2
1 മത്സ്യത്തിന്‍െറ വയറ്റില്കിടക്കവേ യോനാ തന്‍െറ ദൈവമായ യഹോവയോടു പ്രാര് ത്ഥിച്ചു, 
2 “ഞാന്‍ വളരെ വലിയ കുഴപ്പത്തിലായി രുന്നു. 
ഞാന്‍ യഹോവയെ രക്ഷയ്ക്കായി വിളി യ്ക്കുകയും 
അവന് ഉത്തരമരുളുകയും ചെയ്തു! 
ഞാന്‍ പാതാളത്തിന്‍െറ അഗാധതയിലായിരു ന്നു. 
യഹോവേ, ഞാന്‍ നിന്നോടു യാചിച്ചു, 
എന്‍െറ ശബ്ദം നീ കേള്‍ക്കുകയും ചെയ്തു! 
3 “നീ എന്നെ കടലിലേക്കെറിഞ്ഞു, 
നിന്‍െറ ശക്തമായ തിരമാലകള്‍ എനിക്കുമേല്‍ വന്നല ച്ചു. 
ഞാന്‍ സമുദ്രത്തിന്‍െറ ആഴങ്ങളിലേക്കു പോയി. 
എനിക്കുചുറ്റിലും വെള്ളമായിരുന്നു. 
4 അപ്പോള്‍ ഞാന്‍ കരുതി, ‘ഇനി ഞാന്‍ നിന്‍െറ ദൃഷ്ടിയില് പെടാതിരിക്കുകയായിരു ന്നു. 
എങ്കിലും ഞാന്‍ നിന്‍െറ വിശുദ്ധആലയ ത്തിലേക്കു തുടര്‍ന്നു നോക്കും.’ 
5 “സമുദ്രജലം എന്നെ മൂടി. 
വെള്ളം എന്‍െറ വായ മൂടിക്കെട്ടിയതിനാല്‍ 
എനിക്കു ശ്വസിക്കാ നായില്ല. 
ഞാന്‍ സമുദ്രത്തിന്‍െറ ആഴങ്ങളി ലേക്കു മുങ്ങിപ്പോയി. 
കടല്ച്ചണ്ടി എന്‍െറ തല യെ പൊതിഞ്ഞു. 
6 ഞാന്‍ സമുദ്രത്തിന്‍െറ അടിത്തട്ടിലായിരു ന്നു, 
പര്വതങ്ങളാരംഭിക്കുന്നിടത്ത്. 
ഈ തടവറ യില്‍ ഞാന്‍ എന്നെന്നേക്കുമായി ബന്ധിതനാ യെന്നു ഞാന്‍ കരുതി. 
എന്നാല്‍ എന്‍െറ ദൈവ മായ യഹോവ എന്നെ പാതാളത്തില്‍നിന്നും രക്ഷിച്ചു! 
ദൈവമെ നീ എനിക്കു പുനര്ജന്മം നല്കി! 
7 “എന്‍െറ പ്രാണന് എല്ലാ പ്രതീക്ഷകളും നശിച്ചു. 
എന്നാലപ്പോള്‍ ഞാന്‍ യഹോവയെ വിളിച്ചു. 
യഹോവേ, ഞാന്‍ നിന്നോടുപ്രാര് ത്ഥിച്ചു. 
നിന്‍െറ വിശുദ്ധആലയത്തിലിരുന്നു നീയെന്‍െറ പ്രാര്‍ത്ഥന കേള്‍ക്കുകയും ചെയ്തു. 
8 “ചിലര്‍ വ്യര്‍ത്ഥവിഗ്രഹങ്ങളെ ആരാധിക്കു ന്നു. 
പക്ഷെ ആ പ്രതിമകള്‍ ഒരിക്കലുമവരെ സഹായിക്കില്ല. 
9 യഹോവയില്‍നിന്നു മാത്രമാണു രക്ഷവ രിക. 
“ഞാന്‍ നിന്നെ നന്ദിയോടെ സ്തുതിക്കും. 
ഞാന്‍ നിനക്ക് വിശേഷബലികള് കഴിക്കുക യും 
നിന്നോടുള്ള എന്‍െറ നേര്‍ച്ചകള്‍ നിറവേ റ്റുകയും ചെയ്യും.” 
10 അനന്തരം യഹോവ മത്സ്യത്തോടു സംസാ രിച്ചു. മത്സ്യം യോനയെ അതിന്‍െറ വയറ്റില്‍ നിന്നും കരയിലേക്കു ഛര്‍ദ്ദിക്കുകയും ചെയ്തു.