യെഹൂദക്കാരുടെ ദുഷ്ടത 
5
1 യഹോവ പറയുന്നു, “യെരൂശലേമിലെ തെ രുവുകളിലൂടെ നടക്കുക. ചുറ്റിലും നോക്കി ഇക്കാര്യങ്ങളെപ്പറ്റി ചിന്തിക്കുക. നഗരത്തിലെ പൊതുവിശ്രമസ്ഥലങ്ങള് തെരയുക. നന്മ നിറ ഞ്ഞ ഒരുവനെ, വിശ്വസ്തമായ കാര്യങ്ങള്‍ ചെയ്യുന്ന, സത്യം തേടുന്ന ഒരുവനെ, കണ്ടെ ത്താനാകുമോ എന്നു നോക്കുക. ഒരു നല്ലവനെ കണ്ടെത്താന്‍ നിനക്കായാല്‍ ഞാന്‍ യെരൂശലേ മിനോടു ക്ഷമിക്കാം! 
2 മനുഷ്യന് ആണയിട്ടി ങ്ങനെ പറയുന്നു, ‘യഹോവ ജീവിക്കുന്പോ ലെ.’ പക്ഷേ ആത്മാര്‍ത്ഥമായല്ല ആ പറച്ചില്.” 
3 യഹോവേ, നിന്നോടു വിശ്വസ്തത പുല ര്ത്തുന്നവരെയാണു 
നിനക്കു വേണ്ടതെന്ന് എനിക്കറിയാം. 
യെഹൂദക്കാരെ നീ ഇടിച്ചെ ങ്കിലും 
അവര്‍ക്കൊരു വേദനയും തോന്നിയില്ല. 
നീയവരെ നശിപ്പിച്ചെങ്കിലും 
പാഠം പഠിക്കാ നവര്‍ കൂട്ടാക്കിയില്ല. 
അവര്‍ വളരെ കഠിനഹൃദ യരായി. 
തങ്ങളുടെ ചീത്തപ്രവൃത്തികളില് വ്യസനിക്കാന്‍ അവര്‍ വിസമ്മതിച്ചു. 
4 പക്ഷേ ഞാന്‍ (യിരെമ്യാവ്) സ്വയം പറ ഞ്ഞു, 
“അവര്‍ വെറും പാവങ്ങളാണ്, ബുദ്ധി ഹീനര്. 
യഹോവയുടെ വഴി അവര്‍ പഠിച്ചി ട്ടില്ല. 
തങ്ങളുടെ ദൈവത്തിന്‍െറ ഉപദേശങ്ങള്‍ അവര്‍ അറിയുന്നില്ല. 
5 അതിനാല്‍ ഞാന്‍ യെഹൂദയിലെ നേതാക്ക ളുടെയടുത്തേക്കു പോകും. 
ഞാനവരോടു സംസാരിക്കും. 
യഹോവയുടെ മാര്‍ഗ്ഗം തീര്‍ച്ച യായും നേതാക്കള്‍ക്കറിയാം. 
തങ്ങളുടെ ദൈവ ത്തിന്‍െറ നിയമം അവര്‍ക്കറിയാമെന്ന് എനിക്കു റപ്പുണ്ട്. 
“പക്ഷേ നേതാക്കളെല്ലാം യഹോവയെ ശുശ്രൂഷിക്കുന്നതില്‍നിന്ന് 
പിന്തിരിയുവാന് യോജിച്ചിരിക്കുന്നു. 
6 അവര്‍ ദൈവത്തിനെതിരായി. 
അതിനാല്‍ കാട്ടില്‍നിന്നൊരു സിംഹം വന്ന് അവരെ ആക്ര മിക്കും. 
മരുഭൂമിയില്‍ നിന്നൊരു ചെന്നായ് അവരെ വധിക്കും. 
നഗരങ്ങള്ക്കരികെ ഒരു പു ള്ളിപ്പുലി ഒളിച്ചിരിക്കുന്നു. 
നഗരത്തില്‍നിന്നും പുറത്തു വരുന്ന ഓരോരുത്തരെയും പുള്ളി പ്പുലി കടിച്ചുകീറും. 
യെഹൂദക്കാര്‍ വീണ്ടും വീണ്ടും പാപം ചെയ്തതിനാല്‍ അങ്ങനെ സംഭ വിക്കും. 
അവര്‍ പലവട്ടം യഹോവയില്നിന്ന കന്ന് അലഞ്ഞു തിരിഞ്ഞു. 
7 ദൈവം പറഞ്ഞു, “യെഹൂദയേ, ഞാന്‍ നിന്നോടു പൊറുക്കേണ്ടതിന് മതിയായ കാര ണം കാണിക്കുക. 
നിന്‍െറ കുട്ടികള്‍ എന്നെ ഉപേക്ഷിച്ചിരിക്കുന്നു. 
