നഹൂം 
 
1
1 എല്ക്കോശിലെ നഹൂമിന്െറ ദര്‍ശനമാണ് ഈ ഗ്രന്ഥം. നീനെവേനഗരത്തെപ്പറ്റിയുള്ള ദു:ഖസന്ദേശമാണിത്. 
യഹോവ നീനെവേയോടു കോപിക്കുന്നു 
2 യഹോവ. തീഷ്ണതയുള്ളൊരു ദൈവമാണ് 
കുറ്റവാളികളെ യഹോവ ശിക്ഷിക്കുന്നു. 
യഹോ വ വളരെ കോപിഷ്ഠനുമാണ്! 
തന്‍െറ ശത്രുക്ക ളെ യഹോവ ശിക്ഷിക്കുന്നു. 
തന്‍െറ ശത്രുക്കളോ ടവന് എന്നും കോപിക്കുന്നു. 
3 യഹോവ ക്ഷമാശീലനാണ്. 
പക്ഷേ അവന് വളരെ ശക്തനുമാണ്! 
കുറ്റവാളികളെ യഹോവ ശിക്ഷിക്കുകയും ചെയ്യും. 
അവനവരെ വെറുതെ വിടില്ല. 
ദുഷ്ടരെ ശിക്ഷിക്കാനാണു യഹോവ വരുന്നത്. 
തന്‍െറ ശക്തികാണിക്കാന്‍ അവന് ചുഴലിക്കാറ്റിനെയും കൊടുങ്കാറ്റിനെയും ഉപ യോഗിക്കുന്നു. 
മനുഷ്യന് ഭൂമിയിലെ പൊടി യില്‍ നടക്കുന്നു. 
പക്ഷേ യഹോവ മേഘങ്ങളില്‍ നടക്കുന്നു! 
4 യഹോവ സമുദ്രങ്ങളെ ശാസിക്കുകയും അവ വറ്റിവരളുകയും ചെയ്യും. 
നദികളെയെ ല്ലാം അവന് വറ്റിക്കും! 
ബാശാനിലെയും കര്‍മ്മേ ലിലെയും ഫലപുഷ്ടി അവന് ഇല്ലാതാക്കുന്നു. 
ലെബാനോനിലെ പുഷ്പങ്ങള്‍ വാടിപ്പോ കുന്നു. 
5 യഹോവ വരികയും 
പര്‍വതങ്ങള്‍ ഭയം കൊണ്ടു വിറയ്ക്കുകയും 
കുന്നുകള്‍ ഉരുകിപ്പോ വുകയും ചെയ്യും. 
യഹോവ വരികയും 
ഭൂമി ഭയന്നു വിറയ്ക്കുകയും ചെയ്യും. 
ലോകവും അതിലുള്ള എല്ലാമനുഷ്യരും ഭയംകൊണ്ടു വിറയ്ക്കും. 
6 യഹോവയുടെ മഹാകോപത്തിനു നേര്‍ക്കു നില്ക്കാന് ആര്‍ക്കുമാകില്ല. 
അവന്‍െറ മഹാ കോപത്തെ ആര്ക്കുംസഹിക്കാനാകില്ല. 
അവന്‍െറ കോപം അഗ്നിപോലെ ജ്വലിക്കും. 
അവന് വരുന്പോള്‍ പാറകള്‍ ഛിന്നഭിന്നമാകും. 
7 യഹോവ നല്ലവനാണ്. 
ദുരിതകാലങ്ങളില്‍ അഭയസ്ഥാനമാണവന്. 
തന്നില്‍ ആശ്രയിക്കുന്ന വരെ അവന് പരിപാലിക്കുന്നു. 
8 പക്ഷേ തന്‍െറ ശത്രുക്കളെ അവന് പൂര്‍ണ്ണ മായും നശിപ്പിക്കും. 
അവരെ അവന് പ്രളയം കൊണ്ട് ഒഴുക്കിക്കളയും. 
ശത്രുക്കളെ അവന് ഇരു ട്ടിലേക്കോടിക്കും. 
