പുതിയ യിസ്രായേല്‍ 
31
1 യഹോവ ഇക്കാര്യങ്ങള്‍ പറഞ്ഞു, “അന്ന് ഞാന്‍, സകല യിസ്രായേല്ഗോത്രങ്ങ ളുടെയും ദൈവമായിരിക്കും. അവര്‍ എന്‍െറ ജനതയുമായിരിക്കും.” 
2 യഹോവ പറയുന്നു: 
“ശത്രുവിന്‍െറ വാളില്‍ നിന്നു രക്ഷപ്പെട്ടവര്‍ മരുഭൂമിയില്‍ ആശ്വാസം കണ്ടെത്തും. 
യിസ്രായേല്‍ അവിടെ വിശ്രമം തേടി പോകും.” 
3 വിദൂരത്തുനിന്നും യഹോവ 
തന്‍െറ ജനത യ്ക്കു പ്രത്യക്ഷനാകും. 
യഹോവ പറയുന്നു, “നിത്യമായി തുടരുന്ന സ്നേഹംകൊണ്ട് ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. 
അതുകൊണ്ടാണ് നിങ്ങളോടു ഞാന്‍ തുടര്‍ന്നും കരുണ കാട്ടിയത്. 
4 യിസ്രായേലേ, എന്‍െറ വധുവേ, നിന്നെ ഞാന്‍ വീണ്ടും നിര്‍മ്മിക്കും. 
നീ വീണ്ടുമൊരു രാജ്യമാകും. 
നീ നിന്‍െറ തംബുരു വീണ്ടും എടു ക്കുകയും 
ആഹ്ലാദമുള്ള സകലരോടുമൊപ്പം നൃത്തം വയ്ക്കുകയും ചെയ്യും. 
5 യിസ്രായേലിലെ കര്‍ഷകരേ, നിങ്ങള്‍ മുന്തി രിത്തോപ്പുകളില് വീണ്ടും കൃഷിയിറക്കും. 
ശമ ര്യാനഗരത്തിനു ചുറ്റുമുള്ള കുന്നുകളില്‍ നിങ്ങള്‍ ആ മുന്തിരിത്തോപ്പുകള്‍ വളര്‍ത്തും. 
ആ മുന്തിരിത്തോപ്പിലെ പഴങ്ങള്‍ കൃഷിക്കാര്‍ ഭക്ഷിക്കും. 
6 കാവല്ക്കാര് ഈ സന്ദേശം വിളിച്ചു പറ യുന്ന സമയമാകും. 
‘വരൂ, നമുക്ക് നമ്മുടെ ദൈവമാകുന്ന യഹോവയെ ആരാധിക്കാന്‍ സീയോനിലേക്കു പോകാം!’ 
എഫ്രയീമിലെ കുന്നിന്‍പുറത്തുള്ള കാവല്‍ക്കാര്‍പോലും ആ സന്ദേശം വിളിച്ചു കൂവും.” 
7 യഹോവ പറയുന്നു: 
“ആഹ്ലാദിക്കുകയും യാക്കോബിനായി പാടുകയും ചെയ്യുക! 
രാഷ്ട്രങ്ങളില്‍ മഹത്തായ യിസ്രായേലിനായി വിളിച്ചുകൂവുക! 
നിങ്ങള്‍ വാഴ്ത്തിപ്പാടുകയും വിളിച്ചു കൂവുകയും ചെയ്യുക. 
‘യഹോവ തന്‍െറ ജനതയെ രക്ഷിച്ചു! 
യിസ്രായേലിന്‍െറ രാഷ്ട്രത്തില്‍നിന്ന് ജീവനോടെ ഉപേക്ഷിക്ക പ്പെട്ടവരെ അവന് രക്ഷിച്ചിരിക്കുന്നു!’ 
8 ഓര്‍മ്മിക്കുക, വടക്കുള്ള ആ രാജ്യത്തുനിന്നും 
യിസ്രായേലിനെ ഞാന്‍ കൊണ്ടുവരും. 
ഭൂമി യിലെ വിദൂരസ്ഥലങ്ങളില്‍നിന്നും 
യിസ്രായേ ലുകാരെ ഞാന്‍ ഒരുമിച്ചുകൂട്ടും. 
