8
1 യഹോവയില്‍ നിന്നുള്ളതാണ് ഈ സന്ദേ ശം: “അന്ന് യെഹൂദയിലെ രാജാക്കന്മാരു ടെയും ഭരണാധികാരികളുടെയും അസ്ഥികള്‍ അവരുടെ ശവകുടീരങ്ങളില്‍ നിന്നെടുക്കപ്പെ ടും. പുരോഹിതന്മാരുടെയും പ്രവാചകരുടെ യും അസ്ഥികള്‍ അവരുടെ ശവകുടീരത്തില്‍ നിന്നും ജനം എടുക്കും. യെരൂശലേംജനതയുടെ അസ്ഥികള്‍ ശവകുടീരങ്ങളില്‍നിന്നും അവര്‍ എടുക്കും. 
2 ആ അസ്ഥികള്‍ അവര്‍ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങള്‍ക്കും താഴെ നിലത്തു നിര ത്തിവയ്ക്കും. യെരൂശലേംകാര്‍ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും സ്നേഹിച്ചു. അവര്‍ സൂര്യചന്ദ്രനക്ഷത്രങ്ങളെ ശുശ്രൂഷിക്കു കയും പിന്തുടരുകയും ഉപദേശങ്ങള്‍ തേടു കയും അവയെ ആരാധിക്കാന്‍ നമസ്കരിക്കു കയും ചെയ്തു. പക്ഷേ ആരും ആ അസ്ഥികള്‍ പെറുക്കിയെടുക്കുകയും വീണ്ടും സംസ്കരിക്കു കയും ചെയ്യില്ല. അതിനാല്‍ ആ അസ്ഥികള്‍ വിസര്‍ജ്ജനം പോലെ നിലത്തു നിരന്നുകിട ക്കും. 
3 “യെഹൂദക്കാരെ ഞാന്‍ അവരുടെ വീടുക ളില്‍നിന്നും നാട്ടില്‍നിന്നും ഓടിച്ചു വിടും. ജനം വിദേശത്തേക്കു കൊണ്ടുപോകപ്പെടും. യുദ്ധ ത്തില്‍ വധിക്കപ്പെടാത്ത ദുഷ്ടരായ ആ യെഹൂ ദക്കാരില് ചിലര്‍ തങ്ങള്‍ കൊല്ലപ്പെട്ടിരുന്നെ ങ്കില്‍ എന്നാശിക്കും.”യഹോവയില്‍നിന്നുളള തായിരുന്നു ഈ സന്ദേശം. 
പാപവും ശിക്ഷയും 
4 യിരെമ്യാവേ, യെഹൂദക്കാരോട് ഇതു പറ യുക: യഹോവ ഇങ്ങനെ പറയുന്നു: 
“വീഴുന്ന വന്‍ വീണ്ടുമെഴുന്നേല്ക്കുമെന്നു 
നിങ്ങള്‍ക്ക റിയാം. 
തെറ്റായ വഴിയേ പോകുന്നവര്‍ 
ചുറ്റി ത്തിരിഞ്ഞ് തിരിച്ചുവരുന്നു. 
5 യെഹൂദക്കാര്‍ തെറ്റായ വഴിയേ പോയി (ജീവിച്ചു). 
പക്ഷേ ആ യെരൂശലേംകാര്‍ പിന്നെ യും തെറ്റായ വഴിയേ പോകുന്നതെന്തുകൊണ്ട്? 
അവര്‍ തങ്ങളുടെതന്നെ നുണകളെ വിശ്വസി ക്കുന്നു. 
അവര്‍ തിരികെ വരാന്‍ കൂട്ടാക്കുന്നില്ല. 
6 ഞാനവരെ ശ്രദ്ധയോടെ കേട്ടിരിക്കുന്നു. 
പക്ഷേ ശരിയായതെന്തെന്ന് അവര്‍ പറയുന്നി ല്ല. 
മനുഷ്യര്‍ അവരുടെ പാപങ്ങളില്‍ പശ്ചാത്ത പിക്കുന്നില്ല. 
തങ്ങള്‍ ചെയ്തിരിക്കുന്ന തിന്മക ളെപ്പറ്റി അവര്‍ ആലോചിക്കുന്നില്ല. 
അവര്‍ ആലോചിക്കാതെ കാര്യങ്ങള്‍ ചെയ്യുന്നു. 
യുദ്ധ ത്തിലേക്കോടിപ്പോകുന്ന കുതിരകളെപ്പോലെ യാണവര്‍. 
7 ആകാശത്തിലെ പറവകള്‍ക്കുപോലും കാര്യ ങ്ങള് ചെയ്യാനുള്ള 
ശരിയായ സമയം അറിയാം. 
