ജനങ്ങള്‍ ചെയ്യുന്ന ദുഷ്ടതകള്‍ മൂലം മീഖാ വിഷമിക്കുന്നു 
7
1 എനിക്കു വളരെ മനക്കലക്കമുണ്ടായിരി ക്കുന്നു. 
എന്തെന്നാല്‍ ഞാന്‍ ശേഖരിക്കപ്പെട്ട പഴംപോലെ 
പറിച്ചെടുക്കപ്പെട്ടുകഴിഞ്ഞ മുന്തി രിപോലെയാണ്. 
തിന്നാന്‍ മുന്തിരി അവശേ ഷിക്കുന്നില്ല. 
ഞാനിഷ്ടപ്പെടുന്ന അത്തിമരത്തി ന്‍െറ ആദ്യഫലങ്ങളില്ല. 
2 അതായത്, വിശ്വസ്തരായവര്‍ എല്ലാം പൊയ്ക്കഴിഞ്ഞു. 
നന്മയുള്ളവര് ഈ രാജ്യത്ത് അവശേഷിക്കുന്നില്ല. 
ഓരോരുത്തനും മറ്റൊരു വനെ കൊല്ലാന്‍ കാത്തിരിക്കുന്നു. 
ഓരോരുത്ത നും തന്‍െറ സഹോദരനെ കുടുക്കാന്‍ ശ്രമി ക്കുന്നു. 
3 രണ്ടു കൈകള്‍കൊണ്ടും തിന്മ ചെയ്യാന്‍ വിരുതന്മാരാണു ജനം. 
ഉദ്യോഗസ്ഥര്‍ കൈ ക്കൂലി ചോദിക്കുന്നു. 
കോടതിവിധി മാറ്റിമറി ക്കാന്‍ ന്യായാധിപര്‍ പണം വാങ്ങുന്നു. 
“പ്രധാ നനേതാക്കള്‍”ന്യായവും നീതിയുമുള്ള തീരുമാ നമെടുക്കുന്നില്ല. 
അവര്‍ തോന്നിയതുപോലെ പ്രവര്‍ത്തിക്കുന്നു. 
4 അവരില്‍ ഏറ്റവും നല്ലവന്പോലും മുള്‍ക്കാ ടുപോലെയാകുന്നു. 
അവരില്‍ ഏറ്റവുംനല്ല വന്‍പോലും ഒരു മുള്ളുവേലിയെക്കാള്‍ വളഞ്ഞ ബുദ്ധിയുള്ളവനാണ്. 
ശിക്ഷാദിനം വരവായി 
ഈ ദിനം വരുമെന്ന് നിന്‍െറ പ്രവാചകര്‍ പറഞ്ഞു. 
നിന്‍െറ കാവല്ക്കാരുടെ ദിനം വന്നി രിക്കുന്നു. 
ഇനി നീ ശിക്ഷിക്കപ്പെടും! 
ഇനി നീ അവഹേളിക്കപ്പെടും. 
5 നിന്‍െറ അയല്‍ക്കാരനെ വിശ്വസിക്കരുത്! 
സുഹൃത്തിനെ വിശ്വസിക്കരുത്! 
ഭാര്യയോടു പോലും 
തുറന്നു സംസാരിക്കരുത്! 
6 സ്വന്തം വീട്ടിലുള്ളവര്‍ തന്നെയായിരിക്കും ഒരുവന്‍െറ ശത്രുക്കള്‍. 
പുത്രന് പിതാവിനെ ആദരിക്കില്ല. 
പുത്രി അമ്മയ്ക്കെതിരെ തിരിയും. 
മരുമകള്‍ അമ്മായിയമ്മയ്ക്കെതിരെ തിരിയും. 
യഹോവയാകുന്നു രക്ഷകന് 
7 അതിനാല്‍ ഞാന്‍ സഹായത്തിനായി യഹോവയെ നോക്കും. 
എന്നെ രക്ഷിക്കാന്‍ ഞാന്‍ ദൈവത്തെ കാത്തിരിക്കും. 
എന്‍െറ ദൈവം എന്നെ ശ്രവിക്കും. 
8 ഞാന്‍ വീണിരിക്കു ന്നു. 
പക്ഷേ ശത്രുവേ, എന്നെ പരിഹസിക്കരുത്! 
ഞാന്‍ വീണ്ടും എഴുന്നേല്ക്കും. 
ഞാനിപ്പോള്‍ ഇരുട്ടിലിരിക്കുന്നു. 
പക്ഷേ യഹോവ എനിക്കു വെളിച്ചമായിരിക്കും. 
യഹോവ ക്ഷമിക്കുന്നു 
9 യഹോവയ്ക്കെതിരെ ഞാന്‍ പാപം ചെ യ്തു 
അതിനാല്‍ അവനെന്നോടു രോഷമാ യിരുന്നു. 
പക്ഷേ കോടതിയില്‍ അവന് എനി ക്കുവേണ്ടി ന്യായവാദം നടത്തും. 
അവന് എനി ക്കായി ന്യായം നടത്തിത്തരും. 
എന്നിട്ടവന്‍ എന്നെ വെളിച്ചത്തിലേക്കു കൊണ്ടുവരും. 
അവന് നീതിമാനെന്നു ഞാന്‍ കാണും. 
10 എന്‍െറ ശത്രു എന്നോടു ചോദിച്ചു, 
“നിന്‍െറ ദൈവമാകുന്ന യഹോവയെവിടെ?” 