ജനങ്ങളില്‍ ചിലര്‍ അന്ധരും തളര്ന്നവരുമായിരിക്കും. 
സ്ത്രീ കളില്‍ ചിലര്‍ ഗര്‍ഭിണികളും പ്രസവിക്കാറായ വരുമായിരിക്കും. 
പക്ഷേ നിരവധിപേര്‍ മടങ്ങി വരും. 
9 അവര്‍ കരഞ്ഞുകൊണ്ട് മടങ്ങിവരും. 
പക്ഷേ ഞാനവരെ നയിക്കുകയും ആശ്വസിപ്പിക്കു കയും ചെയ്യും. 
അരുവിക്കരകളിലൂടെ അവരെ ഞാന്‍ നയിക്കും. 
അവര്‍ വീഴാതിരിക്കത്തക്ക വിധം നല്ല പാതയിലൂടെ അവരെ ഞാന്‍ നയി ക്കും. 
നിങ്ങളെ ഞാന്‍ അപ്രകാരം നയിക്കും. 
എന്തെന്നാല്‍ ഞാന്‍ യിസ്രായേലിന്‍െറ പിതാ വാകുന്നു. 
എഫ്രയീം എന്‍െറ ആദ്യജാതനു മാകുന്നു. 
10 രാഷ്ട്രങ്ങളേ, യഹോവയില്‍ നിന്നുള്ള ഈ സന്ദേശം ശ്രവിക്കുക! 
കടല്ക്കരയിലുള്ള വിദൂ രസ്ഥലങ്ങളില് ഈ സന്ദേശമെത്തിക്കുക: 
‘യി സ്രായേലുകാരെ ദൈവം ചിതറിച്ചു. 
പക്ഷേ ദൈവം അവരെ ഒരുമിച്ചു തിരികെകൊണ്ടു വരും. 
തന്‍െറ ആട്ടിന്‍പറ്റത്തെ (ജനത) അവന് ഇടയനെപ്പോലെ നോക്കുകയും ചെയ്യും.’ 
11 യാക്കോബിനെ യഹോവ തിരികെ കൊണ്ടുവരും. 
അവരെക്കാള്‍ ശക്തന്മാരില് നിന്ന് യഹോവ അവരെ രക്ഷിക്കുകയും ചെയ്യും. 
12 യിസ്രായേലുകാര്‍ സീയോന്‍െറ നെറുക യിലെത്തുകയും 
ആഹ്ലാദംകൊണ്ട് ആക്രോശി ക്കുകയും ചെയ്യും. 
യഹോവ നല്കുന്ന നന്മക ളിലുള്ള ആഹ്ലാദംകൊണ്ട് അവരുടെ മുഖം തിളങ്ങുകയും ചെയ്യും. യഹോവ അവര്‍ക്ക് ധാന്യം, 
പുതുവീഞ്ഞ്, ഒലീവെണ്ണ, ആട്ടിന്‍കുട്ടി, പശുക്കള്‍ എന്നിവ നല്‍കും. 
നിറയെ വെള്ള മുള്ള ഒരുദ്യാനം പോലെയായിരിക്കും അവര്‍. 
യിസ്രായേലുകാര്‍ക്കു പിന്നെ വലിയ ദുരിത ങ്ങളുണ്ടായി രിക്കയില്ല. 
13 അപ്പോള്‍ യിസ്രായേല്യുവതികള് ആഹ്ലാ ദിച്ചു നൃത്തം ചെയ്യും. 
യുവാക്കളും വൃദ്ധന്മാരും നൃത്തത്തില്‍ ചേരുകയും. 
അവരുടെ വ്യസന ത്തെ ഞാന്‍ ആഹ്ലാദമാക്കി മാറ്റുകയും ചെയ്യും. 
യിസ്രായേലുകാരെ ഞാന്‍ ആശ്വസിപ്പിക്കുക യും 
അവരുടെ വ്യസനത്തെ ഞാന്‍ ആഹ്ലാദമാ ക്കി മാറ്റുകയും ചെയ്യും. 
14 പുരോഹിതനു ഞാന്‍ സമൃദ്ധമായി ഭക്ഷ ണം നല്‍കും. 
