മോവാബിനെപ്പറ്റി ഒരു സന്ദേശം 
48
1 മോവാബിനെപ്പറ്റിയുള്ള സന്ദേശമാണി ത്. സര്‍വശക്തനായ യഹോവ, യിസ്രാ യേല്‍ജനതയുടെ ദൈവം പറയുന്നു: 
“നെബോപര്വതത്തിനു കഷ്ടം. 
നെബോ പര്‍വതം നശിപ്പിക്കപ്പെടും. 
കിര്യത്തയീംപട്ട ണം വിനീതമാക്കപ്പെടും. 
അതു പിടിക്കപ്പെടും. 
ശക്തി ദുര്‍ഗ്ഗങ്ങള്‍ വിനീതമാക്കപ്പെടും. 
അവ അടിച്ചുടയ്ക്കപ്പെടും. 
2 മോവാബ് വീണ്ടും സ്തുതിക്കപ്പെടില്ല. 
ഹെശ്ബോന്കാര് മോവാബിന്‍െറ തോല്‍വി ക്കു പദ്ധതിയിടും. 
അവര്‍ പറയും, ‘വരൂ, നമുക്ക് ആ രാഷ്ട്രത്തിനു വിരാമമിടാം.’ 
മദ്മേനേ, നീയും നിശ്ശബ്ദമാക്കപ്പെടും. 
വാള് നിന്നെ ഓടിക്കും. 
3 ഹോരോനയീമിലെ നിലവിളികേള്ക്കുക. 
കടുത്ത ആശയക്കുഴപ്പത്തിന്െറയും വിനാശ ത്തിന്‍െറയും നിലവിളിയാണത്. 
4 മോവാബ് നശിപ്പിക്കപ്പെടും. 
അവളുടെ ശിശുക്കള്‍ സഹായത്തിനു കേഴും. 
5 മോവാബിന്െറജനത ലൂഹീതിലേക്കുള്ള വഴിയേ കയറും. 
പോകുന്പോള്‍ ഭീകരമായി നിലവിളിക്കുകയാണവര്‍. 
ഹോരോനയീമിലേ ക്കുള്ള വഴിയില്‍ 
വേദനയുടെയും യാതനയു ടെയും നിലവിളികള്‍ കേള്‍ക്കാം. 
6 ഓടിപ്പോവുക! നിങ്ങളുടെ ജീവനുംകൊ ണ്ടോടുക! 
മരുഭൂമിയിലൂടെ പറന്നുവരുന്ന അപ്പൂ പ്പന്താടിപോലെ പായുക. 
7 നിങ്ങള്‍ സ്വയമുണ്ടാക്കിയ വസ്തുക്കളിലും സ്വന്തം സന്പത്തിലും ആശ്രയിക്കുന്നു. 
അതി നാല് നിങ്ങള്‍ പിടിക്കപ്പെടും. 
കെമോശ്ദേവന് തടവിലാക്കപ്പെടും. 
അവന്‍െറ പുരോഹിത ന്മാരും ഉദ്യോഗസ്ഥന്മാരും അവനോടൊപ്പം പിടിക്കപ്പെടും. 
8 എല്ലാ പട്ടണങ്ങള്ക്കുമെതിരെ പടവെട്ടാന്‍ വിനാശകന് വരും. 
ഒരു പട്ടണംപോലും രക്ഷ പ്പെടില്ല. 
താഴ്വര നശിപ്പിക്കപ്പെടും. 
ഉന്നതസമ തലം നശിപ്പിക്കപ്പെടും. 
ഇങ്ങനെ സംഭവിക്കു മെന്നു പറഞ്ഞതു യഹോവയാകയാല്‍ 
അതു സംഭവിക്കും. 
9 മോവാബിലെ വയലുകള്‍ക്കുമീതെ ഉപ്പു വിതറുക. 
രാജ്യം ഒരു തരിശുഭൂമിയാകും. 
മോവാ ബിന്‍െറ പട്ടണങ്ങള്‍ ശൂന്യമാകും. 
ഒരു മനുഷ്യ നും അവിടെ വസിക്കില്ല. 
10 യഹോവ പറയുന്നതു പോലെ ഒരുവന് ചെയ്യാതിരുന്നാല്‍, 
അവരെ കൊല്ലുവാന്‍ അവന് സ്വന്തം വാളുപയോഗിക്കാതിരുന്നാല്, അവന് അനര്‍ത്ഥങ്ങളുണ്ടാകും. 