അവര്‍ വിഗ്രഹങ്ങളോടു വാഗ്ദാനം ചെയ്തു. 
ആ വിഗ്രഹങ്ങളാകട്ടെ യഥാര്‍ത്ഥ ദൈവങ്ങളുമല്ല! 
നിന്‍െറ കുട്ടികള്‍ക്കു ഞാന്‍ വേണ്ടതെല്ലാം നല്കി. 
എന്നിട്ടും അവരെ ന്നോട് അവിശ്വസ്തത കാട്ടി! 
അധികസമയ വും അവര്‍ വേശ്യകളോടൊത്തു ചെലവഴിച്ചു. 
8 നിറയെ തീറ്റയും തിന്ന് ഇണചേരാന്‍ ഒരുങ്ങി നില്ക്കുന്ന കുതിരകളെപ്പോലെയാണവര്‍. 
അയ ല്ക്കാരന്െറ ഭാര്യയെ വിളിക്കുന്ന കുതിരയെ പ്പോലെയാണവര്‍. 
9 ഇങ്ങനെയൊക്കെ ചെയ്യുന്നതിന് യെഹൂദ ക്കാരെ ഞാന്‍ ശിക്ഷിക്കണോ?” 
യഹോവയില്‍ നിന്നുള്ളതാണ് ഈ സന്ദേശം. 
“അതെ! അങ്ങനെ ജീവിക്കുന്ന ഒരു രാഷ്ട്രത്തെ ഞാന്‍ ശിക്ഷിക്ക ണമെന്നു നിനക്കറിയാം. 
അര്‍ഹിക്കുന്ന ശിക്ഷ ഞാന്‍ അവര്‍ക്കു നല്‍കുകയും ചെയ്യും. 
10 യെഹൂദയുടെ മുന്തിരിവള്ളികളുടെ നിരക ള്ക്കരികിലൂടെ പോവുക. 
വള്ളികള്‍ മുറിച്ചി ടുക. (പക്ഷേ അവ പൂര്‍ണ്ണമായും നശിപ്പിക്ക രുത്.) 
അവയുടെ ശാഖകളെല്ലാം മുറിക്കുക. എന്തുകൊണ്ടെന്നാല്‍, ആ ശാഖകള്‍ യഹോവ യുടേതല്ല. 
11 യിസ്രായേല്കുടുംബവും യെഹൂദാകുടും ബവും 
എല്ലാത്തരത്തിലും എന്നോട് അവിശ്വ സ്തരായിരുന്നു.” 
യഹോവയില്‍ നിന്നുള്ള സന്ദേശമായിരുന്നു ഇത്. 
12 “അവര്‍ യഹോവയെപ്പറ്റി നുണ പറഞ്ഞു. 
അവര്‍ പറഞ്ഞു, ‘യഹോവ നമ്മളോട് ഒന്നും ചെയ്യില്ല. 
നമുക്കൊരു കുഴപ്പവും വരികയില്ല. 
നമ്മെ ഒരു സൈന്യം ആക്രമിക്കുന്നത് നാം ഒരിക്കലും കാണുകയില്ല. 
നാം ഒരിക്കലും പട്ടി ണി കിടക്കയില്ല.’ 
13 വ്യാജപ്രവാചകന്മാര് വെറും ശൂന്യക്കാറ്റ് മാത്രം. 
ദൈവത്തിന്‍െറ വചനം അവരിലില്ല. 
അവര്‍ക്കു ദുരിതങ്ങള്‍ സംഭവിക്കും.” 
14 സര്‍വശക്തനായ ദൈവമായ യഹോവ ഇക്കാര്യങ്ങള്‍ പറഞ്ഞു: 
“ഞാനവരെ ശിക്ഷിക്ക രുതെന്നവര് പറഞ്ഞു. 
അതിനാല്‍ യിരെമ്യാവേ, ഞാന്‍ നിനക്കു തരുന്ന വചനങ്ങള്‍ അഗ്നിപോ ലെയും 
അവര്‍ വിറകു പോലെയുമായിരിക്കും. 
ആ അഗ്നി അവരെ പൂര്‍ണ്ണമായും നശിപ്പി ക്കും!” 
15 യിസ്രായേല്‍കുടുംബമേ, ഈ സന്ദേശം യഹോവയില്‍ നിന്നാകുന്നു, 
“വിദൂരദേശത്തു നിന്നൊരു സൈന്യത്തെ ഞാന്‍ നിങ്ങളെ ആക്ര മിക്കാന് കൊണ്ടു വരും. 
അതൊരു ശക്തമായ രാഷ്ട്രമാകുന്നു. 
അതൊരു പുരാതനരാഷ്ട്രമാ കുന്നു. 
