യിസ്രായേലിന്‍െറ ശിക്ഷ അവസാനിക്കും 
40
1 നിങ്ങളുടെ ദൈവം പറയുന്നു, 
“എന്‍െറ ജനത്തെ ആശ്വസിപ്പിക്കുക, ആശ്വസി പ്പിക്കുക! 
2 യെരൂശലേമിനോടു കാരുണ്യത്തോടെ സംസാരിക്കുക! യെരൂശലേമിനോടു പറയുക, 
‘നിന്‍െറ ശുശ്രൂഷാ കാലം അവസാനിച്ചു. 
നിന്‍െറ പാപങ്ങള്‍ക്കു നീ പ്രായശ്ചിത്തം ചെയ്തു കഴിഞ്ഞു’” 
യെരൂശലേമിന്‍െറ പാപ ങ്ങള്‍ക്ക് 
യഹോവ അവളെ രണ്ടുതവണ ശിക്ഷിച്ചു കഴിഞ്ഞു. 
3 ശ്രദ്ധിക്കുക! ഇതാ ഒരുവന് ആക്രോശിക്കു ന്നു! 
“മരുഭൂമിയില്‍ യഹോവയ്ക്കു വഴിയൊരു ക്കുവിന്‍! 
നമ്മുടെ ദൈവത്തിനായി മരുഭൂമിയി ലെ വഴി നിരപ്പാക്കുക! 
4 സര്വതാഴ്വരകളും നിറയ്ക്കുക. 
എല്ലാ പര് വതങ്ങളും കുന്നുകളും ഇടിച്ചു നിരത്തുക. 
വളഞ്ഞ വഴികള്‍ നേരെയാക്കുക. 
പരുക്കന്‍ നിലങ്ങള്‍ മിനുസപ്പെടുത്തുക. 
5 അപ്പോള്‍ യഹോവയുടെ തേജസ്സ് പ്രത്യക്ഷ മാകും. 
സര്‍വജനവും ഒരുമിച്ചു യഹോവയുടെ തേജസ്സ് കാണും. 
അതെ, യഹോവ സ്വയം പറഞ്ഞതാണിതെല്ലാം!” 
6 ഒരു ശബ്ദം പറഞ്ഞു, “സംസാരിക്കുവിന്‍!” 
അതിനാല്‍ അയാള്‍ പറഞ്ഞു, “ഞാനെന്തു പറ യണം?” 
ശബ്ദം പറഞ്ഞു, “മനുഷ്യര്‍ എന്നെ ന്നേയ്ക്കും ജീവിയ്ക്കുന്നില്ല; 
അവരെല്ലാം പുല്ലു പോലെയാണ്. 
അവരുടെ നന്മ ഒരു കാട്ടുപൂ പോലെയാണ്. 
7 യഹോവയില്‍നിന്നുള്ള ഒരു കാറ്റ് പുല്ലില്‍ ആഞ്ഞടിക്കുന്നു. 
പുല്ല് നശിക്കുകയും കാട്ടു പൂവ് 
നിലംപതിക്കുകയും ചെയ്യുന്നു.”അതെ, എല്ലാ 
മനുഷ്യരും പുല്ലുപോലെയാണ് 
8 പുല്ല് നശിക്കുകയും കാട്ടുപൂവ് വീഴുകയും ചെയ്യുന്നു. 
പക്ഷേ നമ്മുടെ ദൈവത്തിന്‍െറ വാക്ക് നിത്യമായിത്തുടരുന്നു. 
രക്ഷ: ദൈവത്തിന്‍െറ സുവാര്‍ത്ത 
9 സീയോനേ, നിനക്കു പറയാനൊരു നല്ല വാര്‍ത്ത. 
ഒരുന്നതപര്വതത്തിന്മേല് കയറി നിന്ന് ആ വാര്‍ത്ത വിളിച്ചുപറയുക! 
യെരൂശ ലേമേ, നിനക്കു പറയാനൊരു നല്ല വാര്‍ത്ത. 
ഭയപ്പെടാതെ ഉറക്കെ പറയുക! 
യെഹൂദയിലെ സകലനഗരങ്ങളോടും ഈ വാര്‍ത്ത പറയുക: 
“ഇതാ, നിങ്ങളുടെ ദൈവം! 
10 എന്‍െറ യജമാനനായ യഹോവ ശക്തി യോടെ വരുന്നു. 
സര്‍വമനുഷ്യരെയും ഭരിക്കാന്‍ അവന് തന്‍െറ കഴിവുപയോഗിക്കും. 
തന്‍െറ ജനതയ്ക്കു യഹോവ സമ്മാനങ്ങള്‍ കൊണ്ടു വരും. 
അവര്‍ക്കുള്ള കൂലി അവന് കൊമനുഷ്യരും പുല്ലുപോലെയാണ്ണ്ടുവരും. 
11 ഇടയന് ആടുകളെയെന്നപോലെ യഹോവ തന്‍െറ ജനത്തെ നയിക്കും. 
