നിയമം യെരൂശലേമില്‍നിന്നും വരും 
4
1 അന്ത്യനാളുകളില്‍, യഹോവയുടെ ആലയ മിരിക്കുന്ന 
പര്‍വതം എല്ലാ പര്വതങ്ങളു ടെയും ഉന്നതത്തിലാകും. 
അത് കുന്നുകളെക്കാ ളും ഉയര്‍ത്തപ്പെടും. 
അവിടേക്കു സ്ഥിരമായി ജനപ്രവാഹമുണ്ടാകും. 
2 അനേകം രാജ്യക്കാര്‍ അവിടേക്കുപോകും. 
അവര്‍ പറയും, 
“വരൂ, നമുക്കു യഹോവയുടെ പര്‍വതത്തിലേക്കു പോകാം. 
നമുക്ക് യാക്കോ ബിന്‍െറ ദൈവത്തിന്‍െറ ആലയത്തിലേക്കു പോകാം. 
അപ്പോള്‍ ദൈവം നമ്മെ അവന്‍െറ ജീവിതരീതി പഠിപ്പിക്കും. 
നമ്മള് അവനെ പിന്തുടരുകയും ചെയ്യും.” 
ദൈവത്തിന്‍െറ വച നം യഹോവയുടെ സന്ദേശം യെരൂശലേമില്‍ സീയോന്പര്വതത്തിലാരംഭിക്കുകയും 
സര്‍വ ലോകത്തിലേക്കും പ്രചരിക്കുകയും ചെയ്യും. 
3 അപ്പോള്‍ ദൈവം അനേകംരാഷ്ട്രങ്ങള്ക്ക് ന്യായാധിപനാകും. 
വിദൂരരാഷ്ട്രങ്ങളിലുള്ള നിരവധിജനതകളുടെ വിവാദങ്ങള്‍ ദൈവം ശമിപ്പിക്കുകയും ചെയ്യും. 
അവര്‍ യുദ്ധത്തിനു തങ്ങളുടെ ആയുധങ്ങള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കും. 
വാളുകള്‍കൊണ്ട് അവര്‍ കലപ്പകളുണ്ടാക്കും. 
കുന്തങ്ങള്‍ അവര്‍ ചെടി കള്‍ മുറിക്കാനുള്ള ഉപകരണമാക്കും. 
അവര്‍ മറ്റുള്ളവരുമായി പോരടിക്കുന്നതവസാനിപ്പി ക്കും. 
ഇനി ഒരിക്കലും അവര്‍ യുദ്ധപരിശീലനം നടത്തുകയില്ല. 
4 ഓരോരുത്തരും അവനവന്‍െറ 
മുന്തിരിവള്ളി കള്‍ക്കും അത്തിമരങ്ങള്‍ക്കും കീഴിലിരിക്കും. 
ആരും അവരെ ഭയപ്പെടുത്തുകയില്ല! എന്തുകൊ ണ്ടെന്നാല്‍, 
അങ്ങനെയൊക്കെ സംഭവിക്കുമെന്ന് സര്‍വശക്തനായ യഹോവ പറഞ്ഞു! 
5 മറ്റു രാജ്യങ്ങളില്‍നിന്നുള്ള മുഴുവന്‍ ജനത യും അവരുടെ സ്വന്തംദൈവങ്ങളെ പിന്തു ടരുന്നു. 
പക്ഷേ നമ്മള് നമ്മുടെ ദൈവമാകുന്ന യഹോവയെ എന്നും എന്നെന്നും പിന്തുടരും! 
ഭരണം തിരികെ കൊണ്ടുവരണം 
6 യഹോവ പറയുന്നു, 
“യെരൂശലേം മുറിവും തളര്വാതവുമുള്ളതായിരുന്നു. 
യെരൂശലേം വലിച്ചെറിയപ്പെട്ടിരുന്നു. 
യെരൂശലേം പരിക്കേ റ്റതും ശിക്ഷിക്കപ്പെട്ടതുമായിരുന്നു. 
പക്ഷേ അവ ളെ ഞാന്‍ എന്നിലേക്കു തിരികെക്കൊണ്ടു വരും. 
7 ആ ‘തളര്‍ന്ന’ നഗരത്തിലെ 
ജനങ്ങള്‍ അവ ശേഷിക്കപ്പെട്ടവരാകും. 
