കുശവനും കളിമണ്ണും 
18
1 യിരെമ്യാവിനു യഹോവയില്‍നിന്നും ലഭിച്ച സന്ദേശം ഇതാകുന്നു: 
2 “യിരെമ്യാ വേ, കുശവന്‍െറ വസതിയിലേക്കു പോവുക. നിനക്കു ഞാന്‍ കുശവന്‍െറ വസതിയില്‍ വച്ച് എന്‍െറ സന്ദേശം നല്‍കും.” 
3 അങ്ങനെ, ഞാന്‍ കുശവന്‍െറ വസതിയിലേ ക്കു പോയി. കുശവന് ചക്രത്തിനടുത്തിരുന്ന് കളിമണ്ണില്‍ പണിയുകയായിരുന്നു. 
4 അയാള്‍ കളിമണ്ണുകൊണ്ട് ഒരു കുടമുണ്ടാക്കുകയായി രുന്നു. പക്ഷേ കുടത്തിന് എന്തോ ഒരു ദോഷമു ണ്ടായിരുന്നു. അതിനാല്‍ കുശവന് ആ കളിമണ്ണു കൊണ്ട് മറ്റൊരു കുടമുണ്ടാക്കി. തന്‍െറ കൈകള്‍ കൊണ്ടു രൂപപ്പെടുത്തി അയാള്‍ തന്‍െറ ഇഷ്ട ത്തിനനുസരിച്ചു കുടമുണ്ടാക്കി. 
5 അനന്തരം യഹോവയുടെ സന്ദേശം എനി ക്കു ലഭിച്ചു: 
6 “യിസ്രായേല്‍ കുടുംബമേ, എനി ക്ക് (ദൈവം) ഇതെപോലെ നിന്‍െറ കാര്യത്തി ലും ചെയ്യാനാകും. കുശവന്‍െറ കൈയിലെ കളിമണ്ണുപോലെയാണു നിങ്ങള്‍. ഞാന്‍ കുശ വനും! 
7 ഏതെങ്കിലുമൊരു രാഷ്ട്രത്തെപ്പറ്റിയോ സാമ്രാജ്യത്തെപ്പറ്റിയോ ഞാന്‍ സംസാരിക്കുന്ന ഒരു കാലം വരാം. ആ രാഷ്ട്രത്തെ ഞാന്‍ പറിച്ചെടുക്കുമെന്നു പറഞ്ഞേക്കാം. അല്ലെങ്കില്‍ ആ രാജ്യത്തെ ഞാന്‍ വലിച്ചിടുകയും ആ രാഷ്ട്രത്തെയോ രാജധാനിയെയോ നശിപ്പിക്കു കയും ചെയ്യുമെന്നു ഞാന്‍ പറഞ്ഞേക്കാം. 
8 പക്ഷേ, ആ രാജ്യത്തുള്ളവര്‍ക്കു മാനസാന്തരമു ണ്ടായേക്കാം. ആ രാജ്യക്കാര്‍ തിന്മകള് ചെയ്യു ന്നതു നിര്‍ത്തിയേക്കാം. അപ്പോള്‍ ഞാനെന്‍െറ മനസ്സുമാറ്റും. ആ രാജ്യത്തിനു ദുരന്തം വിത യ്ക്കാനുള്ള പദ്ധതികള്‍ക്കു പിറകേ ഞാന്‍ പോകയില്ല. ഒരു രാഷ്ട്രത്തെപ്പറ്റി ഞാന്‍ സം സാരിക്കുന്ന മറ്റൊരു സമയം വന്നേക്കാം. 
9 ആ രാഷ്ട്രത്തെ ഞാന്‍ പണിയുമെന്നും നടുമെന്നും ഞാന്‍ പറഞ്ഞേക്കാം. 
10 പക്ഷേ ആ രാഷ്ട്രം തിന്മകള് ചെയ്യുന്നതും എന്നെ അനുസരിക്കാ തിരിക്കുന്നതും ഞാന്‍ കാണും. അപ്പോള്‍, ആ രാഷ്ട്രത്തിനായുള്ള എന്‍െറ നല്ല പദ്ധതികള്‍ ഞാന്‍ പുന:പരിശോധിക്കും. 
