മോവാബിനുള്ള ദൈവസന്ദേശം 
15
1 മോവാബിനുള്ള ഒരു ദു:ഖസന്ദേശമാ ണിത്. 
ഒരു രാത്രി സൈന്യങ്ങള്‍ മോവാ ബിലുള്ള ആരിന്‍െറ സന്പത്തു മുഴുവനും കവ ര്‍ന്നു. 
ആ രാത്രിയില്‍ നഗരം തകര്‍ക്കപ്പെട്ടു. 
ഒരു രാത്രി സൈന്യം മോവാബിലുള്ള കീറി ന്‍െറയും സന്പത്തു മുഴുവനും കവര്‍ന്നെടുത്തു. 
ആ രാത്രി നഗരം നശിപ്പിക്കപ്പെട്ടു. 
2 രാജകുടുംബവും ദീബോനിലെ ജനവും ആരാധനാലയത്തിലേക്കു കരയാന്‍ പോകുന്നു. 
മോവാബുകാര്‍ നെബോയ്ക്കും മേദെബയ്ക്കും വേണ്ടി കരയുന്നു. 
ദു:ഖസൂചകമായി അവര്‍ തലയും താടിയും വടിച്ചു. 
3 മോവാബിലെവിടെയും, 
വീടുകളുടെ മുക ളിലും 
തെരുവിലും ജനം കറുത്ത വസ്ത്രങ്ങള ണിഞ്ഞു കരയുന്നു. 
4 ഹെശ്ബോന്‍, എലെയാലെ നഗരങ്ങളിലു ള്ളവര്‍ വളരെ ഉച്ചത്തില്‍ കരയുന്നു. 
വളരെ ദൂരെയുള്ള യഹസ്നഗരത്തില് പോലും അവ രുടെ നിലവിളി കേള്‍ക്കാം. 
ഭടന്മാര് പോലും ഭയന്നിരിക്കുന്നു. 
ഭടന്മാര് ഭയം കൊണ്ടു വിറയ് ക്കുകയണ്. 
5 മോവാബിനോടുള്ള വ്യസനംകൊണ്ട് എvന്‍െറ ഹൃദയം കരയുന്നു. 
ജനം സുരക്ഷയ്ക്കാ യി പരക്കം പായുന്നു. ദൂരെ സോവാരിലേക്കാ ണവര്‍ ഓടുന്നത്. 
എഗ്ലാത്ത്ശെളീശീയയിലേ ക്കവര്‍ ഓടുന്നു. 
ലൂഹീത്തിലേക്കുള്ള മലന്പാത യിലേക്കു 
കയറവേ മനുഷ്യര്‍ കരയുകയാണ്. 
ഹോരോനയീമിലേക്കുള്ള വഴിയേ നടക്കവേ 
ജനങ്ങള്‍ ഉച്ചത്തില്‍ കരയുകയാണ്. 
6 എന്നാല്‍ നിമ്രീംജലാശയം 
മരുഭൂമിപോലെ വരണ്ടിരിക്കുന്നു. 
എല്ലാ ചെടികളും ഉണങ്ങി. 
പച്ചപ്പ് അല്പവുമില്ല. 
7 അതിനാല്‍ ജനം തങ്ങള്‍ക്കുള്ളതെല്ലാം തപ്പി പ്പെറുക്കി മോവാബു വിടുന്നു. 
അതെല്ലാം പെറു ക്കിയെടുത്ത് അവര്‍ പോപ്ലാര്അരുവിയിലെ അതിര്‍ത്തി കടക്കുന്നു. 
8 മോവാബിലെവിടെയും വിലാപങ്ങള്‍ കേള് ക്കാം. 
വിദൂരത്തിലുള്ള എഗ്ലയീംനഗരത്തില് ജനം നിലവിളിക്കുകയാണ്. 
ബേര്‍-ഏലിംനഗര ത്തിലും ജനം നിലവിളിക്കുന്നു. 
9 ദീമോനിലെ ജലാശയങ്ങളില്‍ രക്തം നിറ ഞ്ഞിരിക്കുന്നു. 
യഹോവയായ ഞാന്‍ ദീമോന് കൂടുതല്‍ ദുരിതങ്ങളുണ്ടാക്കുകയും ചെയ്യും. 
മോവാബില്‍ വസിക്കുന്ന കുറച്ചുപേര്‍ ശത്രുക്ക ളില്‍നിന്നും രക്ഷപെട്ടു. 
പക്ഷേ അവരെ തിന്നാന്‍ ഞാന്‍ സിംഹങ്ങളെ അയയ്ക്കും.