11 മോവാബ് ദുരിതങ്ങളറിഞ്ഞിട്ടില്ല. 
ശരിയാ കാന്‍ വച്ച വീഞ്ഞുപോലെയാണു മോവാബ്. 
മോവാബ് ഒരിക്കലും ഒരു ഭരണിയില്‍നിന്നും മറ്റൊന്നിലേ ക്കൊഴിക്കപ്പെട്ടിട്ടില്ല. 
അവനൊരി ക്കലും തടവുകാരനാക്കപ്പെട്ടിട്ടില്ല. 
അതിനാല്‍ അവന് പഴയരുചി തന്നെ. 
അവന്‍െറ ഗന്ധവും മാറിയിട്ടില്ല.” 
12 യഹോവ ഇപ്രകാരം പറയുന്നു. 
“നിന്നെ നിന്‍െറ ഭരണികളില്‍നിന്ന് ഒഴിക്കാന്‍ ഞാനു ടനെ ആളെവിടും. 
പിന്നെ അവര്‍ ഭരണി ശൂന്യമാക്കുകയും 
അടിച്ചുടയ്ക്കുകയും ചെയ്യും.” 
13 അപ്പോള്‍ മോവാബുകാര്‍ തങ്ങളുടെ വ്യാജ ദൈവമായ കെമോശിനെച്ചൊല്ലി ലജ്ജിക്കും. യിസ്രായേല്‍ജനത ബേഥേലില്‍ ആ വ്യാജദൈ വത്തെ വിശ്വസിച്ചു. വ്യാജദൈവം തങ്ങളെ സഹായിക്കുന്നില്ലെന്നതില്‍ അവര്‍ ലജ്ജിക്കു കയും ചെയ്തു. മോവാബ് അങ്ങനെയായി ത്തീരും. 
14 “‘ഞങ്ങള്‍ നല്ല ഭടന്മാരാണ്. 
ഞങ്ങള്‍ യുദ്ധ വീരന്മാരാണ്’ എന്നു പറയാന്‍ നിങ്ങള്‍ക്കാ വില്ല. 
15 ശത്രു മേവാബിനെ ആക്രമിക്കും. 
ശത്രു ആ പട്ടണങ്ങളില്‍ കയറുകയും നശിപ്പിക്കുകയും ചെയ്യും. 
അവളുടെ മികച്ച യുവാക്കള്‍ കശാപ്പു ചെയ്യപ്പെടും.” 
രാജാവില്‍നിന്നുള്ള സന്ദേശമാ യിരുന്നു ഇത്. 
സര്വശക്തനായയഹോവ എന്നാകുന്നു രാജാവിന്‍െറ പേര്. 
16 “മോവാബിന്‍െറ അന്ത്യം അടുത്തു. 
മോവാ ബ് ഉടന്‍തന്നെ നശിപ്പിക്കപ്പെടും. 
17 മോവാബിനു ചുറ്റും വസിക്കുന്നനിങ്ങളെ ല്ലാം ആ രാജ്യത്തിനുവേണ്ടി വിലപിക്കണം. 
മോവാബ് എത്ര പ്രശസ്തമെന്ന് നിങ്ങള്‍ക്ക റിയാം. 
അതിനാല്‍ അവര്‍ക്കായി വിലപിക്കുക. 
അവനായി ഈ ദു:ഖഗാനം പാടുക: ‘ഭരണാ ധിപന്െറ അധികാരം തകര്‍ന്നിരിക്കുന്നു. 
മോവാബിന്‍െറ ശക്തിയും തേജസ്സും പോയിരി ക്കുന്നു.’ 
18 ദീബോന്‍നിവാസികളേ, 
നിങ്ങളുടെ മഹ ത്വസ്ഥാനങ്ങളില്നിന്ന് ഇറങ്ങിവരിക. 
നില ത്തെ പൊടിയിലിരിക്കുക. എന്തുകൊണ്ടെ ന്നാല്, 
വിനാശകന്‍െറ വരവായി. 
നിങ്ങളുടെ ശക്തനഗരങ്ങളെ അവന് നശിപ്പിക്കുകയും ചെയ്യും. 
19 അരേവേര് നിവാസികളേ, 
വഴിയരികില്‍ നിന്നു നിരീക്ഷിക്കുക. 
ഓടിപ്പോകുന്നവനെ കാണുക. 
ഓടിപ്പോകുന്നവളെ നോക്കുക. 
എന്തു ണ്ടായി എന്നവരോടു ചോദിക്കുക. 
