36
1 എലീഹൂ തുടര്‍ന്നു പറഞ്ഞു: 
2 “കുറച്ചുനേരംകൂടി ഞാന്‍ പറയുന്നതു ക്ഷമയോടെ കേള്‍ക്കുക. 
ഞാന്‍ പറയണമെന്നു ദൈവമാഗ്രഹിക്കുന്ന കുറച്ചു വാക്കു കള്‍ കൂടിയുണ്ട്. 
3 എന്റെ ജ്ഞാനം ഞാനെല്ലാവരുമായും പങ്കുവയ്ക് കാം. 
ദൈവമാണെന്നെ സൃഷ്ടിച്ചത്. 
അവന് നീതിമാനാ ണെന്ന് ഞാന്‍ തെളിയിക്കാം. 
4 ഇയ്യോബേ, സത്യമാണു ഞാന്‍ പറയുന്നത്. 
ഞാനെ ന്താണു പറയുന്നതെന്ന് എനിക്കറിയാം. 
5 ദൈവം പ്രബലനാണ്, പക്ഷേ അവന് മനുഷ്യരെ വെ റുക്കുന്നില്ല. 
ദൈവം അതിപ്രബലനാണ്, പക്ഷേ അവ ന് വിവേകിയുമാണ്. 
6 ദൈവം ദുഷ്ടന്മാരെ ജീവിക്കാനനുവദിക്കില്ല. 
പാ വങ്ങളെ എപ്പോഴും നീതിപൂര്‍വ്വം കരുതുകയും ചെയ് യുന്നു. 
7 നേരായി ജീവിക്കുന്നവരെ ദൈവം നിരീക്ഷിക്കു ന് നു. 
നല്ലവരെ അവന് ഭരണാധിപന്മാരാക്കുന്നു. 
നല്ല വര്‍ക്ക് ദൈവം എന്നെന്നേക്കും മഹത്വം നല്കുന്നു. 
8 അതിനാല്‍ ആളുകള്‍ ശിക്ഷിക്കപ്പെട്ടിട്ടു ണ്ടെ ങ്കില്‍, 
അവര്‍ ചങ്ങലകളാലും കയറുകളാലും ബന്ധിക്ക പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെന്തെങ്കിലും തെറ്റു ചെ യ്തിട്ടുണ്ടെന്നാണതിനര്ത്ഥം. 
9 അവരെന്താണു ചെയ്തതെന്നു ദൈവം അവരോടു പറ യുകയും ചെയ്യും. 
അവര്‍ പാപമാണ് ചെയ്തതെന്നു ദൈ വം അവരോടു പറയും. 
അവര്‍ അഹങ്കാരികളാണെന്നു ദൈവം അവരോടു പറയും. 
10 തന്റെ താക്കീതു ശ്രദ്ധിക്കാന്‍ ദൈവം അവരെ നിര് ബ്ബന്ധിക്കും. 
പാപം ചെയ്യുന്നതവസാനിപ്പിക്കാന്‍ ദൈവം അവരോടു കല്പിക്കും. 
11 അവര്‍ ദൈവത്തെ ശ്രവിക്കുകയും അവനെ അനുസ രിക്കുകയും ചെയ്താല്‍ ദൈവം അവരെ സദാ വിജയികളാക് കുകയും 
അവര്‍ക്ക് ആഹ്ലാദകരമായ ജീവിതം നല്‍കുകയും ചെയ്യും. 
12 എന്നാല്‍ അവര്‍ ദൈവത്തെ അനുസരിക്കാന്‍ വിസമ് മതിക്കുകയാണെങ്കില്, അവര്‍ നശിപ്പിക്കപ്പെടും. 
വിഡ്ഢികളെപ്പോലെ അവര്‍ മരിക്കും. 
13 “ദൈവത്തെ കരുതാത്തവര്‍ക്ക് എപ്പോഴും കയ്ക് കും. 
ദൈവം അവരെ ശിക്ഷിക്കുന്പോള്‍ പോലും ദൈവ സഹായം തേടാനവര്‍ കൂട്ടാക്കുന്നില്ല. 
14 ആണ്‍വേശ്യകളെപ്പോലെ 
ചെറുപ്പത് തില്ത്തന് നെ അവര്‍ മരിക്കും. 
15 എന്നാല്‍ ദൈവം പാവപ്പെട്ടവരെ അവരുടെ ദുരി ത ങ്ങളില്‍നിന്നും രക്ഷിക്കും. 
ആളുകളെ ഉണര്‍ത്തു ന്നതി നും തന്നിലേക്കു ശ്രദ്ധിപ്പിക്കുന്നതിനുമാണ് ദൈവ മിങ്ങനെ ചെയ്യുന്നത്. 
16 ഇയ്യോബേ, ദൈവത്തിനു നിന്നെ സഹായിക്ക ണ മെന്നുണ്ട്. 
നിന്നെ കുഴപ്പങ്ങളില്‍നിന്നും രക്ഷിക്ക ണമെന്നും ദൈവത്തിനാഗ്രഹമുണ്ട്. 
നിന്റെ ജീവിതം സു ഗമമാക്കണമെന്നു ദൈവമാഗ്രഹിക്കുന്നു. 