തന്‍െറ കരം (ശക്തി) ഉപയോഗിച്ച് യഹോവ തന്‍െറ ആടുകളെ സമാഹരിക്കും. 
കുഞ്ഞാടുകളെ യഹോവ തന്‍െറ കൈകളിലെടുക്കും. അതിന്‍െറ അമ്മ മാര്‍ അവനോടൊപ്പം നടക്കും.” 
ദൈവം ലോകത്തെ സൃഷ്ടിച്ചു; അവനതിനെ ഭരിക്കുന്നു 
12 തന്‍െറ കൈത്തലം കൊണ്ട് സമുദ്രത്തെ ആരളന്നു? 
തന്‍െറ കൈയുപയോഗിച്ച് ആകാ ശമളന്നതാര്? 
ഭൂമിയിലെ മണ്ണു മുഴുവനും ഒരു പാത്രം കൊണ്ടളന്നതാര്? 
പര്‍വതങ്ങളും കുന്നു കളും അളവുകോലുകൊണ്ടളന്നതാര്? അതു യഹോവയാകുന്നു! 
13 എന്തുചെയ്യണമെന്ന് യഹോവയുടെ ആത്മാവിനോടു ആരും പറഞ്ഞില്ല. 
അവന് ചെയ്തകാര്യങ്ങള്‍ എങ്ങനെയാണു ചെയ്യേണ്ട തെന്ന് ആരും യഹോവയോടു പറഞ്ഞില്ല. 
14 യഹോവ ആരുടെയെങ്കിലും സഹായം തേടിയോ? 
യഹോവയെ ആരെങ്കിലും നീതി ന്യായം പഠിപ്പിച്ചോ? 
യഹോവയ്ക്കു ആരെ ങ്കിലും അറിവു പകര്ന്നുകൊടുത്തോ? 
യഹോ വയെ ആരെങ്കിലും വിവേകിയാകാന്‍ പഠിപ്പി ച്ചോ? ഇല്ല! യഹോവയ്ക്കു ഇതെല്ലാം അറിയാ മായിരുന്നു. 
15 ലോകത്തിലെ സകല രാഷ്ട്രങ്ങളും തൊട്ടി യിലെ ഒരുതുള്ളി വെള്ളംപോലെ. 
യഹോവ സകല വിദൂരദേശങ്ങളെയും ഒരുമിച്ചൊരുത്രാ സിലിട്ടാല് 
അവര്‍ കൊച്ചു മണ്‍കട്ടകള്‍ പോ ലെയായിരിക്കും. 
16 ലെബാനോനിലെ മരങ്ങളെ ല്ലാം യഹോവയ്ക്കു വിറകിനു തികയില്ല. 
ലെബാനോനിലെ സര്‍വമൃഗങ്ങളും ഒരു ബലി ക്കു കൊല്ലാന്‍ തികയില്ല. 
17 ദൈവവുമായി തുലനം ചെയ്താല്‍ ലോക ത്തിലെ രാഷ്ട്രങ്ങളെല്ലാം നിസ്സാരം. 
ദൈവവു മായി തുലനം ചെയ്താല്‍ രാഷ്ട്രങ്ങള്‍ നിരര്ത്ഥ കങ്ങള്‍. 
ദൈവം എങ്ങനെയെന്ന് മനുഷ്യര്‍ക്കു മനസ്സില്‍ കാണാനാവില്ല 
18 ദൈവത്തെ എന്തെങ്കിലുമായി താരതമ്യപ്പെ ടുത്താമോ? ഇല്ല! 
ദൈവത്തിന്‍െറ ചിത്രം വര യ്ക്കാമോ? ഇല്ല! 
19 പക്ഷേ ചിലര്‍ പാറയിലും തടിയിലും കൊ ത്തിയുണ്ടാക്കുന്ന പ്രതിമകളെ 
ദൈവമെന്നു വിളിക്കുന്നു. 
ഒരു പണിക്കാരന് ഒരു പ്രതിമയു ണ്ടാക്കുന്നു. 
അപ്പോള്‍ മറ്റൊരുവന് അതിനെ സ്വര്‍ണ്ണം പൊതിയുകയും വെള്ളിച്ചങ്ങലകള്‍ ഉണ്ടാക്കിയിടുകയും ചെയ്യും. 
20 അതിന്‍െറ പീഠമായി 
ദ്രവിക്കാത്തൊരു തടി യും തെരഞ്ഞെടുത്തിരിക്കുന്നു. 
പിന്നെ അയാള്‍ ഒരു പണിക്കാരനെ കണ്ടെത്തുന്നു. 
അയാള്‍ മറിഞ്ഞുവീഴാത്തൊരു “ദൈവ”ത്തെ സൃഷ്ടി ക്കുന്നു. 
21 തീര്‍ച്ചയായും നിങ്ങള്‍ സത്യമറിഞ്ഞിട്ടി ല്ലേ? 
തീര്‍ച്ചയായും നിങ്ങള്‍ കേട്ടിട്ടില്ലേ? 
തീര്‍ച്ച യായും പണ്ടുതന്നെ നിന്നോടു പറഞ്ഞിട്ടില്ലേ? 
