ദൈവം സത്യമായും തൃപ്തിയേകുന്ന “ഭക്ഷണം”നല്കുന്നു 
55
1 “ദാഹിക്കന്നവരേ, വന്നു വെള്ളം കുടി ക്കുക! പണമില്ലെങ്കില്‍ വിഷമിക്കരുത്. 
വരൂ, നിറയുംവരെ തിന്നുകയും കുടിക്കുകയും ചെയ്യുക! 
നിങ്ങള്‍ക്കു പണം ആവശ്യമില്ല നിറ യുംവരെ തിന്നുകയും കുടിക്കുകയും ചെയ്യുക. 
ഭക്ഷണത്തിനും വീഞ്ഞിനും വിലയേ ഇല്ല! 
2 യഥാര്‍ത്ഥ ഭക്ഷണമല്ലാത്തതിനു വേണ്ടി എന്തിനു പണം മുടക്കണം? 
യഥാര്‍ത്ഥത്തില്‍ നിങ്ങളെ തൃപ്തിപ്പെടുത്താത്ത പണി എന്തിനു ചെയ്യണം? 
വളരെ ശ്രദ്ധയോടെ എന്നെ ശ്രവി ക്കുക, നിങ്ങള്‍ നല്ല ഭക്ഷണം കഴിക്കുകയും ചെയ്യും. 
നിങ്ങള്‍ സ്വന്തം മനസ്സിനെ തൃപ്തമാ ക്കുന്ന ഭക്ഷണം കഴിക്കും. 
3 ഞാന്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേട്ടാല്‍ നിന്‍െറ ആത്മാവ് ജീവിക്കും. 
എന്‍െറ അടുത്തേക്കു വരിക. 
ഞാന്‍ നിങ്ങളുമായി നിത്യമായൊരു കരാറുണ്ടാക്കാം. 
അത് ദാവീദു മായി ഞാനുണ്ടാക്കിയതുപോലെ ഒരു കരാറാ യിരിക്കും. 
ദാവീദിനെ ഞാന്‍ സ്നേഹിക്കു മെന്നും എന്നെന്നും അവനോടു വിശ്വസ്തനാ യിരിക്കുമെന്നും അവനോടു ഞാന്‍ വാഗ്ദാനം ചെയ്തു. 
നിങ്ങള്‍ക്ക് ആ കരാര്‍ വിശ്വസിക്കു കയും ചെയ്യാം. 
4 ദാവീദിനെ ഞാന്‍ എല്ലാ രാഷ്ട്രങ്ങള്ക്കുമു ള്ള എന്‍െറ ശക്തിയുടെ സാക്ഷ്യമാക്കി. 
ദാവീദ് ധാരാളം രാജ്യങ്ങളുടെ ഭരണാധിപനും സേനാ നായകനുമാകുമെന്ന് ഞാനവനോടു വാഗ്ദാ നം ചെയ്തു.” 
5 നിങ്ങള്‍ക്കറിയാത്ത സ്ഥലങ്ങളില്‍ രാജ്യങ്ങ ളുണ്ട്. 
പക്ഷേ നിങ്ങള്‍ ആ രാഷ്ട്രങ്ങളെ വിളി ക്കും. 
ആ രാഷ്ട്രങ്ങള്‍ക്ക് നിന്നെ അറികയില്ല, പക്ഷേ അവര്‍ നിന്െറയടുക്കലേക്കു ഓടും. 
നിങ്ങളുടെ ദൈവമാകുന്ന യഹോവ ആഗ്രഹി ക്കുന്നതിനാല് ഇതു സംഭവിക്കും. 
യിസ്രായേ ലിന്‍െറ വിശുദ്ധന് നിങ്ങളെ ആദരിക്കുന്നതി നാല് ഇതു സംഭവിക്കും. 
6 അതിനാല്‍ സമയമധികം വൈകുംമുന്‍പേ നിങ്ങള്‍ യഹോവയെ തിരയണം. 
അവന് അടുത്തുള്ളപ്പോള്‍, ഇപ്പോള്‍ത്തന്നെ, നിങ്ങള്‍ അവനെ വിളിക്കണം. 
