ഹിസ്കീയാവ് ദൈവത്തോടു സഹായം ചോദിക്കുന്നു 
37
1 ഹിസ്കീയാരാജാവ് അതെല്ലാം ശ്രദ്ധിച്ചു കേട്ടു. അനന്തരം അദ്ദേഹം തന്‍െറ മന സ്താപം പ്രകടിപ്പിക്കാന്‍ വസ്ത്രങ്ങള്‍ വലി ച്ചുകീറി. പിന്നെ, ദു:ഖത്തിന്‍െറ വസ്ത്രങ്ങളും ധരിച്ച് യഹോവയുടെ ആലയത്തിലേക്കു പോയി. 
2 കൊട്ടാരം വിചാരിപ്പുകാരനായ എല്യാക്കീമിനെയും രാജകീയ കാര്യദര്‍ശി യായ ശെബ്നയെയും പുരോഹിതരില്‍ മൂപ്പ ന്മാരെയും ഹിസ്കീയാരാജാവ് ആമോസിന്‍െറ പുത്രനും പ്രവാചകനുമായ യെശയ്യാവിന്െറ യടുത്തേക്കയച്ചു. തങ്ങള്‍ ദു:ഖിതരും മനസ്താ പപ്പെട്ടവരുമാണെന്നു കാണിക്കുന്നതായിരുന്നു അവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍. 
3 അവര്‍ യെശയ്യാവിനോടു പറഞ്ഞു, “ഇന്ന് ദു:ഖത്തിന്‍െറയും കഷ്ടതയുടെയും ദിവസമാ ണെന്ന് ഹിസ്കീയാരാജാവ് കല്പിച്ചിരിക്കുന്നു. ഇത് അതീവവ്യസനകരമായൊരു ദിനമായിരി ക്കും. ജനിക്കാറായ കുഞ്ഞിന് അമ്മയുടെ വയറ്റി ല്‍നിന്നും പുറത്തേക്കു വരാന്‍ ആരോഗ്യമില്ലാ തിരിക്കുന്ന ദിവസം പോലെയൊന്നായിരിക്കു മിത്. 
4 ആ സേനാപതിയുടെ യജമാനന്, അശ്ശൂ രിലെരാജാവ്, ജീവിക്കുന്ന ദൈവത്തെ ദുഷിച്ചു പറയാന്‍ അയാളെ അയച്ചിരിക്കുന്നു. നിന്‍െറ ദൈവമാകുന്ന യഹോവ അക്കാര്യങ്ങളെല്ലാം കേട്ടേക്കാം. ശത്രു തെറ്റുകാരനെന്ന് യഹോവ തെളിയിച്ചേക്കാം! അതിനാല്‍ ഇപ്പോഴും ജീവി ക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുക. 
5-6 ഹിസ്കീയാവിന്‍െറ ഉദ്യോഗസ്ഥന്മാര് യെ ശയ്യാവിന്െറ അടുത്തേക്കു പോയി. യെശയ്യാ വ് അവരോടു പറഞ്ഞു, “നിങ്ങളുടെ യജമാന നായ ഹിസ്കീയാവിന് ഈ സന്ദേശം നല്‍കുക: യഹോവ പറയുന്നു, ‘സേനാപതികളില്‍ നിന്നും നിങ്ങള്‍ കേട്ട കാര്യങ്ങളോര്‍ത്ത് ഭയപ്പെ ടേണ്ടതില്ല! അശ്ശൂരിലെ രാജാവിന്‍െറ ആ “ദൂത ന്മാര്‍”എനിക്കെതിരെ പറഞ്ഞ തിന്മ കലര്‍ന്ന വാക്കുകള്‍ വിശ്വസിക്കരുത്. 
7 ഇതാ, അശ്ശൂരി നെതിരെ ഞാനൊരാത്മാവിനെ അയയ്ക്കും. തന്‍െറ രാജ്യത്തിനുണ്ടാകാന്‍ പോകുന്ന വിപ ത്തിനെപ്പറ്റി അശ്ശൂരിന്‍െറ രാജാവിന് ഒരപക ടത്തിന്െറ വിവരണം ലഭിക്കും. അതിനാല്‍ അയാള്‍ സ്വരാജ്യത്തേക്കു മടങ്ങിപ്പോകും. അന്ന് ഞാനവനെ ഒരു വാളുകൊണ്ട് അവന്‍െറ രാജ്യത്തുവച്ച് വധിക്കും.’” 
