ദൈവത്തിനൊരു സ്തുതിഗീതം 
26
1 അന്ന്, ജനം യെഹൂദയില്‍ ഈ ഗാനം പാടും: 
യഹോവ നമുക്ക് രക്ഷ നല്കുന്നു. 
നമുക്കൊരു ശക്തമായ നഗരമുണ്ടായിരിക്കുന്നു. അതിന് ശക്തമായ കോട്ടകളും പ്രതിരോധങ്ങളുമുണ്ട്. 
2 കവാടങ്ങള്‍ തുറക്കുകയും അതു നിമിത്തം നീതിമാന്മാര് പ്രവേശിക്കുകയും ചെയ്യട്ടെ! 
ദൈ വത്തിന്‍െറ നല്ല വചനങ്ങളനുസരിക്കുന്നവരാ ണവര്‍. 
3 യഹോവേ, നിന്നെ ആശ്രയിക്കുന്നവര്‍ക്കും 
നിന്നെ വിശ്വസിക്കുന്നവര്‍ക്കും 
നീ യഥാര്‍ത്ഥ സമാധാനം നല്കുന്നു. 
4 അതിനാല്‍ എല്ലായ്പ്പോഴും യഹോവയില്‍ വിശ്വസിക്കുക. 
എന്തുകൊണ്ടെന്നാല്‍ അവ നില്, യഹോവയാകുന്ന യാഹില് നിനക്കു നിത്യമായ അഭയസ്ഥാനമുണ്ടായിരിക്കുന്നു! 
5 പക്ഷേ അഹങ്കരിക്കുന്ന നഗരത്തെ യഹോവ തകര്‍ക്കും. 
അവിടെ വസിക്കുന്നവരെ അവന് ശിക്ഷിക്കുകയും ചെയ്യും. 
ആ ഉന്നതനഗരത്തെ യഹോവ നിലത്തെറിയും. 
അത് പൊടിയില്‍ പതിക്കും. 
6 ദരിദ്രരും വിനീതരുമായവര്‍ ആ അവശിഷ്ട ങ്ങളിലൂടെ നടക്കും. 
7 വിശ്വസ്തതയാണ് നീതിമാന്മാരുടെ മാര്‍ഗ്ഗം. 
നേരും സത്യവുമായ മാര്‍ഗ്ഗം നീതിമാന്മാര് പി ന്തുടരുന്നു. 
ദൈവമേ, നീ ആ മാര്‍ഗ്ഗം 
സുഗമമാ ക്കുകയും ചെയ്യുന്നു. 
8 എന്നാല്‍, യഹോവേ, ഞങ്ങള്‍ നിന്‍െറ നീതിക്കായി കാത്തിരിക്കുന്നു. 
ഞങ്ങളുടെ ആത്മാവ് നിന്നെയും നിന്‍െറ നാമത്തെയും ഓര്‍ക്കാനാഗ്രഹിക്കുന്നു. 
9 രാത്രിയില്‍ നിന്നോടൊപ്പമായിരിക്കാന്‍ എന്‍െറ മനസ്സാശിക്കുന്നു. 
ഓരോ പുതുദിനത്തി ന്‍െറയും പുലരിയില്‍ നിന്നോടൊപ്പമായിരി ക്കാന്‍ എന്‍െറ ആത്മാവ് കൊതിക്കുന്നു. 
നിന്‍െറ നീതിയുടെ മാര്‍ഗ്ഗം ഭൂമിയിലേക്കു വരുന്പോള്‍ 
മനുഷ്യര്‍ ശരിയായ ജീവിതരീതി പഠിക്കും. 
10 നീ ദയമാത്രം കാട്ടിയാല്‍ 
ദുഷ്ടന് നന്മ ചെയ്യാന്‍ പഠിക്കയില്ല. 
നന്മ നിറഞ്ഞ ലോക ത്തു വസിച്ചാലും ദുഷ്ടന് തിന്മയേ ചെയ്യുകയു ള്ളൂ. 
യഹോവയുടെ മഹിമ അവന് ഒരിക്കലും കാണാനിടയില്ല. 
11 എന്നാല്‍ യഹോവേ അവരെ ശിക്ഷിക്കാന്‍ തയ്യാറാകൂ. 
തീര്‍ച്ചയായും അവരിതു കാണും, ഇല്ലേ? 
യഹോവേ, നിന്‍െറ ജനത്തോടു നിന ക്കുള്ള ശക്തമായ സ്നേഹം ദുഷ്ടന്മാര്ക്കു കാണിച്ചുകൊടുത്താലും. 
തീര്‍ച്ചയായും ദുഷ്ട ന്മാര്‍ ലജ്ജിക്കും. 
നിന്‍െറ ശത്രുക്കള്‍ തീര്‍ച്ചയാ യും സ്വന്തം അഗ്നിയില്‍ (തിന്മ) എരിയും. 
12 യഹോവേ, ഞങ്ങള്‍ ചെയ്യാന്‍ ശ്രമിച്ച എല്ലാ കാര്യങ്ങളും നീ നിറവേറ്റിയിരിക്കുന്നു. 
