ഹായി നശിപ്പിക്കപ്പെട്ടു 
8
1 അനന്തരം യഹോവ യോശുവയോടു പറഞ്ഞു, “ഭയ പ്പെടരുത്, തളരരുത്. നിന്റെ മുഴുവന്‍ പടയാളിക ളെ യും ഹായിയിലേക്കു നയിക്കുക. ഹായിയിലെ രാജാവി നെ തോല്പിക്കാന് നിന്നെ ഞാന്‍ സഹായിക്കാം. അവ ന്റെ ജനതയെയും അവന്റെ നഗരത്തെയും അവന്റെ ഭൂമി യെയും ഞാന്‍ നിങ്ങള്‍ക്കു തരുന്നു. 
2 യെരീഹോയോടും അതിന്റെ രാജാവിനോടും ചെയ്തതു തന്നെ നിങ്ങള്‍ ഹാ യിയോടും അതിന്റെ രാജാവിനോടും ചെയ്യുക. അപ് പോള്‍ മാത്രമേ നിങ്ങള്‍ക്ക് അവരുടെ മൃഗസന്പത്ത് കയ് യടക്കാന്‍ കഴിയൂ. ആ സന്പത്തും മൃഗങ്ങളെയും നിങ്ങള്‍ ക്കിടയില് പങ്കു വയ്ക്കണം. ഇപ്പോള്‍ നഗരത്തിനു പിന്നില്‍ ഒളിച്ചിരിക്കാന്‍ നിങ്ങളുടെ ഭടന്മാരില് ചില രോടുപറയുക.” 
3 അതിനാല്‍ യോശുവ തന്റെ സൈന്യത്തെ മുഴുവന്‍ ഹായിയിലേക്കു നയിച്ചു. തന്റെ ഏറ്റവും മികച്ച മു പ്പതിനായിരം ഭടന്മാരെ യോശുവ തെരഞ്ഞെടുത്തു. അവന് അവരെ രാത്രിയില്‍ തന്നെ അയച്ചു. 
4 യോശുവ അവര്‍ക്ക് ഈ കല്പന നല്കി: “ഞാന്‍ നിങ്ങളോടു പറയു ന്നത് ശ്രദ്ധയോടെ കേള്‍ക്കുക. നഗരത്തിനു പുറത്തുള്ള പ്രദേശത്ത് നിങ്ങള്‍ ഒളിച്ചിരിക്കണം. ആക്രമിക്കാന്‍ ത ക്കം പാര്‍ത്തിരിക്കുക. നഗരത്തില്‍ നിന്നും വളരെ അക ലേക്കു പോകരുത്. ജാഗ്രതയോടെ ഇരിക്കുക. 
5 എന്നോ ടൊപ്പമുള്ളവരെയും നയിച്ച് ഞാന്‍ നഗരത്തെ ചുറ്റി നടക്കാം. നഗരത്തിലുള്ളവര്‍ ഞങ്ങള്‍ക്കെതിരെ യുദ്ധത് തിനു വന്നെന്നിരിക്കും. ഞങ്ങള്‍ മുന്‍പു ചെയ്തതു പോലെ തിരിഞ്ഞോടും. 
6 അവര്‍ ഞങ്ങളെ നഗരത്തില്‍നിന്നും ഓടിക്കും. മുന്‍ പത്തെപ്പോലെ ഞങ്ങള്‍ ഓടിപ്പോവുകയാണെന്ന് അവര്‍ ധരിക്കും. അതിനാല്‍ ഞങ്ങള്‍ ഓടിപ്പോകും. 
7 അന ന്തരം നിങ്ങള്‍ ഒളിച്ചിരിക്കുന്നിടത്തുനിന്ന് ചാടി വ ന്ന് നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കണം. നിങ്ങ ള്‍ക്കു വിജയിക്കാനുള്ള ശക്തി നിങ്ങളുടെ ദൈവമാകു ന് നയഹോവ നല്‍കും. 
