ഇയ്യോബ് സോഫരിനു മറുപടി നല്കുന്നു 
12
1 അപ്പോള്‍ ഇയ്യോബ് അവരോടു മറുപടി പറ ഞ് ഞു: 
2 “നിങ്ങള്‍ മാത്രമേ ജ്ഞാനികളായുള്ളുവെന്ന് 
നിങ്ങള്‍ ചിന്തിക്കുന്നുവെന്ന് എനിക്കുറപ്പുണ്ട്. 
നിങ്ങള്‍ മരി ക്കുന്പോള്‍ 
ജ്ഞാനവും നിങ്ങളോടൊപ്പം മറയുമെ ന് നാണ് നിങ്ങളുടെ ധാരണ. 
3 എന്നാല്‍ എന്റെ മനസ്സും നിങ്ങളുടേതു പോലെ ന ല്ലതുതന്നെ. 
ഞാനും നിങ്ങളെപ്പോലെ സമര്‍ത്ഥനാ ണ്. 
ഇതു സത്യമാണെന്ന് ആര്‍ക്കും കാണാം. 
4 എന്റെ സ്നേഹിതന്മാരിപ്പോള് എന്നെ പരിഹസി ക്കുന്നു. 
അവര്‍ പറയുന്നു, ‘അവന് ദൈവത്തോടു പ്രാ ര്‍ത്ഥിച്ചു, അവനുത്തരം കിട്ടുകയും ചെയ്തു. 
അതിനാ ലാണ് അവന് ഈ ദുരിതങ്ങളൊക്കെയും സംഭവിച്ചത്.’ 
ഞാന്‍ നല്ലവനും നിഷ്കളങ്കനുമാകുന്നു. 
എന്നിട്ടും അവരെന്നെ പരിഹസിക്കുന്നു. 
5 ദുരിതങ്ങളില്ലാത്തവര് അതുള്ളവരെ പരിഹസിക്കു ന്നു. 
വീഴുന്നവനെ അവര്‍ ഇടിക്കുന്നു. 
6 കള്ളന്മാരുടെ കൂടാരങ്ങളില്‍ അല്ലലില്ല. 
ദൈവത് തെ ക്രുദ്ധനാക്കുന്നവന് സമാധാനത്തില്‍ കഴിയുന്നു. 
അവരുടെ ഏകദൈവം അവന്റെ സ്വന്തം കരുത്താകുന്നു. 
7 “പക്ഷേ, മൃഗങ്ങളോടു ചോദിക്കൂ, അവ നിങ്ങളെ പഠിപ്പിക്കും. 
ആകാശത്തിലെ പക്ഷികളോടു ചോദിക് കൂ, അവ നിങ്ങള്‍ക്കു പറഞ്ഞു തരും. 
8 അല്ലെങ്കില്‍ ഭൂമിയോടു ചോദിക്കൂ, അതു നിങ്ങ ളെ പഠിപ്പിക്കും. 
അല്ലെങ്കില്‍ സമുദ്രത്തിലെ മത്സ് യങ്ങള്‍ തങ്ങളുടെ അറിവു നിങ്ങള്‍ക്കു പറഞ്ഞുതരട്ടെ. 
9 യഹോവയാണ് അവയെയെല്ലാം സൃഷ്ടിച്ചതെന്ന് 
എല്ലാവര്‍ക്കുമറിയാം. 
10 ജീവിക്കുന്ന എല്ലാ മൃഗങ്ങളും ശ്വസിക്കുന്ന ഓ രോ മനുഷ്യരും 
ദൈവത്തിന്റെ ശക്തിക്കു കീഴിലാണ്. 
11 പക്ഷേ നാവ് ഭക്ഷണം രുചിക്കുന്പോലെ 
കാത് വാ ക്കുകള് പരീക്ഷിക്കുന്നു. 
12 ‘വൃദ്ധര്‍ ജ്ഞാനികളാണ്. 
പ്രായാധിക്യം ധാരണാശക് തിയെ വര്‍ദ്ധിപ്പിക്കുന്നു,’ 
എന്നിങ്ങനെ നാം പറയു ന്നു. 
13 ഇയ്യോബ് തുടര്‍ന്നു, 
“ജ്ഞാനവും ശക്തിയും ദൈവ ത്തിന്റേതാകുന്നു. 
നല്ല ഉപദേശവും ധാരണാശക്തിയും അവന്റേതാകുന്നു. 
14 ദൈവം നശിപ്പിക്കുന്നതു പുനര്‍നിര്‍മ്മിക്കാന്‍ മനുഷ്യനു കഴിയില്ല. 
ദൈവം തടവിലിടുന്നവനെ മോ ചിപ്പിക്കാന്‍ മനുഷ്യനു കഴിയില്ല. 
15 ദൈവം മഴയെ പി ടിച്ചുവച്ചാല് ഭൂമി വറ്റി വരളും. 
മഴയെ ദൈവം തുറന്നു വിട്ടാല്‍ ഭൂമിയില്‍ പ്രളയമാകും. 
16 ദൈവം ശക്തനാണ്, അവനെപ്പോഴും വിജയിക്കു ന് നു. 
വിജയികളും പരാജിതരും ദൈവത്തിന്റേതാകുന്നു. 
17 ഉപദേഷ്ടാക്കളുടെ അറിവ് ദൈവം തകര്‍ക്കുന്നു. 
നേ താക്കളെ വിഡ്ഢിവേഷം കെട്ടിക്കുകയും ചെയ്യുന്നു. 
18 രാജാക്കന്മാര് തടവിലാക്കുന്നവരെ 
ദൈവം സ്വതന് ത്രരാക്കുകയും കരുത്തരാക്കുകയും ചെയ്യും. 
19 ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്ന പുരോഹിത ന് മാരെ 
അവരുടെ ശക്തമായ സ്ഥാനങ്ങളില്‍ നിന്നും ദൈ വം നീക്കം ചെയ്യും. 
20 വിശ്വസ്ത ഉപദേഷ്ടാക്കളെ ദൈവം മൌനികളാക് കു ന്നു. 
വൃദ്ധരുടെ ജ്ഞാനം അവന് എടുത്തുകളയുന്നു. 
21 നേതാക്കളെ ദൈവം അപ്രധാനരാക്കുന്നു. 
ഭരണാ ധികാരികളുടെ ശക്തി അവന് എടുത്തു കളയുന്നു. 
22 ഏറ്റവും ഇരുണ്ടരഹസ്യങ്ങള്പോലും ദൈവം അറി യുന്നു. 
മരണംപോലെ ഇരുണ്ടയിടങ്ങളിലേക്കവന് പ്ര കാശമയയ്ക്കുന്നു. 
23 രാഷ്ട്രങ്ങളെ ദൈവം വലുതും പ്രബലവുമാ ക്കു ന്നു. 
എന്നിട്ടവന്‍ അവയെ നശിപ്പിക്കുന്നു. 
രാഷ്ട്ര ങ്ങളെ അവന് വളരാനനുവദിക്കുന്നു, 
അനന്തരം അവയു ടെ ജനങ്ങളെ ചിതറിക്കുന്നു. 
24 നേതാക്കളെ ദൈവം വിഡ്ഢികളാക്കുന്നു. 
അവരെ അവന് മരുഭൂമിയില്‍ അലഞ്ഞുതിരിയുന്നവരാക്കുന്നു. 
25 ഇരുട്ടില്‍ തപ്പിത്തടയുന്നവനെപ്പോലെയാണ് ആനേതാക്കള്. 
താനെവിടേക്കുപോകുന്നുവെന്നറിയാത്ത കുടിയനെപ്പോലെയാണവര്.”