ഇയ്യോബ് മറുപടി പറയുന്നു 
19
1 അപ്പോള്‍ ഇയ്യോബ് മറുപടി പറഞ്ഞു: 
2 “ഇനി എത്രകാലം നിങ്ങളെന്നെ വേദനിപ്പി ക്കുകയും 
വാക്കുകള്‍കൊണ്ട് മുറിവേല്പിക്കുകയും ചെ യ്യും? 
3 നിങ്ങളിപ്പോള്‍ പത്തു തവണ എന്നെ അപമാനി ച് ചിരിക്കുന്നു. 
ലജ്ജയില്ലാതെയാണു നിങ്ങളെന്നെ ആ ക്രമിച്ചത്! 
4 ഞാന്‍ പാപം ചെയ്തിട്ടുണ്ടെങ്കില്‍ക്കൂടി, അതെന് റെ മാത്രം കാര്യമാണ്. 
അതു നിങ്ങളെ മുറിപ്പെ ടുത് തു ന്നില്ലല്ലോ! 
5 നീ എന്നെ കുറ്റപ്പെടുത്തിക്കൊ ണ്ടേയിരിക്കു ന് നു. 
എനിക്കുള്ള പ്രശ്നങ്ങള്‍ക്ക് കാരണം എന്റെ തന്നെ തെറ്റാണെന്നു നീ പറയുന്നു. 
6 പക്ഷേ ദൈവമാണ് എന്നോടു തെറ്റു ചെയ്തത്. 
എന്‍ നെ കുടുക്കുവാന്‍ അവന് കെണിയൊരുക്കി. 
7 ‘അവനെന്നെ ആക്രമിക്കുന്നു!’ എന്നു ഞാന്‍ നില വിളിക്കുന്നു, പക്ഷേ എനിക്കു മറുപടി കിട്ടിയില്ല. 
സഹായത്തിനായി ഞാനുറക്കെ നിലവിളിച്ചെങ്കിലും നീതിക്കായുള്ള എന്റെ കരച്ചില് ആരും കേള്ക്കു ന്നി ല്ല. 
8 ദൈവം എന്റെ വഴി തടഞ്ഞിരിക്കുന്നതിനാല്‍ എനി ക്കു പോകുവാന്‍ ആകുന്നില്ല. 
എന്റെ മാര്‍ഗ്ഗം അവന് ഇരുട്ടിലൊളിപ്പിച്ചിരിക്കുന്നു. 
9 ദൈവം എന്റെ മഹത്വം എടുത്തുകളഞ്ഞു. 
എന്റെ തലയിലെ കിരീടവും അവനെടുത്തു. 
10 ഞാന്‍ അവസാനിക്കുന്നതുവരെ ദൈവം വശങ്ങളി ല്‍നിന്ന് എന്നെ ഇടിക്കുന്നു. 
കടപുഴക്കിയെടുത്ത മരത് തെപ്പോലെ 
എന്റെ പ്രത്യാശകള്‍ അവന് പറിച്ചെടു ക് കുന്നു. 
11 ദൈവത്തിന്റെ കോപം എനിക്കെതിരെ എരിയുന്നു. 
എന്നെ അവന് തന്റെ ശത്രുവെന്നു വിളിക്കുന്നു. 
12 എന്നെ ആക്രമിക്കാന്‍ ദൈവം അവന്റെ സേനയെ അ യയ്ക്കുന്നു. 
അവരെനിക്കുചുറ്റുംഉപരോധമൊരുക്കുന്നു. 
എന്റെ കൂടാരത്തിനു ചുറ്റുംഅവര്പാളയമടിക്കുന്നു. 
13 “ദൈവം എന്റെ സഹോദരന്മാരെ എന്നെ വെറുക്കു ന്നവരാക്കി. 
എന്റെ മുഴുവന്‍ സുഹൃത്തുക്കള്‍ക്കും ഞാന പരിചിതനായിരിക്കുന്നു. 
14 എന്റെ ബന്ധുക്കള്‍ എന്നെ വിട്ടു. 
സുഹൃത്തുക്ക ളെന്നെ മറന്നു. 
15 എന്റെ വീട്ടിലെ സന്ദര്‍ശകരും പരിചാരികകളും 
ഒരപരിചിതനെന്നപോലെ, വിദേശിയെന്നപോലെ, എന്നെ നോക്കുന്നു. 
16 ഞാനെന്റെ ദാസനെ വിളിച്ചു, പക്ഷേ അവന് വിളി കേട്ടില്ല. 
സഹായത്തിനായി ഞാന്‍ യാചിച്ചെങ്കിലും എന്റെ ദാസന് വിളി കേട്ടില്ല. 
17 എന്റെ ഭാര്യ എന്റെ ഉച്ഛ്വാസ വായുവിന്റെ മണം പോലും വെറുക്കുന്നു. 
