5
1 “ഇയ്യോബേ, വേണമെങ്കില്‍ വിളിച്ചുനോക്കൂ. 
പക്ഷേ ആരും നിനക്കു മറുപടി തരില്ല! 
ദൂതന്മാ രി ലൊരുവന്റെ നേര്‍ക്കും നിനക്കു തിരിയാനാകില്ല! 
2 ഒരു മണ്ടനെ അവന്റെ കോപം കൊല്ലുന്നു. 
ഒരു വി ഡ്ഢിയെ അവന്റെ ശക്തവികാരങ്ങള് കൊല്ലുന്നു. 
3 താന്‍ സുരക്ഷിതനാണെന്നു കരുതിയ ഒരു വിഡ്ഢി യെ ഞാന്‍ കണ്ടു. 
എന്നാല്‍ പെട്ടെന്നാണയാള്‍ മരിച്ചത്. 
4 അവന്റെ കുട്ടികളെ രക്ഷിക്കാന്‍ ആരുമില്ല. 
കോട തിയില്‍ അവര്‍ക്കുവേണ്ടി വാദിക്കാനാരുമില്ല. 
5 അവന്റെ വിളകള്‍ വിശക്കുന്നവര്‍ തിന്നുതീര്‍ത്തു. 
മുള്‍പ്പടര്‍പ്പുകളില്‍ വളരുന്ന വിളകള്‍ പോലും അവര്‍ തട്ടിയെടുത്തു. 
അത്യാര്ത്തിപൂണ്ടവര് അവര്‍ക്കു ള്ള തെല്ലാം തട്ടിയെടുത്തു. 
6 ചീത്തക്കാലം നിലത്തുനിന്നല്ല ഉണ്ടാകുന്നത്. 
കു ഴപ്പങ്ങള്‍ നിലത്തുനിന്നല്ല ഉണ്ടാകുന്നത്. 
7 എന്നാല്‍ തീയില്‍നിന്നും തീപ്പൊരികള്‍ ഉയര്‍ന്നു പറക്കുന്പോലെ 
സത്യമായിമനുഷ്യന്കുഴപ്പങ്ങളിലേക്ക് പിറക്കുന്നു. 
8 പക്ഷേ, ഇയ്യോബേ, ഞാന്‍ നീയായിരുന്നെങ്കില്‍ ദൈവത്തിങ്കലേക്കു തിരിഞ്ഞ് 
എന്റെ പ്രശ്നങ്ങള്‍ അവനോടു പറയുമായിരുന്നു. 
9 ദൈവം ചെയ്യുന്ന അത്ഭുതകാര്യങ്ങള്‍ മനുഷ്യനു മനസ്സിലാക്കാനാവില്ല. 
അവന്റെഅത്ഭുതപ്രവൃത്തികള്ക്കവസാനമില്ല. 
10 ദൈവം ഭൂമിയിലേക്കു മഴ അയയ്ക്കുന്നു. 
വയലുക ളിലേക്കവന് ജലം അയയ്ക്കുന്നു. 
11 വിനീതനെ ഉയര്‍ത്തുകയും 
ദുഃഖിതനെ സന്തോഷവാ നാക്കുകയും ചെയ്യുന്നു. 
12 ദൈവം കൌശലക്കാരുടെയും 
ദുഷ്ടന്മാരുടെയും പദ് ധതികള്‍ തകര്ത്ത്അവരുടെവിജയത്തെഇല്ലാതാക്കുന്നു. 
13 ജ്ഞാനികളെ ദൈവം അവരുടെ കൌശലങ്ങ ളില്ത് ത ന്നെ കുടുക്കുന്നു. 
അങ്ങനെ ആ കൌശലതന്ത്രങ്ങള് പരാജയപ്പെടുന്നു. 
14 ആ സമര്ത്ഥന്മാര് പകല്‍പോലും തടഞ്ഞുവീഴും. 
ഉ ച്ചയ്ക്കുപോലുംഇരുട്ടില്തപ്പിത്തടയുന്നഒരുവനെപ്പോലെയാണവര്. 
