ശരീരസ്രാവത്തെപ്പറ്റിയുള്ള നിയമങ്ങള്‍ 
15
1 യഹോവ മോശെയോടും അഹരോനോടും പറ ഞ്ഞു, 
2 “യിസ്രായേല്‍ജനതയോട് ഇങ്ങനെ പറ യുക: ശരീരസ്രാവമുണ്ടാകുന്നവന് അശുദ്ധനാണ്. 
3 സ്രാവം ശരീരത്തില്‍ തുടര്‍ന്നാലും നിലച്ചാലും അവന് അശുദ്ധനാണ്. 
4 “സ്രാവമുള്ളവന്‍ ഏതെങ്കിലും കിടക്കയില്‍ കിടന് നാല് ആ കിടക്ക അശുദ്ധമാകും. അവന് ഇരിക്കുന് നതെ ന്തും അശുദ്ധമാകും. 
5 ആരെങ്കിലും അയാളുടെ കിടക്കയി ല്‍ തൊട്ടാല്‍, തൊടുന്നവന് തന്റെ വസ്ത്രങ്ങള്‍ നനച് ചു വെള്ളത്തില്‍ കുളിക്കണം. സായാഹ്നംവരെ അയാള്‍ അ ശുദ്ധനായിരിക്കും. 
6 സ്രാവമുള്ളവന്‍ ഇരുന്ന എന്തിലെ ങ്കിലും ഇരിക്കുന്നവനും തന്റെ വസ്ത്രങ്ങള്‍ നനച്ചു കുളിക്കണം. സായാഹ്നംവരെ അവന് അശുദ്ധനായി രിക് കും. 
7 സ്രാവമുള്ളവനെ സ്പര്‍ശിക്കുന്നവനും തന്റെ വസ് ത്രങ്ങള്‍ നനച്ചു കുളിക്കണം. സായാഹ്നംവരെ അവനും അശുദ്ധനായിരിക്കും. 
8 “സ്രാവമുള്ളവന്‍ ശുദ്ധനായ ഒരുവന്റെ മേല്‍ തുപ്പി യാല്‍, ശുദ്ധിയുള്ളവന്‍ തന്റെ വസ്ത്രങ്ങള്‍ നനച്ചു കു ളിക്കണം. സായാഹ്നം വരെ അയാള്‍ അശുദ്ധനായിരിക്കും. 
9 സ്രാവമുള്ളവന്‍ സഞ്ചാരത്തിനിടയില്‍ ഇരിക്കാ നുപ യോഗിക്കുന്നതും അശുദ്ധമാകും. 
10 അതിനാല്‍ സ്രാവമു ള്ളവന്റെ കീഴിലുള്ളതെന്തിന്മേലും സ്പര്‍ശിക്കുന്നവന്‍ സായാഹ്നംവരെ അശുദ്ധനായിരിക്കും. ആ സാധനങ്ങള്‍ ചുമക്കുന്നവനും തന്റെ വസ്ത്രങ്ങള്‍ നനച്ചുകു ളിക്ക ണം. സായാഹ്നംവരെ അവന് അശുദ്ധനായിരിക്കും. 
11 “സ്രാവമുള്ളവന്‍ തന്റെ കൈകള്‍ കഴുകാതെ മറ്റൊരാ ളെ തൊട്ടു എന്നുവരാം. അപ്പോള്‍ തൊടപ്പെട്ടവന് തന്റെ വസ്ത്രങ്ങള്‍ നനച്ചു കുളിക്കണം. സായാഹ്നംവ രെ അയാള്‍ അശുദ്ധനായിരിക്കും. 
12 “പക്ഷേ സ്രാവമുള്ളവന്‍ ഒരു മണ്‍പാത്രത്തില്‍ തൊ ട്ടാല്‍ ആ പാത്രം ഉടച്ചുകളയണം. അയാള്‍ ഒരു തടിപ്പാ ത്രത്തിലാണു സ്പര്‍ശിക്കുന്നതെങ്കില്‍ പാത്രം വെ ള്ളത്തില്‍ കഴുകണം. 
