ദൈവം ഇയ്യോബിനോടു സംസാരിക്കുന്നു 
38
1 അനന്തരം ഒരു കൊടുങ്കാറ്റില്‍നിന്നും യഹോവ ഇയ്യോബിനോടു സംസാരിച്ചു. ദൈവം ചോദി ച്ചു: 
2 വ്യര്‍ത്ഥകാര്യങ്ങള്‍ വിളിച്ചു പറയുന്ന 
ഈ അറി വില്ലാത്ത വ്യക്തി ആരാണ്?” 
3 ഇയ്യോബേ, അരമുറുക്കി നില്ക്കൂ. 
എന്നിട്ട് ഞാന്‍ നിന്നോടു ചോദിക്കാന്‍ പോകുന്ന ചോദ്യങ്ങള്‍ക്ക് ഉ ത്തരം നല്കാന് തയ്യാറാകൂ. 
4 ഞാന്‍ ഭൂമിയെ സൃഷ്ടിച്ചപ്പോള്‍ നീ എവിടെ യായി രുന്നു? 
നീ അത്ര സമര്‍ത്ഥനെങ്കില്‍ എനിക്കു മറുപടി തരൂ. 
5 നിനക്കു വിവേകമുണ്ടെങ്കില്‍, ഈ ലോകത്തിന് ഇ ത്ര വലിപ്പം വേണമെന്ന് ആരു നിശ്ചയിച്ചു? 
അളവു രേഖകൊണ്ട് ലോകത്തെ അളന്നതാരാണ്? 
6 ഭൂമിയുടെ അടിത്തറ എന്തിലാണ്? 
ആദ്യത്തെ കല്ലി നെ അതിന്റെ സ്ഥാനത്തിട്ടത് ആര്? 
7 അതു ചെയ്തപ്പോള്‍ പ്രഭാതനക്ഷത്രങ്ങള്‍ ഒന്നിച് ചുപാടുകയും 
ദൂതന്മാര് ആഹ്ലാദത്താല്‍ വിളിച്ചു കൂവു കയും ചെയ്തല്ലോ! 
8 ഇയ്യോബേ, ഭൂഗര്‍ഭത്തില്‍നിന്നും ഒഴുകിയെത്തിയ സമുദ്രത്തെ 
വാതിലുകള്‍ അടച്ച് തടഞ്ഞു നിര്‍ത്തിയ താ രാണ്? 
9 ആ സമയത്ത് ഞാനതിനെ മേഘങ്ങള്‍ കൊണ്ടു മൂടുക യും 
ഇരുട്ടില്‍ പൊതിഞ്ഞുകെട്ടുകയും ചെയ്തു. 
10 സമുദ്രത്തിനു ഞാന്‍ പരിധി കല്പിക്കുകയും 
പൂട്ടി യ കവാടങ്ങള്‍ക്കു പിന്നില്‍ അതിനെ നിര്‍ത്തുകയും ചെ യ്തു. 
11 സമുദ്രത്തോടു ഞാന്‍ പറഞ്ഞു, ‘നിനക്കിതു വരെ വരാം, ഇപ്പുറത്തേക്ക് വരരുത്. 
നിന്റെ മദിക്കുന്ന തിര കള്‍ ഇവിടെ നില്‍ക്കണം.’ 
12 ഇയ്യോബേ, നിന്റെ ജീവിതത്തിലെന്നെങ്കിലും പ്രഭാതത്തോട് ആരംഭിക്കാനൂം 
പകലിനോടു തുടങ്ങാ നും കല്പിച്ചിട്ടുണ്ടോ? 
13 ഇയ്യോബേ, നീയെന്നെങ്കിലും ഭൂമിയെ പിടികൂ ടാനും 
ദുഷ്ടന്മാരെ അവരുടെ ഒളിസങ്കേതങ്ങളില്‍ ചെ ന്നു വിറപ്പിക്കാനും പ്രഭാതകിരണങ്ങളോടു ആവശ് യപ്പെട്ടിട്ടുണ്ടോ? 
14 കുന്നുകളെയും താഴ്വരകളെയും 
പുലര്കാലവെ ളിച് ചം സുവ്യക്തമാക്കുന്നു. 
