ദൈവം തന്‍െറ വിശിഷ്ട ദാസനെ വിളിക്കുന്നു 
49
1 വിദൂര ദേശവാസികളേ, എന്നെ ശ്രവി ക്കുക! 
സകലഭൂനിവാസികളും ശ്രദ്ധിക്കു ക! 
ഞാന്‍ ജനിക്കും മുന്‍പേ, യഹോവ അവനെ സേവിക്കാന്‍ എന്നെ വിളിച്ചു. 
അമ്മയുടെ ഗര്‍ഭ ത്തിലായിരിക്കെത്തന്നെ യഹോവ എന്‍െറ പേരുവിളിച്ചു. 
2 യഹോവ അവനുവേണ്ടി സംസാരിക്കാന്‍ എന്നെ ഉപയോഗിക്കുന്നു. 
മൂര്‍ച്ചയേറിയ വാളു പോലെ അവന് എന്നെ ഉപയോഗിക്കുന്നു. 
പക്ഷേ, അവന് തന്‍െറ കൈയില്‍ ഒളിപ്പിച്ച് എന്നെ സംരക്ഷിക്കുകയും ചെയ്യുന്നു. 
കൂര്‍ത്ത അന്പുപോലെ അവനെന്നെ ഉപയോഗിക്കുന്നു. പ 
ക്ഷേ തന്‍െറ ആവനാഴിയില്‍ എന്നെ ഒളിപ്പി ക്കുകയും ചെയ്യുന്നു. 
3 യഹോവ എന്നോടു പറഞ്ഞു, “യിസ്രായേ ലേ, നീയെന്‍െറ ദാസനാകുന്നു. 
നിന്നോടൊപ്പം ഞാന്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.” 
4 ഞാന്‍ പറഞ്ഞു, “ഞാന്‍ വെറുതേ കഠിനാ ദ്ധ്വാനം ചെയ്തു. 
പ്രയോജനമുള്ളതൊന്നും ഞാന്‍ ചെയ്തില്ല. 
എന്‍െറ ശക്തി മുഴുവന്‍ ഉപയോഗിച്ചു, 
പക്ഷേ ഞാന്‍ യഥാര്ത്ഥത്തി ലൊന്നും ചെയ്യുന്നില്ല. 
അതിനാല്‍ എന്നെക്കൊ ണ്ട് എന്തുചെയ്യണമെന്ന് യഹോവ നിശ്ചയി ക്കട്ടെ. 
എന്‍െറ പ്രതിഫലം ദൈവം നിശ്ചയി ക്കണം. 
5 യഹോവ എന്നെ അമ്മയുടെ വയറ്റില്‍ സൃഷ്ടിച്ചു. 
അതിനാല്‍ ഞാനവന്‍െറ ദാസനാ യിരിക്കും. 
യാക്കോബിനെയും യിസ്രായേലി നെയും ഞാന്‍ അവനിലേക്കു തിരികെ കൊണ്ടു വരികയും വേണം. 
യഹോവ എന്നെ മഹത്വ പ്പെടുത്തും. 
എന്‍െറ ദൈവത്തില്‍നിന്നും എനി ക്കു ശക്തി ലഭിക്കും.”യഹോവ എന്നോടു പറ ഞ്ഞു, 
6 “എന്‍െറ ദാസനാകുന്ന നീ എനിക്കു വേണ്ടി 
യാക്കോബിന്‍െറ ഗോത്രങ്ങളെ ഉയര്‍ത്തുകയും 
യിസ്രായേലിന്‍െറ അവശിഷ്ടരെ പൂര്‍വസ്ഥി തിയിലാക്കുകയും ചെയ്യും. 
യാക്കോബിന്‍െറ ഗോത്രങ്ങള്‍ എന്നിലേക്കു മടങ്ങിവരും. 
പക്ഷേ നിനക്കു മറ്റൊരു ജോലിയുണ്ട്; അത് ഇതിനെ ക്കാളും പ്രധാനമാണ്! 
നിന്നെ ഞാന്‍ എല്ലാ രാഷ്ട്രങ്ങള്‍ക്കും പ്രകാശമാക്കും. 