കൊക്കുകള്‍ക്കും പ്രാവുകള്‍ക്കും 
പുതിയൊരു കൂട്ടിലേക്കു പറക്കേണ്ടതെപ്പോഴെന്നറിയാം. 
പക്ഷേ യഹോവയുടെ ഇച്ഛയെന്തെന്ന് 
എന്‍െറ ജനത്തിനറിയില്ല. 
8 ‘യഹോവയുടെ ഉപദേശങ്ങള്‍ ഞങ്ങള്‍ക്കു ണ്ട്! അതിനാല്‍ ഞങ്ങള്‍ ജ്ഞാനികളാകുന്നു!’ എന്നു നിങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. 
പക്ഷേ അതു സത്യമല്ല. എന്തുകൊണ്ടെന്നാല്‍, ശാസ്ത്രിമാര്‍ തങ്ങളുടെ പേന കൊണ്ടു നുണ പറഞ്ഞിരിക്കുന്നു. 
9 ദൈവത്തിന്‍െറ ഉപദേശങ്ങള്‍ ചെവിക്കൊ ള്ളാന്‍ ആ ‘ജ്ഞാനികള്‍’ വിസമ്മതിച്ചു. 
അവര്‍ ജ്ഞാനികളല്ലതന്നെ. 
ആ ‘ജ്ഞാനികള്‍’ കെണി യിലാക്കപ്പെട്ടിരിക്കുന്നു. 
അവര്‍ ഞെട്ടി വിറ യ്ക്കുകയും അപമാനിതരാവുകയും ചെയ്തിരി ക്കുന്നു. 
10 അതിനാല്‍ അവരുടെ ഭാര്യമാരെ ഞാന്‍ അന്യര്‍ക്കു നല്‍കും. 
അവരുടെ വയലുകള്‍ ഞാന്‍ പുതിയ ഉടമസ്ഥര്‍ക്കു നല്‍കും. 
യിസ്രാ യേലുകാര്ക്കെല്ലാം കൂടുതല്‍ കൂടുതല്‍ പണം വേണമെന്നാണ്. 
തീരെ അപ്രധാനികളും ഏറ്റ വും പ്രമാണികളുമടക്കം എല്ലാവര്ക്കും കൂടുതല്‍ കൂടുതല്‍ പണം വേണം. 
പ്രവാചകന്മാര് മുതല്‍ പുരോഹിതന്മാര്‍വരെ എല്ലാവരും നുണ പറ യുന്നു. 
11 എന്‍െറ ജനത്തിനു വല്ലാതെ മുറിവേറ്റിരി ക്കുന്നു. 
പ്രവാചകരും പുരോഹിതന്മാരും ആ മുറിവുകള്‍ വച്ചുകെട്ടണം. 
പക്ഷേ ആ മുറിവു കളെ അവര്‍ ചെറിയ പോറലുകളായി മാത്രം കരുതുന്നു. 
അവര്‍ പറയുന്നു, ‘ഒരു കുഴപ്പവുമില്ല, എല്ലാം ഭംഗിയായിരിക്കുന്നു!’ 
പക്ഷേ ഇതു നല്ല തായിരിക്കുന്നില്ല. 
12 അവര്‍ ചെയ്യുന്ന തിന്മകളെയോര്‍ത്ത് അവര്‍ ലജ്ജിക്കണം. 
പക്ഷേ അവര്‍ ലജ്ജിക്കു ന്നില്ലതന്നെ. 
തങ്ങളുടെ പാപങ്ങള്‍ക്ക് അവര്‍ അപമാനിതരാകണം എന്നത് അവര്‍ മനസ്സിലാ ക്കുന്നില്ല. 
അതിനാല്‍ മറ്റെല്ലാവരോടുമൊപ്പം അവര്‍ ശിക്ഷിക്കപ്പെടും. 
ഞാന്‍ ജനങ്ങളെ ശിക്ഷിക്കുന്പോള്‍ അവര്‍ നിലത്തെറിയപ്പെടും. 
”യഹോവയാണ് അക്കാര്യങ്ങള്‍ പറഞ്ഞത്. 
13 “അവരുടെ ഫലവും വിളകളും ഞാനെ ടുക്കും. അങ്ങനെ 
അവര്‍ക്കു വിളവില്ലാതെ യാകും.”യഹോവയില്‍ നിന്നുള്ളതായിരുന്നു ഈ സന്ദേശം. 
“മുന്തിരിവള്ളിയില്‍ ഒരു മുന്തിരി യും കാണുകയില്ല. 
അത്തിമരത്തില്‍ ഒരൊറ്റ അത്തിപ്പഴവും ഉണ്ടായിരിക്കില്ല. 
ഇലകള്‍ പോലും ഉണങ്ങിക്കൊഴിയും. 