8 “യഹോവ പറയുന്നതു നിങ്ങള്‍ ചെയ്യണം. എന്നെ നിരീക്ഷിക്കുക. നഗരത്തെ ആക്രമിക്കാനുള്ള കല്പന ഞാന്‍ നിങ്ങള്‍ക്കു തരും. നഗരത്തിന്റെ നിയന്ത്രണം ഏറ് റെടുത്ത് അത് തീ വയ്ക്കുക.” 
9 അനന്തരം യോശുവ അവരെ ഒളിസ്ഥലത്തു കൊണ്ടു പോയി കാത്തിരുന്നു. അവര്‍ ബേഥേലിനും ഹായിയ്ക് കും ഇടയ്ക്കുള്ള ഒരു സ്ഥലത്തേക്കു പോയി. ഹായിയ്ക് കു പടിഞ്ഞാറായിരുന്നു ആ സ്ഥലം. യോശുവ രാത്രി തന്റെ ജനതയോടൊപ്പം കഴിഞ്ഞു. 
10 പിറ്റേന്ന് അതി രാവിലെ, യോശുവ ജനങ്ങളെ വിളിച്ചുകൂട്ടി. അനന് തരം യോശുവയും യിസ്രായേല്നേതാക്കളും അവരെ ഹാ യിയിലേക്കു നയിച്ചു. 
11 യോശുവയോടൊത്തു ണ്ടാ യിരുന്ന ഭടന്മാര് മുഴുവന്‍ ഹായിയിലേക്കു മുന്നേറി. അ വര് നഗരത്തിനു മുന്പില് നിന്നു. നഗരത്തിനു വടക്ക് പട്ടാളം പാളയമടിച്ചു. സൈന്യത്തിനും ഹായിയ്ക്കുമി ടയില്‍ ഒരു താഴ്വരയുണ്ടായിരുന്നു. 
12 അങ്ങനെ യോശുവ അയ്യായിരം പേരെ തെരഞ്ഞെ ടുത്തു. ബേഥേലിനും ഹായിയ്ക്കും ഇടയ്ക്ക് നഗരത്തിനു പടിഞ്ഞാറുള്ള സ്ഥലത്ത് യോശുവ അവരെ ഒളിപ്പിച് ചിരുത്തി. 
13 അങ്ങനെ യോശുവ തന്റെയാളുകളെ യുദ്ധസ ജ്ജരാക്കി. പ്രധാന താവളം നഗരത്തിനു വടക്കു വശത്താ യിരുന്നു. മറ്റുള്ളവര്‍ നഗരത്തിനു പടിഞ്ഞാറ് ഒളിച്ചി രുന്നു. ആ രാത്രിയില്‍ യോശുവ താഴ്വരയിലേക്കിറ ങ് ങി. 
14 പിന്നീട് ഹായിയിലെ രാജാവ് യിസ്രായേലിന്റെ സൈന്യത്തെ കണ്ടു. രാജാവും അവന്റെയാളുകളും യിസ് രായേല്‍ ജനതയോടു യുദ്ധം ചെയ്യാന്‍ ധൃതിയില്‍ പുറപ് പെട്ടു. ഹായി രാജാവ് നഗരത്തിന്റെ കിഴക്കു വശത്ത് യോര്ദ്ദാന്താഴ്വരയുടെ ഭാഗത്തേക്കുപോയി. അതിനാല്‍ നഗരത്തിനു പിന്നില്‍ ഭടന്മാര് ഒളിച്ചിരിക്കുന്നത് അ വന്‍ കണ്ടില്ല. 
15 യോശുവയും യിസ്രായേലുകാരും തങ്ങളെ പുറകോ ട്ടു തള്ളാന്‍ ഹായി സൈന്യത്തെ അനുവദിച്ചു. യോശു വയും മറ്റുള്ളവരും നഗരത്തിനു കിഴക്ക് മരുഭൂമിയിലേ ക്കോടി. 