13 “സ്രാവമുള്ളവന്‍ സൌഖ്യമുള്ളവനായിത്തീര്ന്നാല് ശുദ്ധീകരിക്കപ്പെടുന്നതിനു മുന്‍പ് ഏഴു ദിവസം കാത് തിരിക്കണം. അപ്പോള്‍ അവന് തന്റെ വസ്ത്രങ്ങള്‍ കഴു കുകയും ഒഴുകുന്ന വെള്ളത്തില്‍ കുളിക്കുകയും വേണം. അ പ്പോള്‍ അവന് ശുദ്ധീകരിക്കപ്പെടും. 
14 എട്ടാംദിവസം, അയാള്‍ രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കു ഞ് ഞുങ്ങളെയോ കൊണ്ടുവരണം. അവന് സമ്മേളനക് കൂ ടാരത്തിന്റെ കവാടത്തില്‍ യഹോവയുടെ മുന്പില് വര ണം. അയാള്‍ രണ്ടു പക്ഷികളെ പുരോഹിതനു നല്‍കണം. 
15 പുരോഹിതന് അവയിലൊന്നിനെ പാപബലിയായും ഒന്നിനെ ഹോമയാഗമായും അര്‍പ്പിക്കണം. അങ്ങനെ പുരോഹിതന് അയാളെ യഹോവയ്ക്കു മുന്പില് ശുദ്ധീകരിക്കും. 
പുരുഷന്മാര്ക്കുള്ള നിയമങ്ങള്‍ 
16 “ശുക്ലസ്ഖലനമുണ്ടാകുന്നവന് വെള്ളത്തില്‍ കുളി ക്കണം. സായാഹ്നംവരെ അയാള്‍ അശുദ്ധനായിരിക്കും. 
17 ശുക്ലം ഏതെങ്കിലും വസ്ത്രത്തിലോ തോലിലോ വീണാല്‍ അതു വെള്ളത്തില്‍ കഴുകണം. അതു സായാഹ്നം വരെ അശുദ്ധമായിരിക്കും. 
18 പുരുഷന് ഒരു സ്ത്രീയോ ടൊത്തു ശയിച്ച് ശുക്ലസ്ഖലനം ഉണ്ടായാല്‍ സ്ത്രീ യും പുരുഷനും വെള്ളത്തില്‍ കുളിക്കണം. സായാഹ്നം വ രെ അവര്‍ അശുദ്ധരായിരിക്കും. 
സ്ത്രീകള്‍ക്കുള്ള നിയമങ്ങള്‍ 
19 “ആര്‍ത്തവരക്തസ്രാവം ഉണ്ടാകുന്ന ഒരു സ്ത്രീ ഏ ഴുദിവസത്തേക്ക് അശുദ്ധയായിരിക്കും. ഏഴു ദിവസത് തേ ക്ക് അവളെ ആ സമയത്തു സ്പര്‍ശിക്കുന്നവര്‍ സായാഹ് നം വരെ അശുദ്ധരായിരിക്കും. 
20 ആര്‍ത്തവസമയത്ത് ആ സ്ത്രീ കിടക്കുന്നതെന്തും അശുദ്ധമായിരിക്കും. ആ സമയത്ത് അവള് ഇരിക്കുന്നതും അശുദ്ധമായിരിക്കും. 
21 സ്ത്രീയുടെ കിടക്കയില്‍ തൊടുന്നവന് തന്റെ വസ് ത്രം നനച്ച് കുളിക്കണം. അവനും സായാഹ്നം വരെ അ ശുദ്ധനായിരിക്കും. 
22 ആ സ്ത്രീ ഇരുന്ന ഏതിലെ ങ്കി ലും സ്പര്‍ശിച്ചാല്‍ അയാള്‍ തന്റെ വസ്ത്രങ്ങള്‍ നനച്ച് കുളിക്കണം. സായാഹ്നം വരെ അവന് അശുദ്ധനായിരി ക് കും. 