11 “അതിനാല്‍ യിരെമ്യാവേ, യെഹൂദക്കാ രോടും യെരൂശലേമില്‍ വസിക്കുന്നവരോടും പറയുക, ‘യഹോവ പറയുന്നത് ഇതാണ്: നിങ്ങള്‍ക്കു ഞാനിപ്പോള്‍ത്തന്നെ ദുരിതങ്ങളു ണ്ടാക്കും. നിങ്ങള്‍ക്കെതിരെ ഞാന്‍ ആസൂത്രണ ങ്ങള് ചെയ്യുകയാണ്. നിങ്ങള്‍ ചെയ്യുന്ന തിന്മ കള്‍ അവസാനിപ്പിക്കുക. ഓരോരുത്തരും മാന സാന്തരപ്പെടുകയും നന്മകള് ചെയ്തു തുടങ്ങു കയും ചെയ്യുക!’ 
12 പക്ഷേ യെഹൂദക്കാര്‍ മറു പടി പറയും, ‘പരീക്ഷിച്ചു നോക്കുന്നതുകൊണ്ട് വലിയ ഗുണമൊന്നുമില്ല. ഞങ്ങള്‍ ഞങ്ങള്‍ക്കു തോന്നിയതു പോലെ പ്രവര്‍ത്തിക്കും. ഞങ്ങളി ലോരോരുത്തനും കഠിനവും ദുഷ്ടവുമായ ഹൃദ യങ്ങളില്‍ തോന്നിയതുപോലെ പ്രവര്‍ത്തിക്കാ നാണു പോകുന്നത്.’” 
13 യഹോവ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക: 
“അന്യരാഷ്ട്രങ്ങളോട് ഈ ചോദ്യംചോദിക്കുക: ‘ 
യിസ്രായേല്‍ ചെയ്ത തിന്മകള് മറ്റൊരുവന് ചെയ്യുന്നതായി നിങ്ങളെന്നെങ്കിലും കേട്ടിട്ടു ണ്ടോ?’ 
യിസ്രായേല്‍ ദൈവത്തിനു വിശിഷ്ട യാണ്. 
യിസ്രായേല്‍ ദൈവത്തിന്‍െറ മണവാട്ടി യെപ്പോലെയാണ്! 
14 ലെബാനോനിലെ പര്‍വതങ്ങളുടെ കൊടു മുടിയിലെ മഞ്ഞ് ഒരിക്കലുമുരുകില്ലെന്നു നിങ്ങ ളള്ക്കറിയാം. 
തണുത്ത, ഒഴുകുന്ന അരുവികള്‍ വറ്റില്ലെന്നും അറിയാം. 
15 പക്ഷേ എന്‍െറ ജനം എന്നെപ്പറ്റി മറന്നി രിക്കുന്നു. 
അവര്‍ വിലകെട്ട വിഗ്രഹങ്ങള്‍ക്ക് വഴിപാടുകളര്പ്പിക്കുന്നു. 
എന്‍െറ ജനം തങ്ങ ളുടെ പ്രവൃത്തികള്‍ക്കിടയില്‍ കുഴഞ്ഞു വീഴു ന്നു. 
തങ്ങളുടെ പൂര്‍വികരുടെ പഴയ പാതക ളില്‍ കുഴഞ്ഞു വീഴുന്നു. 
എന്നോടൊപ്പം നല്ല പാതയില്‍ നടക്കേണ്ടതിനു പകരം 
ഇട വഴി കളിലും മോശമായ വഴികളിലും നടക്കാന്‍ അവ രിഷ്ടപ്പെടുന്നു. 
16 അതിനാല്‍ യെഹൂദയുടെ രാജ്യം ഒരു ശൂന്യ മരുഭൂമിയായിത്തീരും. 
വഴിപോക്കര്‍ ചൂളം വിളി ക്കുകയും തലകുലുക്കുകയും ചെയ്യും. 
രാജ്യത്തി ന്‍െറ വിനാശം കണ്ട് അവര്‍ ഞെട്ടും. 
17 യെഹൂദക്കാരെ ഞാന്‍ ചിതറിക്കും. 
അവര്‍ തങ്ങളുടെ ശത്രുക്കളില്‍നിന്നും ഓടിപ്പോകും. 
സാധനങ്ങളെ അടിച്ചു പറത്തുന്ന കിഴക്കന്‍കാ റ്റിനെപ്പോലെ യെഹൂദക്കാരെ ഞാന്‍ ചിതറി ക്കും. 
അവരെ ഞാന്‍ നശിപ്പിക്കും. 
ഞാനവരെ സഹായിക്കാന്‍ വരുന്നത് അവര്‍ക്കു കാണാ നാകില്ല. 
ഇല്ല! ഞാന്‍ വിട്ടുപോകുന്നത് അവര്‍ കാണും!” 
