യിസ്രായേല്‍ ദൈവത്തെ പിന്തുടരുന്നില്ല 
57
1 നീതിമാന്മാരെല്ലാം ചത്തൊടുങ്ങി, 
ആരും അതു ശ്രദ്ധിച്ചുപോലുമില്ല. 
നല്ലവര്‍ ഒരു മിച്ചു ചേര്‍ക്കപ്പെട്ടിരിക്കുന്നു. 
പക്ഷേ ജനങ്ങ ളുടെ ദുഷ്ടതകളില്‍നിന്നും ഒഴിവാക്കപ്പെടുന്ന തിനു വേണ്ടിയാണ് 
നീതിമാന്മാര് എടുക്കപ്പെ ട്ടതെന്ന് 
ഒരുത്തരും മനസ്സിലാക്കുന്നില്ല. 
2 പക്ഷേ സമാധാനം വരികയും മനുഷ്യര്‍ സ്വന്തം കട്ടിലില്‍ വിശ്രമിക്കുകയും ചെയ്യും. 
ദൈവം ആഗ്രഹിക്കുന്നതനുസരിച്ച് അവര്‍ ജീവിക്കും. 
3 “മന്ത്രവാദിനിയുടെ പുത്രന്മാരേ ഇവിടെ വരിക. 
നിങ്ങളുടെ പിതാവ് വ്യഭിചാരപാപം ചെയ്തിരിക്കുന്നു. 
നിങ്ങളുടെ അമ്മയും വ്യഭി ചരിച്ചിരിക്കുന്നു. ഇവിടെ വരിക! 
4 നിങ്ങള്‍ ദുഷ്ടരും നുണയന്മാരുമായ കുട്ടിക ളാകുന്നു. 
നിങ്ങളെന്നെ പരിഹസിക്കുന്നു. 
നിങ്ങള്‍ എന്‍െറ നേര്‍ക്കു മുഖം തിരിക്കുന്നു. 
എന്‍െറ നേര്‍ക്കു നിങ്ങള്‍ നാക്കുനീട്ടുന്നു. 
5 ഓരോ പച്ചമരത്തിന്െറ കീഴിലും 
വ്യാജ ദൈവങ്ങളെ ആരാധിക്കുകയാണു നിങ്ങളുടെ ഇഷ്ടം. 
ഓരോ അരുവിയോരത്തും നിങ്ങള്‍ കുട്ടി കളെ കൊല്ലുന്നു. 
പാറപ്രദേശങ്ങളില്‍ അവരെ ബലികൊടുക്കുകയും ചെയ്യുന്നു. 
6 നദികളിലെ മിനുത്ത പാറകളെ ആരാധി ക്കാന്‍ നിങ്ങളിഷ്ടപ്പെടുന്നു. 
ആരാധനയ്ക്കു നിങ്ങള്‍ അവരുടെമേല്‍ വീഞ്ഞൊഴിക്കുന്നു. 
നിങ്ങള്‍ അവയ്ക്കു ബലിയര്‍പ്പിക്കുന്നു. 
പക്ഷേ നിങ്ങള്‍ക്ക് ആ പാറകള്‍ മാത്രം കിട്ടുന്നു. 
അതെ ന്നെ സന്തോഷിപ്പിക്കുമെന്ന് നിങ്ങള്‍ കരുതുന്നു വോ? 
ഇല്ല! അതെന്നെ സന്തോഷിപ്പിക്കുന്നില്ല. 
എല്ലാ കുന്നുകള്‍ക്കും ഉന്നതപര്വതങ്ങള്ക്കും മീതേ 
നിങ്ങള്‍ നിങ്ങളുടെ കിടക്ക ഒരുക്കുന്നു. 
7 നിങ്ങള്‍ ആ ഉന്നതസ്ഥലങ്ങളിലേക്കു പോയി 
ബലികളര്പ്പിക്കുന്നു. 
8 പിന്നെ നിങ്ങള്‍ ആ കിടക്കകളിലേക്കു പോ കുകയും 
ആ ദേവന്മാരെ സ്നേഹിച്ച് എനിക്കെ തിരെ പാപം ചെയ്യുകയും ചെയ്യുന്നു. 
ആ ദേവന്മാരെ നീ സ്നേഹിക്കുന്നു. 