23 അയാള്‍ അവളുടെ കിടക്കയാണോ ഇരിപ്പിടമാ ണോ സ്പര്‍ശിച്ചതെന്ന വ്യത്യാസം കൂടാതെ സായാ ഹ്നം വരെ അയാള്‍ അശുദ്ധനായിരിക്കും. 
24 “സ്ത്രീയുടെ ആര്‍ത്തവകാലത്ത് അവളുമായി ലൈം ഗികബന്ധം പുലര്ത്തുന്നവന് ഏഴു ദിവസത്തേക്ക് അശു ദ്ധനായിരിക്കും. അയാള്‍ കിടക്കുന്ന എല്ലാ കിടക്കക ളും അശുദ്ധമാകും. 
25 “ഒരു സ്ത്രീയ്ക്ക് ആര്‍ത്തവകാലത്തോ അതിനു ശേഷമോ കുറെ ദിവസത്തേക്ക് രക്തസ്രാവമുണ്ടായാല്‍ ആര്‍ത്തവകാലത്തെന്നപോലെ അവള് അശുദ്ധയായി രിക്കും. രക്തസ്രാവം നിലയ്ക്കുന്നയത്ര ദിവസം അവള് അശുദ്ധയായിരിക്കും. 
26 രക്തസ്രാവകാലത്ത് അവള് കിട ക്കുന്ന കിടക്കകള്‍ ആര്ത്തവകാലത്തേതു പോലെ അ ശുദ്ധമായിരിക്കും. ആ സ്ത്രീ ഇരിക്കുന്ന ഏതു സാധ നവും ആര്ത്തവകാലത്തേതെന്ന പോലെ അശുദ്ധമാ യി രിക്കും. 
27 ആ സാധനങ്ങള്‍ സ്പര്‍ശിക്കുന്നവനും അശുദ് ധനായിരിക്കും. അയാള്‍ തന്റെ വസ്ത്രങ്ങള്‍ നനച്ചു കു ളിക്കണം. സായാഹ്നം വരെ അയാള്‍ അശുദ്ധനായിരിക്കും. 
28 സ്രാവം നിലച്ചതിനുശേഷം ആ സ്ത്രീ ഏഴു ദിവസ ങ് ങള്കൂടി കാത്തിരുന്നതിനു ശേഷമേ ശുദ്ധയാകൂ. 
29 എട്ടാം ദിവസം, അവള് രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാ വി ന് കുഞ്ഞുങ്ങളെയോ കൊണ്ടുവരണം. അവള് അവയെ സമ്മേളനക്കൂടാരത്തിന്റെ കവാടത്തില്‍ പുരോഹിതനെ ഏല്പിക്കണം. 
30 അനന്തരം പുരോഹിതന് ഒരു പക്ഷി യെ പാപബലിയായും മറ്റേതിനെ ഹോമയാഗമായും അ ര്‍പ്പിക്കണം. അങ്ങനെ പുരോഹിതന് അവളെ യഹോവ യുടെ മുന്പില് ശുദ്ധയാക്കും. 
31 “അതിനാല്‍ നിങ്ങള്‍ യിസ്രായേല്‍ജനതയെ അശുദ്ധ രായിരിക്കുന്നതിനെപ്പറ്റി താക്കീതു ചെയ്യുക. അവ രെ നിങ്ങള്‍ താക്കീതു ചെയ്യാത്ത പക്ഷം അവര്‍ എന്റെ വിശുദ്ധകൂടാരം അശുദ്ധമാക്കിയേക്കാം. അപ്പോള്‍ അവ ര്‍ക്കു മരിക്കേണ്ടിവരും!” 
32 സ്രാവമുള്ളവരെപ്പറ്റിയുള്ള നിയമങ്ങളാണവ. ശുക് ലസ്ഖലനമുള്ളവരെ സംബന്ധിക്കുന്ന നിയമമാണത്. 
33 ആര്ത്തവസ്രാവമുള്ള സ്ത്രീയെ സംബന്ധിക്കുന്ന നിയമമാണത്. അശുദ്ധരായവരോടൊത്തു ശയിക്കു ന്ന തുമൂലം അശുദ്ധരായവരെപ്പറ്റിയുള്ള നിയമമാണത്.