എലീഫസ് ഇയ്യോബിന് ഉത്തരം നല്കുന്നു 
15
1 അപ്പോള്‍ തേമാന്‍കാരനായ എലീഫസ് ഇയ്യോ ബിനോടു മറുപടി പറഞ്ഞു: 
2 “ഇയ്യോബേ, നിനക്ക് യഥാര്‍ത്ഥ വിവേകമു ണ്ടാ യിരുന്നെങ്കില്‍ 
പൊള്ളവാക്കുകള്‍ കൊണ്ട് നീ മറുപടി പറയുകയില്ലായിരുന്നു. 
ഒരു ജ്ഞാനി അത്രയധികം പൊങ്ങനായിരിക്കരുത്. 
3 ജ്ഞാനിയായ ഒരുവന് ഗുണമില്ലാത്ത വാക്കുകള്‍കൊ ണ്ടും 
അര്‍ത്ഥമില്ലാത്ത സംസാരം കൊണ്ടും തര്‍ക്കിക് കുമെന്ന് നീ കരുതുന്നുവോ? 
4 ഇയ്യോബേ, നീ ഇങ്ങനെ തുടങ്ങിയാല്‍ 
ഒരുവനും ദൈവത്തെ ആദരിക്കുകയോ അവനോടു പ്രാര്ത്ഥി ക് കുകയോ ചെയ്യില്ല. 
5 നീ പറഞ്ഞ കാര്യങ്ങള്‍തന്നെ നിന്റെ പാപത്തെ കാ ട്ടിത്തരുന്നു. 
ഇയ്യോബേ, സമര്ത്ഥവാക്കുകള് കൊ ണ് ട് നീ നിന്റെ പാപം ഒളിച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണ്. 
6 നീ തെറ്റുകാരനെന്നു തെളിയിക്കേണ്ട ആവശ് യ മൊന്നും എനിക്കില്ല. എന്തെന്നോ? 
നിന്റെ വായ് കൊണ്ടുതന്നെ നീ പറയുന്ന കാര്യങ്ങള്‍ നിന്റെ തെറ് റുകള് ചൂണ്ടിക്കാട്ടുന്നുണ്ട്. 
നിന്റെ സ്വന്തം ചുണ് ടുകള്‍ തന്നെ നിനക്കെതിരെ സംസാരിക്കുന്നു. 
7 ആദ്യം ജനിച്ച മനുഷ്യന് നീയാണെന്നാണോ ഇയ് യോബേ നിന്റെ വിചാരം? 
മലകളുണ്ടാകും മുന്‍പേ നീ പി റന്നുവോ? 
8 ദൈവത്തിന്റെ രഹസ്യപദ്ധതികള്‍ നീ ശ്രവിച്ചോ? 
നീ മാത്രമാണ് ഏക ജ്ഞാനിയെന്നു നീ കരുതുന്നുവോ? 
9 ഇയ്യോബേ, നിനക്കറിയാവുന്നതിലുമധികം ഞങ്ങ ള്‍ക്കറിയാം. 
നിനക്കു മനസ്സിലാകാത്ത കാര്യങ്ങള്‍ ഞങ് ങള്‍ക്കു മനസ്സിലാകും. 
10 നര കയറിയവരും വൃദ്ധരും ഞങ്ങളോടു യോജിക്കും. 
അതെ, നിന്റെ പിതാവിനെക്കാള്‍ പ്രായമുള്ളവര്‍ പോലും ഞങ്ങളുടെ പക്ഷത്താണ്. 
11 ദൈവം നിന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കു ന് നു, പക്ഷേ, നിനക്കതു പോരാ. 
മൃദുലമായൊരു രീ തി യില്‍ ദൈവത്തിന്റെ സന്ദേശം ഞങ്ങള്‍ നിനക്കു തന്നു. 
12 ഇയ്യോബേ, നിനക്കെന്താണു മനസ്സിലാകാ ത് തത്? 
നിനക്കെന്താണു സത്യം കാണാന്‍ കഴിയാത്തത്? 
