14
1 ഇയ്യോബു പറഞ്ഞു, 
“നമ്മളെല്ലാം മനുഷ്യ ജീ വികളാണ്. 
നമ്മുടെ ജീവിതം ഹ്രസ്വവും പ്രശ്നസ ങ്കീര്ണ്ണവുമാണ്. 
2 മനുഷ്യജീവിതം ഒരു പൂവുപോലെ യാണ്. അവന് വേഗം വളരുകയും പിന്നെ പട്ടുപോ വുക യും ചെയ്യുന്നു. 
മനുഷ്യന്റെ ജീവിതം, അല്പനേരം തങ് ങിനില്ക്കുകയും പിന്നെ മാഞ്ഞുപോവുകയും ചെയ്യു ന്ന ഒരു നിഴലുപോലെയാണ്. 
3 അതാണു സത്യം. പക്ഷേ ദൈവമേ, ഒരു മനുഷ്യനായ എന്നെ നീ നോക്കുകില്ലേ? 
എന്നോടൊപ്പം കോടതിയില്‍ വരികയില്ലേ? നമുക്ക വിടെ നമ്മുടെ വാദങ്ങള്‍ നിരത്താം. 
4 “ശുദ്ധമായവയ്ക്കും അഴുക്കു നിറഞ്ഞവയ്ക്കും പൊതുവായി എന്താണ്? ഒന്നുമില്ല! 
5 മനുഷ്യജീവിതം പരിമിതികളുള്ളതാണ്. 
ദൈവമേ, ഒരു മനുഷ്യന് എത്രത്തോളം ജീവിക്കണമെന്ന് നീ നിശ്ച യിക്കുന്നു. 
മനുഷ്യന് നീ ആ പരിമിതികള്‍ നിശ്ചയി ക്കുന്നു. ആര്‍ക്കുമതു മാറ്റിമറിക്കാനാവില്ല. 
6 അതിനാല്‍ ദൈവമേ, ഞങ്ങളില്‍നിന്നും കണ്ണെ ടു ക്കൂ. 
ഞങ്ങളെ വെറുതെവിടുക. ഞങ്ങളുടെ കാലം കഴിയും വരെ യാതനനിറഞ്ഞ ഈ ജീവിതം ഞങ്ങളാസ്വദി ച്ചു കൊള്ളട്ടെ. 
7 ഒരു മരത്തിന് ചില പ്രതീക്ഷയുണ്ട്. 
വെട്ടിയാല്‍ അതിനുവീണ്ടും വളരാം. 
അത് പുതിയ ശാഖകള്‍ മുളപ്പി ച്ചുകൊണ്ടിരിക്കും. 
8 അതിന്റെ വേരുകള്‍ക്ക് മണ്ണിനടിയില്‍ വയസ്സാകു കയും 
അതിന്റെ തണ്ട് ചെളിയില്‍ മരിക്കുകയും ചെയ്യും. 
9 പക്ഷേ വെള്ളത്തില്‍ അതു വീണ്ടും വളരും. 
ഒരു പുതി യ ചെടിയെപ്പോലെ അതിനു ശാഖകള്‍ വളരും. 
10 പക്ഷേ മനുഷ്യന് മരിച്ചാല്‍ കഴിഞ്ഞു! 
മനുഷ്യന് മരിക്കുന്പോള്‍ അവന് പോയിക്കഴിഞ്ഞു. 
11 നദികള്‍ വറ്റിവരളുന്നതുവരെ 
സമുദ്രത്തിലെ ജലം മുഴുവന്‍ നിനക്കു വലിച്ചെടുക്കാനായേക്കും. 
എന്നാ ലും മനുഷ്യന് മരിച്ചുതന്നെ കിടക്കും. 
12 ഒരു വ്യക്തി മരിക്കുന്പോള്‍ 
അവന് നിലത്തു കിടക് കുകയും എഴുന്നേല്‍ക്കാതിരിക്കുകയും ചെയ്യുന്നു. 
മ രിച് ച മനുഷ്യന് എഴുന്നേല്‍ക്കുന്നതിനു മുന്‍പ് 
ആ കാ ശങ്ങള്‍ അപ്രത്യക്ഷമാകും. 
ഇല്ല. ആ ഉറക്കത്തി ല്‍നി ന്നും ജനങ്ങള്‍ ഉണര്‍ന്നെണീക്കില്ല. 
13 “നീ എന്നെ എന്റെ കുഴിമാടത്തിലൊ ളിപ്പിച്ചെ ങ്കില്‍! 
നിന്റെ കോപം മുഴുവന്‍ ആറുന്നതുവരെ നീയെന്‍ നെ അവിടെ ഒളിപ്പിച്ചെങ്കില്‍. 
അപ്പോള്‍ എന്നെ ഓ ര്‍മ്മിക്കാന്‍ നിനക്കൊരു സമയം തെരഞ്ഞെടുക്കാം. 
14 ഒരു വ്യക്തി മരിച്ചാല്‍ വീണ്ടും ജീവിക്കുമോ? 
ഞാന്‍ സ്വതന്ത്രനാക്കപ്പെടുന്ന കാലംവരെ ഞാന്‍ ആ കാംക്ഷയോടെ കാത്തിരിക്കും. 
15 ദൈവമേ, നീയെന്നെ വിളിക്കും. 
ഞാന്‍ നിനക്കു മറു പടി തരും. 
പിന്നെ, നീ സൃഷ്ടിച്ചവനായ 
ഞാന്‍ നിനക് ക് പ്രധാനിയുമായിരിക്കും. 
16 എന്റെ ഓരോ കാല്‍വയ്പും നീ കാണുന്നു. 
എന്നാല്‍ എന്റെ പാപങ്ങള്‍ നീ ഓര്‍മ്മിക്കില്ല. 
17 എന്റെ പാപങ്ങളെല്ലാം ഒരു സഞ്ചിയില്‍ മൂടിക് കെട്ടി 
മുദ്രവച്ച് നീ എറിഞ്ഞുകളയുക! 
18 പര്‍വ്വതങ്ങള്‍ തകര്‍ന്നുവീഴുന്നു. 
വന്പന് പാറകള്‍ പൊട്ടിവീഴുന്നു. 
19 കല്ലുകള്ക്കുമീതേകൂടി ഒഴുകുന്ന ജലം അവയെ തേ യ്ച്ചുകളയുന്നു. 
ഭൂമിയിലെ മണ്ണ് ജലപ്രവാഹത്തില്‍ ഒലിച്ചുപോകുന്നു. 
ദൈവമേ, അതുപോലെതന്നെ നീ ഒരുവന്റെ പ്രത്യാശയെ തകര്‍ക്കുന്നു. 
20 അവനെ പൂര്‍ണ്ണമായും തോല്പിച്ച് 
നീ പോകുന് നു. 
അവനെ നീ ദുഃഖത്തിലാക്കുകയും 
എന്നെന്നേക്കു മായി പാതാളത്തിലേക്കയയ്ക്കുകയും ചെയ്യുന്നു. 
21 അയാളുടെ പുത്രന്മാരെ പിന്നെ ആദരിച്ചാല്‍ അ യാളതറിയുന്നില്ല. 
അയാളുടെ പുത്രന്മാര് തെറ്റുചെ യ് താല് അയാളൊരിക്കലും അതു കാണുന്നില്ല. 
22 തന്റെ ശരീരത്തിന്റെ വേദനയേ അയാളറിയുന്നുള്ളൂ. 
തനിക്കുവേണ്ടി മാത്രം ഉച്ചത്തില്‍ നിലവിളിക്കുകയേ അയാള്‍ ചെയ്യൂ.”