പകല്‍വെളിച്ചം ഭൂമിയിലെ ത്തുന്പോള് 
ആ സ്ഥലങ്ങളുടെ രൂപങ്ങള്‍ ഒരു കുപ് പാ യത്തിലെ മടക്കുകള്‍ പോലെ തെളിഞ്ഞുകാണാം. 
മുദ്ര പതിച്ച കളിമണ്‍ കൂനപോലെ 
ആ സ്ഥലങ്ങള്‍ രൂപപ് പെടും. 
15 ദുഷ്ടര്‍ പകല്‍വെളിച്ചം ഇഷ്ടപ്പെടുന്നില്ല. 
അ തു തിളങ്ങി പ്രകാശിക്കുന്പോള് അവര്‍ക്ക് ദുഷ്ടത ചെ യ്യാനാവില്ലല്ലോ. 
16 ഇയ്യോബേ, സമുദ്രം ആരംഭിക്കുന്ന ആഴങ്ങളില്‍ നീ പോയിട്ടുണ്ടോ? 
സമുദ്രത്തിന്റെ അടിത്തട്ടിലൂടെ നീ എന്നെങ്കിലും നടന്നിട്ടുണ്ടോ? 
17 ഇയ്യോബേ, മരിച്ചവരുടെ ലോകത്തേക്കുള്ള ക വാടങ്ങള്‍ 
നീ എന്നെങ്കിലും കണ്ടിട്ടുണ്ടോ? 
18 ഇയ്യോബേ, ഈ ഭൂമി എത്രമാത്രം വലുതാണെന്ന് നിനക്കു മനസ്സിലായിട്ടുണ്ടോ? 
നിനക്കിതെല്ലാമറിയാമെങ്കില് എന്നോടു പറയൂ. 
19 ഇയ്യോബേ, പ്രകാശം എവിടെ നിന്നാണു വരുന്ന ത്? 
ഇരുട്ടെവിടെ നിന്നാണു വരുന്നത്? 
20 ഇയ്യോബേ, ഇരുട്ടിനെയും പ്രകാശത്തെയും അവ യുടെ ഉറവിടങ്ങളിലേക്കു കൊണ്ടുപോകാന്‍ നിനക്കാകുമോ? 
അവിടേക്കുള്ള വഴി നിനക്കറിയുമോ? 
21 ഇയ്യോബേ, തീര്‍ച്ചയായും നിനക്കറിയാം. നീ വളരെ വൃദ്ധനും ജ്ഞാനിയുമാകുന്നു. 
ഞാന്‍ അതൊക്കെ സൃഷ്ടിച്ചപ്പോള്‍ നീ ജീവിച്ചിരുന്നു. ശരിയല്ലേ? 
22 ഇയ്യോബേ, മഞ്ഞും ആലിപ്പഴങ്ങളും സൂക്ഷി ച് ചുവച്ചിരിക്കുന്ന 
കലവറയിലേക്കു നീ ഒരിക്കലെങ്കിലും പോയിട്ടുണ്ടോ? 
23 ദുരിതകാലത്തേക്കും യുദ്ധത്തിന്റെയും പോരാട്ടത് തിന്റെയും നാളുകളിലേക്കുമായാണ് 
അവ ഞാന്‍ സൂക്ഷി ച്ചുവച്ചിരിക്കുന്നത്. 
24 ഇയ്യോബേ, സൂര്യന് ഉയര്‍ന്നുവരുന്ന സ്ഥലത്തേ ക്കു, 
ഭൂമിക്കുമേല്‍ കിഴക്കന്‍ കാറ്റു വീശുന്നിടത്തേക്കു, നീ എന്നെങ്കിലും പോയിട്ടുണ്ടോ? 
25 ഇയ്യോബേ, ആകാശത്ത് പെരുമഴയ്ക്കായുള്ള കുഴിക ള്‍ കുഴിച്ചുവച്ചതാരാണ്? 
ഇടിമിന്നലിനു വഴിയൊരു ക്കിയതാരാണ്. 
26 ഇയ്യോബേ, മനുഷ്യവാസമില്ലാത്ത സ്ഥലങ്ങളി ല്പോലും 
മഴ പെയ്യിക്കുന്നതാരാണ്? 