ഞാന്‍ നല്കിയ തൊക്കെയും ഞാനെടുക്കും. 
14 നമ്മളെന്തിനാണിവിടെ ഇരിക്കുന്നതു തന്നെ? 
വരൂ, നമുക്കു ശക്തനഗരങ്ങളിലേക്കു ഓടിപ്പോകാം. 
നമ്മുടെ ദൈവമാകുന്ന യഹോ വ നമ്മെ മരിക്കാന്‍ വിടുകയാണെങ്കില്‍ 
നമുക്ക വിടെ മരിക്കാം. 
നമ്മള് യഹോവയ്ക്കെതിരെ പാപം ചെയ്തിരിക്കുന്നു. 
അതിനാല്‍ ദൈവം നമ്മള്‍ക്കു കുടിക്കാന്‍ വിഷ ജലം തന്നു. 
15 “സമാധാനം കിട്ടുമെന്നു നമ്മള് പ്രതീക്ഷി ച്ചു, 
പക്ഷേ ഒരു നന്മയും കൈവന്നില്ല. 
സുഖ പ്പെടുന്ന സമയം നമ്മള് പ്രതീക്ഷിച്ചു. 
പക്ഷേ ഭീതി മാത്രമാണ് നമ്മെ കാത്തുനിന്നത്. 
16 ദാന്‍ഗോത്രക്കാരുടെ ദേശത്തുനിന്നും 
ശത്രു വിന്‍െറ കുതിരകളുടെ കിതപ്പു നമ്മള് കേട്ടു. 
അവയുടെ കുളന്പടിയൊച്ചയില് നിലം വിറ യ്ക്കുന്നു. 
നാടും അതിലുള്ള സകലതും നശിപ്പി ക്കാനാണ് അവര്‍ വന്നിരിക്കുന്നത്. 
നഗരവും അതില്‍ വസിക്കുന്ന സകലരെയും നശിപ്പിക്കാ നാണ് അവര്‍ വന്നിരിക്കുന്നത്. 
17 യെഹൂദക്കാരേ, നിങ്ങളെ ആക്രമിക്കാന്‍ ഞാന്‍ വിഷസര്‍പ്പങ്ങളെ അയയ്ക്കുന്നു. 
ആ സര്‍പ്പങ്ങളെ നിയന്ത്രിക്കാന്‍ കഴികയില്ല. 
ആ സര്‍പ്പങ്ങള്‍ നിങ്ങളെ കടിക്കും. 
”യഹോവയില്‍ നിന്നുള്ളതാണ് ഈ സന്ദേശം. 
18 ദൈവമേ, ഞാന്‍ വളരെ ദു:ഖത്തിലും യാത നയിലുമാണ്. 
19 എന്‍െറ ജനത്തെ ശ്രദ്ധിക്കുക. 
ഈ രാജ്യ ത്തെവിടെയും മനുഷ്യര്‍ സഹായത്തിനായി നിലവിളിക്കുകയാണ്. 
അവര്‍ പറയുന്നു, “യഹോവയിപ്പോഴും സീയോനിലുണ്ടോ? 
സീയോനിന്‍െറ രാജാവ് ഇപ്പോഴും അവിടെയു ണ്ടോ?” 
പക്ഷേ ദൈവം പറയുന്നു, 
“യെഹൂദ ക്കാര് തങ്ങളുടെ വിലകെട്ട വിദേശ വിഗ്രഹ ങ്ങളെ ആരാധിച്ചു. 
അതെന്നെ വളരെ കോപാ കുലനാക്കി! 
അവരെന്തിനതു ചെയ്തു?” 
20 ജനം ഇങ്ങനെ പറയുകയും ചെയ്യുന്നു, 
“വിളവെടുപ്പുകാലം കഴിഞ്ഞു. 
വേനല്‍ കഴി ഞ്ഞു, 
എന്നിട്ടും നമ്മള് രക്ഷപ്പെട്ടില്ല.” 
21 എന്‍െറ ജനത്തിനു മുറിവേറ്റിരിക്കുന്നു. അതിനാല്‍ എനിക്കും മുറിവേറ്റിരിക്കുന്നു. 
സംസാരിക്കാനാവാത്തവിധം ദു:ഖിതനാണ് ഞാന്‍. 
22 ഗിലെയാദില്‍ തീര്‍ച്ചയായും ചില മരുന്നുക ളുണ്ട്. 
ഗിലെയാദില്‍ തീര്‍ച്ചയായും ഒരു വൈദ്യ നുണ്ട്. 
എന്നിട്ടുമെന്താണെന്െറ ജനത്തിന്‍െറ മുറിവുകള്‍ ഭേദമാകാത്തത്?