അതിനാല്‍ ഞങ്ങള്‍ക്കു സമാധാനം തന്നാലും. 
ദൈവം തന്‍െറ ജനത്തിനു പുതുജീവന്‍ നല്‍കും 
13 യഹോവേ, നീയാകുന്നു ഞങ്ങളുടെ ദൈ വം. 
എന്നാല്‍ മുന്‍പ് ഞങ്ങള്‍ മറ്റു യജമാനന്മാരെ പിന്തുടര്ന്നു. 
ഞങ്ങള്‍ മറ്റു യജമാനന്മാരുടേതാ യിരുന്നു. 
എന്നാലിപ്പോള്‍ മനുഷ്യര്‍ ഒരു നാമം മാത്രം, നിന്‍െറ നാമം, ഓര്‍മ്മിക്കട്ടെ എന്ന് ഞങ്ങ ളാശിക്കുന്നു! 
14 മരിച്ച ആ യജമാനന്മാര് ജീവിക്കുകയില്ല. 
ആ പ്രേതങ്ങള്‍ മരണത്തില്‍നിന്നും എഴുന്നേല് ക്കയില്ല. 
അവരെ നശിപ്പിക്കാന്‍ നീ നിശ്ചയി ച്ചു. 
ഞങ്ങളെക്കൊണ്ട് അവരെപ്പറ്റി ഓര്‍മ്മിപ്പി ക്കുന്നതെല്ലാം നീ നശിപ്പിച്ചു. 
15 നീ സ്നേഹിക്കുന്ന രാഷ്ട്രത്തെ നീ സഹാ യിച്ചു. 
ആ രാഷ്ട്രത്തെ അന്യര്‍ തോല്പിക്കുന്നത് നീ തടഞ്ഞു. 
16 യഹോവേ, ദുരിതങ്ങളില്പെടുന്പോള് 
മനു ഷ്യര്‍ നിന്നെ അനുസ്മരിക്കുന്നു. 
നീയവരെ ശിക്ഷിക്കുന്പോള്‍ 
അവര്‍ ശാന്തമായി പ്രാര്ത്ഥി ക്കുന്നു. 
17 യഹോവേ, ഞങ്ങള്‍ നിന്നോടൊപ്പമല്ലാത്ത പ്പോള്‍ 
ഞങ്ങള്‍ പ്രസവിക്കുന്ന സ്ത്രീയെപ്പോ ലെയാകുന്നു. 
പ്രസവവേദനയോടെ അവള് കരയുന്നു. 
18 അതേപോലെ, ഞങ്ങള്‍ക്കു വേദനയുണ്ട്. 
ഞങ്ങള്‍ ജന്മമരുളുന്നത് വെറും കാറ്റിന്. 
ലോക ത്തിനു പുതിയ മനുഷ്യരെ നല്‍കുന്നില്ല. 
ദേശ ത്തിനു ഞങ്ങള്‍ രക്ഷ കൊണ്ടുവരുന്നില്ല. 
19 പക്ഷേ യഹോവ പറയുന്നു, 
“നിന്‍െറ ജനം മരിച്ചിരിക്കുന്നു, 
പക്ഷേ അവര്‍ പുനര്ജീവി ക്കും. 
എന്‍െറ ജനത്തിന്‍െറ മൃതദേഹങ്ങള്‍ 
മരണ ത്തില്‍നിന്നും ഉയിര്ത്തെഴുന്നേല്ക്കും. 
മരിച്ചു മണ്ണടിഞ്ഞവരേ, 
എഴുന്നേറ്റു സന്തോഷിക്കുക! 
നിങ്ങളെ മൂടുന്നമഞ്ഞ് 
പുതുദിനത്തിന്െറ പ്രകാശത്തില്‍ ചിതറിവീഴുന്ന മഞ്ഞുപോലെ യാകുന്നു. 
ഭൂമി തന്നിലുള്ള മരിച്ചവരെ ഉപേ ക്ഷിക്കുന്ന 
പുതിയ കാലത്തിന്‍െറ വരവിനെ അതു കുറിക്കുന്നു. 
ന്യായവിധി: പ്രതിഫലമോ ശിക്ഷയോ 
20 എന്‍െറ ജനമേ, നിങ്ങളുടെ മുറികളിലേക്കു പോവുക. 
വാതിലുകള്‍ പൂട്ടുക. 
കുറച്ചുകാലം നിങ്ങളുടെ മുറികളില്‍ ഒളിച്ചിരിക്കുക. 
ദൈവ ത്തിന്‍െറ കോപം അവസാനിക്കുംവരെ ഒളിച്ചി രിക്കുക. 
21 ഈ ലോകത്തിലെ മനുഷ്യരെ അവരുടെ പാപങ്ങള്‍ക്ക് ശിക്ഷ വിധിക്കാന്‍ 
യഹോവ തന്‍െറ സ്ഥാനം വിട്ടുവരും. 
ഭൂമി വധിക്കപ്പെട്ടവ രുടെ രക്തം കാണിക്കും. 
മരിച്ചവരെ ഭൂമി ഇനി യൊരിക്കലും മൂടിവയ്ക്കില്ല.