ആ നഗരവാസികള്‍ ഓടിച്ചുവിടപ്പെട്ടവരാണ്. 
പക്ഷേ അവരെ ഞനൊരു ശക്തരാഷ്ട്രമാക്കും.” 
യഹോവയാ യിരിക്കും അവരുടെ രാജാവ്. 
സീയോന്പര്വത ത്തിലിരുന്ന് അവന് എന്നെന്നേക്കും ഭരിക്കും. 
8 ആട്ടിന്‍പറ്റത്തിന്‍െറ ഗോപുരമേ, 
നിന്‍െറ സമയം വരും. 
സീയോന്െറകുന്നായ ഓഫേലേ, 
നീ വീണ്ടും രാജധാനിയാകും. 
അതെ, മുന്‍കാല ങ്ങളിലേതുപോലെ 
ഭരണം യെരൂശലേമിലായി ത്തീരും.” 
യിസ്രായേലുകാര്‍ ബാബിലോണി ലേക്കു പോകേണ്ടതെന്തുകൊണ്ട്? 
9 ഇപ്പോള്‍ നീയെന്തിന് ഇത്രയുറക്കെ കര യുന്നു? 
നിന്‍െറ രാജാവ് ഇല്ലാതായോ? 
നിനക്കു നിന്‍െറ നേതാവ് നഷ്ടമായോ? 
പ്രസവവേദന അനുഭവിക്കുന്ന സ്ത്രീയെപ്പോലെയാണു നീ. 
10 സീയോന്‍പുത്രി, വേദന അനുഭവിക്കൂ. 
നിന്‍െറ “കുഞ്ഞിനു”ജന്മമരുളുക. 
നീ ഈ നഗര (യെരൂശലേം)ത്തില്‍നിന്നും പുറത്തുപോകണം. 
നീ വയലില്‍ ചെന്നുവസിക്കും. 
അതായത് നീ ബാബിലോണിലേക്കു പോകും. 
പക്ഷേ, ആ സ്ഥലത്തുനിന്നും നീ രക്ഷപ്പെടും. 
യഹോവ അവിടെവന്ന് നിന്നെ രക്ഷിക്കും. 
അവര്‍ നിന്നെ നിന്‍െറ ശത്രുക്കളുടെയടുത്തുനിന്നും അകലേ ക്കു കൊണ്ടു പോകും. 
മറ്റുരാഷ്ട്രങ്ങളെ യഹോവ നശിപ്പിക്കും 
11 അനേകം രാഷ്ട്രങ്ങള്‍ നിനക്കെതിരെ യുദ്ധ ത്തിനു വന്നിരിക്കുന്നു. 
അവര്‍ പറയുന്നു, “നോക്കൂ, അതാ സീയോന്! 
നമുക്കവളെ ആക്ര മിക്കാം!” 
12 അവര്‍ക്ക് അവരുടെ പദ്ധതികളുണ്ട്. 
പക്ഷേ യഹോവയുടെ ആലോചനകള്‍ അവരറിയു ന്നില്ല. 
യഹോവ അവരെ ഇവിടെ കൊണ്ടുവ ന്നിരിക്കുന്നത് ഒരു പ്രത്യേകകാര്യത്തിനാണ്. 
മെതിക്കളത്തിലെ ധാന്യംപോലെ അവര്‍ മെതി ക്കപ്പെടും 
യിസ്രായേല്‍ അതിന്‍െറ ശത്രു ക്കളെ തോല്പിക്കും 
13 “സീയോന്‍െറ പുത്രീ, എഴുന്നേറ്റ് അവരെ മെതിക്കുക! 
ഞാന്‍ നിന്നെ അതിശക്തമാക്കും. 
നിനക്കു ഇരുന്പുകൊന്പുകളും ഓട്ടുകുളന്പു കളും ഉള്ളതുപോലെയായിരിക്കും. 
അനേകരെ നീ തവിടു പൊടിയാക്കും. 
അവരുടെ സന്പത്ത് നീ യഹോവയ്ക്കു നല്‍കും. 
അവരുടെ നിധി നീ സകലഭൂമിയുടെയും യഹോവയ്ക്കു നല്‍കും.”