എന്റെ സ്വന്തം സഹോദരന്മാര് എന്നെ വെറുക്കുന്നു. 
18 കൊച്ചുകുട്ടികള്‍ പോലും എന്നെ പരിഹസിക്കു ന്നു. 
ഞാനവരുടെ അടുത്തെത്തുന്പോള്‍ അവര്‍ എന്റെ നേര്‍ക്കു നിന്ദാവാക്കുകള്‍ ചൊരിയുന്നു. 
19 എന്റെ അടുത്ത ചങ്ങാതിമാര്‍ മുഴുവന്‍ എന്നെ വെറു ക്കുന്നു. 
ഞാന്‍ സ്നേഹിക്കുന്നവര്‍ പോലും എനിക്കെ തിരായി. 
20 എന്റെ തൊലി, അസ്ഥികളില്‍ തൂങ്ങിക്കിടക്കു ന്ന ത്ര ഞാന്‍ ക്ഷീണിച്ചു. 
എന്നില്‍ അല്പജീവന് മാത്രം അവശേഷിക്കുന്നു. 
21 എന്നോടു ദയ കാണിക്കൂ, എന്റെ സ്നേഹിതരേ, എ ന്നോടു ദയ കാണിക്കൂ. 
എന്തുകൊണ്ടെന്നാല്‍ ദൈവം എനിക്കെതിരായിരിക്കുന്നു. 
22 നിങ്ങളെന്താണ് ദൈവം ചെയ്യുന്നതുപോ ലെത ന്നെ എന്നെ പീഡിപ്പിക്കുന്നത്? 
എന്നെ പീഡി പ് പിച്ച് നിങ്ങള്‍ ക്ഷീണിതരാകയില്ലേ? 
23 ഞാന്‍ പറയുന്നതൊക്കെ ഓര്‍മ്മിച്ച് ആരെങ്കിലും ഒരു ഗ്രന്ഥത്തില്‍ എഴുതിവച്ചെങ്കില്‍! 
ചുരുളുകളില്‍ അ ത് എഴുതിവച്ചെങ്കില്‍! 
24 എന്റെ വാക്കുകള്‍ ആരെങ്കിലും നാരായം കൊണ്ട് ഈയത്തില്‍ കൊത്തിവച്ചിരുന്നെങ്കില്, 
അല്ലെ ങ് കില്‍, ഒരിക്കലും അവ മായ്ക്കപ്പെടാത്തവണ്ണം ഒരു പാറയില്‍ കൊത്തിവച്ചിരുന്നെങ്കില്! 
25 എനിക്കുവേണ്ടി നിലകൊള്ളാന്‍ ഒരുവന് ഉണ്ടെന് നെനിക്കറിയാം. അവന് ജീവിക്കുന്നുവെന്ന് ഞാനറി യു ന്നു! 
അവസാനത്തില്‍ അവന് ഈ ഭൂമിയില്‍ എനിക്കു വേ ണ്ടി നില്‍ക്കുകയും ഞാനാണു ശരിയെന്നു തെളിയിക് കു കയും ചെയ്യും. 
26 ഞാനെന്റെ ശരീരം ഉപേക്ഷിച്ചതിനു ശേഷം, എന്‍ റെ ചര്‍മ്മം നശിച്ചതിനുശേഷം, 
ഞാന്‍ ദൈവത്തെക് കാ ണും എന്ന് ഉറപ്പായും എനിക്കറിയാം. 
27 ഞാനെന്റെ സ്വന്തം കണ്ണുകള്‍കൊണ്ട് ദൈവത്തെ കാണും. 
ഞാന്‍ തന്നെ; മറ്റാരുമല്ല; ദൈവത്തെ കാണും. 
അതെന്നെ എത്രമാത്രം ആവേശം കൊള്ളിക് കുന്നു വെ ന്ന് നിങ്ങളോടു പറയാനെനിക്കാവില്ല! 
28 “നിങ്ങള്‍ പറഞ്ഞേക്കാം, ‘ഇയ്യോബിനെ നമ്മള് ശല്യപ്പെടുത്തും. 
അവനില്‍ കുറ്റം ആരോപിക്കാന്‍ നാം ഒരു കാരണം കണ്ടെത്തും.’ 
29 പക്ഷേ നിങ്ങള്‍ തന്ന വാളിനെ ഭയക്കണം! 
എന്തു കൊണ്ടെന്നാല്‍, ദൈവം കുറ്റക്കാരെ വാളുകൊണ്ട് ശി ക്ഷിക്കുന്നു. 
ദൈവം അതു നിങ്ങളുടെ മേലും പ്ര യോ ഗിക്കും. 
അപ്പോള്‍ ന്യായവിധിയുടെ കാലമുണ്ടെന്ന് നിങ്ങളറിയും.”