ഞാന്‍ നല്കുന്ന നന്മകളില് എന്‍െറ ജനത്തിന്‍െറ മനസ്സ് നിറയുകയും അവര്‍ തൃപ്തരാവുകയും ചെയ്യും.” 
യഹോവ യില്‍ നിന്നുള്ളതായിരുന്നു ഈ സന്ദേശം. 
15 യഹോവ പറയുന്നു: 
“രാമയില്‍ ഒരു ശബ്ദം കേള്‍ക്കും. 
അത് അതീവ വ്യസനത്തോടെയുള്ള രോദനമായിരിക്കും. 
റാഹേല്‍ തന്‍െറ കുഞ്ഞുങ്ങ ള്‍ക്കായി കരയുകയായിരിക്കും. 
തന്‍െറ കുട്ടി കള്‍ മരിച്ചതിനാല്‍ ആശ്വസിപ്പിക്കപ്പെടുന്നത് അവള് നിരസിക്കും.” 
16 പക്ഷേ യഹോവ പറയുന്നു: “കരച്ചില് നിര് ത്ത്! 
നിന്‍െറ കണ്ണുകളില്‍ കണ്ണീര് നിറയ്ക്കരുത്! 
നിന്‍െറ പ്രവൃത്തിക്ക് നിനക്കു പ്രതിഫലം കിട്ടും!” 
യഹോവയില്‍ നിന്നുള്ളതാണ് ഈ സന്ദേശം. 
“യിസ്രായേല്‍ജനത ശത്രുവിന്‍െറ ദേശത്തുനിന്നും മടങ്ങിവരും. 
17 യിസ്രായേലേ, നിനക്കു പ്രതീക്ഷയുണ്ട്.” 
യഹോവയില്‍ നിന്നുള്ളതാകുന്നു ഈ സന്ദേശം. 
“നിന്‍െറ കുട്ടികള്‍ സ്വന്തം ദേശത്തേക്കു മടങ്ങി വരും. 
18 എഫ്രയീം കരയുന്നതു ഞാന്‍ കേട്ടിരിക്കു ന്നു. 
എഫ്രയീം ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു: ‘യഹോവേ, നീ പരമാര്‍ത്ഥത്തില്‍ എന്നെ ശിക്ഷിച്ചു! 
ഞാനെന്‍െറ പാഠം പഠിക്കു കയും ചെയ്തു. 
പരിശീലിക്കപ്പെടാത്ത ഒരു കിടാവിനെപ്പോലെയാണു ഞാന്‍. 
എന്നെ ശിക്ഷിക്കുന്നതു നിര്‍ത്തേണമേ, 
ഞാന്‍ നിന്നി ലേക്കു മടങ്ങി വന്നുകൊള്ളാം. 
പരമാര്‍ത്ഥമാ യും നീയാകുന്നു എന്‍െറ ദൈവമാകുന്ന യഹോവ. 
19 യഹോവേ, ഞാന്‍ നിന്നില്‍ നിന്നകന്ന് അലഞ്ഞുതിരിഞ്ഞു. 
പക്ഷേ ഞാനെന്‍െറ ദുഷ്പ്രവൃത്തികളെപ്പറ്റി പഠിച്ചു. 
അതിനാല്‍ ഞാന്‍ മാനസാന്തരപ്പെട്ടു. 
ഞാന്‍ ചെറുപ്പമാ യിരുന്നപ്പോള്‍ ചെയ്ത മണ്ടത്തരങ്ങളില്‍ 
ലജ്ജിതനും അപമാനിതനുമായി.’’’ 
20 ദൈവം പറയുന്നു, 
“എഫ്രയീം എന്‍െറ പ്രിയപുത്രനെന്നു നിനക്കറിയാം. 
ആ കുഞ്ഞി നെ ഞാന്‍ സ്നേഹിക്കുന്നു. 
അതെ, ഞാന്‍ പലപ്പോഴും എഫ്രയീമിനെ വിമര്‍ശിച്ചിട്ടുണ്ട്, 
എങ്കിലും ഇപ്പോഴും ഞാനവനെപ്പറ്റി ചിന്തിക്കു ന്നു. 
ഞാനവനെ വളരെ സ്നേഹിക്കുന്നു. 
