5
1 ശക്തമായ നഗരമേ, ഇപ്പോള്‍ നിന്‍െറ ഭട ന്മാരെ സംഘടിപ്പിക്കൂ. 
നമ്മെ ആക്രമിക്കാന വര് വളയുകയാണ്! 
യിസ്രായേലിന്‍െറ ന്യായാ ധിപന്െറ 
കവിളില്‍ അവര്‍ വടികൊണ്ട് അടിക്കും. 
മശിഹാ ബേത്ത്ലേഹെമില്‍ പിറക്കും 
2 എന്നാല്‍ ബേത്ത്ലേഹെം എഫ്രാത്തേ, 
യെഹൂദയിലെ ഏറ്റവുംചെറിയ പട്ടണമാണു നീ. 
നിന്െറകുടുംബം എണ്ണാന്‍ പോലുമില്ലാ ത്തത്ര ചെറുതാകുന്നു. 
പക്ഷേ “യിസ്രായേലി ന്‍െറ ഭരണാധിപന്”എനിക്കായി നിന്നില്‍ നിന്നുമാണ് വരുന്നത്. 
അവന്‍െറ ആരംഭം പണ്ടു പണ്ട്, 
പുരാതന കാലത്തില്‍ നിന്നാണ്. 
3 അതിനാല്‍ സ്ത്രീ അവന്, വാഗ്ദത്തരാജാ വിന്, ജന്മമരുളുംവരെ 
യഹോവ തന്‍െറ ജന ത്തെ കൈവെടിയും. 
അനന്തരം അവന്‍െറ ബാക്കി സഹോദരന്മാര് 
യിസ്രായേല്ജനങ്ങളി ലേക്കു മടങ്ങിവരും. 
4 അപ്പോള്‍ യിസ്രായേലിന്‍െറ ഭരണാധിപന് യഹോവയുടെ ശക്തിയിലും 
തന്‍െറ ദൈവ മായ യഹോവയുടെ അത്ഭുതനാമത്തിലും നിലകൊള്ളുകയും ആടുകളെ മേയ്ക്കുകയും ചെയ്യും. 
ആ സമയം അവന്‍െറ മാഹാത്മ്യം ഭൂമിയുടെ അതിരുകളിലേക്കെത്തുമെന്നതിനാല് 
അവര്‍ സമാധാനത്തില്‍ ജീവിക്കും. 
5 അവിടെ സമാധാനമുണ്ടായിരിക്കും. 
അതെ, അശ്ശൂര്‍, സൈന്യം നമ്മുടെ രാജ്യത്തേക്കു വരിക യും, 
നമ്മുടെ വന്കെട്ടിടങ്ങളെ തകര്‍ക്കുകയും ചെയ്യും. 
പക്ഷേ യിസ്രായേലിന്‍െറ ഭരണാധി പന് ഏഴ് ഇടയന്മാരെയും 
എട്ടു നേതാക്കളെയും തെരഞ്ഞെടുക്കും. 
6 അവര്‍ തങ്ങളുടെ വാളുപയോഗിച്ച് അശ്ശൂര്‍ ക്കാരെ ഭരിക്കും. 
കൈയില്‍ പിടിച്ച വാളുകളു മായി അവര്‍ നിമ്രോദിന്െറ രാജ്യംഭരിക്കും. 
ആ ജനത്തെ ഭരിക്കാന്‍ അവര്‍ തങ്ങളുടെ വാളുപ യോഗിക്കും. 
എന്നാലപ്പോള്‍ യിസ്രായേലിന്‍െറ അധിപന്, 
നമ്മുടെ ദേശത്തേക്കുവന്ന് നമ്മുടെ മേഖല തകര്‍ക്കുന്ന അശ്ശൂര്ക്കാരില് നിന്നും നമ്മെ രക്ഷിക്കും. 
7 എന്നാല്‍ യാക്കോബില്‍നിന്നുള്ള അവശേ ഷിക്കുന്നവര്‍ രാഷ്ട്രങ്ങള്‍ക്കിടയില്‍ ചിതറി പ്പോകുകയും 
യഹോവയില്‍നിന്നുള്ള മഞ്ഞു തുള്ളികള്‍ പോലെയായിരിക്കുകയും ചെയ്യും. 
പുല്ക്കൊടിയിന്മേല് വീണതും ആരെയും കാത്തു നില്ക്കാത്തതുമായ 
മഴത്തുള്ളിപോലെ ആയിരിക്കും അവര്‍. 
8 എന്നാല്‍ ആ ജനങ്ങള്‍ക്കിടയില്‍ ചിതറിയ ജനപദങ്ങളിലുള്ള 
യാക്കോബില്‍നിന്നും അവ ശേഷിക്കുന്നവര്‍ 
കാട്ടുമൃഗങ്ങള്ക്കിടയില് സിംഹത്തെപ്പോലെയായിരിക്കും. 
ആട്ടിന്‍പറ്റ ത്തിലെ സിംഹക്കുട്ടിയെപ്പോലെയായിരിക്കും അവര്‍. 
തനിക്കിഷ്ടമുള്ളിടത്തൊക്കെ അവന് പോകും. 
അവനൊരു മൃഗത്തെ ആക്രമിച്ചാല്‍ 
ആര്‍ക്കും ആ മൃഗത്തെ രക്ഷിക്കാനാവില്ല. 
അവ ശേഷിക്കുന്നവരും അങ്ങനെയായിരിക്കും. 
9 നീ നിന്‍െറ കൈ ശത്രുക്കളുടെമേല്‍ ഉയര് ത്തുകയും 
അവരെ നശിപ്പിക്കുകയും ചെയ്യും. 
ജനങ്ങള്‍ ദൈവത്തെ ആശ്രയിക്കും 
10 യഹോവ പറയുന്നു, 
“അന്നു നിന്‍െറ കുതി രകളെ ഞാന്‍ എടുത്തുകൊണ്ടു പോകുകയും 
നിന്‍െറ തേരുകള്‍ തകര്‍ക്കുകയും ചെയ്യും. 
11 നിന്‍െറ രാജ്യത്തെ നഗരങ്ങളെ ഞാന്‍ തക ര്‍ക്കും. 
നിന്‍െറ കോട്ടകളെ ഞാന്‍ നിലംപരി ശാക്കും. 
12 നീയിനി ജാലവിദ്യ ചെയ്യാന്‍ ശ്രമിക്കില്ല. 
ഭാവിപറയാന്‍ ശ്രമിക്കുന്നവരും നിനക്കുണ്ടാ വില്ല. 
13 നിന്‍െറ വ്യാജദൈവങ്ങളുടെ വിഗ്രഹങ്ങള്‍ ഞാന്‍ തകര്‍ക്കും. 
ആ വ്യാജദൈവങ്ങളുടെ സ്മാ രകശിലകള് ഞാന്‍ വലിച്ചു താഴെയിടും. 
നിന്‍െറ കൈകളുണ്ടാക്കിയ വസ്തുക്കളെ നീ ആരാധിക്കില്ല. 
14 അശേരാതൂണുകള്‍ ഞാന്‍ തകര്‍ക്കും. 
നിന്‍െറ വ്യാജദൈവങ്ങളെയും ഞാന്‍ തകര് ക്കും. 
15 ചില രാഷ്ട്രങ്ങള്‍ എന്നെ ചെവിക്കൊ ള്ളില്ല. 
പക്ഷേ ഞാന്‍ എന്‍െറ കോപം കാട്ടും. 
അവരോടു ഞാന്‍ പ്രതികാരം ചെയ്യുകയും ചെയ്യും.”