ബില്‍ദാദിന് ഇയ്യോബ് മറുപടി നല്കുന്നു 
26
1 അപ്പോള്‍ ഇയ്യോബ് മറുപടി പറഞ്ഞു: 
2 “ബില്ദാദ്, സോഫര്‍, എലീഫസ്, ഈ ക്ഷീണിതനും ബലഹിനനുമായവന്, അതെ, 
നിങ്ങള്‍ യഥാ ര്ത്ഥത്തിലൊരു വലിയ സഹായവും പ്രോത്സാഹനവും ആയിരുന്നു. 
അതെ, അശക്തകരങ്ങളെ നിങ്ങള്‍ വീണ്ടും ശക്തമാക്കി! 
3 അതെ, അജ്ഞാനിക്ക് നിങ്ങള്‍ അത്ഭുതകരമായ ഉപദേ ശമാണു നില്‍കിയിരിക്കുന്നത്! 
നിങ്ങളെത്രത്തോളം ജ് ഞാനികളാണെന്ന് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ തെളി യി ച് ചു!* വചനം 2-3 ഇവിടെ പറയുന്നതിന്റെ വാച്യാര്‍ത്ഥമല്ല ഇയ്യോബ് ഉദ്ദേശിക്കുന്നത്. വ്യംഗ്യഭാഷയില്‍ പരിഹാസത്തോടെയാണിത് ഇയ്യോബു പറയുന്നത്. 
4 ഇക്കാര്യങ്ങള്‍ പറയാന്‍ ആരാണു നിങ്ങളെ പ്രചോ ദിപ്പിച്ചത്? 
ആരുടെ ആത്മാവാണു നിങ്ങളെ പ്രചോ ദിപ്പിച്ചത്? 
5 ഭൂമിക്കടിയിലെ ജലത്തില്‍ 
പരേതാത്മാക്കള്‍ ഭയന്നു വിറയ്ക്കുന്നു. 
6 ആ പാതാളം പോലും ദൈവത്തിനു ഭംഗിയായി കാ ണാം. 
മരണം ഒരുവനെ ദൈവത്തില്‍ നിന്നും മറയ്ക്കു ന്നില്ല. 
7 വടക്കെ ആകാശത്തെ ദൈവം ശൂന്യസ്ഥലത്തിനു മീ തേ നിവര്‍ത്തി. 
ദൈവം ഭൂമിയെ ശൂന്യതയില്‍ തൂക്കി യി ട്ടു. 
8 തടിച്ച മേഘങ്ങളില്‍ ദൈവം ജലം നിറയ്ക്കുന്നു. 
ദൈവം ആ ഘനമേഘങ്ങളെ അതിന്റെ ശക്തമായ ഭാരം കൊണ്ട് പിളരാന്‍ അനുവദിക്കില്ല. 
9 പൂര്‍ണ്ണചന്ദ്രന്റെ മുഖം ദൈവം മറയ്ക്കുന്നു. 
തന് റെ മേഘങ്ങളെക്കൊണ്ടാണവന് ചന്ദ്രനെ മറയ്ക്കു ന് നത്. 
10 ദൈവം വെളിച്ചവും ഇരുട്ടും സന്ധിക്കുന്ന 
സമു ദ്രത്തില്‍ ഒരു വൃത്തംപോലെ ചക്രവാളം വരച്ചു. 
11 ദൈവം ശാസിക്കുന്പോള് 
ആകാശത്തെ താങ്ങി നി ര്‍ത്തുന്ന അടിത്തറ ഭയന്നു വിറയ്ക്കുന്നു. 
12 ദൈവത്തിന്റെ ശക്തി സമുദ്രത്തെ ശാന്തമാക്കു ന് നു. 
ദൈവത്തിന്റെ ജ്ഞാനം രഹബിന്റെ സഹായികളെ ന ശിപ്പിച്ചു. 
13 ദൈവത്തിന്റെ ഉച്ഛ്വാസം ആകാശത്തെ തെളിവു റ്റതാക്കുന്നു. 
ഓടിപ്പോകാന്‍ ശ്രമിച്ച സര്‍പ്പത്തെ ദൈവത്തിന്റെ കൈകള്‍ നശിപ്പിച്ചു. 
14 ദൈവം ചെയ്യുന്ന അത്ഭുതകാര്യങ്ങളില് ചിലതു മാത്രമാണിത്. 
ദൈവത്തില്‍നിന്നും ചെറിയൊരു മര്‍മ്മര മേ നാം കേള്‍ക്കുന്നുള്ളൂ. ദൈവത്തിന്റെ മഹാശക്തി യെ പ്പറ്റി മനസ്സിലാക്കാന്‍ യഥാര്‍ത്ഥത്തില്‍ ആര്‍ക് കു മാവില്ല.”