16 നഗരവാസികള്‍ ആര്‍ത്തുവിളിച്ചുകൊണ്ട് യോശുവയെയും അവന്റെയാളുകളെയും ഓടിക്കാന്‍ തുട ങ്ങി. എല്ലാവരും നഗരം വിട്ടു. 
17 ഹായിയിലെയും ബേ ഥേലിലെയും ജനങ്ങളെല്ലാം യിസ്രായേല്‍സേനയെ പി ന്തുടര്‍ന്നു. നഗരം തുറന്നു കിടന്നിരുന്നു. അതിനെ സംരക്ഷിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. 
18 അപ്പോള്‍ യഹോവ യോശുവയോടു പറഞ്ഞു, “ നിന്റെ കുന്തം ഹായിനഗരത്തിനു നേരെ പിടിക്കുക. ആ നഗരം ഞാന്‍ നിനക്കു തരാം.”അതിനാല്‍ യോശുവ തന്റെ കുന്തം ഹായിനഗരത്തിനു നേരെ പിടിച്ചു. 
19 ഒളിച് ചി രിക്കുകയായിരുന്ന യിസ്രായേലുകാര്‍ അതു കണ്ടു. അവ ര്‍ പെട്ടെന്ന് തങ്ങളുടെ ഒളിസ്ഥലങ്ങളില്നിന്നും പുറ ത്തേക്കു വന്ന് നഗരത്തിലേക്കോടി. അവര്‍ നഗരത്തില്‍ പ്രവേശിച്ച് അതിന്റെ നിയന്ത്രണം ഏറ്റെടുത്തു. അന ന്തരം ഭടന്മാര് നഗരത്തിനു തീ വച്ചു. 
20 ഹായിയിലെ ജനങ്ങള്‍ തിരിഞ്ഞു നോക്കിയ തങ്ങ ളുടെ നഗരം എരിയുന്നതാണ് കണ്ടത്. ആകാശത്തേക്കു പുക ഉയരുന്നത് അവര്‍ കണ്ടു. അതിനാല്‍ അവര്‍ക്കു ശക് തിയും ധൈര്യവും നഷ്ടപ്പെട്ടു. അവര്‍ യിസ്രാ യേ ലുകാരെ ഓടിക്കുന്നത് നിര്‍ത്തി. യിസ്രായേലുകാര്‍ ഓടി പ്പോകുന്നതും നിര്‍ത്തി. അവര്‍ തിരിഞ്ഞ് ഹായിജന ത യോടു യുദ്ധം ചെയ്യാന്‍ പോയി. ഹായിജനതയ്ക്ക് ഓടി പ്പോകാന്‍ സുരക്ഷിതമായ ഒരു സ്ഥലവും ഉണ്ടായി രുന് നില്ല. 
21 തങ്ങളുടെ സൈന്യം നഗരത്തിന്റെ നിയന് ത്ര ണം ഏറ്റെടുത്തത് യോശുവയും അവന്റെയാളുകളും കണ് ടു. നഗരത്തില്‍നിന്നും പുക ഉയരുന്നത് അവര്‍ കണ്ടു. അവര്‍ ഓട്ടം നിര്‍ത്തി തിരിഞ്ഞ് ഹായിജനതയോടു യുദ്ധ ത്തിനു മുതിര്‍ന്നപ്പോഴായിരുന്നു അത്. 
22 അപ്പോള്‍ ഒളിച്ചിരുന്നവര് നഗരത്തില്‍നിന്നും വന്ന് യുദ്ധത് തി ന്നു സഹായിച്ചു. യിസ്രായേല്‍സൈന്യം രണ്ടു വശത് തുനിന്നും വന്ന് ഹായിജനതയെ കുടുക്കി. യിസ്രായേല്‍ അവരെ തോല്പിച്ചു. ഹായിയിലെ ഒരാള്‍ പോലും അവ ശേഷിക്കാത്തതുവരെ - ശത്രുക്കളിലൊരാളും രക്ഷപ് പെടാത്തതുവരെ - അവര്‍ യുദ്ധം ചെയ്തു. 
