33
1 “ഇയ്യോബേ, ഇനി എന്നെ ശ്രവിക്കുക. 
ഞാന്‍ പറയുന്നകാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുക. 
2 ഞാന്‍ സംസാരിക്കാന്‍ തയ്യാറാണ്. 
3 എന്റെ ഹൃദയം വിശ്വസ്തമായതിനാല്‍ 
ഞാന്‍ വിശ് വസ്തവാക്കുകള് പറയും. 
4 ദൈവത്തിന്റെ ആത്മാവ് എന്നെ സൃഷ്ടിച്ചു. 
എന്‍ റെ ജീവന് സര്‍വ്വശക്തനായ ദൈവത്തില്‍നിന്നും വരു ന്നു. 
5 ഇയ്യോബേ, എന്നെ ശ്രവിക്കുക, എന്നിട്ട് നിനക് കാകുമെങ്കില് മറുപടി പറയുക. 
നിന്റെ ഉത്തരങ്ങള്‍ ഒരു ക്കിവയ്ക്കുക. അപ്പോള്‍ നിനക്കെന്നോടു തര്ക് കിക് കാമല്ലോ. 
6 ദൈവത്തിനുമുന്പില് നീയും ഞാനും ഒരുപോ ലെയാ ണ്. 
നമ്മെ രണ്ടുപേരെയും കളിമണ്ണുകൊണ്ടാണു ദൈ വം സൃഷ്ടിച്ചത്. 
7 ഇയ്യോബേ, എന്നെ ഭയപ്പെടേണ്ട. 
ഞാന്‍ നിന് നോടു കാഠിന്യം കാട്ടില്ല. 
8 എന്നാല്‍ ഇയ്യോബേ, 
നീ പറഞ്ഞതു ഞാന്‍ കേട്ടു. 
9 ‘ഞാന്‍ ശുദ്ധനാകുന്നു. ഞാന്‍ നിഷ്കളങ്കനാകുന്നു. 
ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ഞാന്‍ അപരാ ധിയ ല്ല! 
10 ഞാനൊരു തെറ്റും ചെയ്തിട്ടില്ല. പക്ഷേ ദൈവം എനിക്കെതിരാണ്! 
ദൈവം എന്നെ ഒരു ശത്രുവി നെപ് പോലെ കരുതുന്നു. 
11 ദൈവം എന്റെ കാലുകളില്‍ ചങ്ങലയിട്ടു. 
ഞാന്‍ ചെ യ്യുന്നതെല്ലാം ദൈവം വീക്ഷിക്കുന്നു. 
എന്നൊ ക് കെ നീ പറഞ്ഞു. 
12 “എന്നാല്‍ ഇയ്യോബേ, ഇക്കാര്യത്തില്‍ നിനക് കു തെറ്റി. 
നിന്റെ നില തെറ്റാണെന്നു ഞാന്‍ തെളിയിക്കാം. 
എന്തുകൊണ്ടെന്നാല്‍, മറ്റാരെക്കാളും കൂടുതല്‍ ദൈവത് തിനറിയാം. 
13 ഇയ്യോബേ, നീ ദൈവത്തോടാണു തര്‍ക്കിക്കു ന്ന ത്! 
ദൈവം എല്ലാം നിനക്കു വിവരിച്ചു തരണമെന് നാ ണ് നിന്റെ വിചാരം. 
14 എന്നാല്‍ അവന് ചെയ്യുന്നതെന്തെന്ന് ദൈവം വി വരിച്ചേക്കാം. 
പലരീതിയില്‍ ദൈവം അതു വിവരിച് ചേ ക്കാം. പക്ഷേ മനുഷ്യര്‍ക്കതു മനസ്സിലാകയില്ല. 
15-16 മനുഷ്യര്‍ രാത്രിയില്‍ ഉറക്കത്തിലാണ്ടു കിടക് കു ന്പോള്‍ 
ദൈവം അവരോട് ഒരു സ്വപ്നത്തിലോ ദര്‍ശനത് തിലോ സംസാരിച്ചേക്കാം. 
അപ്പോള്‍ ദൈവത്തിന്റെ താക്കീതുകള്‍ കേട്ട് 
അവര്‍ ഭയന്നുവിറയ്ക്കുന്നു. 
17 മനുഷ്യരെ തെറ്റുകള്‍ ചെയ്യുന്നതില്‍നിന്നും തട യുന്നതിനും 
അഹങ്കരിക്കുന്നതില്നിന്നും തടയുന്ന തിനുമുള്ള മുന്നറിയിപ്പാണു ദൈവം അവര്‍ക്കു നല്കു ന്നത്. 
18 അവര്‍ പാതാളത്തില്‍ പോകുന്നതില്‍ നിന്നും രക്ഷി ക്കുന്നതിനാണ് ദൈവം അവരെ താക്കീതു ചെയ്യുന്നത്. 
ഒരു വ്യക്തി നശിക്കാതിരിക്കാനാണ് ദൈവം അങ്ങനെ ചെയ്യുന്നത്. 
19 കിടക്കയില്‍ കിടന്ന് ദൈവശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കവേ, ഒരുവന് ദൈവത്തിന്റെ ശബ്ദം കേട് ടേക്കാം. 