അശ്ശൂരിന്‍െറ സൈന്യം യെരൂശലേം വിടുന്നു 
8-9 അശ്ശൂരിന്‍െറ രാജാവിന് ഒരു വര്‍ത്തമാനം കിട്ടി. അതില്‍ ഇങ്ങനെ പറഞ്ഞിരുന്നു, “എത്യോപ്യയിലെ രാജാവായ തിര്‍ഹാക്കാ നിനക്കെതിരെ യുദ്ധത്തിനു വരുന്നു.”അതി നാല് അശ്ശൂരിന്‍െറ രാജാവ് ലാഖീശില്നിന്നും ലിബ്നയിലേക്കു പോയി. ഇതുകേട്ട സേനാ പതി അശ്ശൂരിന്‍െറ രാജാവ് യുദ്ധം ചെയ്യുക യായിരുന്ന ലിബ്നയിലേക്കു പോയി. അയാള്‍ ഹിസ്കീയാരാജാവിനു ദൂതന്മാരെ അയച്ചു. അയാള്‍ പറഞ്ഞു, 
10 “ഹിസ്കീയാരാജാവി നോട്, യെഹൂദയിലെ രാജാവിനോടു ഇങ്ങനെ പറയുക: 
നീ ആശ്രയിക്കുന്ന ദൈവം നിന്നെ വിഡ്ഢിയാക്കാനിടയാക്കരുത്. “യെരൂശ ലേം അശ്ശൂര്രാജാവിനാല് തോല്പിക്കപ്പെ ടാന്‍ ദൈവം അനുവദിക്കുകയില്ല.”എന്നു പറയരുത്. 
11 അശ്ശൂരിന്‍െറ രാജാക്കന്മാര് മറ്റു രാജ്യങ്ങ ളോടു ചെയ്തിട്ടുള്ള കാര്യങ്ങളെപ്പറ്റി നീ കേട്ടിരിക്കും! അവര്‍ അവരെ പൂര്‍ണ്ണമായും തകര്‍ത്തു! നിങ്ങള്‍ രക്ഷപ്പെടുമോ? ഇല്ല! 
12 അവരുടെ ദേവന്മാര് അവരെ രക്ഷിച്ചോ? ഇല്ല! എന്‍െറ പൂര്‍വികര്‍ അവരെ മുഴുവന്‍ നശിപ്പിച്ചു. ഗോസാനെയും ഹാരാനെയും രേസെഫിനെയും തെലസ്സാരില് വസിക്കു ന്ന ഏദേന്കാരെയും അവര്‍ നശിപ്പിച്ചു. 
13 ഹമാത്തിലെ രാജാവെവിടെ? അര്പ്പാദി ലെ രാജാവ്? സെഫര്‍വയീം നഗരത്തിലെ രാജാവ്? ഹേനയിലെയും ഇവയിലെയും രാജാവ്? അവരെല്ലാം ഇല്ലാതായി! അവ രെല്ലാം നശിപ്പിക്കപ്പെട്ടു! 
ഹിസ്കീയാവ് ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു 
14 ദൂതന്മാരില്നിന്നും കത്തുകള്‍ വാങ്ങി ഹിസ്കീയാവ് വായിച്ചു. അനന്തരം ഹിസ്കീ യാവ് യഹോവയുടെ ആലയത്തിലേക്കു പോയി. ഹിസ്കീയാവ് കത്തുകള്‍ തുറന്ന് യഹോവയുടെ സവിധത്തില്‍ വച്ചു. 
15 ഹിസ് കീയാവ് യഹോവയോടു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. 
16 സര്‍വശക്തനായ യഹോവേ, യിസ്രാ യേലിന്‍െറ ദൈവമേ, കെരൂബുമാലാഖമാ ര്‍ക്കുമേല്‍ നീ രാജാവായി ഇരിക്കുന്നു. ഭൂമി യിലെ സകല രാഷ്ട്രങ്ങളെയും ഭരിക്കുന്ന നീ മാത്രമാണ് ദൈവം. സ്വര്‍ഗ്ഗത്തെയും ഭൂമിയെയും സൃഷ്ടിച്ചവനേ! 