സത്യ മായും എനിക്കവനെ ആശ്വസിപ്പിക്കണമെന്നു ണ്ട്.” 
യഹോവയില്‍ നിന്നുള്ളതായിരുന്നു ഈ സന്ദേശം. 
21 “യിസ്രായേലുകാരേ, വഴിയിലെ അടയാള ങ്ങള് ഉറപ്പിക്കുക. 
വീട്ടിലേക്കുള്ള വഴി കാണി ക്കുന്ന അടയാളങ്ങളുയര്ത്തുക. 
വഴി നിരീക്ഷി ക്കുക. 
നീ വിട്ടുപോകുന്ന വഴികള്‍ ഓര്മ്മി ക്കുക. 
യിസ്രായേലേ, എന്‍െറ വധൂ, വീട്ടിലേ ക്കുവരിക. 
നിന്‍െറ പട്ടണങ്ങളിലേക്കു മടങ്ങി വരിക. 
22 അവിശ്വസ്തപുത്രീ, 
നീയെത്ര കാലം അല ഞ്ഞുതിരിയും? 
നീയെപ്പോഴായിരിക്കും മടങ്ങി വരിക?” 
“ദേശത്ത് യഹോവയെന്തെങ്കിലും പുതുതായി സൃഷ്ടിക്കുന്പോള് 
ഒരു സ്ത്രീ ഒരു പുരുഷനു ചുറ്റുമുണ്ടാകും.” 
23 സര്‍വശക്തനായ യഹോവ, യിസ്രായേ ലിന്‍െറ ദൈവം പറയുന്നു: “യെഹൂദക്കാര്ക്കാ യി ഞാന്‍ വീണ്ടും നന്മകള് ചെയ്യും. തടവുകാ രായി കൊണ്ടുപോകപ്പെട്ടവരെ ഞാന്‍ തിരി കെ കൊണ്ടുവരും. അന്ന്, യെഹൂദാദേശത്തും അതിലെ പട്ടണങ്ങളിലുമുള്ളവര്‍ ഒരിക്കല്‍ക്കൂടി ഈ വാക്കുകള്‍ ഉപയോഗിക്കും: ‘നല്ല ഭവനമേ, വിശുദ്ധപര്‍വതമേ, യഹോവ നിങ്ങളെ അനുഗ്ര ഹിക്കട്ടെ!’ 
24 “യെഹൂദയിലെ സകലപട്ടണങ്ങളിലുമുള്ള വര് സമാധാനത്തോടെ ഒരുമിച്ചു ജീവിക്കും. കര്‍ഷകരും കാലിക്കൂട്ടവുമായി ചുറ്റി നടക്കുന്ന വരും സമാധാനത്തോടെ യെഹൂദയില്‍ ഒരുമി ച്ചു വസിക്കും. 
25 ക്ഷീണിതരും ദുര്‍ബലരുമായ വര്‍ക്ക് ഞാന്‍ വിശ്രമവും ശക്തിയും നല്‍കും. വ്യസനം നിറഞ്ഞവരുടെ ആഗ്രഹങ്ങള്‍ ഞാന്‍ പൂര്‍ത്തീകരിക്കും.” 
26 അതു കേട്ടതിനുശേഷം ഞാന്‍ ഉണര്‍ന്നെഴു ന്നേറ്റു ചുറ്റും നോക്കി. അതൊരു സുഖകരമായ ഉറക്കമായിരുന്നു. 
27 “ഞാന്‍ യിസ്രായേല്‍, യെഹൂദാകുടുംബ ങ്ങളെ വളര്‍ത്തുന്നതിന്‍െറ ദിനങ്ങള്‍ വര വായി.”യഹോവയില്‍ നിന്നുള്ളതാകുന്നു ഈ സന്ദേശം. “അവരുടെ കുട്ടികളെയും മൃഗങ്ങളെ യും കൂടി വളരാന്‍ ഞാന്‍ സഹായിക്കും. ഒരു ചെടി നട്ടുവളര്‍ത്തു ന്പോലെയായിരിക്കുമത്. 
