യിസ്രായേലിനാല് തോല്പിക്കപ്പെട്ട രാജാക്കന്മാര് 
12
1 യിസ്രായേല്‍ജനത യോര്‍ദ്ദാന്‍നദിയുടെ കിഴക്കുള്ള പ്രദേശം മുഴുവന്‍ തങ്ങളുടെ നിയന്ത്രണ ത്തിലാ ക്കി. അര്‍ന്നോന്‍ മുതല്‍ ഹെര്‍മ്മോന്‍പര്‍വ്വതം വരെയു ള്ള സ്ഥലവും യോര്ദ്ദാന്താഴ്വരയുടെ കിഴക്കെ പ്രദേശ വും അവരുടേതായി. ഈ ഭൂമി കൈയടക്കാന്‍ യിസ്രായേ ല്‍ജനത തോല്പിച്ച രാജാക്കന്മാര് ഇവരാണ്: 
2 ഹെശ്ബോനില്‍ താമസിക്കുന്ന അമോര്യരുടെ രാജാ വായ സീഹോനെ അവര്‍ തോല്പിച്ചു. അര്‍ന്നോന്‍ താഴ് വരയിലെ അരോവേര്‍ മുതല്‍ യബ്ബോക്കുനദി വരെയു ള്ള പ്രദേശത്തെ അയാള്‍ ഭരിച്ചിരുന്നു. അവന്റെ രാജ്യം ഈ താഴ്വരയുടെ മദ്ധ്യത്തില്‍ ആരംഭിച്ചു. അമോന്യരു മായുള്ള അവരുടെ അതിര്‍ത്തി അതായിരുന്നു. ഗിലെയാദി ന്റെ പകുതി സീഹോന് ഭരിച്ചു. 
3 ഗലീലതടാകം മുതല്‍ ചാവുകടല്‍ വരെ യോര്ദ്ദാന്താഴ്വരയുടെ കിഴക്കു ഭാഗ വും അവനാണ് ഭരിച്ചിരുന്നത്. ബേത്ത്യെശീമോ മുതല്‍ പിസ്ഗാകുന്നുകളുടെ തെക്കു ഭാഗം വരെയും അവന് ഭരിച് ചിരുന്നു. 
4 ബാശാനിലെ രാജാവായ ഓഗിനെയും അവര്‍ തോല്പി ച്ചു. രെഫയരില്പ്പെട്ടവനായിരുന്നു ഓഗ്. അസ്താ രോത്തിലും എദ്രെയിലുമുള്ള സ്ഥലങ്ങള്‍ അവന് ഭരിച് ചു. 
5 ഹെര്മ്മോന്, സല്ക്കാ, ബാശാനിലെ മുഴുവന്‍ പ്രദേ ശങ്ങള്‍ എന്നിവയില്‍ അവന് ഭരണം നടത്തി. ഗെശൂരിലെ യും മഖായിലെയും ജനങ്ങള്‍ താമസിച്ചിരുന്നിടത്ത് അ വന്റെ രാജ്യം അവസാനിച്ചു. ഗിലെയാദിന്റെ പകുതി ഭൂ മിയും ഓഗ് ഭരിച്ചു. ഹെശ്ബോനിലെ രാജാവായ സീ ഹോന്റെ ഭൂമിയില്‍ ആ ദേശം അവസാനിച്ചു. 
6 യഹോവയുടെ ഭൃത്യനായ മോശെയും യിസ്രായേ ല്‍ജ നതയും ഈ രാജാക്കന്മാരെ മുഴുവന്‍ തോല്പിച്ചു. മോ ശെ ആ ഭൂമി രൂബേന്‍, ഗാദ് എന്നീ ഗോത്രക്കാര്‍ക്കും മന ശ്ശെയുടെ ഗോത്രത്തിന്റെ പകുതിക്കും നല്കി. അവര്‍ ക്കു സ്വന്തമാകുന്നതിനാണ് മോശെ ഈ ഭൂമി അവര്‍ക്കു നല്‍കിയത്. 