17 യഹോവേ, ദയവായി എന്‍െറ വാക്കുകള്‍ കേട്ടാലും. യഹോവേ, നിന്‍െറ കണ്ണുകള്‍ തുറന്ന് ഈ സന്ദേശം നോക്കിയാലും. ജീവിക്കുന്ന ദൈ വമാകുന്ന അങ്ങയെ അപമാനിക്കാന്‍ സന് ഹേരീബ് അയച്ച സന്ദേശം കേട്ടാലും! 
18 അതു സത്യമാണു യഹോവേ! അശ്ശൂ രിന്‍െറ രാജാക്കന്മാര് ആ രാഷ്ട്രങ്ങളെ മുഴു വനും തകര്‍ത്തു! 
19 അശ്ശൂരിന്‍െറ രാജാക്ക ന്മാര്‍ ആ രാഷ്ട്രങ്ങളുടെ ദേവന്മാരെ അഗ്നിക്കിരയാക്കി. പക്ഷേ അവ യഥാര് ത്ഥ ദേവന്മാരായിരുന്നില്ല. അവ തടിയി ലും കല്ലിലും മനുഷ്യര്‍ കൊത്തിയുണ്ടാ ക്കിയ വെറും പ്രതിമകള്‍ മാത്രമായിരുന്നു. അതിനാലാണ് അശ്ശൂരിന്‍െറ രാജാക്കന്മാര് ക്ക് അവരെ നശിപ്പിക്കാന്‍ സാധിച്ചത്. 
20 എന്നാല്‍ നീയാകുന്നു യഹോവയെന്നും നീയാകുന്നു ഏകദൈവമെന്നും മറ്റുള്ള രാഷ്ട്രങ്ങളറിയും. അതിനാല്‍ അശ്ശൂരിന്‍െറ രാജാവില്‍നിന്നും ഞങ്ങളെ ദയവായി രക്ഷിച്ചാലും. അപ്പോള്‍, നീയാണ് യഹോ വ എന്നും നീയാണ് ഏകദൈവമെന്നും മറ്റു രാഷ്ട്രങ്ങള്‍ അറിയും. 
ഹിസ്കീയാവിനുള്ള ദൈവത്തിന്‍െറ ഉത്തരം 
21 അനന്തരം ആമോസിന്‍െറ പുത്രനായ യെ ശയ്യാവ്, ഹിസ്കീയാവിന് ഈ സന്ദേശമയച്ചു. യെശയ്യാവു പറഞ്ഞു, “യിസ്രായേലിന്‍െറ ദൈ വമായ യഹോവ പറയുന്നു, ‘അശ്ശൂരിന്‍െറ രാജാവായ സന്ഹേരീബിന്െറ സന്ദേശത്തെ പ്പറ്റി നീയെന്നോടു പ്രാര്‍ത്ഥിച്ചു. ഞാന്‍ നിന്നെ ശ്രവിച്ചിരിക്കുന്നു.’ 
22 സന്‍ഹേരീബിനെ പ്പറ്റിയുള്ള യഹോവയുടെ സന്ദേശം ഇതാ കുന്നു: 
‘അശ്ശൂരിലെ രാജാവേ, 
സീയോനി(യെരൂശ ലേം)ന്‍െറ കന്യകാപുത്രി 
നിന്നെ പ്രമാണി യായി കരുതുന്നില്ല. 
യെരൂശലേംപുത്രി നിന്നെ പരിഹസിക്കുന്നു. 
23 പക്ഷേ, ആരെയാണു നീ പരിഹസിക്കുക യും ആക്ഷേപിക്കുകയും ചെയ്തത്? 
ആര്‍ക്കെ തിരെയാണു നീ സംസാരിച്ചത്? 
യിസ്രായേ ലിന്‍െറ പരിശുദ്ധനെതിരായിരുന്നു നീ! 
അവ നെക്കാള്‍ ശ്രേഷ്ഠനെന്ന് നീ സ്വയം നടിച്ചു! 
24 എന്‍െറ യജമാനനായ യഹോവയെ അപ മാനിക്കാന്‍ 
നീ ഉദ്യോഗസ്ഥന്മാരെ അയച്ചു. 
നീ പറഞ്ഞു, “ഞാന്‍ അതിശക്തനാകുന്നു! 
എനിക്കു വളരെ വളരെ തേരുകളുണ്ട്. 
എന്‍െറ ശക്തിയാല്‍ ലെബാനോനെ ഞാന്‍ തോല്പിച്ചു. 
ലെബാനോന്െറ കൊടുമുടികളില്‍ ഞാന്‍ കയറി. 