യിരെമ്യാവിന്‍െറ നാലാമത്തെ പരാതി 
18 അപ്പോള്‍ യിരെമ്യാവിന്‍െറ ശത്രുക്കള്‍ പറ ഞ്ഞു, “വരിക, നമുക്ക് യിരെമ്യാവിനെതിരെ ഗൂഢാലോചന നടത്താം. പുരോഹിതര്‍ പഠി പ്പിച്ചനിയമങ്ങള് തീര്‍ച്ചയായും പാഴാകില്ല. ജ്ഞാനികളുടെ ഉപദേശം ഇപ്പോഴും നമ്മോടൊ പ്പമുണ്ട്. പ്രവാചകരുടെ വാക്കുകള്‍ ഇപ്പോഴും നമ്മോടൊപ്പമുണ്ട്. അതിനാല്‍ നമുക്കവനെ പ്പറ്റി നുണ പറയാം. അതവനെ നശിപ്പിക്കും. അവന് പറയുന്നതിനൊന്നും നമ്മള് ചെവി കൊടുക്കുകയുമില്ല. 
19 യഹോവേ, എന്നെ ശ്രവിക്കുക! 
എന്‍െറ വാദങ്ങള്‍ ശ്രദ്ധിക്കുകയും ആരാണു ശരിയെന്നു വിധിക്കുകയും ചെയ്താലും. 
20 യെഹൂദക്കാരോടു ഞാന്‍ നന്മ കാണിച്ചു. 
നന്മയ്ക്കു തിന്മകൊണ്ടാണോ ജനം പ്രതിഫലം നല്‍കേണ്ടത്? അല്ല! 
ഞാന്‍ നിങ്ങളുടെ മുന്പില് നിന്ന് അവരെപ്പറ്റി നല്ലകാര്യങ്ങള്‍ പറയുകയും 
അങ്ങനെ നിങ്ങള്‍ക്കവരെ ശിക്ഷിക്കാന്‍ കഴിയാ താവുകയും ചെയ്തുവെന്ന് ഓര്‍മ്മിക്കുക. 
പക്ഷേ അവരെനിക്കിപ്പോള് തിന്മകൊണ്ടു പ്രതിഫലം തരുന്നു. 
അവരെന്നെ കുടുക്കി കൊ ല്ലാന്‍ ശ്രമിക്കുകയാണ്. 
21 അതിനാലവരുടെ കുട്ടികളെ ക്ഷാമംകൊണ്ടു പട്ടിണിക്കിടുക. 
അവരുടെ ശത്രുക്കള്‍ വാളു കൊണ്ട് അവരെ തോല്പിക്കട്ടെ. 
അവരുടെ ഭാര്യ മാര്‍ വന്ധ്യകളായിരിക്കട്ടെ. 
യെഹൂദയിലെ പുരുഷന്മാര് മരണത്തിനിരയാകട്ടെ. 
അവരുടെ ഭാര്യമാരെ വിധവകളാക്കിയാലും. 
അവര്‍ തങ്ങ ളുടെ കുട്ടികളുടെ മരണത്തില്‍ വിലപിക്കട്ടെ. 
യെഹൂദയിലെ പുരുഷന്മാര് കൊല്ലപ്പെടട്ടെ. ചെറുപ്പക്കാര്‍ യുദ്ധത്തില്‍ കൊല്ലപ്പെ ടട്ടെ. 
22 അവരുടെ വസതികളില്‍ നിലവിളിയുണ്ടാ കട്ടെ. 
അവര്‍ക്കെതിരെ നീ ആകസ്മികമായി ശത്രുവിനെ കൊണ്ടുവന്ന് അവരെ നിലവിളി പ്പിക്കുക. 
എന്‍െറ ശത്രുക്കള്‍ എന്നെ കുടുക്കാന്‍ ശ്രമിച്ചതിനാല്‍ ഇതെല്ലാം സംഭവിക്കട്ടെ. 
അവര്‍ എന്നെ കുടുക്കാന്‍ കെണികളൊരുക്കി. 
23 യഹോവേ, എന്നെ കൊല്ലാനുള്ള അവരുടെ പദ്ധതി നിനക്കറിയാം. 
അവരുടെ കുറ്റങ്ങള്‍ പൊറുക്കരുതേ. അവരുടെ പാപങ്ങള്‍ മായ്ച്ചു കളയരുതേ. 
എന്‍െറ ശത്രുക്കളെ നശിപ്പിച്ചാ ലും! 
നീ കോപിക്കുന്പോള്‍ അവരെ ശിക്ഷി ച്ചാലും!