ദൈവത്തിനൊരു സ്തുതിഗീതം 
25
1 യഹോവേ, നീയെന്‍െറ ദൈവമാകുന്നു. 
നിന്നെ ഞാന്‍ ആദരിക്കുകയും നിന്‍െറ നാമത്തെ വാഴ്ത്തുകയും ചെയ്യുന്നു. 
നീ അത്ഭു തങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 
വളരെ പണ്ട് നീ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണ്ണമായും ശരിയാകു ന്നു. 
നീ പറഞ്ഞിരുന്നതുപോലെ തന്നെ എല്ലാം സംഭവിച്ചിരിക്കുന്നു. 
2 നഗരത്തെ നീ നശിപ്പിച്ചിരിക്കുന്നു. 
ശക്ത മായ കോട്ടകളാല്‍ സംരക്ഷിക്കപ്പെട്ട നഗരമാ യിരുന്നു അത്. 
എന്നാല്‍ ഇപ്പോള്‍ അത് വെറു മൊരു പാറക്കൂട്ടം മാത്രം. 
വിദേശകൊട്ടാരങ്ങള് തകര്‍ക്കപ്പെട്ടിരിക്കുന്നു. 
അതൊന്നും ഒരിക്കലും പുനര്നിര്മ്മിക്കപ്പെടുകയില്ല. 
3 ശക്തമായ രാഷ്ട്രങ്ങളിലെ ജനങ്ങള്‍ നിന്നെ ആദരിക്കും. 
ശക്തമായ നഗരങ്ങളില്‍നിന്നുള്ള വര് നിന്നെ ഭയപ്പെടും. 
4 യഹോവേ, ആവശ്യങ്ങളുള്ള പാവങ്ങള്‍ക്ക് നീയൊരഭയസ്ഥാനമാകുന്നു. 
പല പ്രശ്നങ്ങള്‍ അവരെ തോല്പിക്കാനാരംഭിക്കുന്നു. 
പക്ഷേ നീ അവരെ സംരക്ഷിക്കുന്നു. 
യഹോവേ, മനുഷ്യരെ പ്രളയത്തില്‍നിന്നും ചൂടില്‍നിന്നും രക്ഷിക്കുന്ന വീടുപോലെയാണു നീ. 
ദുരിതങ്ങള്‍ ഭീകരമായ കൊടുങ്കാറ്റും പേമാരിയും പോലെയാകുന്നു. 
മഴ ഭിത്തിയില്‍ അടിച്ച് താഴേക്കൊഴുകുന്നു. 
പക്ഷേ വീട്ടില്‍ വസിക്കുന്നവര്‍ക്ക് അപായമുണ്ടാകു ന്നില്ല. 
5 ശത്രു ആക്രോശിക്കുകയും ശബ്ദമുണ്ടാക്കു കയും ചെയ്യുന്നു. 
ഭീകരശത്രു പോര്‍വിളി നട ത്തുന്നു. 
പക്ഷേ, ദൈവമേ, നീ അതു തടയും. 
മരുഭൂമിയില്‍ വേനല്‍ക്കാലത്ത് ചെടികള്‍ വാടി നിലത്തു വീഴുന്നു. 
അതേപോലെ ശത്രുവിനെ നീ തോല്പിക്കുകയും അവരെ മുട്ടിലിഴയ്ക്കുക യും ചെയ്യുന്നു. 
തടിയന് മേഘങ്ങള്‍ വേനല്‍ച്ചൂ ടിനെ തടയുന്നു. 
അതേപോലെ ഭീകരശത്രുവി ന്‍െറ ആക്രോശങ്ങളെ നീ തടയും. 
ദാസന്മാര്ക്കായുള്ള ദൈവത്തിന്‍െറ വിരുന്ന് 
6 അന്ന് സര്‍വശക്തനായ യഹോവ ഈ പര്വ തത്തില്‍ സകലര്‍ക്കുമായി ഒരു വിരുന്നു ഒരുക്കും. വിരുന്നില്‍ ഏറ്റവുംമികച്ച ഭക്ഷണവും വീ ഞ്ഞും ഉണ്ടായിരിക്കും. ഇളം മാംസവും ഉണ്ടായി രിക്കും. 
7 എന്നാലിപ്പോള്‍ എല്ലാ ജനതകളെയും രാഷ്ട്രങ്ങളെയും മൂടുന്ന ഒരു മറയുണ്ടായിരി ക്കുന്നു. “മരണം”എന്നാണ് ഈ മറയുടെ പേര്. 
8 എന്നാല്‍ മരണം എന്നെന്നേയ്ക്കുമായി തകര് ക്കപ്പെടും. എന്‍െറ യജമാനനായ യഹോവ എല്ലാ മുഖത്തുനിന്നും കണ്ണുനീര് തുടച്ചു മാറ്റുക യും ചെയ്യും. മുന്‍പ് അവന്‍െറ ജനം മുഴുവന്‍ ദു:ഖിതരായിരുന്നു. പക്ഷേ ദൈവം ഭൂമിയിലെ മുഴുവന്‍ വ്യസനവും എടുത്തുമാറ്റും. ഇതൊക്കെ സംഭവിക്കുമെന്ന് യഹോവ പറഞ്ഞിരിക്കുന്ന തിനാല്‍ ഇതെല്ലാം സംഭവിക്കുകതന്നെ ചെയ്യും. 
9 അന്ന് ജനം പറയും, 
“ഇതാ നമ്മുടെ ദൈവം! നമ്മള് കാത്തിരിക്കുന്നവന്. 
നമ്മെ രക്ഷിക്കനാ ണവന്‍ വന്നിരിക്കുന്നത്. 
നമ്മുടെ യഹോവ യ്ക്കായി കാത്തിരിക്കുകയായിരുന്നു നാം. 
അതി നാല്, യഹോവ നമ്മെ രക്ഷിക്കുന്പോള്‍ 
നാം ആഹ്ലാദിച്ചു മതിമറക്കും.” 
10 യഹോവയുടെ ശക്തി ഈ പര്‍വതത്തി ലുണ്ട്. 
മോവാബ് പരാജയപ്പെടുകയും ചെയ്യും. 
യഹോവ ശത്രുവിന്െറമേല്കൂടി നടക്കും. 
ചവ റുകൂനയില് വൈക്കോല്‍ ചവിട്ടിമെതിക്കപ്പെടു ന്പോലെ ആയിരിക്കുമത്. 
11 നീന്തല്ക്കാരന്േറതുപോലെ യഹോവ തന്‍െറ കൈകള്‍ വിടര്‍ത്തും. 
അനന്തരം മനു ഷ്യര്‍ അഭിമാനിക്കുന്നതൊക്കെ യഹോവ സമാ ഹരിക്കും. 
അവരുണ്ടാക്കിയ സകല സുന്ദരവ സ്തുക്കളും യഹോവ സമാഹരിക്കും. 
അതെല്ലാം അവന് എറിഞ്ഞുകളയും. 
12 മനുഷ്യരുടെ ഉയര്‍ന്ന കോട്ടകളും അഭയ സ്ഥാനങ്ങളും യഹോവ തകര്‍ക്കും. 
അതെല്ലാം യഹോവ നിലത്തു പൊടിയിലെറിയും.