യോവേല്‍ 
 
വെട്ടുക്കിളികള്‍ വിളവു നശിപ്പിക്കും 
1
1 പെഥൂവേലിന്െറ മകനായ യോവേലിനു കിട്ടിയ യഹോവയുടെ വാക്ക് ഇതാകുന്നു: 
2 മൂപ്പന്മാരേ, ഇതു കേള്‍ക്കുക! 
ദേശവാസികള്‍ സകലരും ചെവികൊടുക്കുക! 
നിങ്ങളുടെ ആയുഷ്കാലത്തോ അല്ലെങ്കില്‍ നിങ്ങളുടെ പൂര്‍വി കരുടെ ആയുഷ്കാലങ്ങളിലോ 
എപ്പോ ഴെങ്കിലും ഇതു സംഭവിച്ചിട്ടുണ്ടോ? 
3 നിങ്ങളുടെ മക്കളോടു, ഇതേപ്പറ്റി പറയുക, 
നിങ്ങളുടെ മക്കള്‍ അവരുടെ മക്കളോടും 
അവ രുടെ മക്കള്‍ വരുംതലമുറകളോടും ഇതേപ്പറ്റി പറയട്ടെ. 
4 നുറുക്കുന്ന വെട്ടുക്കിളി എന്തു ബാക്കിയാക്കി യോ 
അതു കൂട്ടത്തോടെ വരുന്ന വെട്ടുക്കിളി തിന്നിരിക്കുന്നു; 
കൂട്ടത്തോടെ വരുന്ന വെട്ടുക്കി ളി എന്തു ബാക്കിയാക്കിയോ 
അതു ചാടുന്ന വെട്ടുക്കിളി തിന്നിരിക്കുന്നു; 
ചാടുന്നവെട്ടു ക്കിളി എന്തു ബാക്കിയാക്കിയോ 
അതു നശി പ്പിക്കുന്ന വെട്ടുക്കിളിയും തിന്നിരിക്കുന്നു. 
വെട്ടുക്കിളികള്‍ വന്നെത്തുന്നു 
5 മദ്യപന്മാരേ, ഉണര്‍ന്നു കരയുക, 
നിങ്ങളുടെ വായില്‍നിന്നു തട്ടിപ്പറിച്ച മധുരമുള്ള വീഞ്ഞി നെച്ചൊല്ലി, 
വീഞ്ഞുകുടിയന്മാരായ നിങ്ങള്‍ സകലരും കരയുക. 
6 കാരണം, കരുത്തേറിയതും എണ്ണമറ്റതുമായ ഒരു രാഷ്ട്രം 
എന്‍െറ ദേശത്തിനെതിരെ യുദ്ധ ത്തിനെത്തിയിരിക്കുന്നു. 
അതിന്‍െറ ആയുധ ങ്ങള് സിംഹത്തിന്‍െറ പല്ലുകള്‍പോലെ മൂര്‍ച്ച യുള്ളതും 
അതിന്‍െറ താടിയെല്ലുകള്‍ സിംഹ ത്തിന്േറതുപോലെ ബലമുള്ളതുമാണ്. 
7 എന്‍െറ മുന്തിരിവള്ളിയെ അവര്‍ നശിപ്പി ച്ചു. 
നല്ല മുന്തിരിവള്ളികള്‍ വാടിക്കരിഞ്ഞു. 
എന്‍െറ അത്തിമരത്തെ അതിന്‍െറ തൊലി മുഴു വന്‍ ഉരിഞ്ഞെറിഞ്ഞ് 
ഒരു കുറ്റി ആക്കിയിരി ക്കുന്നു. 
ജനം കരയുന്നു 
8 തന്‍െറ ചെറുപ്പക്കാരനായ വരന് മരിച്ചതു കാരണം 
ചാക്കുടുത്തിരിക്കുന്ന കന്യകയെപ്പോ ലെ നിലവിളിക്കുക. 
9 ധാന്യബലിയും പാനീയയാഗവും യഹോവ യുടെ ആലയത്തില്‍നിന്നു അപ്രത്യക്ഷമായിരി ക്കുന്നു. 
യഹോവയുടെ ദാസന്മാരായ പുരോ ഹിതര്‍ വിലപിക്കുന്നു. 
10 വയല്‍ ശൂന്യമാക്കപ്പെട്ടു. 
നിലംപോലും വിലപിക്കുന്നു. 
സത്യമായും ധാന്യം നശിച്ചിരി ക്കുന്നു, 
പുതുവീഞ്ഞ് വറ്റിയിരിക്കുന്നു, 
പുതിയ ഒലിവെണ്ണ തീര്‍ന്നിരിക്കുന്നു. 
