40
1 യഹോവ ഇയ്യോബിനോടു പറഞ്ഞു: 
2 “ഇയ്യോബേ, സര്‍വ്വശക്തനായ ദൈവത്തോടു നീ തര്‍ക്കിച്ചു. 
നീയെന്നെ തെറ്റുകാരനെന്നു വിധി ച് ചു. 
ഇനി, നീയാണു തെറ്റുകാരനെന്നു നിനക്കു സമ്മതി ക്കാമോ? 
നീയെനിക്കു മറുപടി തരിക!” 
3 അപ്പോള്‍ ഇയ്യോബ് ദൈവത്തോടു മറുപടി പറ ഞ്ഞു, 
4 “നിന്നോടു സംസാരിക്കാന്‍ ഞാന്‍ നിസ്സാരന്! 
ഞാ ന് നിന്നോടെന്തു പറയാന്‍? 
നിനക്കു മറുപടി നല്കാന് എനിക്കാവില്ല! 
ഞാനെന്റെ വായ് പൊത്താം. 
5 ഒരുതവണ ഞാന്‍ സംസാരിച്ചു. പക്ഷേ ഇനി ഞാന്‍ സംസാരിക്കയില്ല. 
രണ്ടുതവണ ഞാന്‍ സംസാരിച്ചു. പക്ഷേ ഇനിയൊരിക്കല്‍ക്കൂടി ഞാന്‍ മിണ്ടുകയില്ല.” 
6 അപ്പോള്‍ യഹോവ കൊടുങ്കാറ്റില്‍നിന്ന് ഇയ് യോബിനോടു വീണ്ടും സംസാരിച്ചു. യഹോവ പറ ഞ്ഞു: 
7 “ഇയ്യോബേ, ഇയ്യോബേ, അരമുറുക്കി 
എന്റെ ചോദ്യങ്ങള്‍ക്കുത്തരം തരാന്‍ തയ്യാറാകൂ. 
8 “ഇയ്യോബേ, ഞാന്‍ നീതിമാനല്ലെന്നു നീ കരുതു ന്നുണ്ടോ? 
നിന്നെത്തന്നെ നിരപരാധിയായി നീതീക രിക്കുന്നതിനാല് 
ഞാന്‍ തെറ്റുകാരനാണെന്നു നീ പറ യു ന്നു. 
9 ഇയ്യോബേ, നിന്റെ കൈകള്‍ ദൈവത്തിന്റെ കൈക ള്‍പോലെ ശക്തമാണോ? 
ഇടിമുഴക്കംപോലെ മുഴങ്ങു ന് ന ദൈവത്തിന്റെ ശബ്ദം പോലെയാണോ നിന്റെ ശബ് ദം? 
10 നീ ദൈവത്തെപ്പോലെയാണെങ്കില് നിനക്ക് അഭി മാനിക്കുകയും സ്വയം മഹത്വപ്പെടുത്തുകയുമാകാം. 
നീ ദൈവത്തെപ്പോലെയെങ്കില്‍ മഹിമയും പ്രതാ പ വും നിനക്കു വസ്ത്രംപോലെ ധരിക്കാം. 
11 നീ ദൈവത്തെപ്പോലെയെങ്കില്‍ അഹങ്കാരിക ള്‍ ക്കുമേല് കോപിക്കാനും 
അവരെ ശിക്ഷിക്കാനും വിനയ വാന്മാരാക്കാനും നിനക്കാവും. 
12 അതെ, ഇയ്യോബേ! ആ അഹങ്കാരികളെ നോക്കി അവരെ വിനയന്മാരാക്കുക. 
ദുഷ്ടരെ അവര്‍ നില്ക്കുന് നിടത്തു തന്നെ തകര്‍ക്കുക. 
13 അഹങ്കാരികളെ മുഴുവന്‍ ഒരുമിച്ചു സംസ്കരിക് കുക. 
അവരുടെ മൃതദേഹങ്ങള്‍ പൊതിഞ്ഞ് അവരുടെ കല്ലറകളിലടയ്ക്കുക. 
14 ഇയ്യോബേ, നിനക്കിങ്ങനെയൊക്കെ ചെയ്യാന്‍ കഴിഞ്ഞാല്‍ ഞാന്‍ പോലും നിന്നെ വാഴ്ത്തും. 
നിനക്കു നിന്റെ സ്വന്തം ശക്തികൊണ്ട് സ്വയം രക്ഷിക്കാന്‍ പോന്നവനാണെന്നു ഞാന്‍ സമ്മതിക്കുകയും ചെയ്യും. 
15 ഇയ്യോബേ, ബെഹമോത്തിനെ നോക്കുക. 
ബെഹ മോത്തിനെയുംനിന്നെയുംസൃഷ്ടിച്ചതുഞാനാണ്. 
ബെഹമോത്ത് പശുവിനെപ്പോലെ പുല്ലു തിന്നുന്നു. 
16 ബെഹമോത്തിന് കരുത്തുറ്റൊരു ശരീരമാണുള്ളത്. 
അവന്റെ വയറ്റിലെ പേശികള്‍ പ്രബലങ്ങളാണ്. 
17 ബെഹമോത്തിന്റെ വാല് ദേവദാരുമരം പോലെ ബല മുള്ളതായിരിക്കുന്നു. 
അവന്റെ കാലുകളിലെ പേശികളും ശക്തമാണ്. 
18 ബെഹമോത്തിന്റെ അസ്ഥികള്‍ ഓടുപോലെ ബലമു ള്ളത്. 
അവന്റെ കാലുകള്‍ ഇരുന്പു കന്പികള്‍ പോലെ. 
19 ഞാന്‍ സൃഷ്ടിച്ച ഏറ്റവും അത്ഭുതകരമായ മൃഗമാ ണു ബെഹമോത്ത്. 
എന്നാല്‍ എനിക്കവനെ തോല്പി ക് കാം. 
20 കാട്ടുമൃഗങ്ങള്‍ കളിയ്ക്കുന്ന കുന്നുകളില്‍ 
വളരു ന് ന പുല്ലുകളാണ് ബെഹമോത്ത് തിന്നുന്നത്. 
21 താമരച്ചെടിയുടെ കീഴെയാണു ബെഹമോത്ത് കിടക് കുന്നത്. 
ചതുപ്പിലെ ഞാങ്ങണച്ചെടികള്ക്കിടയില് അവന് ഒളിക്കുന്നു. 
22 താമരച്ചെടികള്‍ അവനെ തങ്ങളുടെ തണലില്‍ ഒളിപ് പിക്കുന്നു. 
നദീതീരത്തു വളരുന്ന നീര്‍മരുതിന്റെ തണ ലില്‍ അവന് വസിക്കുന്നു. 
23 നദി കരകവിഞ്ഞൊഴുകി വന്നാലും അവന് ഓടിപ് പോകയില്ല. 
യോര്‍ദ്ദാന്‍നദി തന്റെ മുഖത്തേക്ക് ആഞ് ഞുപതിച്ചാലും അവന് ഭയക്കയില്ല! 
24 അവന്റെ കണ്ണുവെട്ടിച്ച് 
ആര്‍ക്കും അവനെ കെ ണിവച്ചു പിടിക്കാനാവില്ല.