23 പക്ഷേ ഹാ യി രാജാവ് ജീവനോടെ ഇരുന്നു. യോശുവയുടെ ആളുകള്‍ അവനെ യോശുവയുടെ അടുത്തു കൊണ്ടുവന്നു. 
യുദ്ധ നിരൂപണം 
24 യുദ്ധത്തിനിടയില്‍ യിസ്രായേല്‍സൈന്യം ഹായി ക്കാരെ വയലുകളിലേക്കും മരുഭൂമിയിലേക്കും തുരത്തി. അങ്ങനെ ഹായിയിലെ ജനങ്ങളെ മരുഭൂമിയിലും വയലു കളിലും വച്ച് യിസ്രായേല്‍സൈന്യം കൊന്നു. അനന്ത രം യിസ്രായേല്‍സൈന്യം ഹായിയിലേക്കു മടങ്ങി അവി ടെ ജീവിച്ചിരുന്നവരെ വധിച്ചു. 
25 അന്നു തന്നെ ഹാ യിയിലെ മുഴുവന്‍ പേരും മരിച്ചു. അവിടെ പന്തീരാ യി രം സ്ത്രീ-പുരുഷന്മാരുണ്ടായിരുന്നു. 
26 യോശുവ തന്റെ കുന്തം ഹായിയുടെ നേര്‍ക്കു ചൂണ്ടി നഗരം നശിപ്പി ക്കാന്‍ തന്റെ ആളുകള്‍ക്കു സൂചന നല്കി. നഗരത്തിലെ മുഴുവന്‍ ജനങ്ങളും നശിക്കുംവരെ യോശുവ നിര്‍ത്തി യി ല്ല. 
27 യിസ്രായേല്‍ജനത നഗരത്തിലെ മൃഗങ്ങളെയും മറ് റു സാധനങ്ങളെയും തങ്ങള്‍ക്കുവേണ്ടി സൂക്ഷിച്ചു വച്ചു. യോശുവയ്ക്കു കല്പനകള് നല്കിയപ്പോള് അ വന്‍ ചെയ്യണമെന്ന് യഹോവ നിര്‍ദ്ദേശിച്ച കാര്‍ യ ങ് ങള് തന്നെയാണത്. 
28 അനന്തരം യോശുവ ഹായിനഗരം കത്തിച്ചു. ആ ന ഗരം ശൂന്യമായ ഒരു കല്‍ക്കൂന മാത്രമായി. ഇന്നും അതങ് ങനെ തന്നെ. 
29 ഹായി രാജാവിനെ യോശുവ ഒരു മരത്തില്‍ തൂക്കി. വൈകുന്നേരം വരെ അവര്‍ രാജാവിനെ മരത്തില്‍ തൂക്കിയിട്ടു. അസ്തമനത്തില്‍, രാജാവിന്റെ ശരീരം മരത് തില്‍നിന്നും താഴെയിറക്കാന്‍ യോശുവ തന്റെ ഭൃത്യന്മാ രോടു പറഞ്ഞു. അവര്‍ ആ ശരീരം നഗരകവാടത്തിങ്കല്‍ താഴേക്കെറിഞ്ഞു. അനന്തരം അവര്‍ ശരീരം ധാരാളം കല് ലുകള്‍കൊണ്ട് മൂടി. ആ കല്ക്കൂന്പാരം ഇന്നും ഇവിടെ കാണാം. 
അനുഗ്രഹങ്ങളുടെയും ശാപങ്ങളുടെയും വായന 
30 അനന്തരം യോശുവ യിസ്രായേലിന്റെ ദൈവമായ യ ഹോവയ്ക്കുവേണ്ടി ഒരു യാഗപീഠം നിര്‍മ്മിച്ചു. ഏബാ ല്പര്വ്വതത്തിലാണ് അവന് യാഗപീഠം നിര്‍മ്മിച്ചത്. 