ലെബാനോനിലെ മുഴുവന്‍ മരങ്ങളും (സൈന്യം) ഞാന്‍ മുറിച്ചു. 
പര്‍വതങ്ങളുടെ അത്യുന്നതിയിലും 
വനത്തിന്‍െറ അന്തര്‍ഭാഗ ത്തുമായിരുന്നു ഞാന്‍. 
25 പുതിയ സ്ഥലങ്ങളില്‍ ഞാന്‍ കിണറുകള്‍ കുഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്തു. 
ഈജിപ്തിലെ നദികള്‍ ഞാന്‍ വറ്റിക്കുകയും 
ആ രാജ്യത്തിലൂടെ നടക്കുകയും ചെയ്തു.” 
26 ‘അതാണു നീ പറഞ്ഞത്. പക്ഷേ ഞാന്‍ പറഞ്ഞതു നീ കേട്ടിരുന്നില്ലേ? 
“ഇതു ഞാന്‍ (ദൈവം) വളരെ പണ്ട് ആലോചിച്ചിരുന്നു. 
പുരാതനകാലത്തുതന്നെ ഞാനതാലോചിച്ചു. 
ഇപ്പോള്‍ ഞാനത് യഥാര്‍ത്ഥ്യമാക്കുകയും ചെയ്തു. 
ശക്തമായ നഗരങ്ങളെ ഇടിച്ചു നിര ത്തി 
കല്ക്കൂനകളാക്കിമാറ്റാന് നിന്നെ ഞാനനു വദിച്ചു. 
27 നഗരങ്ങളിലെ ജനങ്ങള്‍ക്ക് ശക്തിയില്ലായി രുന്നു. 
അവര്‍ ഭയന്നവരും ആശയക്കുഴപ്പമുണ്ടാ യവരുമായിരുന്നു. 
വയലിലെ ചെടികളും പുല്ലും പോലെ 
അവര്‍ മുറിയ്ക്കപ്പെടാറായി രുന്നു. 
വീടിന്‍െറ മേല്‍ക്കൂരയില്‍ കിളിര്‍ത്ത് പൊക്കത്തില്‍ വളരാതെ 
കരിഞ്ഞുപോകുന്ന പുല്ലുകളെപ്പോലെയാണവര്. 
28 നിന്‍െറ യുദ്ധങ്ങളെപ്പറ്റിയൊക്കെ എനിക്ക റിയാം. 
നീ വിശ്രമിച്ചതെപ്പോഴെന്നെനിക്കറി യാം 
നീ യുദ്ധത്തിനിറങ്ങിയത് എപ്പോഴെന്നെ നിക്കറിയാം. 
നീ യുദ്ധത്തില്‍നിന്നും തിരിച്ചെ ത്തിയത് എപ്പോഴെന്നെനിക്കറിയാം. 
എന്നോടു നീ കോപിച്ചതെപ്പോഴെന്നും എനിക്കറിയാം. 
29 അതെ, നീ എന്നോടു കോപിച്ചിരുന്നു. 
നിന്‍െറ അഹങ്കാരം കലര്‍ന്ന അധിക്ഷേപങ്ങള്‍ ഞാന്‍ കേട്ടു. 
അതിനാല്‍ നിനക്കു ഞാന്‍ മൂക്കു കയറിടും. 
നിന്‍െറ വായില്‍ ഞാന്‍ കടിഞ്ഞാ ണിടും. 
പിന്നെ, നിന്നെ ഞാന്‍ തിരിച്ച് 
നീ വന്ന വഴിയേതന്നെ തിരിച്ചുകൊണ്ടു പോകും.’” 
ഹിസ്കീയാവിനുള്ള യഹോ വയുടെ സന്ദേശം 
30 അനന്തരം യഹോവ ഹിസ്കീയാവിനോടു പറഞ്ഞു, “ഈ വാക്കുകള്‍ ശരിയാണെന്നതിന് നിനക്കു ഞാന്‍ ഒരു അടയാളം നല്‍കും. നിനക്കു വിത്തു നടാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ ഇക്കൊല്ലം, കഴിഞ്ഞ കൊല്ലത്തെ വിളവില്‍നി ന്നും കാടുപോലെ കിളിര്‍ത്ത ചെടികളില്‍ നിന്നും നിനക്കു ധാന്യം ലഭിക്കും. പക്ഷേ മൂന്നു കൊല്ലത്തിനുള്ളില്‍ നീ നട്ട ധാന്യം മുഴുവനും തിന്നും. ആ വിള നീ കൊയ്യുകയും സമൃദ്ധമായി ആഹാരമുണ്ടാവുകയും ചെയ്യും. മുന്തിരിവള്ളി കള്‍ നട്ട് നീ അതിന്‍െറ പഴം തിന്നും. 