9 നിങ്ങളെന്തിനാണ് യഹോവയ്ക്കെതിരെ ഗൂഢാലോചന നടത്തുന്നത്? 
നിങ്ങള്‍ വീണ്ടും ദുരിതങ്ങളുണ്ടാക്കാതിരിക്കാന് 
അവന് നിങ്ങളെ ഉന്മൂലനാശം ചെയ്യും! 
10 കലത്തിനടിയിലെ തീയില്‍ വയ്ക്കപ്പെ ടുന്ന മുള്പ്പടര്പ്പുകള്പോലെ 
നിങ്ങള്‍ പൂര്‍ണ്ണ മായും നശിപ്പിക്കപ്പെടും. 
വേഗത്തില്‍ കത്തുന്ന ഉണങ്ങിയ ഈറ്റപോലെ 
നിങ്ങള്‍ വേഗം നശി പ്പിക്കപ്പെടും. 
11 അശ്ശൂരേ, നിന്നില്നിന്നൊരുവന് വന്നു. 
യഹോവയ്ക്കെതിരെ അവന് ദുഷ്ടപദ്ധതിക ളിട്ടു. 
അവന് ദുരുപദേശം നല്കി. 
12 യെഹൂദയോട് യഹോവയിങ്ങനെ പറ ഞ്ഞു: 
“അശ്ശൂര്ക്കാര് ശക്തന്മാരാണ്. 
അവര്‍ക്ക നേകം ഭടന്മാരുണ്ട്. 
എന്നാലവരെല്ലാം കൊല്ല പ്പെടും. 
അവരൊക്കെ അവസാനിപ്പിക്കപ്പെടും. 
എന്‍െറ ജനമേ, ഞാന്‍ നിങ്ങള്‍ക്കു യാതനതന്നു. 
എന്നാലിനി നിങ്ങള്‍ക്കു ഞാന്‍ യാതന തരിക യില്ല. 
13 ഇപ്പോള്‍ ഞാന്‍ നിങ്ങളെ അശ്ശൂര്ക്കാരുടെ ശക്തിയില്‍നിന്നും മോചിപ്പിക്കാം. 
ആ നുകം ഞാന്‍ നിങ്ങളുടെ കഴുത്തില്നിന്നെടുക്കും. 
നിങ്ങളുടെ ചങ്ങലക്കെട്ടുകള്‍ ഞാന്‍ തകര് ത്തുകളയും.” 
14 അശ്ശൂരിന്‍െറ രാജാവേ, യഹോവ നിന്നെക്കു റിച്ച് ഒരു ആജ്ഞ നല്കി: 
“നിന്‍െറ നാമം നിലനിര്‍ത്താന്‍ നിനക്കു പിന്ഗാമികളുണ്ടാ വില്ല. 
നിന്‍െറ ദൈവങ്ങളുടെ ആലയത്തിലുള്ള 
ശില്പങ്ങളും ലോഹപ്രതിമകളും ഞാന്‍ തകര് ക്കും. 
നിന്‍െറ ശവക്കുഴി ഞാന്‍ തയ്യാറാക്കുകയാ ണ്. 
കാരണം നിന്‍െറ അന്ത്യം അടുത്തുകൊണ്ടി രിക്കുന്നു! 
15 യെഹൂദയേ, നോക്കൂ! 
പര്‍വതങ്ങള്‍ക്കു മുക ളിലൂടെ വരുന്നതു നോക്കൂ! 
സദ്വാര്ത്തയുമായി ഒരു ദൂതന് വരുന്നു! 
അവന് സമാധാനം ആശംസിക്കുന്നു. 
യെഹൂദയേ, നിന്‍െറ വിശേഷ ദിവസങ്ങള്‍ ആഘോഷിക്കൂ! 
യെഹൂദയേ, നീ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ചെയ്യുക. 
ആ കൊള്ളരുതാത്തവര്‍ ഇനിയും നിങ്ങളെ ആക്രമി ക്കാന്‍ വരില്ല! 
എന്തുകൊണ്ടെന്നാല്‍ ആ ദുഷ്ട ന്മാര്‍ നശിപ്പിക്കപ്പെട്ടു.