എലീഫസ് പറയുന്നു 
4
1-2 തേമാന്യനായ എലീഫസ് മറുപടി പറഞ്ഞു: 
“ഞാ നിനി എന്തെങ്കിലും പറഞ്ഞേ പറ്റൂ. 
ഞാന്‍ പറയാന്‍ ശ്രമിച്ചാല്‍ അതു നിന്നെ അസ്വസ്ഥനാക്കുമോ? 
3 ഇയ്യോബേ, നീ വളരെയേറെപ്പേരെ പഠിപ്പി ച്ചി ട്ടുണ്ട്. 
ദുര്ബ്ബലകരങ്ങളെ നീ ശക്തിപ്പെടു ത്തിയി ട് ടുണ്ട്. 
4 വീഴാറായവരെ നിന്റെ വാക്കുകള്‍ രക്ഷിച്ചിട്ടുണ്ട്. 
എണീറ്റു നില്‍ക്കാനാകാത്തവര്‍ക്കു നീ ശക്തി കൊടു ത് തു. 
5 എന്നാല്‍ ഇപ്പോള്‍ നിനക്കു പ്രശ്നങ്ങളു ണ്ടാ യ പ്പോള്‍ നീ തളരുന്നു. 
അവ നിന്നെ പരഭ്രാന്ത നാക് കി യിരിക്കുന്നു. 
6 നീ ദൈവത്തെ ആരാധിക്കുകയും അവനില്‍ ആശ്രയി ക്കുകയും ചെയ്തു. നീ നല്ലവനാണ്. 
അതിനാല്‍ അത് നി ന്റെ പ്രതീക്ഷയാകട്ടെ. 
7 ഇയ്യോബേ, ആലോചിച്ചു നോക്കൂ, നിഷ്കളങ്കര്‍ ഒരിക്കലും നശിപ്പിക്കപ്പെടുന്നില്ല. 
നല്ലവര്‍ ഒരി ക്കലും നശിപ്പിക്കപ്പെടുന്നില്ല. 
8 കുഴപ്പങ്ങളുണ്ടാക്കുന്ന ചിലരെയും ജീവിതത്തെ കഠിനമാക്കുന്ന ചിലരെയും ഞാന്‍ കണ്ടിട്ടുണ്ട്. 
എന്‍ നാ ലവര് എപ്പോഴും ശിക്ഷിക്കപ്പെട്ടു! 
9 ദൈവശിക്ഷ അവരെ വധിക്കുന്നു. 
ദൈവകോപം അ വരെ തകര്‍ക്കുന്നു. 
10 ദുഷ്ടന്മാര് സിംഹങ്ങളെപ്പോലെ അലറുകയും ഗര്‍ ജ്ജിക്കുകയും ചെയ്യുന്നു. 
എന്നാല്‍, ദൈവം ദുഷ്ടന് മാ രെ ശാന്തരാക്കുന്നു, ദൈവം അവരുടെ പല്ലുകളും തകര് ക്കുന്നു. 
11 അതെ, ഇരകിട്ടാതെ വിഷമിക്കുന്ന സിംഹങ്ങ ളെപ് പോലെയാണ് ആ ദൂഷ്ടന്മാര്‍. 
അവ ചാകുകയും അവയുടെ കുഞ്ഞുങ്ങള്‍ അലയുകയും ചെയ്യുന്നു. 
12 ഒരൂ രഹസ്യസന്ദേശം എന്നിലേക്കു കൊണ്ടുവന് നു. 
അതിന്റെ മന്ദസ്വരം എന്റെ ചെവികള്‍ പിടിച് ചെടു ത്തു. 
13 രാത്രിയില്‍ കണ്ട ഒരു ദുഃസ്വപ്നംപോലെ 
അതെന് റെഉറക്കം കെടുത്തി. 
14 ഞാന്‍ ഭയന്നുവിറച്ചു. 
എന്റെ എല്ലുകളെല്ലാം വി റച്ചു! 
15 ഒരു ഭൂതം എന്റെ മുഖത്തെ കടന്നുപോയി. 
എന്റെ ശ രീരത്തിലെ രോമങ്ങളാകെ എഴുന്നേറ്റുനിന്നു. 
16 ആ ആത്മാവ് നിശ്ചലമായി നിന്നു, 
എന്നാല്‍ അതെ ന്താണെന്നുകാണുവാന്എനിക്കായില്ല. 
ഒരുരൂപംഎന്റെ കണ്മുന്നില് നിന്നു. 
അവിടെ നിശ്ശബ്ദതയായിരുന്നു. 
പിന്നെ ശാന്തമായൊരു സ്വരം ഞാന്‍ കേട്ടു: 
17 ‘ഒരു മനുഷ്യന് ദൈവത്തെക്കാള്‍ നീതിമാനാ കാനാ വില്ല. 
മനുഷ്യന്തന്റെസ്രഷ്ടാവിനെക്കാള്ശുദ്ധനാകാനുമാവില്ല. 
18 നോക്കൂ, ദൈവത്തിനു തന്റെ സ്വര്ഗ്ഗീയദാസന് മാ രെപോലുംആശ്രയിക്കാനാവില്ല. 
അവന്തന്റെദൂതന്മാരില്പോലും കുഴപ്പങ്ങള്‍ കാണുന്നു. 
19 അതിനാല്‍, മനുഷ്യര്‍ തീര്‍ച്ചയായും വഷളായവര്‍ തന്നെ! 
മണ്കൂടാരങ്ങളിലാണവര്* മണ്കൂടാരം മനുഷ്യശരീരം എന്നര്‍ത്ഥം. വസിക്കുന്നത്. 
ഈ വീടുകളുടെഅടിത്തറചെളിയിലാണ്. 
ഈയാംപാറ്റകളെക്കാള്നിസ്സാരമായിഅവര്മരണത്തിലേക്കുഞെരുക്കപ്പെടും! 
20 ഉദയംമുതല്‍ അസ്തമയം വരെ മനുഷ്യര്‍ മരിക്കു ന്നു വെങ്കിലുംആരുമത്ഗൌനിക്കുന്നില്ല. 
അവര്എന്നെന്നേക്കുമായി മരിച്ചു മറഞ്ഞു പോകുന്നു. 
21 അവരുടെ കൂടാരക്കയറുകള് ഊരപ്പെടുകയും 
അവര്‍ വിവേകമില്ലാതെ ചാകുകയും ചെയ്യുന്നു.’