31 “യെഹൂദയുടെ കുടുംബത്തില്‍ രക്ഷപ്പെട്ട് അവശേഷിക്കുന്നവരും ജീവനോടെ അവശേഷി ക്കുന്നവരും വളരാന്‍ തുടങ്ങും. അവര്‍ ആഴത്തി ലേക്കു വേരോടിച്ച് ഭൂമിക്കുമുകളില്‍ ഫലമുണ്ടാ ക്കുന്ന ചെടികളെപ്പോലെയായിരിക്കും. 
32 എന്തു കൊണ്ടെന്നാല്‍, ഏതാനും ചിലര്‍ ജീവനോടെ അവശേഷിക്കും. അവര്‍ യെരൂശലേമില്‍നിന്നും പുറത്തു പോകും. അവശേഷിക്കുന്നവര്‍ സീയോന് പര്‍വതത്തില്‍നിന്നും വരും. സര്‍വ ശക്തനായ യഹോവയുടെ ശക്തമായ സ്നേ ഹം ഇതു ചെയ്യും.” 
33 അതിനാല്‍ അശ്ശൂര്രാജാവിനെപ്പറ്റി യഹോ വ ഇങ്ങനെ പറയുന്നു: 
“അവന് ഈ നഗരത്തിലേക്കു വരില്ല. 
ഈ നഗരത്തിനു നേര്‍ക്കവന്‍ ഒരന്പുപോലും അയ യ്ക്കില്ല. 
തന്‍െറ കവചങ്ങള്‍ അവന് ഈ നഗരത്തിലേക്കു കൊണ്ടുവരില്ല. 
ഈ നഗരദുര്‍ ഗ്ഗത്തെ ആക്രമിക്കാന്‍ അവന് ചെളികൊണ്ട് കുന്നുകൂട്ടുകയില്ല. 
34 വന്ന വഴിയേതന്നെ അവന് മടങ്ങും. 
ഈ നഗരത്തിലേക്ക് അവന് വരികയില്ല. 
യഹോവ യാണിതു പറയുന്നത്! 
35 ഈ നഗരത്തെ ഞാന്‍ കാത്തു രക്ഷിക്കും. 
എനിക്കും എന്‍െറ ദാസനായ ദാവീദിനും വേണ്ടി ഞാനിതു ചെയ്യും.” 
36 ആ രാത്രിയില്‍ യഹോവയുടെ ദൂതന് ഇറ ങ്ങിച്ചെന്ന് ഒരുലക്ഷത്തിയെണ്‍പത്തയ്യായിരം അശ്ശൂര്ഭടന്മാരെ വധിച്ചു. ജനം പ്രഭാതത്തില്‍ ഉണര്‍ന്നെണീറ്റപ്പോള്‍ തങ്ങള്‍ക്കു ചുറ്റിലും മൃത ദേഹങ്ങള്‍ ചിതറിക്കിടക്കുന്നതാണു കണ്ടത്. 
37 അതിനാല്‍ അശ്ശൂരിന്‍െറ രാജാവായ സന്‍ഹേ രീബ് നീനവേയിലേക്കു മടങ്ങി അവിടെ താമ സിച്ചു. 
38 ഒരുനാള്‍, സന്‍ഹേരീബ് തന്‍െറ ദൈവമായ നിസ്രോക്കിനെ അവന്‍െറ ആലയത്തില്‍ ആരാ ധിക്കുകയായിരുന്നു. അപ്പോള്‍ അവന്‍െറ രണ്ടു പുത്രന്മാരായ അദ്രാമ്മേലെക്കും ശരേസെരും ഒരു വാളുകൊണ്ട് അവനെ വധിച്ചു. അനന്തരം ആ പുത്രന്മാര് അരാരാത്തിലേക്കു പാലായനം ചെയ്തു. അതിനാല്‍ സന്ഹേരീബിന്െറ പുത്ര നായ ഏസര്‍ഹദ്ദോന്‍ അശ്ശൂരിന്‍െറ പുതിയ രാജാവായി.