15 പാവങ്ങളെ ദൈവം മരണത്തില്‍നിന്നു രക്ഷിക്കു ന്നു. 
സാമര്ത്ഥ്യമുള്ളവരായ ദുഷ്ടന്മാരുടെ ശക്തിയില്‍ നിന്ന് അവന് പാവങ്ങളെ രക്ഷിക്കുന്നു. 
16 അതിനാല്‍ പാവങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. 
നീതി കാ ട്ടാത്ത ദുഷ്ടരെ ദൈവം നശിപ്പിക്കുകയും ചെയ്യുന്നു. 
17 ദൈവം തിരുത്തുന്നവന് ഭാഗ്യവാന്! 
അതിനാല്‍ സര് വ്വശക്തനായ ദൈവം ശിക്ഷിക്കുന്പോള്‍ പരാതിപ് പെ ടരുത്. 
18 താന്‍ ഉണ്ടാക്കുന്ന മുറിവുകള്‍ ദൈവം വച്ചുകെട്ടു ന്നു; 
അവന് ആര്‍ക്കെങ്കിലും പരിക്കേല്പിച്ചാല് 
അവ ന്റെ കൈകള്‍ തന്നെ സുഖപ്പെടുത്തുകയും ചെയ്യും. 
19 ആറ് അനര്ത്ഥങ്ങളില്നിന്നും അവന് നിന്നെ രക് ഷിക്കും. 
ഏഴു ദുരന്തങ്ങളനുഭവിച്ചാലും നിനക്കു മുറി വേല്ക്കയില്ല! 
20 ക്ഷാമമുണ്ടാകുന്പോള് ദൈവം നിന്നെ മരണത്തില്‍ നിന്നും രക്ഷിക്കും. 
യുദ്ധമുണ്ടാകുന്പോഴും ദൈവം നി ന്നെ മരണത്തില്‍നിന്നും രക്ഷിക്കും. 
21 തങ്ങളുടെ മൂര്‍ച്ചയേറിയ നാവുകൊണ്ട് ജനം നിന് നെപ്പറ്റി ദുഷിച്ചു പറഞ്ഞെന്നുവരാം 
എന്നാല്‍ ദൈ വം നിന്നെ രക്ഷിക്കും. 
വിനാശങ്ങളുണ്ടാകുന്പോള് നീ ഭയക്കേണ്ടതില്ല. 
22 വിനാശത്തിലും ക്ഷാമത്തിലും നീ ചിരിക്കും. 
വന്യ മൃഗങ്ങളെ നീ ഭയപ്പെടുകയില്ല! 
23 നിന്റെ ഉടന്പടി ദൈവത്തോടായതിനാല് വയലിലെ പാറകള്‍പോലും നിന്റെ ഉടന്പടി പങ്കുവയ്ക്കും. 
കാട്ടു മൃഗങ്ങള്പോലുംനിന്നോടുസമാധാനത്തിലായിരിക്കും. 
24 നിന്റെ കൂടാരം സുരക്ഷിതമായതിനാല്‍ നീ സമാധാന ത്തില്‍ വസിക്കും. 
നിന്റെ വസ്തുവകകള്‍ പരിശോധി ക്കുന്പോള്‍ ഒന്നും നഷ്ടപ്പെട്ടതായി നീ കാണുക യി ല്ല. 
25 നിനക്കു ഭൂമിയിലെ പുല്ക്കൊടികളുടെയത്ര, 
അ സംഖ്യം കുട്ടികളുണ്ടാകും. 
26 വിളവെടുപ്പുകാലംവരെ ഗോതന്പു വളരുന്പോ ലെ നീ വളരും. 
മൂത്തു വയോവൃദ്ധനാകും വരെ നീ ജീ വിക്കും. 
27 ഇയ്യോബേ ഞങ്ങളിതു പഠിച്ചിട്ടുണ്ട്. അവ സത് യമാണെന്നും ഞങ്ങള്‍ക്കറിയാം. 
അതിനാല്‍ നീ ഞങ്ങളെ ശ്രവിക്കൂ; നിനക്കായി ഇതൊക്കെ പഠിക്കൂ.”