പ്രതീക്ഷയുടെ വാഗ്ദാനങ്ങള്‍ 
30
1 യിരെമ്യാവിന് യഹോവയില്‍നിന്നും ലഭിച്ച സന്ദേശം ഇതാകുന്നു: 
2 യിസ്രായേ ല്‍ജനതയുടെ ദൈവമാകുന്ന യഹോവ പറ ഞ്ഞു: “നിന്നോടു ഞാന്‍ പറഞ്ഞ വാക്കുകള്‍ യിരെമ്യാവേ, നീ ഒരു പുസ്തകത്തില്‍ എഴുതി വയ്ക്കുക. ഈ പുസ്തകം നിനക്കായി എഴു തുക. 
3 യഹോവയില്‍നിന്നുള്ള സന്ദേശമാണി ത്: “ഇങ്ങനെ ചെയ്യുക, എന്തെന്നാല്‍ “ഞാന്‍ എന്‍െറ ജനതയായ യിസ്രായേലുകാരെയും യെഹൂദക്കാരെയും പ്രവാസത്തില്‍നിന്നും തിരികെ കൊണ്ടുവരുന്നകാലം വരും.”യഹോ വയില്‍ നിന്നുള്ളതാണ് ഈ സന്ദേശം. “ആ ജനത്തെ ഞാന്‍ അവരുടെ പൂര്‍വികര്‍ക്കു ഞാന്‍ നല്കിയ ദേശത്തു ഞാന്‍ തിരികെ കൊണ്ടു വരും. അപ്പോള്‍ എന്‍െറ ജനത വീണ്ടും ആ സ്ഥലത്തിന്‍െറ ഉടമസ്ഥരാകും.” 
4 തന്‍െറ ജനതയായ യിസ്രായേലുകാരെയും യെഹൂദക്കാരെയും പറ്റിയുള്ള സന്ദേശം യഹോവ പറഞ്ഞു. 
5 ഇതാണു യഹോവ പറ ഞ്ഞത്: 
“മനുഷ്യര്‍ പേടികൊണ്ടു കരയുന്നതു ഞങ്ങള്‍ കേള്‍ക്കുന്നു! 
മനുഷ്യര്‍ ഭയന്നിരിക്കുന്നു! അവിടെ സമാധാനമില്ല! 
6 ഈ ചോദ്യം ചോദിക്കുകയും പരിഗണിക്കു കയും ചെയ്യുക: 
പുരുഷനു പ്രസവിക്കാനാ കുമോ? തീര്‍ച്ചയായുമില്ല! 
പിന്നെന്താണ് ശക്ത നായ എല്ലാ പുരുഷനും പ്രസവവേദനയെ ടുക്കുന്ന 
സ്ത്രീയെപ്പോലെ തന്‍െറ വയറില്‍ പിടിക്കുന്നത്? 
എന്തുകൊണ്ടാണ് ഓരോരുത്തരു ടെയും മുഖം മരിച്ചവന്േറതുപോലെ വെളുത്ത താകുന്നത്? 
എന്തുകൊണ്ടെന്നാല്‍ പുരുഷന്മാര് വളരെ ഭയന്നിരിക്കുന്നു. 
7 ഇതു യാക്കോബിനു വളരെ പ്രധാനപ്പെ ട്ടൊരുദിനമാണ്. 
മഹാദുരിതത്തിന്െറ സമയ മാണിത്. 
ഇതുപോലെ മറ്റൊരു സമയം ഒരിക്കലു മുണ്ടാകില്ല. 
പക്ഷേ യാക്കോബ് രക്ഷിക്കപ്പെടും. 
8 “ആ സമയത്ത്”-സര്‍വശക്തനായ യഹോവ യില്‍ നിന്നുള്ള സന്ദേശമാണിത്- “ഞാന്‍ യിസ്രായേല്‍ജനതയുടെയും യെഹൂദക്കാരുടെ യും കഴുത്തിലെ നുകം തകര്‍ക്കും. നിങ്ങളെ ചുറ്റുന്ന കയറും ഞാന്‍ പൊട്ടിക്കും. വിദേശി കള്‍ ഇനിയൊരിക്കലും എന്‍െറ ജനത്തെ അടി മകളാക്കയില്ല. 
9 യിസ്രായേലുകാരും യെഹൂദ ക്കാരും വിദേശരാജ്യങ്ങളെ സേവിക്കയില്ല. ഇല്ല! അവര്‍ തങ്ങളുടെ ദൈവമാകുന്ന യഹോവയെ സേവിക്കും. തങ്ങളുടെ രാജാവായ ദാവീദിനെ യും അവര്‍ സേവിക്കും. ആ രാജാവിനെ ഞാന വര്‍ക്കായി അയയ്ക്കും. 
10 “അതിനാല്‍, എന്‍െറ ദാസനായ യാക്കോ ബേ, ഭയപ്പെടേണ്ട!” 
യഹോവയില്‍ നിന്നുള്ള താണ് ഈ സന്ദേശം. 