20 മോവാബ് നശിപ്പിക്കപ്പെടുകയും അപ മാനിതമാവുകയും ചെയ്യും. 
മോവാബ് കരഞ്ഞു കൊണ്ടേയിരിക്കും. 
മോവാബ് തകര്‍ക്കപ്പെടു മെന്ന് 
അര്ന്നോന്നദിക്കരയില് പ്രഖ്യാപി ക്കുക. 
21 ഉന്നതസമതലത്തിലുള്ളവര് ശിക്ഷിക്കപ്പെ ട്ടിരിക്കുന്നു. 
ന്യായവിധി ഹോലോന്‍, യഹ്സാ, മേഫാത്തുപട്ടണങ്ങളിലെത്തിയിരിക്കുന്നു. 
22 ന്യായവിധി ദീബോന്‍, നെബോ, 
ബേത്ത് ദിബ്ലാത്തയീംപട്ടണങ്ങളിലെത്തിയിരിക്കുന്നു. 
23 കിര്യത്തയീം, ബേത്ത്-ഗാമൂല്‍, ബേത്ത്മെ യോന്പട്ടണങ്ങളില് 
ന്യായവിധി എത്തിയി രിക്കുന്നു. 
24 കെരീയോത്ത്, ബൊസ്രാപട്ടണങ്ങളില് 
ന്യായവിധി എത്തിയിരിക്കുന്നു. 
മോവാബിലെ സമീപസ്ഥലവും വിദൂരവുമായ സകല പട്ടണ ങ്ങളിലും 
ന്യായവിധി എത്തിയിരിക്കുന്നു. 
25 മോവാബിന്‍െറ ശക്തി മുറിച്ചു കളയപ്പെ ട്ടിരിക്കുന്നു. 
മോവാബിന്‍െറ കരങ്ങള്‍ ഒടിഞ്ഞി രിക്കുന്നു.” 
യഹോവ പറഞ്ഞതാണ് ഇക്കാര്യ ങ്ങള്. 
26 താന്‍ യഹോവയെക്കാള്‍ പ്രധാനിയെന്നു മോവാബ് കരുതി. 
അതിനാല്‍ കുടിയനെ പ്പോലെ ഉഴറുംവരെ മോവാബിനെ ശിക്ഷി ക്കുക. 
അവന് വീഴുകയും തന്‍െറ ഛര്‍ദ്ദിലില്‍ ഉരുളുകയും ചെയ്യും. 
മനുഷ്യര്‍ മോവാബിനെ പരിഹസിക്കും. 
27 മോവാബേ, നീ യിസ്രായേലിനെ പരിഹ സിച്ചു. 
യിസ്രായേല്‍ മോഷ്ടാക്കളോടൊപ്പം പിടിക്കപ്പെട്ടുവോ? 
യിസ്രായേലിനെപ്പറ്റി പറ യുന്പോഴൊക്കെ 
നീ അവനെക്കാള്‍ ശ്രേഷ്ഠനെ ന്ന മട്ടില്‍ തലകുലുക്കി. 
28 മോവാബുകാരേ, നിങ്ങളുടെ പട്ടണങ്ങള്‍ വിടുക. 
ചെന്ന് പാറകള്‍ക്കിടയില്‍ വസിക്കുക: 
ഗുഹാമുഖത്തു കൂടുകൂട്ടുന്ന 
പ്രാവിനെപ്പോ ലെയാകുക.” 
29 മോവാബിന്‍െറ അഹങ്കാരത്തെപ്പറ്റി ഞങ്ങള്‍ കേട്ടിരിക്കുന്നു. 
അവന് വലിയ അഹ ങ്കാരിയായിരുന്നു. 
താന്‍ പ്രമാണിയാണെന്ന് അവന് കരുതി. 
അവനെപ്പോഴും ആത്മപ്രശംസ നടത്തുകയായിരുന്നു. 
അവന് വളരെയധികം അഹങ്കാരിയായിരുന്നു.” 
30 യഹോവ പറയുന്നു, “മോവാബിനെത്ര മാത്രം കോപമുണ്ടാകാമെന്നെനിക്കറിയാം. 
അവള് ആത്മപ്രശംസ നടത്തുന്നു. 
പക്ഷേ അവ ന്‍െറ പൊങ്ങച്ചങ്ങള്‍ നുണയാകുന്നു. 
അവന് അവന് പറയുന്പോലെ ചെയ്യാനാവില്ല. 