വേദനകൊടുത്താണ് ദൈവം അയാള്‍ക്കു മുന്ന റിയിപ്പു നല്‍കുന്നത്. എല്ലുകളെല്ലാം ഒടിയുന്ന വേദ നയാണയാള്ക്ക്. 
20 അപ്പോള്‍ അയാള്‍ക്ക് ഭക്ഷണം കഴിക്കാനാവില്ല. 
ഏറ്റവും നല്ല ഭക്ഷണത്തെപ്പോലും വെറുക്കുംവിധം അവന് ഭയങ്കര വേദനയുണ്ടാകും. 
21 അയാളുടെ ശരീരം ക്ഷയിച്ച് 
ദേഹം വല്ലാതെ ശോ ഷിച്ച് എല്ലുകള്‍ ഉന്തിവരുന്നു. 
22 അയാള്‍ പാതാളത്തോടടുത്തു. 
അയാളുടെ ജീവന് മര ണത്തോടടുത്തു. 
23 ദൈവത്തിന് ആയിരക്കണക്കിനു ദൂതന്മാരുണ്ട്. അ തിലൊരു ദൂതന് 
അയാള്‍ക്കായി സംസാരിക്കുകയും അയാ ള്‍ ചെയ്തിരിക്കുന്ന നല്ല കാര്യങ്ങളെപ്പറ്റി പറയു കയും ചെയ്തേക്കാം. 
24 ആ ദൂതന് അയാളോടു കാരുണ്യം കാട്ടുകയും ദൈവ ത്തോടിങ്ങനെ പറയുകയും ചെയ്തേക്കാം, 
‘ആ മനു ഷ് യനെ പാതാളത്തില്‍ നിന്നും രക്ഷിക്കേണമേ! 
അവന്റെ പാപത്തിനുള്ള ഫലം കൊടുക്കാനുള്ള വഴി ഞാന്‍ കണ് ടി ട്ടുണ്ട്.’ 
25 അപ്പോള്‍ അയാളുടെ ശരീരം വീണ്ടും യുവത്വവും കരുത്തുംകൈവരിക്കും. 
അയാള്ചെറുപ്പകാലത്തെങ്ങനെയായിരുന്നോ അതുപോലെയായിത്തീരും. 
26 അയാള്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും ദൈവം അയാള്ക്കുമറുപടിനല്കുകയുംചെയ്യും. 
അയാള്ആഹ്ലാദത്തിമിര്പ്പില്ആക്രോശിക്കുകയുംദൈവത്തെആരാധിക്കുകയും 
പിന്നെ ഒരു നല്ല ജീവിതം നയിക്കുകയും ചെ യ്യും. 
27 അനന്തരം അയാള്‍ ജനങ്ങളോടു കുറ്റസമ്മതം നടത് തും. 
അവന് പറയും, ‘ഞാന്‍ പാപം ചെയ്തു. ഞാന്‍ നന്മയെ തിന്മയാക്കി. 
എത്ര മോശം ശിക്ഷ നല്കാമായിരു ന്നി ട്ടും ദൈവം ഞാനര്‍ഹിക്കുന്ന ശിക്ഷ എനിക്കു തന് നി ല്ല. 
28 പാതാളത്തില്‍നിന്നും ദൈവം എന്നെ രക്ഷപ്പെടു ത്തി. 
ഇപ്പോള്‍ ഞാന്‍ വീണ്ടും ജീവിതമാസ്വദി ക്കു ന് നു’ 
29 ദൈവം അയാള്‍ക്കുവേണ്ടി വീണ്ടും വീണ്ടും ഇക്കാ ര്യങ്ങള്‍ ചെയ്യുന്നു. 
30 എന്തുകൊണ്ട്? അയാളെ താക്കീതു ചെയ്യുകയും അയാളുടെ പ്രാണനെ പാതാളത്തില്‍നിന്നും രക്ഷിച്ച് 
തന്റെ ജീവിതം ആസ്വദിക്കാനയാളെ അനുവദിക്കുകയും ചെയ്യുന്നതിന്. 
31 “ഇയ്യോബേ, ഞാന്‍ പറയുന്നതു ശ്രദ്ധിക്കൂ. 
എ ന്നെ ശ്രവിക്കൂ. അടങ്ങിയിരിക്കുക, ഞാന്‍ പറയട്ടെ. 
32 പക്ഷേ ഇയ്യോബേ, നിനക്ക് എന്നോടു വിയോ ജിപ്പുണ്ടെങ്കില് ധൈര്യമായിട്ടു പറഞ്ഞോളുക. 
നി ന്റെ വാദമുഖം എന്നോടുപറയുക, 
എനിക്കു നിന്നെ തി രുത്തണം. 
33 പക്ഷേ ഇയ്യോബേ, നിനക്കൊന്നും പറയാനില് ലെങ്കില് എന്നെ ശ്രദ്ധിക്കൂ. 
ശാന്തനായിരിക്കുക, ഞാ ന് നിന്നെ ജ്ഞാനം പഠിപ്പിക്കാം.”