28 മുന്‍കാലങ്ങളില്‍, യിസ്രായേലിനെയും യെ ഹൂദയെയും ഞാന്‍ നിരീക്ഷിച്ചു, പക്ഷേ അവരെ, പിഴുതെടുക്കാനുള്ള സമയത്തിനായി രുന്നു ഞാന്‍ കാത്തിരുന്നത്. ഞാനവരെ കീറി യിട്ടു. ഞാനവരെ നശിപ്പിച്ചു. അവര്‍ക്കു ഞാന്‍ അനവധി ദുരിതങ്ങള്‍ നല്കി. എന്നാലി പ്പോള്‍, അവരെ നിര്‍മ്മിക്കുവാനും ശക്തരാക്കു വാനും ഞാന്‍ നോക്കുന്നു.”യഹോവയില്‍ നിന്നുള്ളതായിരുന്നു ഈ സന്ദേശം. 
29 “മനുഷ്യര്‍ ഇനിയും ഈ പഴഞ്ചൊല്ല് ഉപ യോഗിക്കയില്ല: 
പിതാക്കന്മാര് പുളിക്കുന്ന മുന്തിരി തിന്നു. 
പക്ഷേ മക്കള്‍ക്ക് ആ പുളിരസം ലഭിച്ചു.* പിതാക്കന്മാര് … ലഭിച്ചു മാതാപിതാക്കന്മാരുടെ പ്രവൃത്തി കളുടെ ഫലം അനുഭവിക്കുന്നത് കുട്ടിക ളാണ് എന്നര്‍ത്ഥം. 
30 ഓരോരുത്തനും അവനവന്‍െറ പാപത്താല്‍ മരിക്കും. പുളിച്ച മുന്തിരി തിന്നുന്നവന് പുളി രസം കിട്ടും.” 
പുതിയ കരാര്‍ 
31 യഹോവ ഇപ്രകാരം പറഞ്ഞു, “യിസ്രായേ ല്കുടുംബവും യെഹൂദാകുടുംബവുമായി ഞാനൊരു പുതിയ കരാറുണ്ടാക്കുന്ന കാലം വരുന്നു. 
32 ഇത് ഞാന്‍ അവരുടെ പൂര്‍വികരു മായുണ്ടാക്കിയ കരാറുപോലെയായിരിക്കില്ല. അവരെ ഞാന്‍ കൈപിടിച്ച് ഈജിപ്തില്‍ നിന്നും പുറത്തേക്കു കൊണ്ടുവരവേയാണ് ഞാന്‍ ആ കരാറുണ്ടാക്കിയത്. ഞാനവരുടെ യജമാനനായിരുന്നു. പക്ഷേ അവര്‍ ആ ഉടന്പടി ലംഘിച്ചു.”യഹോവയില്‍ നിന്നുള്ളതായിരുന്നു ഈ സന്ദേശം. 
33 “ഭാവിയില്‍ ഞാന്‍ യിസ്രായേല്ജനതയു മായി ഈ കരാറുണ്ടാക്കും”-യഹോവയില്‍ നിന്നുള്ളതാണ് ഈ സന്ദേശം- “ഞാന്‍ എന്‍െറ ഉപദേശങ്ങള്‍ അവരുടെ മനസ്സില്‍ നിറയ്ക്കും. അവരുടെ ഹൃദയത്തില്‍ ഞാന്‍ എഴുതുകയും ചെയ്യും. ഞാന്‍ അവരുടെ ദൈവമായിരിക്കും. അവര്‍ എന്‍െറ ജനതയും. 
34 യഹോവയെ അറി യാന്‍ ജനങ്ങള്‍ക്ക് തങ്ങളുടെ അയല്‍ക്കാരെയും ബന്ധുക്കളെയും പഠിപ്പിക്കേണ്ടിവരികയില്ല. എന്തു കൊണ്ടെന്നാല്‍ ഏറ്റവും നിസ്സാരന് മുതല്‍ ഏറ്റവും പ്രമാണിവരെയുള്ളവര് എന്നെ അറിയും.”-യഹോവയില്‍ നിന്നുള്ളതായിരുന്നു ഈ സന്ദേശം- “അവരുടെ ദുഷ്പ്രവൃത്തികള്‍ക്ക് ഞാനവരോടു ക്ഷമിക്കും. അവരുടെ പാപങ്ങള്‍ ഞാന്‍ ഓര്‍മ്മിക്കുകയില്ല.” 