ഭൂമിയിലെ സകലജനത്തിനും നീ എന്‍െറ രക്ഷയുടെ മാര്‍ ഗ്ഗമായിരിക്കും.” 
7 യഹോവ, യിസ്രായേലിന്‍െറ വിശുദ്ധനായ വന്‍, യിസ്രായേലിന്‍െറ രക്ഷകന് പറയുന്നു, 
“എന്‍െറ ദാസന് വിനീതനാകുന്നു. 
അവന് ഭരണാധിപന്മാരെ സേവിക്കുന്നു. 
പക്ഷേ ജനം അവനെ വെറുക്കുന്നു. 
പക്ഷേ, രാജാക്കന്മാര് അവനെ കാണുകയും അവനെ ആദരിക്കാന്‍ നില്‍ക്കുകയും ചെയ്യും. 
വലിയ നേതാക്കന്മാര് അവന്‍െറ മുന്പില് നമസ്കരിക്കും.” 
യിസ്രായേ ലിന്‍െറ വിശുദ്ധനാകുന്ന യഹോവ ആഗ്രഹി ക്കുന്നതിനാല് അങ്ങനെ സംഭവിക്കും. യഹോവ യില്‍ ആശ്രയിക്കാം. നിന്നെ തെരഞ്ഞെടുത്ത വന്‍ അവനാകുന്നു. 
രക്ഷയുടെ ദിവസം 
8 യഹോവ പറയുന്നു, 
“ഞാനെന്‍െറ കരുണ കാട്ടുന്ന ഒരു വിശിഷ്ടദിനം വരും. 
അന്നു ഞാന്‍ നിന്‍െറ പ്രാര്‍ത്ഥനകള്‍ക്കു മറുപടി നല്‍കും. 
ഞാന്‍ നിന്നെ രക്ഷിക്കുന്ന ഒരു വിശേഷദിന മുണ്ടാകും. 
അന്നു ഞാന്‍ നിന്നെ രക്ഷിക്കും. നിന്നെ സംരക്ഷിക്കും. 
എനിക്കു മനുഷ്യരുമായി ഒരു കരാറുണ്ടെന്നതിന് നീ സാക്ഷ്യമായിരിക്കു കയും ചെയ്യും. 
രാജ്യം ഇപ്പോള്‍ നശിപ്പിക്കപ്പെ ട്ടെങ്കിലും 
നീയത് ഉടമസ്ഥനു തിരികെ നല്‍കും. 
9 തടവുകാരോടു ‘തടവറയില്‍നിന്നും പുറത്തു വരൂ’ 
എന്ന് നീ പറയും. 
ഇരുട്ടില്‍ കഴിയുന്നവ രോടു 
‘ഇരുട്ടില്‍നിന്നും പുറത്തു വരൂ’ എന്നു നീ പറയും. 
അവര്‍ യാത്രചെയ്യുന്പോള്‍ ഭക്ഷി ക്കും. 
മൊട്ടക്കുന്നുകളില്പ്പോലും അവര്‍ക്ക് ഭക്ഷ ണം ലഭിക്കും. 
10 അവര്‍ക്ക് വിശിക്കുകയില്ല. ദാഹിക്കുകയു മില്ല. 
സൂര്യതാപമോ കാറ്റോ അവരെ ബാധിക്കു കയില്ല. 
എന്തെന്നാല്‍ ദൈവം അവരെ ആശ്വ സിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നു. 
ജല പ്രവാഹങ്ങള്ക്കരികിലൂടെ ദൈവം അവരെ നയിക്കും. 
11 എന്‍െറ ജനത്തിനായി ഞാനൊരു പാത യൊരുക്കും. 
പര്‍വതങ്ങള്‍ ഇടിച്ചു നിരത്തപ്പെ ടും, 
താഴ്ന്ന പാതകള്‍ ഉയര്‍ത്തപ്പെടും. 
12 ഇതാ! വിദൂരദേശങ്ങളില്‍ നിന്ന് ആളുകള്‍ എന്‍െറയടുത്തേക്കു വരുന്നു. 
വടക്കുനിന്നും പടിഞ്ഞാറുനിന്നും ആളുകള്‍ എന്െറയടുത്തേ ക്കു വരുന്നു. 