31 യാഗപീഠങ്ങള്‍ എങ്ങനെ നിര്‍മ്മിക്കണമെന്ന് യഹോവ യുടെ ഭൃത്യനായ മോശെ യിസ്രായേല്‍ജനതയോടു പറഞ് ഞിരുന്നു. അതിനാല്‍ യോശുവ മോശെയുടെ ന്യായപ് രമാണപുസ്തകത്തില് എഴുതിയിരുന്നതുപോലെ യാഗ പീഠം നിര്‍മ്മിച്ചു. മുറിക്കാത്ത കല്ലുകള്‍ ഉപയോഗി ച് ചാണ് യാഗപീഠം നിര്‍മ്മിക്കപ്പെട്ടത്. ആ കല്ലുകളി ല്‍ ഒരുപകരണവും ഒരിക്കലും ഉപയോഗിച്ചിരുന്നില്ല. അവര്‍ യഹോവയ്ക്ക് ആ യാഗപീഠത്തില്‍ ഹോമയാഗം അര്‍പ്പിച്ചു. സമാധാനബലികളും അവര്‍ അര്‍പ്പിച്ചു. 
32 യോശുവ അവിടെ മോശെയുടെ നിയമങ്ങള്‍ കല്ലുക ളി ല്‍ എഴുതിവച്ചു. മുഴുവന്‍ യിസ്രായേലുകാര്‍ക്കും കാണ ത്തക്കവിധമാണ് അവനതു ചെയ്തത്. 
33 മൂപ്പന്മാര്, ഉദ് യോഗസ്ഥന്മാര്, ന്യായാധിപന്മാര് തുടങ്ങി എല്ലാ യി സ്രായേലുകാരം വിശുദ്ധപെട്ടകത്തിനു ചുറ്റും കൂടി യിരുന്നു. യഹോവയുടെ കരാറിന്റെ പെട്ടകം ചുമന് നി രുന്ന ലേവ്യപുരോഹിതന്മാര്ക്കു മുന്പിലാ യിരു ന്നു അവര്‍ നിന്നത്. യിസ്രായേല്‍ജനതയും അവരോടൊ പ്പ മുണ്ടായിരുന്ന മറ്റു ജനതകളും അവിടെ നില്പുണ്ടായി രുന്നു. പകുതിയാളുകള്‍ ഏബാല്പര്വ്വതത്തിനു മു ന്പി ലും ബാക്കിയാളുകള്‍ ഗെരിസീം പര്‍വ്വതത്തിനു മുന്പി ലും നിന്നു. അങ്ങനെ ചെയ്യാന്‍ യഹോവയുടെ ഭൃത്യ നായ മോശെ ജനങ്ങളോടു പറഞ്ഞിരുന്നു. ഈ അനു ഗ്ര ഹത്തിനുവേണ്ടിയാണ് അങ്ങനെ നില്ക്കാന് മോശെ പറ ഞ്ഞത്. 
34 അനന്തരം യോശുവ നിയമം മുഴുവന്‍ വായിച്ചു. അ നുഗ്രഹങ്ങളും ശാപങ്ങളും യോശുവ വായിച്ചു. ന്യായ പ്രമാണപുസ്തകത്തില് എഴുതപ്പെട്ടിരുന്നതു പോ ലെ തന്നെയാണവന്‍ അതു വായിച്ചത്. 
35 യിസ്രാ യേലി ലെ മുഴുവന്‍ ജനങ്ങളും അവിടെ ഒത്തുകൂടിയിരുന്നു. എ ല്ലാ സ്ത്രീകളും കുട്ടികളും യിസ്രായേലുകാരോ ടൊപ് പം വസിച്ചിരുന്ന മുഴുവന്‍ വിദേശികളും അവിടെ കൂടി യിരുന്നു. മോശെ നല്കിയ ഓരോ കല്പനകളും യോശുവ വായിക്കുകയും ചെയ്തു.