ഭൂമിയെ സൃഷ്ടിച്ചതാരെന്നു തീര്‍ച്ചയായും നിങ്ങള്‍ക്കറിയാം! 
22 യഹോവയാകുന്നു സത്യദൈവം! അവന് ഭൂമിയുടെ വൃത്തത്തിന്മേലിരിക്കുന്നു. 
അവനു മായി താരതമ്യപ്പെടുത്തുന്പോള് മനുഷ്യര്‍ പുല് ച്ചാടികള്‍ പോലാകുന്നു. 
ആകാശത്തെ അവന് വെറുമൊരു തുണിക്കഷണംപോലെ ചുരുള്‍ നിവര്‍ത്തി. 
ആകാശത്തെ അവന് ഒരു കൂടാരം പോലെ വിരിച്ചു. 
23 ഭരണാധിപന്മാരെ അവന് പ്രമാണിമാരല്ലാ താക്കുന്നു. 
ലോകത്തിലെ ന്യായാധിപന്മാരെ അവന് പൂര്‍ണ്ണമായും വിലകെട്ടവരാക്കുന്നു. 
24 ആ ഭരണാധിപന്മാര് ചെടികള്‍ പോലെ യാകുന്നു; അവര്‍ ഭൂമിയില്‍ നടപ്പെട്ടു, 
പക്ഷേ സ്വന്തം വേരുകള്‍ ആഴത്തിലിറക്കുംമുന്പ് 
ദൈ വം “ചെടികളില്‍”ഊതുകയും 
ചെടികള്‍ ഉണ ങ്ങിക്കരിഞ്ഞു പോവുകയും ചെയ്തു. 
കാറ്റ് അവയെ കച്ചിത്തുരുന്പിനെയെന്നപോലെ പറ ത്തിക്കളയുകയും ചെയ്യുന്നു. 
25 വിശുദ്ധനായവന്‍ (ദൈവം) പറയുന്നു: “എന്നെ മറ്റാരെങ്കിലുമായി താരതമ്യം ചെയ്യാ നാകുമോ? 
ഇല്ല! ആരും എനിക്കു സമനല്ല. 
26 ആകാശത്തേക്കു നോക്കുക. 
ആരാണ് ആ നക്ഷത്രങ്ങളെ സൃഷ്ടിച്ചത്? 
ആകാശത്തെ ആ ‘സൈന്യങ്ങളെ’ ആരു സൃഷ്ടിച്ചു? 
ഓരോ നക്ഷ ത്രത്തിന്െറയും പേര് ആര്‍ക്കറിയാം? 
സത്യദൈ വം ബലവാനും ശക്തിമാനുമാകുന്നു. 
അതി നാല് ഈ നക്ഷത്രങ്ങളിലൊന്നും നഷ്ടമാ യില്ല.” 
27 യാക്കോബിന്‍െറ ജനമേ, ഇതു സത്യമാകു ന്നു! 
യിസ്രായേലേ, നീയിതു വിശ്വസിക്കണം! 
“ഞാന്‍ ജീവിക്കുന്നരീതി യഹോവയറിയു ന്നില്ല. 
ദൈവം എന്നെ കണ്ടുപിടിക്കുകയോ ശിക്ഷിക്കുകയോ ഇല്ല”എന്നു നീയെന്തിനു പറഞ്ഞു. 
28 യഹോവയായ ദൈവം വളരെ വിവേകി യാണെന്ന് 
തീര്‍ച്ചയായും നീ കേട്ടിട്ടുണ്ട്. 
താന റിയുന്നതെല്ലാം പഠിക്കാന്‍ മനുഷ്യനാവില്ല. 
യഹോവ ഒരിക്കലും ക്ഷീണിതനാകുന്നില്ല. അവന് വിശ്രമത്തിന്‍െറ ആവശ്യമില്ല. 
ഭൂമി യിലെ സല വിദൂരസ്ഥലങ്ങളെയും യഹോ വ സൃഷ്ടിച്ചു. 
നിത്യനായി ജീവി ക്കുന്നു. 
29 ദുര്‍ബലരെ ശക്തരാക്കാന്‍ അവന് സഹാ യിക്കുന്നു. 
ശക്തിയില്ലാത്തവരെ ശക്തരാക്കാന്‍ അവന് ഇടയാക്കുന്നു. 
30 യുവാക്കള്‍ തളരുകയും വിശ്രമം ആവശ്യ മാവുകയും ചെയ്യുന്നു. 
കൊച്ചു കുട്ടികള്പോ ലും കുഴഞ്ഞുവീഴുന്നു. 
31 എന്നാല്‍ യഹോവയില്‍ ആശ്രയിക്കുന്നവര്‍ പുതിയ തൂവലുകള്‍ മുളച്ചു 
ശക്തരാകുന്ന കഴു കന്മാരെപ്പോലെ ആകുന്നു. 
അവര്‍ ദുര്‍ബലരാ കാതെ ഓടുന്നു. 
അവര്‍ ക്ഷീണിതരാകാതെ നട ക്കുന്നു.