യെരൂശലേം ആക്രമണത്തിന്‍െറ ഭീകരതകള്‍ 
4
1 സ്വര്‍ണ്ണം എങ്ങനെ കറുത്തതായി? 
നല്ല തങ്കം എങ്ങനെ മാറിപ്പോയി? 
എല്ലാ തെരു വുകളുടെയും അറുതികളില്‍ 
രത്നങ്ങള്‍ ചവ റുപോലെ ചൊരിഞ്ഞിരിക്കുന്നു. 
2 തങ്കംപോലെ വിലപ്പെട്ട 
സീയോന്‍െറ സല് പുത്രന്മാര് 
എങ്ങനെ ഒരു സാധാരണ കുശവന് ഉണ്ടാക്കിയ 
വിലകുറഞ്ഞ മണ്‍പാത്രങ്ങള്‍ പോ ലെ ഇപ്പോള്‍ എണ്ണപ്പെടുന്നു. 
3 കാട്ടുനായ് പോലും തന്‍െറ കുഞ്ഞുങ്ങളെ മുലയൂട്ടാറുണ്ട്. 
കുറുക്കച്ചിപോലും തന്‍െറ കുഞ്ഞുങ്ങളെ മുലകുടിപ്പിക്കാറുണ്ട്. 
എന്നാല്‍ മരുഭൂമിയിലെ ഒട്ടകപ്പക്ഷികളെപ്പോലെയാണ വള്. 
എന്‍െറ ജനത്തിന്‍െറ പുത്രി ക്രൂരയാണ്. 
4 മുലയുണ്ണുന്ന കുഞ്ഞിന്‍െറ നാവ് ദാഹ ത്തില്‍ 
അവന്‍െറ അണ്ണാക്കോടു പറ്റുന്നു. 
പിച്ച നടക്കുന്ന കുട്ടികള്‍ അപ്പം ചോദിക്കുന്നു. 
എന്നാല്‍ അവര്‍ക്കു വേണ്ടതു കൊടുക്കാന്‍ അവ ര്‍ക്ക് ആരുമില്ല. 
5 വിശിഷ്ടഭക്ഷണം കഴിച്ചവരിപ്പോള് 
തെരു വുകളില്‍ പട്ടിണി കിടന്നു മരിക്കുന്നു. 
ഏറ്റ വും വിലകൂടിയ വസ്ത്രങ്ങള്‍ ധരിക്കും എന്ന് ഉറപ്പുണ്ടായിരുന്നവര്‍ 
നഗരത്തിലെ കുപ്പത്തൊ ട്ടികളില്നിന്ന് കിട്ടിയതു ധരിക്കുന്നു. 
6 അതുകൊണ്ട്, യെരൂശലേമിന്‍െറ പാപം 
സൊദോമിന്െറ പാപത്തേക്കാള്‍ വലുതാണ്. 
ആരും അവളെ (സൊദോമിനെ) ആക്രമിക്കാ തെ തന്നെ 
നൊടിയിടകൊണ്ട് അവള് നശിപ്പി ക്കപ്പെട്ടു. 
ചില യെഹൂദക്കാര്‍ വിശിഷ്ടമായ രീതിയില്‍ ദൈവത്തിനു സമര്‍പ്പിക്കപ്പെട്ടവര്‍. 
7 അവളുടെ (യെരൂശലേമിന്‍െറ) പ്രത്യേകമാ യരീതിയില്‍ ദൈവത്തിനു സമര്‍പ്പിക്കപ്പെട്ട 
ജനങ്ങള്‍ ഹിമത്തെക്കാളും നിര്‍മ്മലരായിരുന്നു. 
പാലിനെക്കാള്‍ വെണ്‍മയുള്ളവരും ആയി രുന്നു. 
അവരുടെ അസ്ഥികള്‍ പവിഴത്തെക്കാള്‍ ബലമുള്ളതും 
ശരീരങ്ങള്‍ ഇന്ദ്രനീലം പോലെ കഠിനവുമായിരുന്നു. 
8 ഇപ്പോള്‍ അവര്‍ ഇല്ലറക്കരിയെക്കാള് കറു ത്തിരിക്കുന്നു. 
അവരെ തെരുവുകളില്‍ തിരിച്ച റിയുന്നില്ല. 
അവരുടെ തൊലി അവരുടെ അസ്ഥികളില്‍ ചുരുങ്ങിമുറുകിയിരിക്കുന്നു. 
ഒരു മരത്തെപ്പോലെ അതുണങ്ങിപ്പോയിരിക്കുന്നു. 
9 പട്ടിണികൊണ്ടു മരിച്ചവരെക്കാള്ഗുണം 
യുദ്ധത്തില്‍ മരിച്ചവര്‍ക്കാണ്. 
നിലത്തിലെ അനുഭവം കിട്ടാതെ പോയവരേക്കാള്‍ ഗുണം 
വാളുകൊണ്ട് മുറിവേറ്റവര്ക്കത്രെ. 
10 അതീവ വാത്സല്യമുള്ള സ്ത്രീകള്‍പോലും 
സ്വന്തം കൈകള്‍കൊണ്ട് തങ്ങളുടെ മക്കളെ പാകം ചെയ്തു. 
യെരൂശലേമിനെ തകര്‍ത്ത പ്പോള്‍ 
അവര്‍ തിന്നത് അതായിരുന്നു. 
11 യഹോവ തന്‍െറ കോപം മുഴുവനും പ്രദര് ശിപ്പിച്ചു; 
അവന് തന്‍െറ കോപത്തിന്‍െറ ചൂട് പുറത്തേക്കു ചൊരിഞ്ഞു. 
