ഉത്തമഗീതം 
 
1
1 ശലോമോന്‍െറ അതിമനോഹര ഗീതം 
സ്ത്രീ താന്‍ സ്നേഹിക്കുന്നവനോട് 
2 എന്നെ ചുംബനങ്ങള്‍കൊണ്ടു മൂടൂ. 
കാര ണം നിന്‍െറ സ്നേഹം വീഞ്ഞിനേക്കാള്‍ മെച്ച മാണ്. 
3 നിന്‍െറ നറുമണം അത്ഭുതകരമെങ്കിലും 
നിന്‍െറ നാമം ലോകത്തിലെ ഏറ്റവുംനല്ല പരി മളത്തേക്കാള് മാധുര്യമേറിയതാണ്. 
അതുകൊ ണ്ടാണ് തരുണികള്‍ നിന്നെ സ്നേഹിക്കുന്നത്. 
4 നിനക്കൊപ്പം എന്നെയും ചേര്‍ക്കൂ! 
നമുക്ക് ഓടിപ്പോകാം! 
രാജാവ് തന്‍െറ അറയിലേക്ക് എന്നെ കൊണ്ടുപോയി.. 
യെരൂശലേം പുത്രിമാര്‍ പുരുഷനോട് 
ഞങ്ങള്‍ നിനക്കായി ആനന്ദിച്ചുല്ലസിക്കും. 
നിന്‍െറ സ്നേഹം വീഞ്ഞിനേക്കാള്‍ മധുരമാ ണെന്ന് ഓര്‍ക്കുക. 
യുവതികള്‍ നിന്നെ സ്നേ ഹിക്കുന്നത് ഈ നല്ല കാരണമുള്ളതുകൊണ്ടു തന്നെ. 
അവള് യെരൂശലേം പുത്രിമാരോട് 
5 യെരൂശലേം പുത്രിമാരേ, 
ഞാനൊരു കറുത്ത സുന്ദരിയാണ്. 
തേമാനിലെയും സല്മാനിലെ യും കൂടാരങ്ങള്‍പോലെ കറുത്തതാണ് ഞാന്‍. 
6 സൂര്യന് എന്നെ എത്രത്തോളം കറുപ്പിച്ചുവെ ന്നോ 
ഞാന്‍ എത്ര കറുത്തതാണെന്നോ നിങ്ങള്‍ നോക്കരുത്. 
കോപിഷ്ഠരായ എന്‍െറ സഹോദ രന്മാര് 
അവരുടെ മുന്തിരിത്തോപ്പിന്െറ പരിര ക്ഷണത്തിന് എന്നെ തള്ളിവിട്ടു. 
അതിനാല്‍ എനിക്കുള്ളതിനെ പരിചരിക്കുവാന്‍ എനിക്കു കഴിഞ്ഞില്ല. 
അവള് അവനോട് 
7 എന്‍െറ പൂര്ണ്ണപ്രാണന് കൊണ്ടുനിന്നെ ഞാന്‍ സ്നേഹിക്കുന്നു! 
നിന്‍െറ ആടുകളെ മേയ്ക്കുന്നത് എവിടെയെന്ന് എന്നോടു പറയു മോ? 
നട്ടുച്ചയ്ക്ക് നീ അവയെ എവിടെയാ ണ് കിടത്തുന്നത്? 
check... നിനക്കൊപ്പമായിരിക്കാന് ഞാനും വരാം. 
അല്ലെങ്കില്‍ നിന്‍െറ സുഹൃത്തു ക്കളുടെ ആടുകളെ സംരക്ഷിക്കുന്ന ഒരു വാടക പ്പെണ്ണാകാം ഞാന്‍! 
അവന് അവളോട് 
8 നീ എത്ര മനോഹരിയാണ്! 
എന്തു ചെയ്യണ മെന്നു നിനക്കു തീര്‍ച്ചയായും അറിയാം. 
ചെല്ലൂ, ആടുകളെ പിന്തുടര്ന്നു ചെല്ലൂ. 
ഇടയന്‍െറ കൂടാരത്തിനരികെ നിന്‍െറ കുഞ്ഞാടുകളെ മേയ്ക്കൂ! 
9 എന്‍െറ പ്രിയേ, ഫറവോന്‍െറ തേരു വലി ക്കുന്ന ആണ്കുതിരകള്ക്കിടയിലെ ഏതു പെണ്കുതിരയേക്കാളും 
ഉത്തേജനം പകരുന്നവ ളാണ് എനിക്കു നീ. 
ആ കുതിരകളുടെ മുഖവശങ്ങളിലും കഴുത്തിലും സുന്ദരമായ അലങ്കാര ങ്ങളുണ്ട്. 
10-11 ഇതാ നിനക്കായൊരുക്കിയ അലങ്കാര ങ്ങള്. 
ഒരു സ്വര്‍ണ്ണ ശിരോലങ്കാരവും വെള്ളി കഴുത്താഭരണവും. 
സ്വര്ണ്ണാലങ്കരണങ്ങള് കൊണ്ട് നിന്‍െറ കവിള്‍ത്തടം എത്ര മനോഹ രമായിരിക്കുന്നു. 
നിന്‍െറ കണ്ഠം വെള്ളികൊ ണ്ട് നിറഞ്ഞിരിക്കുന്നു. 
അവള് പറയുന്നു 
12 തന്‍െറ മഞ്ചത്തില്‍ കിടക്കുന്ന രാജാവിന്‍െറ യടുത്തേക്ക് 
എന്‍െറ സുഗന്ധം ചെന്നെത്തി. 
13 എന്‍െറ കഴുത്തില്‍ ചുറ്റി രാത്രി മുഴുവന്‍ എന്‍െറ സ്തനമദ്ധ്യേ കിടന്ന 
ഒരു മൂരുസഞ്ചി പോലെയാണ് എന്‍െറ പ്രിയന്. 
14 എന്‍-ഗെദിയിലെ മുന്തിരിത്തോപ്പിനു സമീപത്തുള്ള 
മൈലാഞ്ചിപ്പൂങ്കുലകള് പോലെ യാണ് എന്‍െറ പ്രിയന്. 
അവന് സംസാരിക്കുന്നു 
15 എന്‍െറ പ്രിയേ നീ എത്ര സുന്ദരിയാണ്? 
ഓ! നീ സുന്ദരിയാണ്! നിന്‍െറ മിഴികള്‍ മാട പ്രാവിന്േറതുപോലെ. 
അവള് പറയുന്നു 
16 എന്‍െറ പ്രിയാ, നീ എത്ര സുമുഖനാണ്! 
നമ്മുടെ കിടക്ക എത്ര പുതിയതും പ്രസന്നവു മാണ്! 
17 നമ്മുടെ വീടിന്‍െറ ഉത്തരം ദേവദാരു കൊണ്ടുള്ളതും 
കഴുക്കോല് ഫിര്‍മരങ്ങള്‍ കൊണ്ടുമുള്ളതാണ്.