നിന്റെ മേശ മേല്‍ ധാരാളം ഭക്ഷണം വിളന്പണമെന്ന് ദൈവമാഗ് രഹി ക്കുന്നു. 
17 എന്നാല്‍ ഇയ്യോബേ, ഇപ്പോള്‍ നീ തെറ്റുകാരനാ ണെന്നാണു ന്യായവിധി. 
അതിനാല്‍ ഒരു ദുഷ്ടനെന്ന പോലെ നീ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. 
18 ഇയ്യോബേ, സന്പത്ത് നിന്നെ വഞ്ചിക്കാനനു വദിക്കരുത്. 
പണം നിന്റെ മനസ്സുമാറ്റാനിടയാക്കരുത്. 
19 നിന്റെ പണം നിന്നെയിപ്പോള്‍ രക്ഷിക്കയില്ല. 
പ്രബലന്മാര്ക്കും നിന്നെ രക്ഷിക്കാനാകില്ല. 
20 രാത്രിവരാന്‍ ആഗ്രഹിക്കരുത്. ആളുകള്‍ രാത്രിയില്‍ മറയാന്‍ ശ്രമിക്കുന്നു. 
തങ്ങള്‍ക്കു ദൈവത്തില്‍നിന്നും ഒളിക്കാനാകുമെന്ന് അവര്‍ കരുതുന്നു. 
21 ഇയ്യോബേ, നീ ഒരുപാടു യാതന അനുഭവിച്ചു, പ ക്ഷേ ദുഷ്ടത തെരഞ്ഞെടുക്കരുത്. 
തെറ്റുചെയ്യാ തി രിക്കാന്‍ ശ്രദ്ധിക്കുക. 
22 നോക്കൂ, ദൈവത്തിന്റെ ശക്തി അവനെ മഹാനാക്കു ന്നു. 
അവനാണ് സര്‍വ്വ ജനത്തിന്റെയും ഇടയില്‍ മഹാഗു രു. 
23 എന്തുചെയ്യണമെന്ന് ദൈവത്തോടു പറയാനാര് ക്കുമാവില്ല. 
‘ദൈവമേ, നീ ചെയ്തതു തെറ്റാണ്’ എന്ന് ദൈവത്തോടു പറയാന്‍ ആര്‍ക്കും കഴിയില്ല. 
24 ദൈവത്തിന്റെ പ്രവൃത്തികളോര്‍ത്ത് അവനെ വാഴ്ത് തുക. 
മനുഷ്യര്‍ ദൈവത്തെ വാഴ്ത്തി അനേകം ഗീതങ്ങ ളെഴുതിയിട്ടുണ്ട്. 
25 ദൈവത്തിന്റെ പ്രവൃത്തികള്‍ ആര്‍ക്കും കാണാം. 
വി ദൂരരാഷ്ട്രങ്ങളിലുള്ളവര്ക്കും അക്കാര്യങ്ങള്‍ കാണാം. 
26 അതെ, ദൈവം മഹാനാകുന്നു. പക്ഷേ അവന്റെ മഹ ത്വം മനസ്സിലാക്കാന്‍ നമുക്കാവില്ല. 
ദൈവം എത്രകാ ലം ജീവിച്ചുവെന്നും നമുക്കറിയില്ല. 
27 ഭൂമിയില്‍നിന്നും ജലത്തെ ദൈവം പൊക്കിയെടു ക് കുകയും 
അതിനെ മഴയായും മഞ്ഞിന്കണമായും മാറ്റുക യും ചെയ്യുന്നു. 
28 അങ്ങനെ മേഘങ്ങള്‍ ജലം പൊഴിക്കുകയും 
മഴ അനേ കം മനുഷ്യരുടെമേല്‍ വീഴുകയും ചെയ്യുന്നു. 
29 ദൈവം മഴമേഘങ്ങളെ എങ്ങനെ വിന്യസിക് കുന്നു വെന്നോ 
ആകാശത്ത്ഇടിമുഴങ്ങുന്നതെങ്ങനെയെന്നോ ആര്‍ക്കും അറിയില്ല. 
30 നോക്കൂ, ദൈവം ഭൂമിക്കുമേല്‍ മിന്നല്‍ ചിതറുകയും 
സമുദ്രത്തിന്റെ ആഴങ്ങളെ മൂടുകയും ചെയ്യുന്നു. 
31 രാഷ്ട്രങ്ങളെ നിയന്ത്രിക്കുന്നതിനും അവര്‍ക്കു സമൃദ്ധമായി ഭക്ഷണം നല്കുന്നതിനുമാണ് 
ദൈവം അവയെ ഉപയോഗിക്കുന്നത്. 
32 ദൈവം തന്റെ കൈകള്‍കൊണ്ട് മിന്നല്‍പ്പിണരിനെ പിടിക്കുകയും 
തനിക്കിഷ്ടമുള്ളിടത്ത്വെട്ടാന്കല്പിക്കുകയും ചെയ്യുന്നു. 
33 പേമാരി വരുന്നെന്ന് ഇടിമുഴക്കം മുന്നറിയിപ്പു ന ല്കുന്നു. 
അതിന്റെ വരവായെന്ന് കന്നുകാലികള്‍ പോ ലുമറിയുന്നു.