13 ഈ ക്രുദ്ധവാക്കുകള് പറയുന്പോള്‍ 
നീ ദൈവത്തി നെതിരാകുന്നു. 
14 ഒരു മനുഷ്യന് ശുദ്ധനായിരിക്കാനാവില്ല. 
ഒരു വ്യ ക്തിക്ക് ദൈവത്തെക്കാള്‍ നീതിമാനാകാനാവില്ല. 
15 ദൈവം തന്റെ ദൂതന്മാരില്‍പ്പോലും* ദൂതന്മാര് “വിശുദ്ധന്മാര്” എന്നര്‍ത്ഥം. വിശ്വ സിക് കുന്നില്ല. 
ദൈവവുമായി താരതമ്യപ്പെടുത്തുന്പോള് സ്വര്ഗ്ഗങ്ങള്പോലും ശുദ്ധമല്ല. 
16 മനുഷ്യന് കൂടുതല്‍ മ്ളേച്ഛനാണ്. 
മനുഷ്യന് നശിച് ചവനും വൃത്തികെട്ടവനുമാണ്. 
തിന്മയെ അവന് വെള്ളം പോലെ കുടിക്കുന്നു. 
17 ഇയ്യോബേ, എന്നെ ശ്രവിക്കുക, ഞാന്‍ നിനക്കതു വിവരിച്ചു തരാം. 
എനിക്കറിയാവുന്നതു ഞാന്‍ നിന് നോടു പറയാം. 
18 ജ്ഞാനികള്‍ എന്നോടു പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഞാന്‍ നിനക്കു പറഞ്ഞുതരാം. 
ജ്ഞാനികള്‍ക്ക് അവരുടെ പൂര്വ്വികന്മാര് പറഞ്ഞുകൊടുത്തതാണവ. 
അവര്‍ എന്‍ നില് നിന്നൊരു രഹസ്യവും ഒളിച്ചുവച്ചില്ല. 
19 അവര്‍ മാത്രമാണവരുടെ രാജ്യത്തു വസിച്ചത്. വി ദേശികള്‍ അതിലേ കടന്നുപോയിട്ടുമില്ല. 
അതിനാലാ രും അവര്‍ക്ക് അപരിചിതാശയങ്ങള് പറഞ്ഞു കൊടുത് തിട്ടുമില്ല. 
20 ഈ ജ്ഞാനികള്‍ പറഞ്ഞു, ദുഷ്ടന് ജീവിതം മുഴുവന്‍ യാതന അനുഭവിക്കും. 
തന്റെ എണ്ണപ്പെട്ട വര്‍ഷങ്ങള്‍ മുഴുവന്‍ അവന് യാതനയനുഭവിക്കും. 
21 ഓരോ ശബ്ദവും അവനെ പേടിപ്പിക്കുന്നു. 
താന്‍ സുരക്ഷിതനാണെന്നയാള് കരുതുന്പോള്‍ ശത്രുക്കള്‍ അയാളെ ആക്രമിക്കും. 
22 ദുഷ്ടന് വളരെയധികം നിരാശനാണ്, മാത്രവുമല്ല ഇ രുട്ടില്നിന്നും രക്ഷപ്പെടാമെന്ന നേരിയ പ്രതീക്ഷ പോലും അയാള്‍ക്കില്ല. 
അവനെ കൊല്ലാനുള്ള വാള് എവിടെയോ കാത്തു നില്ക്കുന്നു. 
23 അവന് അവിടെയുമിവിടെയും അലയുന്നു. പക്ഷേ അവന്റെ ശരീരം കഴുകന്മാര്ക്കു ഭക്ഷണമാകും. 
തന്റെ മരണം† മരണം “ഇരുട്ടിന്റെ ദിനം” എന്നര്‍ത്ഥം. വളരെയടുത്തിരിക്കുന്നുവെന്ന് അവനറിയുന്നു. 
24 ആധിയും യാതനയും അവനെ ഭയപ്പെടുത്തുന്നു. 