ഈജിപ്തിലെ അസ്വാനില്നിന്നും ആളുകള്‍ എന്‍െറയടുത്തേക്കു വരുന്നു.” 
13 സ്വര്‍ഗ്ഗങ്ങളേ, ഭൂമിയേ ആഹ്ലാദിക്കൂ! 
പര്വ തങ്ങളേ, ആഹ്ലാദാരവം മുഴക്കൂ! 
എന്തെന്നാല്‍ യഹോവ തന്‍െറ ജനത്തെ ആശ്വസിപ്പിക്കുന്നു. 
തന്‍െറ ദരിദ്രജനത്തോടു യഹോവ നന്മ കാട്ടുന്നു. 
സീയോന് ഉപേക്ഷിക്കപ്പെട്ടവള് 
14 പക്ഷേ ഇപ്പോള്‍ സീയോന് പറയുന്നു, “യഹോവ എന്നെ ഉപേക്ഷിച്ചു. 
എന്‍െറ യജമാ നന് എന്നെ മറന്നു.” 
15 പക്ഷേ ഞാന്‍ പറയുന്നു, 
“ഒരു സ്ത്രീക്കു തന്‍െറ കുഞ്ഞിനെ മറക്കാനാവുമോ? ഇല്ല! 
താന്‍ പ്രസവിച്ച കുട്ടിയെ സ്ത്രീയ്ക്കു മറക്കാനാവു മോ? ഇല്ല! 
സ്ത്രീയ്ക്കു തന്‍െറ മക്കളെ മറക്കാന്‍ കഴിയില്ല. 
എനിക്ക് (യഹോവ) നിന്നെയും മറ ക്കാനാവില്ല. 
16 നോക്കുക, നിന്‍െറ പേര് ഞാനെന്‍െറ കൈ യില്‍ എൃഴുതിയിരിക്കുന്നു. 
നിന്നെപ്പറ്റി ഞാന്‍ എപ്പോഴും ഓര്‍ക്കുന്നു! 
17 നിന്‍െറ കുട്ടികള്‍ നിന്‍െറയടുത്തേക്കു മട ങ്ങിവരും. 
നിന്നെ തോല്പിച്ചവര് നിന്നെ ഒറ്റയ്ക്കു വിട്ടുപോകും.” 
യിസ്രായേലിന്‍െറ ജനം തിരികെവരുന്നു 
18 മുകളിലേക്കു നോക്കുക! നിനക്കു ചുറ്റിലും നോക്കുക! 
നിന്‍െറ കുട്ടികളെല്ലാം ഒരുമിച്ച് നിന്‍െറയടുത്തേക്കു വരുന്നു. 
യഹോവ പറയു ന്നു, “എന്‍െറ ജീവനാണെ വാഗ്ദാനം ചെയ്യു ന്നു: 
നിന്‍െറ കുട്ടികള്‍ നീ കഴുത്തിലണിയുന്ന ആഭരണം പോലെയായിരിക്കും. 
മണവാട്ടിക്ക് കഴുത്താഭരണം പോലെയായിരിക്കും നിന്‍െറ കുട്ടികള്‍. 
19 നീ ഇപ്പോള്‍ തകര്‍ക്കപ്പെടുകയും തോല്പിക്ക പ്പെടുകയും ചെയ്തിരിക്കുന്നു. 
നിന്‍െറ ദേശം ഉപയോഗശൂന്യമാകുന്നു. 
പക്ഷേ ചെറിയൊരു കാലത്തിനുശേഷം നിന്‍െറ നാട്ടില്‍ ധാരാളം മനുഷ്യരുണ്ടാകും. 
നിന്നെ നശിപ്പിച്ചവര്‍ ദൂരെ, ദൂരെയായിരിക്കും. 
20 നിനക്കു നഷ്ടപ്പെട്ട കുട്ടികളെയോര്‍ത്ത് നീ ദു:ഖിച്ചിരുന്നു, 
പക്ഷേ ആ കുട്ടികള്‍ ‘അവിടം തീരെ ചെറിയതാണ്! 
ഞങ്ങള്‍ക്കു വസിക്കാന്‍ വിശാലമായ സ്ഥലം തരൂ. എന്നു നിന്നോടു പറയും. 
