ഇയ്യോബ് മറുപടി പറയുന്നു 
23
1 അപ്പോള്‍ ഇയ്യോബ് മറുപടി പറഞ്ഞു: 
2 “ഇന്നും ഞാന്‍ കയ്ക്കുന്ന പരാതി ഉന്നയിക്കു ന്നു. 
എന്തുകൊണ്ടെന്നാല്‍ ഞാനിന്നും യാതനയനു ഭ വിക്കുന്നു. 
3 ദൈവത്തെ എവിടെ കണ്ടെത്താനാവുമെന്ന് എനിക് കറിയാന്‍ കഴിഞ്ഞെങ്കില്‍! 
ദൈവത്തിങ്കലേക്ക് എങ്ങ നെ പോകണമെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞെങ്കില്‍! 
4 എന്റെ കഥ ഞാന്‍ ദൈവത്തോടു വിശദീകരിക്കും. 
ഞാന്‍ നിഷ്കളങ്കനാണെന്നു തെളിയിക്കാന്പോന്ന വാദമുഖങ്ങള്‍ എന്റെ വായില്‍ വന്നുനിറയും. 
5 ദൈവം എന്റെ വാദങ്ങള്ക്കെങ്ങനെ മറുപടി തരുമെ ന്ന് എനിക്കറിയണം. 
ദൈവത്തിന്റെ ഉത്തരങ്ങള്‍ എനിക് കു മനസ്സിലാക്കണം. 
6 ദൈവം അവന്റെ ശക്തി എനിക്കെതിരെ പ്രയോഗി ക്കുമോ? 
ഇല്ല, അവന് എന്നെ ശ്രവിക്കും! 
7 ഞാന്‍ സത്യസന്ധനാണ്. എന്റെ കഥ പറയാന്‍ ദൈവം എന്നെ അനുവദിക്കും. 
അപ്പോളെന്റെ ന്യായാധിപന് എന്നെ വെറുതെവിടും! 
8 എന്നാല്‍ ഞാന്‍ കിഴക്കോട്ടുപോയാല്‍ ദൈവം അവി ടെയില്ല. 
പടിഞ്ഞാറോട്ടു ചെന്നാലും എനിക്കവനെ കാണാനാവില്ല. 
9 ദൈവം വടക്കു പ്രവര്ത്തിയിലായിരിക്കുന്പോള് ഞാനവനെ കാണുന്നില്ല. 
ദൈവം തെക്കോട്ടു തിരിയു ന്പോഴും ഞാനവനെ കാണുന്നില്ല. 
10 പക്ഷേ ദൈവത്തിന് എന്നെ അറിയാം. അവനെന്നെ പരീക്ഷിക്കുകയാണ്. 
ഞാന്‍ സ്വര്‍ണ്ണംപോലെ പരിശു ദ്ധനാണെന്ന് അവനറിയാം. 
11 ദൈവം ഇച്ഛിക്കുന്ന വഴിയേയാണു ഞാനെന്നും ജീവിച്ചത്. 
ദൈവത്തെ പിന്തുടരുന്നതു ഞാനൊരി ക്ക ലും നിര്‍ത്തിയിട്ടില്ല. 
12 ദൈവത്തിന്റെ കല്പനകള് ഞാനെപ്പോഴും അനുസ രിക്കുന്നു. 
എന്റെ ഭക്ഷണത്തെ സ്നേഹിക്കു ന്നതി നെ ക്കാള്‍ ദൈവത്തിന്റെ വായില്‍ നിന്നും വരുന്ന വാക് കു കളെ ഞാന്‍ സ്നേഹിക്കുന്നു. 
13 “എന്നാല്‍ ദൈവം ഒരിക്കലും മാറുന്നില്ല. 
ദൈവത് തിനെതിരെ നില്ക്കാന് ആര്‍ക്കും സാദ്ധ്യമല്ല. 
ദൈവം അവന്റെ ഇഷ്ടത്തിനൊത്തു പ്രവര്‍ത്തിക്കുന്നു. 
14 എനിക്കായി ആലോചിച്ചു വച്ചിട്ടുള്ളത് ദൈവം പ്രവര്‍ത്തിക്കും. 
എനിക്കായി അവന്റെ പക്കല്‍ ഇനിയും അനവധി പദ്ധതിയുണ്ട്. 
15 അതിനാലാണു ഞാന്‍ ദൈവത്തെ ഭയക്കുന്നത്. 
എ നിക്കിക്കാര്യങ്ങളെല്ലാം മനസ്സിലാകുന്നുണ്ട്. 
അ തിനാലാണ് ഞാന്‍ ദൈവത്തെ ഭയക്കുന്നത്. 
16 എന്റെ ഹൃദയത്തെ ദൈവം ദുര്‍ബ്ബലമാക്കുന്നു. എ ന്റെ ധൈര്യം ചോര്‍ന്നു പോകുകയും ചെയ്യുന്നു. 
സര് വ്വശക്തനായ ദൈവമാണെന്നെ ഭയപ്പെടുത്തുന്നത്. 
17 എനിക്കു സംഭവിച്ച ദുരനുഭവങ്ങള്‍ എന്റെ മുഖ ത് തുവന്ന കാര്‍മേഘങ്ങള്‍ പോലെയാണ്. 
പക്ഷേ ആ ഇരുട് ട് എന്നെ മൌനിയാക്കുകയില്ല.