നിങ്ങള്‍ക്കറിയാത്ത ഒരു ഭാഷയാണ് ആ രാഷ്ട്രക്കാര്‍ സംസാരിക്കുന്നത്. 
അവര്‍ പറയു ന്നത് നിങ്ങള്‍ക്കു മനസ്സിലാക്കാനാകില്ല. 
16 അവരുടെ ആവനാഴികള്‍ തുറന്ന കല്ലറകള്‍ പോലെ. 
അവരുടെ ഭടന്മാര് അതിശക്തര്‍. 
17 നിങ്ങള്‍ ശേഖരിച്ച വിളവുകള്‍ മുഴുവനും ആ ഭടന്മാര് തിന്നും. 
നിങ്ങളുടെ ഭക്ഷണം മുഴുവ നും അവര്‍ തിന്നും. 
നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അവര്‍ തിന്നും (നശിപ്പിക്കും). 
നിങ്ങളുടെ ആട്ടിന്‍പറ്റങ്ങളെയും കാലിക്കൂട്ട ത്തെയും അവര്‍ തിന്നും. 
നിങ്ങളുടെ മുന്തിരി കളും അത്തിക്കായ്കളും അവര്‍ തിന്നും. 
നിങ്ങ ളുടെ ശക്തിദുര്‍ഗ്ഗങ്ങള്‍ അവര്‍ വാളുകള്‍ കൊ ണ്ട് തകര്‍ക്കും. 
നിങ്ങള്‍ ആശ്രയിക്കുന്ന ശക്തി ദുര്‍ഗ്ഗങ്ങള്‍ അവര്‍ നശിപ്പിക്കും!” 
18 യഹോവയില്‍നിന്നുള്ളതാണ് ഈ സന്ദേ ശം, “പക്ഷേ യെഹൂദേ, ഭീകരദിനങ്ങള്‍ വരു ന്പോള്‍ ഞാന്‍ പൂര്‍ണ്ണമായും നിങ്ങളെ നശിപ്പി ക്കില്ല. 
19 യെഹൂദക്കാര്‍ നിങ്ങളോടു ചോദിക്കും, ‘യി രെമ്യാവേ, നമ്മുടെ ദൈവമാകുന്ന യഹോവ എന്തിനാണു നമ്മോടു ഈ ദോഷങ്ങള്‍ ചെയ്തത്?’ അവര്‍ക്ക് ഈ ഉത്തരങ്ങള്‍ നല്‍കുക: ‘നിങ്ങള്‍ യെഹൂദക്കാര്‍ യഹോവയെ വിട്ടുപോ യിരിക്കുന്നു. സ്വന്തം ദേശത്തുവച്ച് വിദേശ വിഗ്രഹങ്ങളെ നിങ്ങള്‍ ശുശ്രൂഷിച്ചു. അങ്ങനെ യൊക്കെ ചെയ്തതിനാല്‍ നിങ്ങള്‍ക്ക് നിങ്ങളു ടേതല്ലാത്ത ദേശങ്ങളില്‍ വിദേശികളെ ശുശ്രൂ ഷിക്കേണ്ടിവരും.’” 
20 യഹോവ പറഞ്ഞു, “യാക്കോബിന്‍െറ കുടുംബത്തോട് ഈ സന്ദേശം പറയുക. 
യെഹൂ ദയുടെ രാജ്യത്ത് ഈ സന്ദേശം പറയുക: 
21 ‘ഈ സന്ദേശം കേള്‍ക്കുക: 
ബുദ്ധിയില്ലാത്ത വിഡ്ഢികളേ, 
കണ്ണുകളുണ്ടെങ്കിലും നിങ്ങള്‍ കാണുന്നില്ല! 
ചെവിയുണ്ടെങ്കിലും കേള്ക്കു ന്നില്ല! 
22 തീര്‍ച്ചയായും നിങ്ങള്‍ എന്നെ ഭയപ്പെടു ന്നു.” 
യഹോവയില്‍നിന്നുള്ളതായിരുന്നു ഈ സന്ദേശം. 
“എനിക്കുമുന്പില് നിങ്ങള്‍ ഭയന്നു വിറയ്ക്കണം. 
കടലുകള്‍ക്ക് തീരംകൊണ്ട് അതി രിട്ടവന് ഞാനാകുന്നു. 
വെള്ളത്തെ എന്നെന്നേ ക്കും അതിന്‍െറ സ്ഥാനത്തുതന്നെ നിലനിര്ത്താ നാണു ഞാനങ്ങനെ ചെയ്തത്. 
തിരമാലകള്‍ തീരത്ത് ആഞ്ഞടിച്ചേക്കാം. പക്ഷേ അവ അതി നെ തകര്‍ക്കുന്നില്ല. 