7 ദുഷ്ടന്മാര് ദുഷിച്ച ജീവിതം അവസാനിപ്പി ക്കണം. 
ദുഷിച്ച ചിന്തകള്‍ അവര്‍ അവസാനി പ്പിക്കണം. 
അവര്‍ വീണ്ടും യഹോവയുടെയ ടുത്തേക്കു വരണം. 
അപ്പോള്‍ യഹോവ അവരെ ആശ്വസിപ്പിക്കുകയും ചെയ്യും. 
നമ്മുടെ ദൈവം ക്ഷമിക്കുന്നതിനാല്‍ അവര്‍ യഹോവയുടെയ ടുത്തേക്കു വരണം. 
മനുഷ്യനു ദൈവത്തെ മനസ്സിലാക്കാനാവില്ല 
8 യഹോവ പറയുന്നു, “നിങ്ങളുടെ ചിന്തകള്‍ എന്േറതുപോലെയല്ല. 
നിങ്ങളുടെ വഴികള്‍ എന്േറതുപോലെയല്ല. 
9 സ്വര്‍ഗ്ഗം ഭൂമിയേക്കാള്‍ ഉയരെയാകുന്നു. 
അതേപോലെ, എന്‍െറ മാര്‍ഗ്ഗങ്ങള്‍ നിങ്ങളുടെ മാര്‍ഗ്ഗങ്ങളെക്കാള്‍ ഉയരെ ആകുന്നു. 
എന്‍െറ ചിന്തകള്‍ നിങ്ങളുടെ ചിന്തകളെക്കാള്‍ ഉയരെ യുമാകുന്നു.” 
യഹോവ സ്വയം പറഞ്ഞതാണി തെല്ലാം. 
10 “മഴയും മഞ്ഞും ആകാശത്തുനിന്നും വീഴു ന്നു. 
തറയില്‍ വീണ് തറയെ നനയ്ക്കുംവരെ അത് ആകാശത്തേക്കു തിരികെപോകുന്നില്ല. 
അപ്പോള്‍ നിലം ചെടികളെ മുളപ്പിച്ചു വളര് ത്തുന്നു. 
ചെടികള്‍ കര്‍ഷകനായി വിത്തുണ്ടാ ക്കുന്നു. 
ഈ വിത്തുപയോഗിച്ച് മനുഷ്യന് ഭക്ഷി ക്കാനുള്ള അപ്പമുണ്ടാക്കുന്നു. 
11 അതേപോലെ, എന്‍െറ വായില്‍നിന്നും പോകുന്ന വാക്കുകള്‍ കാര്യങ്ങള്‍ സംഭവിപ്പി ക്കാതെ മടങ്ങിവരില്ല. 
എന്‍െറ വാക്കുകള്‍ ഞാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ നിറവേറ്റും. 
ഞാന്‍ ചെയ്യുവാനയച്ച കാര്യങ്ങള്‍ ചെയ്യുന്ന തില്‍ എന്‍െറ വാക്കുകള്‍ വിജയിക്കുന്നു. 
12 നിങ്ങള്‍ ആഹ്ലാദത്തോടെ പ്രവാസത്തില്‍ നിന്ന് പുറത്തേക്കു പോകുകയും സമാധാന ത്തോടെ നയിക്കപ്പെടുകയും ചെയ്യും. 
പര്‍വത ങ്ങളും കുന്നുകളും ആഹ്ലാദത്തോടെ നൃത്തം വയ് ക്കാന്‍ തുടങ്ങും. 
വയലുകളിലെ മരങ്ങള്‍ കൈ കൊട്ടും. 
13 പൊന്തകള്‍ നിന്നിടത്ത് ഉയരമുള്ള സൈ പ്രസ്മരങ്ങള് വളരും. 
കളകള്‍ നിന്നിടത്ത് കൊഴുന്തുമരങ്ങള് വളരും. 
ഇതെല്ലാം യഹോ വയെ പ്രസിദ്ധനാക്കും. 
യഹോവ ശക്തനെന്ന തിനുള്ള തെളിവുകളാണിതെല്ലാം. 
ഈ തെളിവ് ഒരിക്കലും നശിപ്പിക്കപ്പെടുകയുമില്.”