അ വനെ നശിപ്പിക്കാനൊരുങ്ങി നില്ക്കുന്ന ഒരു രാജാ വിനെപ്പോലെ ഇതെല്ലാം അവനെ ആക്രമിക്കുന്നു. 
25 എന്തുകൊണ്ടെന്നാല്‍ ദുഷ്ടന് ദൈവത്തെ അനു സരിക്കാന് മടിക്കുന്നു. 
അവന് തന്റെ മുഷ്ടി ദൈവത് തിനുനേരെ വിറപ്പിക്കുകയും 
സര്‍വ്വശക്തനായ ദൈവ ത്തെ തോല്പിക്കാന് ശ്രമിക്കുകയും ചെയ്യുന്നു. 
26 ആ ദുഷ്ടന് വളരെ കഠിനഹൃദയനാണ്. 
തന്റെ തടിച്ചു കരുത്തുള്ള പരിചകൊണ്ട് 
ദൈവത്തെ ആക്രമിക്കാന്‍ അ വന്‍ ശ്രമിക്കുന്നു. 
27 ഒരു വ്യക്തി ധനികനും തടിച്ചവനുമായിരിക്കാം. 
28 എന്നാലും അവന്റെ പട്ടണം നശിപ്പിക്കപ്പെടും. 
അവന്റെ വസതി തകര്‍ക്കപ്പെടും. 
അവന്റെ വീട് ശൂന്യ മാക്കപ്പെടും. 
29 ദുഷ്ടന് അധികകാലത്തേക്കു ധനികനായിരിക് കില്‍ ല. 
അവന്റെ സന്പത്ത് നീണ്ടുനില്‍ക്കില്ല. 
അവന്റെ വിളകള്‍ അധികം വളരുകില്ല. 
30 ദുഷ്ടന് ഇരുട്ടില്‍നിന്നും രക്ഷപ്പെടില്ല. 
രോഗം മൂലം ഇലകള്‍ ചത്ത് 
കാറ്റടിച്ചപ്പോള്‍ ഇലകള്‍ പറന്നു പോയ വൃക്ഷം പോലെയാണ് ദുഷ്ടന്. 
31 ദുഷ്ടന് വ്യര്‍ത്ഥകാര്യങ്ങള്‍ ആശ്രയിച്ച് സ്വയം വിഡ്ഢിയാകരുത്. 
എന്തെന്നാല്‍ അവന് അവയില്‍നിന്ന് ഒന്നും ലഭിക്കുന്നില്ല. 
32 തന്റെ ജീവിതം അവസാനിക്കുംമുന്പ് ദുഷ്ടന് വൃദ്ധ നും ഉണങ്ങിയവനുമാകും. 
ഇനിയൊന്നുകൂടി തളിര്ക്കാ ത്ത ഉണങ്ങിയ ശാഖപോലെയാണവന്. 
33 പാകമാകാതെ മുന്തിരി കൊഴിഞ്ഞുപോകുന്ന മുന്‍ തിരിവള്ളിപോലെയാണ് ദുഷ്ടന്. 
മുളകള്‍ ഒടിഞ്ഞുപോ കുന്ന ഒലിവുമരം പോലെയാണയാള്‍. 
34 എന്തുകൊണ്ടെന്നാല്‍ ദൈവത്തെക്കൂടാതെയുള്ളവര്ക്ക് ഒന്നുമില്ല. 
പണത്തെ സ്നേഹിക്കുന്നവരുടെ വീടുകള്‍ അഗ്നിക്കിരയാകും. 
35 ദുഷ്ടന്മാരെപ്പോഴും ദുഷ്ടത് ചെയ്യാനുള്ള വഴികള ന്വേഷിക്കുകയും കുഴപ്പമുണ്ടാക്കുകയും ചെയ്യും. 
മറ് റുള്ളവരെ വഞ്ചിക്കാനുള്ള പദ്ധതികള്‍ അവരെപ്പോഴും ആസൂത്രണം ചെയ്തു കൊണ്ടിരിക്കുകയാണ്.”