“യിസ്രായേലേ, ഭയപ്പെ ടേണ്ട. 
നിന്നെ ഞാന്‍ ആ വിദൂരദേശത്തുനിന്നും രക്ഷിക്കും. 
ആ വിദൂരദേശത്തു തടവുകാരാണു നിങ്ങള്‍. 
പക്ഷേ നിന്‍െറ പിന്‍ഗാമികളെ ഞാന്‍ രക്ഷിക്കും. 
അവരെ ഞാന്‍ ആ ദേശത്തു നിന്നും തിരികെ കൊണ്ടുവരും. 
യാക്കോബിനു വീണ്ടും സമാധാനമുണ്ടാക്കും. 
ജനം യാക്കോ ബിനെ ഇനി ശല്യപ്പെടുത്തുകയില്ല. 
എന്‍െറ ജനത്തെ പേടിപ്പിക്കാന്‍ ശത്രുവുണ്ടാകയില്ല. 
11 യിസ്രായേലിലെയും യെഹൂദയിലെയും ജനമേ ഞാന്‍ നിങ്ങളോടൊപ്പമുണ്ട്.” 
യഹോവ യില്‍നിന്നുള്ള സന്ദേശമാകുന്നു ഇത്. 
“നിങ്ങളെ ഞാന്‍ രക്ഷിക്കുകയും ചെയ്യും. 
നിങ്ങളെ ഞാന്‍ ആ രാഷ്ട്രങ്ങളിലേക്കയച്ചു. 
പക്ഷേ ആ രാഷ്ട്ര ങ്ങളെ ഞാന്‍ പൂര്‍ണ്ണമായും നശിപ്പിക്കും. 
ഇതു സത്യമാകുന്നു, ആ രാഷ്ട്രങ്ങളെ ഞാന്‍ തക ര്‍ക്കും, 
പക്ഷേ നിങ്ങളെ ഞാന്‍ നശിപ്പിക്കയില്ല. 
നിങ്ങട്രളുടെ പ്രവൃത്തികള്‍ക്കു നിങ്ങള്‍ ശിക്ഷി ക്കപ്പെടേണ്ടതാണ്. 
പക്ഷേ നിങ്ങളെ ഞാന്‍ നന്നായി അച്ചടക്കമുള്ളവരാക്കും.” 
12 യഹോവ പറയുന്നു: 
“യിസ്രായേലുകാരും യെഹൂദക്കാരുമായ നിങ്ങള്‍ക്കു ഭേദമാകാത്ത ഒരു മുറിവുണ്ട്. 
ഭേദമാകാത്ത പരിക്ക് നിങ്ങള്‍ ക്കുണ്ട്. 
13 നിങ്ങളുടെ വടുക്കള്‍ ശുശ്രൂഷിക്കാന്‍ ഒരാ ളുമില്ല. 
നിങ്ങള്‍ക്കു ഭേദമാകില്ല. 
14 നിങ്ങള്‍ നിരവധിരാഷ്ട്രങ്ങളുമായി സൌ ഹൃദത്തിലായി. 
പക്ഷേ ആ രാഷ്ട്രങ്ങള്‍ നിങ്ങ ളെ ഗൌനിക്കുന്നതേയില്ല. 
നിങ്ങളുടെ ‘സുഹൃത്തു ക്കള്‍’ നിങ്ങളെ മറന്നിരിക്കുന്നു. 
ശത്രുവിനെ യെന്നപോലെ നിങ്ങളെ ഞാന്‍ മുറിവേല്പിച്ചു. 
നിങ്ങളെ ഞാന്‍ വല്ലാതെ ശിക്ഷിച്ചു. 
നിങ്ങ ളുടെ മഹാപരാധം മൂലമാണു ഞാനതു ചെയ്ത ത്. 
നിങ്ങളുടെ നിരവധി പാപങ്ങള്‍ മൂലമാണ് ഞാനതു ചെയ്തത്. 
15 യിസ്രായേലേ, യെഹൂദയേ എന്തിനാണു നിങ്ങള്‍ സ്വന്തം മുറിവിനെപ്പറ്റി നിലവിളി ക്കുന്നത്? 
നിങ്ങളുടെ മുറിവുകള്‍ വേദനാകര മാണ്. 
അതിനു ശമനവുമില്ല. 
നിങ്ങളുടെ മഹാ പരാധം മൂലം യഹോവയായ ഞാന്‍ ഇക്കാ ര്യങ്ങള്‍ നിങ്ങളോടു ചെയ്തു. 
നിങ്ങളുടെ നിര വധി പാപങ്ങള്‍ മൂലം ഞാനിതു ചെയ്തു. 
16 ആ രാഷ്ട്രങ്ങള്‍ നിങ്ങളെ നശിപ്പിച്ചു, 
പക്ഷേ ഇപ്പോള്‍ അവര്‍ നശിപ്പിക്കപ്പെട്ടിരി ക്കുന്നു. 