സീയോനില്‍ അവന് ഒരു തീ കൊളുത്തുകയും 
അതു സീയോ നിന്‍െറ അടിത്തറവരെ ചുട്ടുകളയുകയും ചെയ്തു. 
12 യെരൂശലേം കവാടങ്ങളിലൂടെ ശത്രുക്കള്‍ ക്കു കടക്കാനാവുമെന്ന് 
ഭൂമിയിലുള്ള രാജാക്ക ന്മാര്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. 
13 അവളുടെ പ്രവാചകരുടെ പാപങ്ങളും 
പുരോഹിതരുടെ അക്രമങ്ങളും കാരണം 
നിരപ രാധികളുടെ രക്തം 
അവളുടെ ഉള്ളില്‍ അവര്‍ തൂവിച്ചതു കാരണം 
14 രക്തം കൊണ്ട് അശുദ്ധമായ തെരുവുകളി ലൂടെ 
ജനങ്ങള്‍ അന്ധരായി അലഞ്ഞു. 
ആരും തൊടാന്‍പോലും മടിക്കത്തക്കവണ്ണം 
അവരുടെ വസ്ത്രങ്ങളില്‍ രക്തം പുരണ്ടിരുന്നു. 
15 “മാറുവിന്‍! മാറുവിന്‍! 
ഞങ്ങളെ തൊട രുത്!”ജനം വിളിച്ചുപറഞ്ഞു. 
ആ ജനങ്ങള്‍ അലയാന്‍ തുടങ്ങി. 
അന്യരാഷ്ട്രക്കാര് പറഞ്ഞു: 
“അവര്‍ നമ്മോടൊപ്പം വസിക്കാന്‍ ഞങ്ങളാ ഗ്രഹിക്കുന്നില്ല.” 
16 യഹോവ സ്വയം അവരെ ചിതറിച്ചുകള ഞ്ഞു. 
അവന് അവരെ സംരക്ഷിക്കുന്നുമില്ല. 
പുരോഹിതരോടു ആദരവു കാട്ടാതെയായി. 
വൃദ്ധന്മാരോടു ദയയും കാട്ടിയിരുന്നില്ല. 
17 ഞങ്ങള്‍ക്കുള്ള സഹായത്തിനുവേണ്ടി 
ഇട വിടാതെ നോക്കി ഞങ്ങളുടെ കണ്ണുകള്‍ ക്ഷയി ച്ചുപോയി. 
നോക്കിയത് വെറുതെയുമായി. 
ഞങ്ങളെ രക്ഷിക്കാന്‍ ഒരു രാഷ്ട്രത്തിനുവേണ്ടി 
ഞങ്ങള്‍ വീണ്ടും വീണ്ടും നിരീക്ഷണഗോപു രത്തില്‍ നിന്നു പ്രതീക്ഷയോടെ നോക്കി. 
പക്ഷേ ഞങ്ങളുടെ കാത്തിരിപ്പ് വിഫലമായി. 
ഒരു രാഷ്ട്രത്തിനും ഞങ്ങളെ രക്ഷിക്കാനായില്ല. 
18 ഞങ്ങളുടെ നാല്ക്കവലകളില് ഞങ്ങളെ വഴി നടത്താതിരിക്കാന്‍ 
അവര്‍ ഞങ്ങളുടെ പിന്നാലെ പതുങ്ങിനടന്നു. 
ഞങ്ങളുടെ അന്ത്യം അടുത്തുപോയി, ഞങ്ങളുടെ കാലം തികഞ്ഞി രിക്കുന്നു, 
കാരണം ഞങ്ങളുടെ അന്ത്യം എത്തി യിരിക്കുന്നു. 
19 ഞങ്ങളെ വേട്ടയാടിയവര്‍ 
ആകാശത്തിലെ കഴുകന്മാരേക്കാള് വേഗം കൂടിയവരായിരുന്നു. 
അവര്‍ മലകളില്‍ ഞങ്ങളെ തീവ്രമായി വേട്ട യാടി; 
മരുഭൂമിയില്‍ ഞങ്ങള്‍ക്കായി പതിയി രുന്നു. 
20 ഞങ്ങളുടെ ജീവശ്വാസത്തെ, 
യഹോവ യുടെ അഭിഷിക്തനായവനെ 
അവര്‍ കെണി യില്‍ വീഴ്ത്തിയിരുന്നു. 
“രാഷ്ട്രങ്ങളുടെ ഇട യില്‍ അവന് ഞങ്ങളെ രക്ഷിക്കും” 
എന്ന് അവ നെപ്പറ്റി ഞങ്ങള്‍ പറഞ്ഞിരുന്നു. 
അത് അവന് തന്നെ ആയിരുന്നു.” 
21 ഊസുദേശക്കാരിയായ എദോം പുത്രിയേ, പാടുവിന്‍, 
മദിക്കുവിന്‍, ശിക്ഷയുടെ പാന പാത്രം നിന്‍െറ അടുത്തുവരും. 
നീ മത്തുപിടി ക്കുകയും 
നിന്നെത്തന്നെ നഗ്നയാക്കുകയും ചെയ്യും. 
22 സീയോന്‍പുത്രീ, നിന്‍െറ പാപങ്ങള്‍ക്കുള്ള ശിക്ഷ പൂര്‍ത്തിയായിരിക്കുന്നു. 
യഹോവ ഇനി യും നിന്നെ പ്രവാസത്തിലേക്കു അയയ്ക്കില്ല. 
ഏദോം പുത്രീ, നിന്‍െറ പാപങ്ങള്‍ 
അവന് വെളിപ്പെടുത്തുന്പോള്‍ യഹോവ നിന്നെ ശിക്ഷിക്കും.