അവരുടെ നഗ്നദേഹങ്ങളെ കണ്ട് നിങ്ങള്‍ ആസ്വദിക്കു ന്നു. 
നിങ്ങള്‍ എന്‍െറ കൂടെയായിരുന്നു. 
പക്ഷേ അവരോടു ചേരാന്‍ നിങ്ങളെന്നെ വിട്ടു പോയി. 
എന്നെ ഓര്‍മ്മിപ്പിക്കുന്നതിന് നിങ്ങളെ സഹായിച്ചിരുന്ന സാധനങ്ങള്‍ നിങ്ങള്‍ ഒളി പ്പിക്കുന്നു. 
വാതിലുകള്‍ക്കും കട്ടിളക്കാലുകള്‍ ക്കും പിന്നില്‍ ആ സാധനങ്ങള്‍ നിങ്ങളൊളി പ്പിക്കുന്നു. 
പിന്നെ, നിങ്ങള്‍ ആ വ്യാജദൈവങ്ങ ളുമായി കരാറുകളുണ്ടാക്കുന്നു. 
9 മോലെക്കിന്െറ മുന്പില് സ്വയം സുന്ദരന്മാ രാകാന്‍ 
നിങ്ങള്‍ തൈലങ്ങളും ലേപനങ്ങളും ഉപയോഗിക്കുന്നു. 
നിങ്ങള്‍ വിദൂരദേശങ്ങളി ലേക്കു ദൂതന്മാരെ അയച്ചു. 
ഇതു നിങ്ങളെ നരകക്കുഴിയായ ശിയോളിലേക്കു കൊണ്ടുവരി കയും ചെയ്യും. 
യിസ്രായേല്‍ ദൈവത്തെ ആശ്രയി ക്കണം, വിഗ്രഹങ്ങളെയല്ല 
10 ഇതൊക്കെ ചെയ്യാന്‍ നിങ്ങള്‍ കഠിനാദ്ധ്വാ നം ചെയ്തെങ്കിലും 
ഒരിക്കലും ക്ഷീണിച്ചില്ല. 
ഇതെല്ലാം ആസ്വദിക്കുക 
വഴി നിങ്ങള്‍ പുതിയ ശക്തി നേടി. 
11 നിങ്ങള്‍ എന്നെ ഓര്‍മ്മിച്ചില്ല. 
നിങ്ങള്‍ എന്നെ ഗൌനിച്ചുപോലുമില്ല! 
പിന്നെ, ആരെപ്പ റ്റിയായിരുന്നു നിങ്ങള്‍ വ്യസനിച്ചത്? 
ആരെ യായിരുന്നു നിങ്ങള്‍ ഭയന്നത്? 
എന്തിനാണു നിങ്ങള്‍ നുണ പറഞ്ഞത്? 
നോക്കൂ, വളരെ ക്കാലം ഞാന്‍ ശാന്തനായിരിക്കയായിരുന്നു- 
നീയെന്നെ ആദരിക്കുകയും ചെയ്തില്ല. 
12 നിങ്ങളുടെ ‘സദ്പ്രവൃത്തികളെ’യും നിങ്ങള്‍ ചെയ്യുന്ന ‘മതപരമായ’ 
സകല കാര്യങ്ങളെയും പറ്റി എനിക്കു പറയാനാവും. 
പക്ഷേ അതു നിഷ്ഫലമാകുന്നു! 
13 സഹായം വേണ്ടപ്പോള്‍ 
നിങ്ങള്‍ നിങ്ങ ള്‍ക്കു ചുറ്റിലും കൂട്ടിയിരിക്കുന്ന വ്യാജദൈവ ങ്ങളോടു നിലവിളിക്കുന്നു. 
അവര്‍ നിങ്ങളെ സഹായിക്കട്ടെ! 
പക്ഷേ ഞാന്‍ പറയുന്നു, കാറ്റ് അവരെയെല്ലാം അടിച്ചു പറത്തും. 
ഒരു നിശ്വാ സം അവയെ ദൂരെയകറ്റും. 
പക്ഷേ എന്നിലാശ്ര യിക്കുന്നവന് എന്‍െറ വാഗ്ദത്തഭൂമി ലഭിക്കും. 