31 അതിനാല്‍ ഞാന്‍ മോവാബിനായി വില പിക്കുന്നു. 
മോവാബിലെ ഓരോരുത്തര്‍ക്കുമായി ഞാന്‍ വിലപിക്കുന്നു. 
കീര്‍ഹേരെസിലെ ആളു കള്‍ക്കായി ഞാന്‍ വിലപിക്കുന്നു. 
32 യസേരിലെ ജനത്തിനൊപ്പം യസേരി നായി ഞാന്‍ വിലപിക്കുന്നു. 
സിബ്മാ, മുന്‍പ് നിന്‍െറ ശാഖകള്‍ കടല്‍വരെ നീണ്ടു. 
യസേര്‍ പട്ടണംവരെ അതു നീണ്ടു. 
പക്ഷേ വിനാശകന് നിന്‍െറ മുന്തിരിപ്പഴവും എടുത്തിരിക്കുന്നു. 
33 മോവാബിലെ മുന്തിരിത്തോപ്പുകളില്‍ നിന്നും ഉത്സാഹവും ആഹ്ലാദവും പോയിരി ക്കുന്നു. 
മുന്തിരിച്ചക്കുകളില്‍ നിന്നുള്ള വീഞ്ഞൊ ഴുക്ക് ഞാന്‍ തടഞ്ഞിരിക്കുന്നു. 
വീഞ്ഞിനായി മുന്തിരിമെതിക്കുന്നവരുടെ ഗാനവും നൃത്തവും ഇല്ല. 
ഉത്സാഹശബ്ദങ്ങളൊന്നും അവിടെയില്ല. 
34 “ഹെശ്ബോനും എലിയാ പട്ടണങ്ങളിലു ള്ളവരും വിലപിക്കുകയാണ്. അവരുടെ വിലാ പം ദൂരെ യഹസ്പട്ടണത്തില് പോലും കേട്ടു. ഹോരോനയീം, എഗ്ലത്ത് ശെലീശീയാപട്ടണ ങ്ങള്‍പോലെ ദൂരെയുള്ള സോവാര്പട്ടണ ത്തില്‍നിന്ന് അവരുടെ വിലാപം കേട്ടു. നിമ്രീ മിലെ വെള്ളം പോലും വരണ്ടു. 
35 മോവാബ് ഉന്നതസ്ഥലങ്ങളില്‍ ഹോമയാഗങ്ങളര്പ്പിക്കു ന്നതു ഞാന്‍ തടയും. അവര്‍ തങ്ങളുടെ ദേവ ന്മാര്‍ക്ക് ബലികളര്പ്പിക്കുന്നതു ഞാന്‍ തടയും.”യഹോവ ഇക്കാര്യങ്ങള്‍ പറഞ്ഞു. 
36 “മോവാബിനെച്ചൊല്ലി ഞാന്‍ വളരെ വ്യ സനിക്കുന്നു. എന്‍െറ ഹൃദയം ശവസംസ്ക്കാര ഗാനം പാടുന്ന പുല്ലാങ്കുഴലിന്‍െറ ദു:ഖസ്വരം പോലെ വിലപിക്കുന്നു. കീര്‍ഹേരെസിലെ ജനങ്ങള്‍ക്കായി ഞാന്‍ വ്യസനിക്കുന്നു. അവ രുടെ പണവും സന്പത്തും കവര്ന്നെടുക്കപ്പെട്ടി രിക്കുന്നു. 
37 സകലരും തല മൊട്ടയടിച്ചിരിക്കു ന്നു. സകലരുടെയും താടി മുറിക്കപ്പെട്ടിരി ക്കുന്നു. സകലരുടെയും കൈകള്‍ മുറിഞ്ഞു ചോര വരുന്നു. എല്ലാവരും വ്യസനത്തിന്‍െറ വസ്ത്രം തങ്ങളുടെ അരയില്‍ ചുറ്റിയിരിക്കുന്നു. 
38 മോവാബിലെല്ലായിടവും- എല്ലാ വീടിന്‍െറ യും മട്ടുപ്പാവിലും സകലപൊതുസ്ഥലങ്ങ ളിലും മനുഷ്യര്‍, മരിച്ചവര്‍ക്കുവേണ്ടി വിലപി ക്കുകയാണ്. മോവാവിനെ ഞാനൊരു ശൂന്യഭര ണിപൊലെ ഉടച്ചതില്‍ അവിടെ വ്യസനമുണ്ടാ യിരിക്കുന്നു.”യഹോവ പറഞ്ഞതാണിക്കാ ര്യങ്ങള്‍. 