7 യോര്‍ദ്ദാന്‍നദിയുടെ പടിഞ്ഞാറു ഭാഗത്തുള്ള രാജാക്കന്മാരെയും യിസ്രായേല്‍ജനത തോല്പിച്ചു. യോശുവ അവരെ ആ ഭൂമിയിലേക്കു നയിച്ചു. യോശുവ പന്ത്രണ്ടു ഗോത്രങ്ങള്‍ക്കായി വീതിച്ചാണ് ആ സ്ഥ ലം നല്‍കിയത്. ദൈവം അവര്‍ക്കു നല്‍കാമെന്നു വാഗ്ദാനം ചെയ്ത സ്ഥലമായിരുന്നു അത്. ലെബാനോന്‍ താഴ്വ രയിലെ ബാല്ഗാദിനും സേയീരിനടുത്തുള്ള ഹാലാക് കു പര്‍വ്വതത്തിനും ഇടയ്ക്കുള്ള സ്ഥലമായിരുന്നു അത്. 
8 മലന്പ്രദേശം, പടിഞ്ഞാറന്‍ മലഞ്ചരിവ്, യോര്ദ്ദാന് താഴ്വര, കിഴക്കന്‍ മലകള്‍, മരുഭൂമി, നെഗെവ് എന്നിവി ടങ്ങള്‍ ഇതിലുള്‍പ്പെടുന്നു. ഹിത്യര്‍, അമോര്യര്‍, കനാ ന്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവര്‍ താമസിച്ചിരുന്ന സ്ഥലമായിരുന്നു അത്. യിസ്രാ യേ ല്‍ജനത പരാജയപ്പെടുത്തിയ രാജാക്കന്മാരുടെ ഒരു പട് ടിക ഇതാ: 
9 യെരീഹോയിലെ രാജാവ്1 
ബേഥേലിനടുത്തുള്ള ഹായിയിലെ രാജാവ്1 
10 യെരൂശലേമിലെ രാജാവ്1 
ഹെബ്രോനിലെ രാജാവ്1 
11 യര്മ്മൂത്തിലെ രാജാവ്1 
ലാഖീശിലെ രാജാവ്1 
12 എഗ്ലോനിലെ രാജാവ്1 
ഗെസരിലെ രാജാവ്1 
13 ദെബീരിലെ രാജാവ്1 
ഗെദരിലെ രാജാവ്1 
14 ഹോര്മ്മയിലെ രാജാവ്1 
ആരാദിലെ രാജാവ്1 
15 ലിബ്നയിലെ രാജാവ്1 
അദുല്ലാമിലെ രാജാവ്1 
16 മെക്കേദായിലെ രാജാവ്1 
ബേഥേലിലെ രാജാവ്1 
17 തപ്പൂഹയിലെ രാജാവ്1 
ഹേഫെരിലെ രാജാവ്1 
18 അഫേക്കിലെ രാജാവ്1 
ശാരോനിലെ രാജാവ്1 
19 മാദോനിലെ രാജാവ്1 
ഹാസോരിലെ രാജാവ്1 
20 ശിമ്രോന്‍ മെരോനിലെ രാജാവ്1 
അക്ശാപ്പൂവിലെ രാജാവ്1 
21 താനാക്കിലെ രാജാവ്1 
മെഗീദ്ദോയിലെ രാജാവ്1 
22 കാദേശിലെ രാജാവ്1 
കര്‍മ്മേലിലെ യൊക്നയാമിലെ രാജാവ്1 
23 ദോര്‍മേട്ടിലെ ദോര്‍രാജാവ്1 
ഗില്ഗാലിലെ ഗോയീംരാജാവ്1 
24 തിര്‍സായിലെ രാജാവ്1 
ആകെ രാജാക്കന്മാര്31