യിസ്രായേലേ, യെഹൂദയേ, നിങ്ങളുടെ ശത്രുക്കള്‍ തടവുകാരാക്കപ്പെടും. 
അവര്‍ നിങ്ങ ളുടെ സാധനങ്ങളപഹരിച്ചു. 
പക്ഷേ അന്യര്‍ അവരെ കൊള്ളയടിക്കും. 
അവര്‍ യുദ്ധത്തില്‍ നിങ്ങളില്‍ നിന്നപഹരിച്ചു. 
പക്ഷേ അന്യര്‍ യുദ്ധത്തില്‍ അവരില്‍ നിന്നപഹരിക്കും. 
17 നിങ്ങളുടെ ആരോഗ്യം ഞാന്‍ തിരികെക്കൊ ണ്ടുവരും. 
നിങ്ങളുടെ മുറിവുകള്‍ ഞാന്‍ സുഖ പ്പെടുത്തുകയും ചെയ്യും.” 
യഹോവയില്‍നിന്നു ള്ളതാണ് ഈ സന്ദേശം. 
“എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ ജാതിഭ്രഷ്ടരെന്ന് അന്യര്‍ പറഞ്ഞു. 
‘സീയോനെ ആരും ഗൌനിക്കുന്നില്ല’ എന്നവര്‍ പറഞ്ഞു.” 
18 യഹോവ പറയുന്നു: 
“യാക്കോബിന്‍െറ ജന മിപ്പോള്‍ തടവിലാണ്. 
പക്ഷേ അവര്‍ തിരിച്ചു വരും. 
യാക്കോബിന്‍െറ ഭവനങ്ങളോട് എനിക്കു ദയവുമുണ്ടാകും. 
തകര്‍ന്ന കെട്ടിടങ്ങളാല്‍ മൂട പ്പെട്ട ഒരു മൊട്ടക്കുന്നു മാത്രമാണ് നഗരമി പ്പോള്‍. 
എന്നാല്‍ ആ നഗരം അതിന്‍െറ കുന്നില്‍ പുനര്‍നിര്‍മ്മിക്കപ്പെടും. 
രാജകൊട്ടാരം യഥാ സ്ഥാനത്തു വീണ്ടും നിര്‍മ്മിക്കപ്പെടും. 
19 ആ സ്ഥലത്തുള്ളവര്‍ വാഴ്ത്തിപ്പാടും. 
അവി ടമെങ്ങും ചിരിയുടെ ശബ്ദം നിറയും. 
അവര്‍ക്ക് ഞാന്‍ നിരവധി കുഞ്ഞുങ്ങളെ നല്‍കും. 
യിസ്രാ യേലും യെഹൂദയും ചെറുതായിരിക്കയില്ല. 
അവര്‍ക്കു ഞാന്‍ മഹത്വം കൊണ്ടുവരും. 
ആരും അവരുടെമേല്‍ കുനിഞ്ഞു നോക്കിയില്ല. 
20 യാക്കോബിന്െറകുടുംബം പണ്ടത്തെ യിസ്രായേല്‍കുടുംബം പോലെയാകും. 
യിസ്രാ യേലിനെയും യെഹൂദയെയും ഞാന്‍ ശക്തമാ ക്കുകയും 
അവരെ മുറിവേല്പിക്കുന്നവരെ ഞാന്‍ ശിക്ഷിക്കുകയും ചെയ്യും. 
21 അവരുടെ സ്വന്തം ആളുകളിലൊരുവന് അവരെ നയിക്കും. 
ആ ഭരണാധിപന് എന്‍െറ ജനത്തില്‍നിന്നും വരും. 
ഞാനാവശ്യപ്പെട്ടെ ങ്കില്‍ മാത്രമേ ഒരുവന് എന്നോടടുത്തു വരാന്‍ പറ്റൂ. 
അതിനാല്‍ ആ നേതാവിനോടു ഞാന്‍ എന്‍െറയടുത്തേക്കു വരാന്‍ പറയും. 
അവന് എന്െറയടുത്തെത്തുകയും ചെയ്യും. 
22 നിങ്ങള്‍ എന്‍െറ ജനമായിരിക്കും. 
ഞാന്‍ നിങ്ങളുടെ ദൈവവും.” 
23 “യഹോവ വളരെ കോപിച്ചിരുന്നു! 
അവന് ജനത്തെ ശിക്ഷിച്ചു. 
ശിക്ഷ കൊടുങ്കാറ്റുപോ ലെ വന്നു. 
ആ ദുഷ്ടന്മാരുടെ നേര്‍ക്ക് അതൊരു ചുഴലിക്കാറ്റുപോലെ വന്നു. 
24 താന്‍ ചെയ്യാനാലോചിച്ച കാര്യങ്ങള്‍ പൂര് ത്തിയാകാതെ യഹോവയുടെ കോപം ശമിക്കു കയില്ല. 
ആ ദിവസം അവസാനിക്കുന്പോള്‍, നിങ്ങള്‍ക്കു മനസ്സിലാകും.”