യിസ്രായേല്നേതാക്കന്മാര് തിന്മ ചെയ്യുന്നവര്‍ 
3
1 അപ്പോള്‍ ഞാന്‍ പറഞ്ഞു, “യാക്കോബി ന്‍െറ നേതാക്കളേ, കേള്‍ക്കുക, യിസ്രായേല്‍ രാഷ്ട്രത്തിന്‍െറ ഭരണാധിപന്മാരേ, കേള്‍ക്കുക. 
നീതി എന്താണെന്നു നിങ്ങളറിയണം! 
2 പക്ഷേ നിങ്ങള്‍ നന്മയെ വെറുക്കുകയും തിന്മയെ സ്നേഹിക്കുകയും ചെയ്യുന്നു! 
നിങ്ങള്‍ ജനതയുടെ തൊലിഉരിഞ്ഞുകളയു ന്നു. 
അവരുടെ അസ്ഥികളില്‍നിന്നും നിങ്ങള്‍ മാംസം പറിച്ചെടുക്കുന്നു! 
3 എന്‍െറ ജനതയെ നിങ്ങള്‍ നശിപ്പിക്കുക യാണ്! 
നിങ്ങള്‍ അവരുടെ തൊലി ഉരിഞ്ഞെടു ക്കുകയും അവരുടെ എല്ലുകളൊടിക്കുകയും ചെ യ്യുന്നു. 
അവരുടെ അസ്ഥികള്‍ നിങ്ങള്‍ മാംസം പോലെ കലത്തിലിടുന്നതിന് കഷണങ്ങളായി മുറിക്കുന്നു! 
4 അതിനാല്‍, നിങ്ങള്‍ യഹോവയോടുപ്രാര് ത്ഥിച്ചേക്കാം. 
പക്ഷേ അവന് നിങ്ങള്‍ക്കു മറു പടി തരികയില്ല. 
ഇല്ല, യഹോവ തന്‍െറ മുഖം നിങ്ങളില്‍ നിന്നൊളിച്ചു വയ്ക്കും. 
എന്തുകൊ ണ്ടെന്നാല്‍, നിങ്ങള്‍ പാപം ചെയ്യുന്നു!” 
വ്യാജപ്രവാചകന്മാര് 
5 ഏതാനും വ്യാജപ്രവാചകന്മാര് യഹോവ യുടെ ജനതയോടു നുണകള്‍ പറയുകയായി രുന്നു. ആ പ്രവാചകരെപ്പറ്റി യഹോവ ഇങ്ങനെ പറയുന്നു: 
“ഈ പ്രവാചകരെ നയിക്കുന്നത് അവരുടെ വയറാണ്! 
ഭക്ഷണം കൊടുക്കുന്നവരോട് അവര്‍ സമാധാനം വാഗ്ദാനം ചെയ്യുന്നു. 
പക്ഷേ, ഭക്ഷണം നല്‍കാത്തവര്‍ക്ക് അവര്‍ യുദ്ധവും വാഗ്ദാനം ചെയ്യുന്നു. 
6 അതിനാലാണ് നിങ്ങള്‍ക്കിതു രാത്രിപോലെ ആയിരിക്കുന്നത്. 
അതിനാലാണ് നിങ്ങള്‍ക്കു ദര്ശനങ്ങളുണ്ടാകാത്തത്. 
ഭാവിയില്‍ എന്താണു ണ്ടാവുക എന്നറിവാന്‍ നിങ്ങള്‍ക്കാവില്ല, 
കാര ണം അതു നിങ്ങള്‍ക്ക് ഇരുണ്ടതായിരിക്കും. 
പ്രവാചകര്‍ക്ക് സൂര്യന് അസ്തമിച്ചിരിക്കുന്നു. 
ഭാവിയിലെന്തുണ്ടാകുമെന്നു കാണുവാന്‍ അവ ര്‍ക്കാവില്ല. 
അതിനാലവര്ക്കത് ഇരുണ്ടതായിരി ക്കും. 
7 ദര്‍ശകര്‍ അപമാനിതര്‍. 
ഭാവി പറയുന്നവര്‍ ലജ്ജിതരാകും. 
അവര്‍ക്ക് ഒന്നും പറയാനാവില്ല. 
കാരണം, ദൈവം അവരോടു സംസാരിക്കില്ല! 
മീഖാ, ദൈവത്തിന്‍െറ വിശ്വ സ്തപ്രവാചകന് 
8 പക്ഷേ, യഹോവയുടെ ആത്മാവ് എന്നില്‍ 
ശക്തിയോടെയും നന്മയോടെയും കരുത്തോ ടെയും വന്നുനിറഞ്ഞു. 
എന്തുകൊണ്ടെന്നാല്‍, എനിക്കു യാക്കോബിനോടു അവന്‍െറ കുറ്റങ്ങ ളെപ്പറ്റി പറയാനാകും. 
യിസ്രായേലിനോടു അവന്‍െറ പാപങ്ങളെപ്പറ്റി പറയാനുമാകും. 
യിസ്രായേല്നേതാക്കന്മാര് ആരോപ ണവിധേയരാകും 
9 യാക്കോബിന്‍െറ നേതാക്കളേ, യിസ്രായേ ലിലെ ഭരണാധിപന്മാരേ, എന്നെ ശ്രദ്ധിക്കുക! 
നിങ്ങള്‍ സന്മാര്ഗ്ഗത്തെ വെറുക്കുന്നു! 
നേരുള്ള വയെ നിങ്ങള്‍ വളയ്ക്കുന്നു. 
10 ജനങ്ങളെ കൊന്ന് നിങ്ങള്‍ സീയോന് നിര് മ്മിച്ചു. 
ജനങ്ങളെ വഞ്ചിച്ച് നിങ്ങള്‍ യെരൂശ ലേം പണിതു. 
11 കോടതിയില്‍ ആരു വിജയിക്കുമെന്നു വിധി ക്കാന്‍ 
യെരൂശലേമിലെ ന്യായാധിപന്മാര് കൈക്കൂലി വാങ്ങുന്നു. 
ജനങ്ങളെ പഠിപ്പിക്കുന്ന തിനു മുന്‍പ് 
യെരൂശലേമിലെ പുരോഹിതന്മാ ര്‍ക്കു പണം നല്‍കണം. 
ഭാവിപറയുന്നവരുടെ സേവനത്തിന് 
ജനങ്ങള്‍ കൂലികൊടുക്കണ മെന്ന് അവര്‍ നിര്‍ബന്ധിക്കുന്നു. 
എന്നിട്ടും യഹോവ തങ്ങളെ സഹായിക്കുമെന്ന് നേതാക്ക ന്മാര്‍ പ്രതീക്ഷിക്കുന്നു. 
അവര്‍ പറയുന്നു, “യഹോവ ഇവിടെ നമ്മോടൊത്തു കഴിയുന്നു. 
അതിനാല്‍ നമുക്കൊരു കുഴപ്പവുമുണ്ടാകില്ല.” 
12 നേതാക്കന്മാരേ, സീയോന് നിങ്ങളാല്‍ തക ര്‍ക്കപ്പെടും. 
അതു ഉഴുതുമറിച്ച നിലമാകും. 
യെരൂശലേം പാറക്കൂട്ടമാകും. 
ആലയപര്വതം പൊന്തകള്‍ വളര്‍ന്ന തരിശുകുന്നാകും.