. 
എന്നാല്‍ എന്‍െറ സ്വന്തം മുന്തിരിപ്പാടങ്ങള്‍ ഞാന്‍ തീര്‍ച്ചയായും സൂക്ഷി യ്ക്കും! 
അവന് അവളോടു പറയുന്നു 
13 നീ ഉദ്യാനത്തിലിരിക്കെ, 
നിന്‍െറ സ്വരത്തി നായി സുഹൃത്തുക്കള്‍ ആകാംഷയോടെ കാത്തി രിക്കുന്നു. 
ഞാനും കൂടി അതു കേള്‍ക്കട്ടെ! 
അവള് പറയുന്നു 
14 എന്‍െറ പ്രിയാ, വേഗമാവട്ടെ. 
കലമാന്‍കു ട്ടിയേപ്പോലെയോ ചെറു പേടമാനിനേപ്പോ ലെയോ 
സുഗന്ധദ്രവ്യമലനിരകളിലേക്കു പായുക!