തിരകള്‍ അലറി വരുമെ ങ്കിലും 
അവയ്ക്കു തീരത്തിനപ്പുറം പോകാന്‍ കഴികയില്ല. 
23 പക്ഷേ യെഹൂദക്കാര്‍ കഠിനഹൃദയരാകുന്നു. 
എനിക്കെതിരെ തിരിയാനുള്ള വഴികളാലോചി ക്കുകയാണ് അവരെപ്പോഴും. 
അവര്‍ എന്നില്‍ നിന്നകലുകയും എന്നെ വിട്ടുപോവുകയും ചെയ്തു. 
24 യെഹൂദക്കാരേ, ‘നമ്മുടെ ദൈവമാകുന്ന യഹോവയെ നമുക്കു ഭയക്കുകയും ആദരിക്കു കയും ചെയ്യാം. 
അവന് നമുക്കു ശരത്ക്കാല മഴയും വസന്തകാല മഴയും ശരിയായ സമയ ത്തുതന്നെ നല്കുന്നു. 
ശരിയായ സമയത്തു തന്നെ നമുക്കു വിളവെടുക്കാനാകുന്നുവെന്ന് അവന് ഉറപ്പാക്കുന്നു’ 
എന്ന് ഒരിക്കലും തങ്ങ ളോടു തന്നെ പറയുന്നില്ല. 
25 യെഹൂദക്കാരേ, നിങ്ങള്‍ തെറ്റു ചെയ്തി രിക്കുന്നു. അതിനാല്‍ മഴയും വിളവെടുപ്പും ഉണ്ടായില്ല. 
നിങ്ങളുടെ പാപം യഹോവയുടെ അനുഗ്രഹങ്ങള്‍ അനുഭവിക്കുന്നതില്‍നിന്നും നിങ്ങളെ തടഞ്ഞിരിക്കുന്നു. 
26 എന്‍െറ ജനത്തിനിടയില്‍ ദുഷ്ടന്മാരുണ്ട്. 
പക്ഷികളെ പിടിക്കാന്‍ ലവിരിച്ചവരെപ്പോ ലെയാണ് ആ ദുഷ്ടന്മാര്. 
അവര്‍ തങ്ങളുടെ കെണികളൊരുക്കി. 
പക്ഷേ പക്ഷികള്‍ക്കു പക രം അവര്‍ മനുഷ്യരെ പിടിക്കുന്നു. 
27 കൂട്ടില്‍ നിറയെ പക്ഷികളെന്നപോലെ 
ഈ ദുഷ്ടന്മാരുടെ വീടുകള്‍ നിറയെ നുണകളാണ്. 
അവരുടെ നുണകള്‍ അവരെ ധനികരും ശക്ത രുമാക്കിയിരിക്കുന്നു. 
28 തങ്ങള്‍ ചെയ്ത തിന്മകള്‍കൊണ്ട് 
അവര്‍ വളര്ന്നുകൊഴുത്തിരിക്കുന്നു. 
അവര്‍ ചെയ്യുന്ന തിന്മകള്ക്കൊരവസാനവുമില്ല. 
അനാഥക്കുട്ടി കള്‍ക്കായി അവര്‍ വാദിക്കുകയില്ല. 
ആ അനാ ഥരെ അവര്‍ സഹായിക്കുകയില്ല. 
പാവങ്ങള്‍ക്ക് അവര്‍ നീതിയോടെയുള്ള വിധി നല്കയില്ല. 
29 ഇങ്ങനെയൊക്കെ ചെയ്യുന്നതിനാല്‍ യെഹൂ ദക്കാരെ ഞാന്‍ ശിക്ഷിക്കണോ?” 
യഹോവയില്‍ നിന്നുള്ളതായിരുന്നു ഈ സന്ദേശം. 
“ഇതുപോ ലൊരു രാഷ്ട്രത്തെ ഞാന്‍ ശിക്ഷിക്കണമെന്നു നിനക്കറിയാം. 
അര്‍ഹിക്കുന്ന ശിക്ഷ ഞാനവ ര്‍ക്കു നല്‍കണം.” 
30 യഹോവ പറയുന്നു, “യെഹൂദയുടെ ദേശ ത്ത് 
ഭീകരവും ഞെട്ടിക്കുന്നതുമായ ഒരു കാര്യം സംഭവിച്ചിരിക്കുന്നു. 
31 പ്രവാചകര്‍ നുണ പറയുന്നു. 
പുരോഹിതര്‍ അവര്‍ നിയോഗിക്കപ്പെട്ട കാര്യങ്ങള്‍ ചെയ്യുക യില്ല. 
എന്‍െറ ജനം ഇത് ഈ തരത്തില്‍ ഇഷ്ട പ്പെടുന്നു! 
പക്ഷേ ശിക്ഷ വരുന്പോള്‍ നിങ്ങ ളെന്തു ചെയ്യും?”