ഒബദ്യാവ് 
 
എദോം ശിക്ഷിക്കപ്പെടും 
1
1 ഒബദ്യാവിന്െറ ദര്‍ശനമാണിത്. എദോമിനെ പ്പറ്റി എന്‍െറ യജമാനനായ യഹോവ ഇങ്ങനെ പറയുന്നു. 
യഹോവയായ ദൈവത്തില്‍നിന്നും ഒരു വര്‍ത്തമാനം ഞങ്ങളറിഞ്ഞു. 
രാജ്യങ്ങള്‍ക്കി ടയിലേക്ക് ഒരു ദൂതന് അയയ്ക്കപ്പെട്ടിരിക്കുന്നു. 
അവന് പറഞ്ഞു, “നമുക്ക് എദോമിനോടു യുദ്ധ ത്തിനു പോകാം.” 
യഹോവ എദോമിനോടു സംസാരിക്കുന്നു 
2 “എദോമേ, നിന്നെ ഞാന്‍ ഏറ്റവും ചെറിയ രാഷ്ട്രമാക്കും. 
എല്ലാവരും നിന്നെ വളരെ വെറു ക്കും. 
3 നിന്‍െറ അഹന്ത നിന്നെ ഭോഷനാക്കിയിരി ക്കുന്നു. 
പാറയ്ക്കിടയിലെ ഗുഹകളില്‍ നീ വസിക്കുന്നു. 
നിന്‍െറ ഭവനം കുന്നിന്മുകളില്. 
അതിനാല്‍ ‘ആര്‍ക്കുമെന്നെ നിലത്തിറക്കാനാ വില്ല’ 
എന്നു നീ സ്വയം പറയുന്നു.” 
എദോം താഴെയിറക്കപ്പെടും 
4 യഹോവയായ ദൈവം പറയുന്നു: 
“നീ പരു ന്തിനെപ്പോലെ ഉയരത്തില്‍ പറക്കുകയും 
നക്ഷ ത്രങ്ങള്ക്കിടയില് കൂടുവയ്ക്കുകയും ചെയ്താ ലും 
നിന്നെ ഞാനവിടെനിന്നും ഇറക്കിക്കൊണ്ടു വരും.” 
5 തീര്‍ച്ചയായും നീ നശിപ്പിക്കപ്പെടും! 
കള്ള ന്മാര്‍ നിന്‍െറയടുത്തേക്കു വരും! 
കൊള്ളക്കാര്‍ രാത്രിയില്‍ വരും! 
ആവശ്യമുള്ളതെല്ലാം അവര്‍ കവരും! 
പണിക്കാര് നിന്‍െറ മുന്തിരി പറിക്കു ന്പോള്‍ 
അവര്‍ കുറച്ചുമുന്തിരി പിറകില്‍ ഉപേ ക്ഷിച്ചിട്ടു പോകും. 
6 പക്ഷേ ശത്രു ഏശാവിന്‍െറ രഹസ്യനിധി കള്‍ക്കുവേണ്ടി പരതുകയും അതുകണ്ടെത്തു കയും ചെയ്യും 
അവര്‍നിന്നെ വഞ്ചിക്കുകയും തോല്പിക്കുകയും ചെയ്യും! 
7 നിന്‍െറ സഖ്യത്തിലുള്ളവരെല്ലാം 
നിന്നെ ദേശത്തിനു പുറത്താക്കും. 
നിന്നോടു സമാധാ നത്തില്‍ കഴിയുന്നവര്‍ നിന്നെ കുടുക്കുകയും 
തെറ്റായകാര്യങ്ങള്‍ ചെയ്യിക്കുകയും ചെയ്യും. 
നിന്‍െറ സഖ്യകക്ഷികള്‍ നിനക്കായി ഒരു കെണി ആലോചിക്കുകയാണ്. 
അവര്‍ പറയു ന്നു, ‘അവനൊന്നും പ്രതീക്ഷിക്കുന്നുണ്ടാവില്ല.’ 
8 യഹോവ പറയുന്നു, “അന്ന് 
എദോമിലെ ജ്ഞാനികളെ ഞാന്‍ നശിപ്പിക്കും. 
ഏശാവി ന്‍െറ പര്‍വതത്തിലെ ബുദ്ധിമാന്മാരെ ഞാന്‍ നശിപ്പിക്കും. 
9 തേമാനേ, നിന്‍െറ വീരന്മാര് ഭയപ്പെടും. 
ഏശാവിന്‍െറ പര്വതത്തിലുള്ളവരെല്ലാം നശി പ്പിക്കപ്പെടും. 
അസംഖ്യംപേര്‍ കൊല്ലപ്പെടും. 
10 നീ അപമാനംകൊണ്ട് മൂടപ്പെടും. 
നീ എന്നന്നേക്കുമായി നശിപ്പിക്കപ്പെടുകയും ചെ യ്യും. 
എന്തെന്നാല്‍ നിന്‍െറ സഹോദരനായ യാക്കോബിനോടു നീ വളരെ ക്രൂരനായിരുന്നു. 
11 നീ യിസ്രായേലിന്‍െറ ശത്രുക്കളോടു ചേര്‍ന്നു. 
യിസ്രായേലിന്‍െറ നിധികള്‍ അന്യര്‍ കൊണ്ടുപോയി. 
വിദേശികള്‍ യിസ്രായേലി ന്‍െറ നഗരകവാടം കടന്നെത്തി. 
യെരൂശലേം നഗരത്തെ അവര്‍ നറുക്കിട്ട്പങ്കുവച്ചു. 
അപ്പോള്‍ നീ നിന്െറപങ്കും കാത്ത് അവിടെ അവരോടൊപ്പംതന്നെ ഉണ്ടായിരുന്നു. 