27 ആ ശൂന്യപ്രദേശത്ത് ആ മഴ ധാരാളം വെള്ളം കൊടുക് കുകയും 
പുല്ലു വളരാന്‍ തുടങ്ങുകയും ചെയ്യും. 
28 ഇയ്യോബേ, മഴയ്ക്കു പിതാവുണ്ടോ? 
മഞ്ഞുതു ള്ളി ആരാണുണ്ടാക്കുന്നത്? 
29 മഞ്ഞുകട്ടയ്ക്കു അമ്മയുണ്ടോ ഇയ്യോബേ? 
ആ ലിപ്പഴത്തിന് ജന്മമേകുന്നതാര്? 
30 വെള്ളം പാറപോലെ ഉറയ്ക്കുന്നു. 
സമുദ്രം പോലും തണുത്തുറയുന്നു. 
31 ഇയ്യോബേ, ഫിലെയാദുകളെ ബന്ധിക്കാന്‍ നിനക് കാകുമോ? 
ഒറിയോണിന്റെ അരപ്പട്ട നിനക്കഴിക് കാനാ കുമോ? 
32 ഇയ്യോബേ, നക്ഷത്രജാലങ്ങളെ യഥാസമയത്തു പുറത്തു കൊണ്ടുവരാന്‍ നിനക്കാകുമോ? 
കരടിയെയും അതിന്റെ കുട്ടികളെയും നിനക്ക് ഒരുമിച്ചു നയിച്ചു കൊണ്ടുവരാമോ? 
33 ഇയ്യോബേ, ആകാശത്തെ നിയന്ത്രിക്കുന്ന നിയമ ങ്ങള് നിനക്കറിയാമോ? 
അവയെ ഭൂമിക്കു മേലുള്ള നിയമ ങ്ങളാക്കാന്‍ നിനക്കാകുമോ? 
34 ഇയ്യോബേ, മേഘങ്ങളോടു ഗര്ജ്ജിക്കാന് നിനക് കാകുമോ? 
നിന്നെ മഴ കൊണ്ടു മൂടാന്‍ അവയോടു കല് പിക്കാന് നിനക്കാകുമോ? 
35 “ഇടിമിന്നലിനു കല്പന നല്കാന് നിനക്കു കഴിയു മോ? 
‘ഞങ്ങളിവിടുണ്ട് അങ്ങയ്ക്കെന്താണുവേണ്ടത് പ്രഭോ?’ എന്ന് അവ നിന്നോടാരായുമോ? 
നീ ഉദ്ദേശിക് കുന്നിടത്തേക്ക് അവ പോകുമോ? 
36 ഇയ്യോബേ, ആരാണു മനുഷ്യനെ ജ്ഞാനിയാക്കു ന്നത്? 
ആരാണവന്റെ ഉള്ളില്‍ ജ്ഞാനം നിറയ്ക്കുന്നത്? 
37 ഇയ്യോബേ, മേഘങ്ങളെ എണ്ണാനും മാത്രം ജ്ഞാ നമാര്ക്കാണുള്ളത്? 
മഴ പെയ്യിക്കാന്‍ അവയെ ചെരി ക് കുന്നതാര്? 
38 അങ്ങനെ പൊടി ചെളിയായിത്തീരുകയും 
ചെളി ക ട്ടയാകുകയും ചെയ്യുന്നു. 
39 ഇയ്യോബേ, സിംഹങ്ങള്‍ക്കു ഭക്ഷണം നിനക്ക് ക ണ്ടെത്താനാകുമോ? 
അവയുടെ വിശക്കുന്ന കുഞ്ഞു ങ് ങള്‍ക്ക് തീറ്റകൊടുക്കാന്‍ നിനക്കാകുമോ? 
40 “ആ സിംഹങ്ങള്‍ തങ്ങളുടെ ഗുഹകള്‍ക്കു മുന്പില് 
ഇരയെ ആക്രമിക്കാന്‍ തയ്യാറായി പതുങ്ങിക് കിടക്കു കയാണ്. 
41 ഇയ്യോബേ, കടല്‍ക്കാക്കകളുടെ കുട്ടികള്‍ ദൈവത് തോടു നിലവിളിക്കുന്പോഴും 
ഭക്ഷണമില്ലാതെ അല യുന്പോഴും ആരാണവയ്ക്കു ഭക്ഷണം നല്‍കുന്നത്?