21 അപ്പോള്‍ നീ സ്വയം പറയും, 
‘ആരാണെ നിക്കീ കുട്ടികളെയെല്ലാം തന്നത്? 
ഇതു കൊള്ളാ മല്ലോ. 
ഞാന്‍ ദു:ഖിതയും ഏകാകിയുമായി രുന്നു. 
ഞാന്‍ പരാജിതയും എന്‍െറ ജനത്തില്‍ നിന്നകറ്റപ്പെട്ടവളുമായിരുന്നു. 
പിന്നെ ആരാണ് ഈ കുട്ടികളെ എനിക്കു തന്നത്? 
നോക്കൂ, ഞാന്‍ ഒറ്റപ്പെട്ടവളായിരുന്നു. 
ഈ കുട്ടിളെല്ലാം എവിടെ നിന്നു വന്നു?’” 
22 എന്‍െറ യജമാനനായ യഹോവ പറയുന്നു, 
“ഞാന്‍ രാഷ്ട്രങ്ങളുടെ നേര്‍ക്ക് എന്‍െറ കൈ വീശും. 
എന്‍െറ പതാക ഞാന്‍ എല്ലാവരും കാണത്തക്ക വിധത്തില്‍ ഉയര്‍ത്തും. 
അപ്പോള വര് നിന്‍െറ കുട്ടികളെ നിന്‍െറയടുത്തേക്കു കൊണ്ടുവരും 
. അവര്‍ നിന്‍െറ കുട്ടികളെ സ്വന്തം ചുമലിലേറ്റുകയും 
കൈയിലെടുക്കുക യും ചെയ്യും. 
23 നിന്‍െറ കുട്ടികള്‍ക്ക് രാജാക്കന്മാര് ഗുരുക്ക ന്മാരാകും. 
രാജപുത്രിമാര്‍ അവരെ പരിപാലി ക്കും. 
ആ രാജാക്കന്മാരും രാജപുത്രിമാരും നിനക്കു മുന്പില് നമസ്കരിക്കും. 
നിന്‍െറ പാദത്തിലെ ചെളിയില്‍ അവര്‍ ചുംബിക്കും. 
അപ്പോള്‍ ഞാനാണു യഹോവ എന്നു നീ അറിയും. 
അപ്പോള്‍, എന്നില്‍ ആശ്രയിക്കുന്നവന് നിരാ ശനാവുകയില്ലെന്ന് നീ അറിയും.” 
24 ശക്തനായ പടയാളി യുദ്ധത്തില്‍ നേടിയ ധനം 
നിനക്ക് അവനില്‍ നിന്നെടുക്കാന്‍ കഴി യില്ല. 
ശക്തനായ ഭടന് കാവല്‍ നില്ക്കുന്പോള് 
തടവുകാരനു രക്ഷപ്പെടാന്‍ കഴിയില്ല. 
25 എന്നാല്‍ യഹോവ പറയുന്നു, 
“തടവുകാര്‍ രക്ഷപ്പെടും. 
ആരെങ്കിലും വന്ന് തടവുകാരെ ശക്തനായ ഭടനില്‍നിന്നും രക്ഷിക്കും. 
ഇതെങ്ങ നെ സംഭവിക്കും? നിന്‍െറ യുദ്ധങ്ങള്‍ ഞാന്‍ ചെയ്യും. 
നിന്‍െറ കുട്ടികളെ ഞാന്‍ രക്ഷിക്കും. 
26 ആ ജനം നിന്നെ മുറിവേല്പിച്ചു. 
പക്ഷേ അവരെക്കൊണ്ട് ഞാന്‍ അവരുടെ തന്നെ ശരീരം തീറ്റിക്കും. 
അവരുടെ സ്വന്തം രക്തം അവര്‍ കുടിക്കുന്ന വീഞ്ഞാകും. 
അപ്പോള്‍ യഹോവയാ ണ് നിന്നെ രക്ഷിച്ചതെന്ന് എല്ലാവരും അറിയും. 
യാക്കോബിന്‍െറ ശക്തനായവന് നിന്നെ രക്ഷി ച്ചുവെന്ന് എല്ലാമനുഷ്യരും അറിയും.”