39 “മോവാബ് അടിച്ചുടയ്ക്കപ്പെട്ടിരിക്കുന്നു. ജനങ്ങള്‍ കരയുകയാണ്. മോവാബ് കീഴടങ്ങി യിരിക്കുന്നു. ഇപ്പോള്‍ മോവാബ് ലജ്ജിതമായി രിക്കുന്നു. മനുഷ്യര്‍ മോവാബിനെ അപഹസി ക്കുന്നു- എന്നാല്‍ സംഭവിച്ച കാര്യങ്ങള്‍ അവ രില്‍ ഭയം നിറയ്ക്കും.” 
40 യഹോവ പറയുന്നു, “ഇതാ! ഒരു പരുന്ത് ആകാശത്തുനിന്നും മോവാബിനുമേല് 
ചിറകു വിരിച്ചുകൊണ്ട് ഊളിയിട്ടു വരുന്നു. 
41 മോവാബിന്‍െറ പട്ടണങ്ങള്‍ പിടിക്കപ്പെ ടും. 
ശക്തമായ ഒളിസങ്കേതങ്ങള്‍ തോല്പിക്കപ്പെ ടും. 
അന്ന് മോവാബിന്‍െറ ഭടന്മാര്, 
പ്രസവി ക്കുന്ന സ്ത്രീയെപ്പോലെ പരിഭ്രാന്തരാകും. 
42 മോവാബുരാഷ്ട്രം തകര്‍ക്കപ്പെടും. 
എന്തു കൊണ്ടെന്നാല്‍, തങ്ങള്‍ യഹോവയെക്കാള്‍ ശ്രേഷ്ഠമെന്ന് അവര്‍ കരുതി.” 
43 യഹോവ ഇക്കാര്യങ്ങള്‍ പറയുന്നു. 
“മോവാ ബുകാരേ, നിങ്ങള്‍ക്കായി ഭയം, അഗാധഗര്‍ത്ത ങ്ങള്, കെണികള്‍ എന്നിവ കാത്തിരിക്കുന്നു. 
44 മനുഷ്യര്‍ ഭയന്ന് ഓടിപ്പോവുകയും 
അഗാ ധഗര്ത്തങ്ങളില് വീഴുകയും ചെയ്യും. 
ആ ഗര്ത്തത്തില്നിന്നും കയറാന്‍ ശ്രമിക്കുന്നവന് കെണിയില്‍ വീഴുകയും ചെയ്യും. 
മോവാബിനു ഞാന്‍ ശിക്ഷയുടെ വര്‍ഷം കൊണ്ടുവരും.” 
യഹോവ പറഞ്ഞതാണിക്കാര്യങ്ങള്‍. 
45 “ശക്തനായ ശത്രുവില്‍നിന്നും ജനം ഓടിയ കന്നിരിക്കുന്നു. 
ഹെശ്ബോന്‍ പട്ടണത്തിലെ രക്ഷാകേന്ദ്രത്തിലേക്ക് അവര്‍ ഓടി. 
പക്ഷേ അവിടെ സുരക്ഷിതത്വം ഇല്ലായിരുന്നു. 
ഹെശ് ബോനില്‍ തീ പിടിച്ചു. 
ആ അഗ്നി സീഹോ ന്െറപട്ടണത്തിലും ആരംഭിച്ചു. 
മോവാബിലെ നേതാക്കന്മാരെ ഇതു നശിപ്പിക്കുകയാണ്. 
ആ അഹങ്കാരികളെ അതു നശിപ്പിക്കുന്നു. 
46 മോവാബേ, നിനക്കു കഷ്ടം! 
കെമോശ്യന് ജനത നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. 
നിങ്ങ ളുടെ പുത്രന്മാരും പുത്രിമാരും 
തടവുകാരായി പിടിച്ചു കൊണ്ടുപോകപ്പെടുന്നു. 
47 “മോവാബുജനത തടവുകാരായി പിടിക്ക പ്പെടും. 
പക്ഷേ, വരുംദിനങ്ങളില്‍ മോവാബി ന്‍െറ ജനത്തെ ഞാന്‍ തിരികെ കൊണ്ടുവരും.” 
യഹോവയില്‍ നിന്നുള്ളതായിരുന്നു ഈ സന്ദേശം. 
മോവാബിന്‍െറ വിധി ഇവിടെ അവസാനി ക്കുന്നു.