അവന് എന്‍െറ വിശുദ്ധപര്‍വതം ലഭിക്കും. 
യഹോവ തന്‍െറ ജനത്തെ രക്ഷിക്കും 
14 എന്‍െറ ജനത്തിനു പാതയൊരുക്കും 
വിധം തടസ്സങ്ങള്‍ നീക്കം ചെയ്യുക. 
15 ദൈവം അത്യുന്നതനാകുന്നു. 
ദൈവം നിത്യ മായി വസിക്കുന്നു. 
ദൈവത്തിന്‍െറ നാമം വിശു ദ്ധം. 
ദൈവം പറയുന്നു: ഉന്നതവും വിശുദ്ധവു മായ ഒരു സ്ഥലത്തു ഞാന്‍ വസിക്കുന്നു. 
പക്ഷേ ദു:ഖിതരും വിനീതരുമായവരോടൊപ്പവും ഞാന്‍ വസിക്കുന്നു. 
ഹൃദയത്തില്‍ വിനീതരായ വര്‍ക്ക് ഞാന്‍ പുതുജീവന്‍ നല്‍കും. 
ആത്മാവില്‍ വ്യസനിക്കുന്നവര്ക്ക് ഞാന്‍ പുതുജീവന്‍ നല്‍കും. 
16 ഞാനെന്നും യുദ്ധം ചെയ്തുകൊണ്ടേയിരി ക്കില്ല. 
ഞാന്‍ എപ്പോഴും കോപിക്കുകയുമില്ല. 
ഞാന്‍ കോപം തുടര്‍ന്നാല്‍ മനുഷ്യന്‍െറ ആത്മാ വ്- 
ഞാനവര്‍ക്ക് നല്കിയ ജീവന്- എന്‍െറ മുന്പില് മരിച്ചു വീണേക്കാം. 
17 ഇവര്‍ തിന്മകള് ചെയ്തു. 
അതെന്നെ കോ പാകുലനാക്കുകയും ചെയ്തു. 
അതിനാല്‍ ഞാന്‍ യിസ്രായേലിനെ ശിക്ഷിച്ചു. 
കോപി ഷ്ഠനായിരുന്നതുകൊണ്ട് ഞാനവനില്നിന്നും അകന്നു. 
യിസ്രായേല്‍ എന്നെയും വിട്ടു. ഇഷ്ട മുള്ളിടത്തേക്കവന് പോയി. 
18 യിസ്രായേല്‍ എവിടേക്കു പോയെന്ന് ഞാന്‍ കണ്ടു. അതിനാല്‍ ഞാനവനെ നയിക്കും. 
ഞാനവനെ സുഖപ്പെടുത്തും (ക്ഷമിക്കും). 
അവനെ ഞാന്‍ ആശ്വസിപ്പിക്കുകയും അവനു സുഖം തോന്നിക്കുന്ന വാക്കുകള്‍ പറയുകയും ചെയ്യും. 
പിന്നെ അവനും അവന്‍െറ ജനത യ്ക്കും വ്യസനം അനുഭവമാകുകയേ ഇല്ല. 
19 അവരെ ഞാന്‍ ഒരു പുതിയ വാക്കു പഠിപ്പി ക്കും. 
‘സമാധാനം.’ എനിക്കടുത്തുള്ളവര്ക്കും വള രെയകലെയുള്ളവര്ക്കും ഞാന്‍ സമാധാനം നല്‍കും. 
അവരെ ഞാന്‍ സുഖപ്പെടുത്തും (ക്ഷമി ക്കും)!”യഹോവ സ്വയം പറഞ്ഞതാണിതൊ ക്കെ. 
20 പക്ഷേ ദുഷ്ടന്മാര് കോപിച്ചലറുന്ന കടല്‍ പോലെയാകുന്നു. 
അവര്‍ക്ക് അടങ്ങുവാനോ ശാന്തരാകുവാനോ കഴിയില്ല. 
അവര്‍ കോപി ച്ചിരിക്കുന്നു. 
21 സമുദ്രത്തെപ്പോലെ 
അവര്‍ ചെളി യിളക്കുന്നു. 
എന്‍െറ ദൈവം പറയുന്നു, 
“ദുഷ്ടര്‍ ക്കു സമാധാന മുണ്ടാവുകയില്ല.”