12 സഹോദരന്‍െറ ദുരിതത്തില്‍ നീ ചിരിച്ചു. 
നീ അങ്ങനെ ചെയ്യരുതായിരുന്നു. 
അവര്‍ യെഹൂദയെ തകര്‍ത്തപ്പോള്‍ നീ സന്തോഷിച്ചു. 
നീ അങ്ങനെ ചെയ്യരുതായിരുന്നു. 
അവരുടെ ദുരിതദിനത്തില്‍ നീ വീന്പിളക്കി. 
നീ അങ്ങനെ ചെയ്യരുതായിരുന്നു. 
13 നീ എന്‍െറ ജനതയുടെ നഗരകവാടം കട ക്കുകയും 
അവരുടെ പ്രശ്നങ്ങളില്‍ പരിഹസി ക്കുകയും ചെയ്തു. 
നീ അങ്ങനെ ചെയ്യരുതായി രുന്നു. 
അവരുടെ ദുരിതകാലത്ത് അവരുടെ നിധികള്‍ നീ കൊള്ളയടിച്ചു. 
നീ അങ്ങനെ ചെയ്യരുതായിരുന്നു. 
14 കവലകളില്നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച വരെ നീ വധിച്ചു. 
നീ അങ്ങനെ ചെയ്യരുതായി രുന്നു. 
ജീവനോടെ രക്ഷപ്പെട്ടവരെ നീ പിടി കൂടി. 
നീ അങ്ങനെ ചെയ്യരുതായിരുന്നു. 
15 എല്ലാവര്‍ക്കുമായുള്ള യഹോവയുടെദിനം ഉടന്‍ 
എല്ലാ രാഷ്ട്രങ്ങളുടെമേലും വരും. 
അപ്പോള്‍, നീ മറ്റുള്ളവരോടു ചെയ്ത തിന്മകള് നിനക്കു സംഭവിക്കും. 
അതേ ദുരിതങ്ങള്‍ നിന്‍െറ സ്വന്തം തലയില്‍ വന്നു പതിക്കും. 
16 എന്തുകൊണ്ടെന്നാല്‍, എന്‍െറ വിശുദ്ധപര് വതത്തില് നീ രക്തം ചിതറിച്ചു.* രക്തം ചിതറിച്ചു “അവര്‍ എന്‍െറ വിശുദ്ധപര്‍വത ത്തില്‍ മദ്യം പാനം ചെയ്തു. അതിനാല്‍ മറ്റെല്ലാ രാഷ്ട്രങ്ങളും എന്‍െറ കോപത്തിന്‍െറ പാത്രത്തില്‍ നിന്നും കുടിയ്ക്കും എന്നര്‍ത്ഥം. 
അതിനാല്‍ മറ്റു രാഷ്ട്രങ്ങള്‍ നിന്‍െറ രക്തം ചിതറിക്കും. 
നീ വധിക്കപ്പെടും. 
അത് നീ ഒരിക്കലും ജീവിച്ചി രുന്നിട്ടില്ലാത്തതുപോലെ ആയിരിക്കും. 
17 പക്ഷേ അതിജീവിക്കുന്നവര്‍ സീയോന്‍മല യില്‍ അവശേഷിക്കും. 
അവര്‍ എന്‍െറ വിശുദ്ധ രായിരിക്കും. 
യാക്കോബിന്െറജനത 
അവര്‍ക്കു ണ്ടായിരുന്നത് തിരികെപ്പിടിക്കും. 
18 യാക്കോബിന്‍െറ കുടുംബം തീപോലെയാ കും. 
യോസേഫിന്െറജനത നാളം പോലെയും. 
പക്ഷേ ഏശാവിന്െറജനത ചാരംപോലെയാ യിത്തീരും. 
യെഹൂദക്കാര്‍ എദോമിനെ ചുട്ടെ രിക്കും. 
യെഹൂദക്കാര്‍ എദോമിനെ നശിപ്പിക്കും. 
അനന്തരം ഏശാവിന്‍െറ രാജ്യത്ത് ആരും അവ ശേഷിക്കില്ല.” 
എന്തുകൊണ്ടെന്നാല്‍ യഹോവ യായ ദൈവമാണിതു പറഞ്ഞത്. 
19 “അനന്തരം നെഗവുകാര് ഏശാവിന്‍െറ പര്‍വതത്തില്‍ വസിക്കും. 
താഴ്വരയിലുള്ളവര്‍ ഫെലിസ്ത്യദേശത്തെ കൈക്കലാക്കും. 
എഫ്ര യീമിന്െറയും ശമര്യയുടെയും ദേശത്ത് അവര്‍ വസിക്കും. 
ഗിലെയാദ് ബെന്യാമീന്േറതാകും. 
20 യിസ്രായേല്‍ജനത തങ്ങളുടെ ഭവനങ്ങളില്‍ നിന്നു പുറത്താക്കപ്പെട്ടിരുന്നു. 
എന്നാല്‍ അവര്സാരെഫാത്ത് വരെയുള്ള കനാന്‍ദേശം സ്വന്ത മാക്കും. 
യെഹൂദക്കാര്‍ യെരൂശലേമില്‍നിന്നും സെഫാരാദിലേക്കു മാറ്റപ്പെട്ടിരുന്നു. 
എന്നാലവര്‍ ക്കു നെഗവിന്െറനഗരങ്ങള് ലഭിക്കും. 
21 വിജയികള്‍ ഏശാവിന്‍െറ മലകളില്‍ വസി ക്കുന്നവരെ ഭരിക്കാന്‍ 
സീയോന് മലയിലേക്കു കയറും. 
രാജ്യം യഹോവയുടേതായിരിക്കുകയും ചെയ്യും.