അവള് പറയുന്നു 
3
1 രാത്രിയില്‍ ഞാന്‍ കിടക്കയില്‍ 
എന്‍െറ പ്രി യനെ തിരഞ്ഞു. 
ഞാനവനായി തിരഞ്ഞു വെങ്കിലും 
കണ്ടെത്താനായില്ല! 
2 ഞാന്‍ ഉടന്‍ ഉണര്‍ന്ന് നഗരത്തില്‍ പരതും! 
തെരുവുകളിലും വിശാലസ്ഥലങ്ങളിലും 
എന്‍െറ പ്രിയനെ ഞാന്‍ തേടും. 
ഞാന്‍ അവ നായി തെരഞ്ഞുവെങ്കിലും 
കണ്ടെത്താനായില്ല! 
3 നഗരത്തില്‍ കവാത്തു നടത്തുന്ന ഭടന്മാര് എന്നെ കണ്ടുമുട്ടി. 
“എന്‍െറ പ്രിയനെ നിങ്ങള്‍ കണ്ടുവോ?”എന്നു ഞാനവരോടു ചോദിച്ചു. 
4 എന്‍െറ പ്രിയനെ ഞാന്‍ കണ്ടെത്തിയ പ്പോള്‍ 
കാവല്ക്കാരുടെയടുത്തു നിന്ന് ഞാന്‍ മാറിയതേയുള്ളു. 
ഞാനവനെ തടഞ്ഞു നിര് ത്തി, എന്‍െറ അമ്മയുടെ വീട്ടിലേക്കു നയിച്ചു. 
എന്‍െറ അമ്മ എന്നെ പ്രസവിച്ച മുറിയില്‍ അവനെ എത്തിക്കുംവരെ 
ഞാനവനെ പോകാ നനുവദിച്ചില്ല. 
അവള് യെരൂശലേം പുത്രിമാരോട് 
5 യെരൂശലേം പുത്രിമാരേ, 
കാലമാകുന്നതിനു മുന്‍പേ എന്‍െറ സ്നേഹത്തെ തട്ടിയുണര്‍ത്തി 
സ്നേഹത്തെ ഇളക്കി വിടുകയില്ലെന്ന് 
കാട്ടു കലമാനുകളുടെയും പേടമാനുകളുടെയും പേരില്‍ 
എന്നോടു പ്രതിജ്ഞ ചെയ്യുമോ? 
അവനും വധുവും 
6 ധാരാളം ആളുകള്‍ക്കൊപ്പം 
മരുഭൂമിയില്‍ നിന്നും 
വരുന്നവള്‍ ആരാണ്? 
എരിയുന്ന മൂരും കുന്തിരിക്കവും സുഗന്ധവസ്തുക്കളും പടര് ത്തുന്ന പുകമേഘങ്ങള്‍ പോലെ 
അവരുടെ പിന്നില്‍ പൊടിപടലമുയരുന്നു. 
7 ശലോമോന്‍െറ പല്ലക്കു കണ്ടാലും. 
യിസ്രാ യേലിന്‍െറ കരുത്തരായ അറുപതു ഭടന്മാര് 
അതിന് അകന്പടി നില്ക്കുന്നു. 
8 രാത്രിയുടെ ഏതപകടത്തെയും നേരിടാന്‍ തയ്യാറായി 
അവരുടെ പാര്‍ശ്വങ്ങളില്‍ വാള് തൂങ്ങിക്കിടക്കുന്നു. 
അവരെല്ലാം പരിശീലനം സിദ്ധിച്ച പോരാളികളാണ്. 
9 ശലോമോന്‍രാജാവ് ലെബാനോനില് നിന്നു കൊണ്ടുവന്ന തടികൊണ്ട്, 
തനിക്കായൊരു പല്ല ക്കു നിര്‍മ്മിച്ചു. 
10 വെള്ളിക്കഴകളും സ്വര്ണ്ണച്ചാരും ആയിരുന്നു അതിന്‍േറത്. 
ഇരിപ്പിടമാകട്ടെ കരിഞ്ചുവപ്പു ചേലയാല്‍ പൊതിഞ്ഞതും. 
യെരൂശലേം പുത്രി മാര്‍ സ്നേഹപൂര്‍വം തുന്നിച്ചേര്‍ത്തതുമാണ് ആ ചേല. 
11 സീയോന് പുത്രിമാരേ, വരൂ! 
ശലോമോന് രാജാവിനെ വന്നു കണ്ടാലും. 
അവന് അത്യധി കമായി ആനന്ദം പൂണ്ട, 
അവന്‍െറ വിവാഹ ദിനത്തില്‍ 
അവന്‍െറ അമ്മ അവനെ അണിയി ച്ച കിരീടം കണ്ടാലും!