അപ്പോള്‍ എന്‍െറ ശത്രു ഇതു കാണുകയും 
ലജ്ജിക്കുകയും ചെയ്യും. 
അന്ന് ഞാനവളെ പരി ഹസിക്കും. 
ജനം അവളുടെ മേല്കൂടി വഴി യിലെ ചെളിയിലെന്ന പോലെ നടക്കും. 
യെഹൂദര്‍ മടങ്ങിവരുന്നു 
11 നിന്‍െറ ഭിത്തികള്‍ പുനര്‍നിര്‍മ്മിക്കപ്പെ ടുന്ന ദിനം വരും. 
അന്ന് രാജ്യം വളരും. 
12 നിന്‍െറ ജനത നിന്‍െറ ദേശത്തേക്കു മടങ്ങി വരും. 
അശ്ശൂരില്‍നിന്നും ഈജിപ്തിലെ നഗര ങ്ങളില്‍നിന്നും അവര്‍ മടങ്ങിവരും. 
നിന്‍െറ ജനം ഈജിപ്തില്‍നിന്നും 
യൂഫ്രട്ടീസ്നദിയുടെ മറുകരയില്‍നിന്നും മടങ്ങിവരും. 
പടിഞ്ഞാറന്‍ സമുദ്രത്തില്‍നിന്നും 
കിഴക്കന്പര്വതങ്ങളില് നിന്നും അവര്‍ മടങ്ങിവരും. 
13 അവിടെ ജീവിച്ചവരാലും അവരുടെ പ്രവൃ ത്തിയാലും 
ആ ദേശം നശിപ്പിക്കപ്പെട്ടു. 
14 അതിനാല്‍ നിന്െറജനത്തെ നിന്‍െറ ദണ്ഡു കൊണ്ടു ഭരിക്കുക. 
നിന്‍െറ ആള്‍ക്കൂട്ടത്തെ ഭരി ക്കുക. 
ആ ആട്ടിന്‍പറ്റം വനത്തിലും 
കര്‍മ്മേല്‍ പര്‍വതത്തിലും വസിക്കുന്നു. 
മുന്‍കാലങ്ങളി ലേതുപോലെ 
ബാശാനിലും ഗിലെയാദിലും അവര്‍ വസിക്കുന്നു. 
യിസ്രായേല്‍ അതിന്‍െറ ശത്രു ക്കളെ തോല്പിക്കും 
15 നിന്നെ ഈജിപ്തില്‍നിന്നു പുറത്തു കൊ ണ്ടുവന്നപ്പോള് ഞാന്‍ അനവധിഅത്ഭുതങ്ങള് ചെയ്തു. 
അതുപോലെ ഞാന്‍ അനവധി അത്ഭുതങ്ങള്‍ നിനക്കു കാട്ടിത്തരും. 
16 രാഷ്ട്രങ്ങള്‍ ആ അത്ഭുതങ്ങള്‍ കാണും. 
അവര്‍ ലജ്ജിതരാവുകയും ചെയ്യും. 
തങ്ങളുടെ “ശക്തി”എന്‍േറതുമായി താരതമ്യപ്പെടുത്തി യാല്‍ 
ഒന്നുമല്ലെന്ന് അവര്‍ കാണും. 
അവര്‍ അന്തംവിട്ട് കൈകൊണ്ടു വായ്പൊത്തും! 
അവര്‍ തങ്ങളുടെ ചെവിപൊത്തി കേള്‍ക്കാതി രിക്കും. 
17 അവര്‍ ചെളിയിലൂടെ പാന്പിനെപ്പോലെ ഇഴയും. 
അവര്‍ ഭയന്നു വിറയ്ക്കും. 
തറയിലെ മാളത്തില്‍നിന്നും ഇഴഞ്ഞ് 
നമ്മുടെ ദൈവമാ കുന്ന യഹോവയിങ്കലേക്കു വരുന്ന 
കീടങ്ങളെ പ്പോലെയായിരിക്കും അവര്‍. 
ദൈവമേ, അവര്‍ ഭയക്കുകയും നിന്നെ ആദരിക്കുകയും ചെയ്യും! 
യഹോവയെ വാഴ്ത്തുക 
18 നിന്നെപ്പോലെ മറ്റൊരു ദൈവമില്ല. 
ജന ത്തിന്‍െറ തെറ്റ് നീ എടുത്തുകളയുന്നു. 
അവശേ ഷിക്കുന്നജനതയോടു ദൈവം ക്ഷമിക്കുന്നു. 
ദൈവം എന്നും കോപിച്ചിരിക്കില്ല. 
എന്തെ ന്നാല് കാരുണ്യവാനായിരിക്കുവാന്‍ അവന് ഇഷ്ടപ്പെടുന്നു. 
19 അവന് തിരികെവന്ന് നമ്മെവീണ്ടും ആശ്വ സിപ്പിക്കും. 
അവന് നമ്മുടെ അപരാധം തകര് ക്കുകയും നമ്മുടെ പാപം മുഴുവന്‍ അഗാധസമു ദ്രത്തിലേക്ക് എറിയുകയും ചെയ്യും. 
20 ദൈവമേ, യാക്കോബിനോടു വിശ്വസ്തത കാട്ടൂ. 
പണ്ട് ഞങ്ങളുടെ പൂര്‍വികരോടു വാഗ്ദാനംചെയ്തപോലെ അബ്രാഹാമിനോ ടു കാരുണ്യവും വിശ്വസ്തതയും കാട്ടൂ.