11 കര്‍ഷകരേ, വ്യസനിക്കുക, 
മുന്തിരിത്തോട്ടം സൂക്ഷിപ്പുകാരേ 
ഗോതന്പിനെയും ബാര്‍ലിയെ യും ചൊല്ലി വിലപിക്കുക, 
കാരണം വയലിലെ വിളവ് നശിച്ചിരിക്കയാണ്. 
12 മുന്തിരിവള്ളി വാടിയിരിക്കുന്നു, 
അത്തിമരം ഉണങ്ങിയിരിക്കുന്നു. 
പറന്പിലെ സകലമരങ്ങ ളും 
മാതളവും എന്തിന്, ഈന്തപ്പനയും ആപ്പി ളുംപോലും വാടിയിരിക്കുന്നു. 
സത്യമായും മനുഷ്യരിലെ സന്തോഷം വറ്റിയിരിക്കയാണ്. 
13 പുരോഹിതര്‍ ചാക്കുടുക്കുകയും നിലവിളി ക്കുകയും ചെയ്യുന്നു, 
യാഗപീഠം ഒരുക്കുന്ന നിങ്ങളും ആര്‍ത്തലയ്ക്കുന്നു. 
എന്‍െറ ദൈവ ത്തിന്‍െറ ദാസന്മാരേ, വരിക, ചാക്കുടുത്ത് രാത്രി കഴിച്ചുകൂട്ടുക, 
കാരണം, നിങ്ങളുടെ ദൈവത്തിന്‍െറ ആലയത്തില്‍നിന്ന് ധാന്യ ബലിയും പാനീയയാഗവും തടഞ്ഞിരിക്കയാ ണല്ലൊ. 
വെട്ടുക്കിളികള്‍ വരുത്തിയ ഭയങ്കരനാശം 
14 ഒരു ഉപവാസം നടത്തുക, ഒരു സഭായോഗം വിളിക്കുക, മൂപ്പന്മാരെയും സകലദേശവാസിക ളെയും നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയത്തില്‍ ഒത്തുകൂട്ടുക. അവര്‍ യഹോവ യോടു വിളിച്ചു കരയട്ടെ. 
15 അതൊരു ചീത്ത ദിവസമായിരിക്കും, കാര ണം, യഹോവയുടെ പ്രത്യേകദിവസം അടുത്തു പോയി. സര്‍വശക്തനായ ദൈവത്തില്‍നിന്നു അപ്രതീക്ഷിതമായ ആക്രമണംപോലെ അത് വരികയും ചെയ്യും. 
16 ഇതു കണ്ടുകൂടെ? ആഹാര മില്ല; നമ്മുടെ ദൈവത്തിന്‍െറ ആലയത്തില്‍ നിന്നു ഉത്സവവും സന്തോഷവും പോയിരിക്കു ന്നു. 
17 ഇളംപഴങ്ങള് അവയുടെ ഇതളുകള്ക്കി ടയില്‍ ഉണങ്ങിപ്പോയി; ധാന്യം ഉണങ്ങിപ്പോയ തുകൊണ്ട്, ധാന്യപ്പുരകള്‍ നശിച്ചിരിക്കുന്നു; കളപ്പുരകള്‍ പൊളിച്ചിരിക്കുന്നു. 
18 വളര്‍ത്തുമൃഗങ്ങള്‍ എങ്ങനെ മോങ്ങുന്നു! കന്നുകാലിക്കൂട്ടങ്ങള്‍ എങ്ങനെ ചുറ്റിയലയുന്നു! മേച്ചില്‍ സ്ഥലമില്ലാത്തതു കാരണം ആട്ടിന്‍ പറ്റങ്ങള്‍ പോലും മെലിഞ്ഞു പോകുന്നു. 
19 യ ഹോവേ, ഞാന്‍ നിന്നോടു സഹായം ചോദിക്കു കയാണ്. കാരണം, മരുഭൂമിയിലെ പുല്‍മേടുക ളെ തീ എരിച്ചുകളഞ്ഞു. വെളിന്പറന്പിലെ മുഴു വന്‍ മരങ്ങള്‍ക്കും തീ കൊളുത്തുകയും ചെയ്തു. 
20 വെളിന്പറന്പിലെ വന്യമൃഗങ്ങള്‍പോലും നിന്നോടു കേഴുകയാണ്. കാരണം, അരുവികള്‍ വറ്റിയിരിക്കുന്നു, മരുഭൂമിയിലെ പുല്‍മേടുകളെ തീ എരിച്ചും കളഞ്ഞു.