യഹോവ ഒരിക്കലും യിസ്രാ യേല്‍ വിട്ടുപോകയില്ല 
35 യഹോവ പറയുന്നു: 
“യഹോവ പകല്‍ സൂര്യനെ പ്രകാശിപ്പിക്കുന്നു. 
ചന്ദ്രനെയും നക്ഷത്രങ്ങളെയും അവന് രാത്രിയില്‍ തിളക്കു ന്നു. 
തിരകള്‍ തീരത്തു തല്ലുംവിധം യഹോവ സമുദ്രത്തെ ഇളക്കുന്നു. 
സര്‍വശക്തനായ യഹോവ എന്നാകുന്നു അവന്‍െറ നാമം.” 
36 യഹോവ ഇപ്രകാരം പറയുന്നു: 
“യിസ്രാ യേലിന്‍െറ പിന്‍ഗാമികള്‍ ഒരു രാഷ്ട്രമായി രിക്കുന്നതവസാനിപ്പിക്കില്ല. 
എനിക്കു സൂര്യന്, ചന്ദ്രന്, നക്ഷത്രങ്ങള്‍, സമുദ്രം എന്നിവയുടെ നിയന്ത്ര ണം നഷ്ടപ്പെടുന്പോഴേ അതു സംഭ വിക്കുകയുള്ളൂ.” 
37 യഹോവ പറയുന്നു: “യിസ്രായേലിന്‍െറ പിന്‍ഗാമികളെ ഞാനൊരിക്കലും തിരസ്കരി ക്കില്ല. 
മുകളിലാകാശത്തെ മനുഷ്യര്ക്കിളക്കു വാന്‍ കഴിയുകയും 
താഴെ ഭൂമിയിലെ രഹസ്യ ങ്ങള് മുഴുവന്‍ പഠിക്കുകയും ചെയ്താല്‍ 
മാത്ര മേ അങ്ങനെ സംഭവിക്കൂ. 
അപ്പോള്‍ മാത്രമേ യിസ്രായേലിന്‍െറ പിന്‍ഗാമികളെ ഞാന്‍ തള്ളിക്കളയൂ. 
അപ്പോള്‍ മാത്രമേ അവരുടെ പാപങ്ങള്‍ക്ക് ഞാന്‍ അവരെ തള്ളിക്കളയൂ.” 
യഹോവയില്‍ നിന്നുള്ളതായിരുന്നു ഈ സന്ദേശം. 
പുതിയ യെരൂശലേം 
38 യഹോവയില്‍നിന്നുള്ളതാകുന്നു ഈ സന്ദേ ശം, “യെരൂശലേംനഗരം യഹോവയ്ക്കായി പുനര്‍നിര്‍മ്മിക്കപ്പെടുന്ന ദിവസങ്ങള്‍ വര വായി. മുഴുവന്‍ നഗരവും പുനര്‍നിര്‍മ്മിക്ക പ്പെടും-ഹനനേല്‍ ഗോപുരം മുതല്‍ മൂലക്ക വാടം വരെ. 
39 അളവുചരട് മൂലക്കവാടം മുതല്‍ നേരെ ഗാരേബുകുന്നിലേക്കും അവിടെനിന്നും ഗാരേബ് എന്ന സ്ഥലത്തേക്കും വലിച്ചു നീട്ടും. 
40 മൃതദേഹങ്ങളും ചാരവും വലിച്ചെറിയപ്പെ ടുന്ന താഴ്വര മുഴുവനും യഹോവയ്ക്കു വിശു ദ്ധസ്ഥലമായിരിക്കും. കുതിരക്കവാടം വരെ യുള്ള കിദ്രോന്താഴ്വരയുടെ താഴ്വശം വരെ യുള്ള മുഴുവന്‍ മട്ടുപ്പാവുകളും ഇതിലുള്‍പ്പെ ടും. ആ സ്ഥലം മുഴുവനും യഹോവയ്ക്കു വിശുദ്ധമായിരിക്കും. യെരൂശലേംനഗരം വീണ്ടു മൊരിക്കലും തകര്‍ത്തിടുകയും നശിപ്പിക്കപ്പെ ടുകയുമില്ല.”