ബില്ദാദ് ഇയ്യോബിനു മറുപടി നല്കുന്നു 
25
1 അപ്പോള്‍ ശൂഹ്യനായ ബില്ദാദ് മറുപട് പറഞ്ഞു: 
2 “ദൈവമാണ് ഭരണാധിപന്. 
അവന് മനുഷ്യരെ തന്നില്‍ ഭയവും ബഹുമാനവുമുള്ളവരാക്കുന്നു. 
തന്റെ സ്വര്‍ഗ്ഗീയ സിംഹാസനത്തെ അവന് സമാധാനത്തില്‍ സൂക്ഷിക്കുന്നു. 
3 അവന്റെ നക്ഷത്രങ്ങളെ എണ്ണാനാര്ക്കുമാവില്ല. 
ദൈവത്തിന്റെ സൂര്യന് എല്ലാവരിലുമുദിക്കുന്നു. 
4 ദൈവവുമായി താരതമ്യപ്പെടുത്തുന്പോള് നന്മ നിറഞ്ഞമനുഷ്യരില്ല. 
മനുഷ്യന്ശുദ്ധനായിരിക്കാനാവില്ല. 
5 ചന്ദ്രന്‍പോലും ദൈവത്തിന്റെ ദൃഷ്ടിയില് ശുദ്ധ മോ തിളക്കമാര്‍ന്നതോ അല്ല. 
ദൈവത്തിന്റെ ദൃഷ്ടി യില്‍ നക്ഷത്രങ്ങള്‍പോലും ശുദ്ധമല്ല. 
6 മനുഷ്യര്‍ ഒട്ടും ശുദ്ധരല്ല. 
വിലകെട്ട പുഴുക്കളെ പ്പോലെയുള്ള കൃമികളാണവര്!”