യിസ്രായേല്‍ മടങ്ങിവരും 
14
1 ഭാവിയില്‍ യഹോവ യാക്കോബിനോ ടുള്ള തന്‍െറ സ്നേഹം വീണ്ടും പ്രകടി പ്പിക്കും. അവന് വീണ്ടും യിസ്രായേല്‍ജനതയെ തെരഞ്ഞെടുക്കും. ആ സമയം യഹോവ അവര്‍ ക്ക് അവരുടെ ദേശം നല്‍കും. അപ്പോള്‍ വിജാതീ യര്‍ യെഹൂദരോടു ചേരും. ഇരുജനതയും ഒന്നി ച്ചുചേരുകയും ഒറ്റക്കുടുംബ(യാക്കോബിന്‍െറ കുടുംബം)മായിത്തീരുകയും ചെയ്യും. 
2 ആ രാഷ് ട്രങ്ങള്‍ യിസ്രായേല്‍ജനതയെ യിസ്രായേല്ദേ ശത്തേക്കു നയിക്കും. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീപുരുഷന്മാര് യിസ്രായേലിന്‍െറ അടിമക ളാകും. മുന്‍പ് അവര്‍ യിസ്രായേലുകാരെ തങ്ങ ളുടെ അടിമകളാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ യിസ്രായേലുകാര്‍ ആ രാഷ്ട്രങ്ങളെ പരാജയപ്പെടുത്തുകയും അവര്‍ക്കുമേല്‍ ഭരണം നടത്തുകയും ചെയ്യും. 
3 നിങ്ങളുടെ കഠിനാദ്ധ്വാ നത്തെ എടുത്തു മാറ്റുകയും യഹോവ നിങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്യും. മുന്‍കാലത്ത് നിങ്ങള്‍ അടിമകളായിരുന്നു. മനുഷ്യര്‍ നിങ്ങ ളെ കഠിനാദ്ധ്വാനം ചെയ്യാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ യഹോവ നിങ്ങളുടെ കഠിനാദ്ധ്വാ നത്തെ അവസാനിപ്പിക്കും. 
ബാബിലോണ്‍ രാജാവിനെപ്പ റ്റിയുള്ള ഒരു ഗാനം 
4 ആ സമയം നിങ്ങള്‍ ബാബിലോണിലെ രാജാവിനെപ്പറ്റിയുള്ള ഈ ഗാനം പാടാന്‍ തുട ങ്ങും: 
ഞങ്ങളെ ഭരിച്ചപ്പോള്‍ രാജാവ് ക്രൂരനായി രുന്നു. 
എന്നാലിപ്പോള്‍ അദ്ദേഹത്തിന്‍െറ ഭരണം അവസാനിപ്പിക്കപ്പെട്ടു. 
5 ദുഷ്ടഭരണാധികാരികളുടെ ചെങ്കോല്‍ യഹോവ തകര്‍ക്കുന്നു. 
അവരുടെ അധികാരം യഹോവ എടുക്കുന്നു. 
6 ബാബിലോണ്‍രാജാവ് കോപത്തോടെ ജന ങ്ങളെ മര്‍ദ്ദിക്കുന്നു. 
അയാള്‍ ഒരിക്കലും മര്‍ദ്ദനം നിര്‍ത്തിയില്ല. 
ദുഷ്ടനായ ആ ഭരാണാധികാരി ജനത്തെ കോപത്താല്‍ ഭരിച്ചു. 
ജനങ്ങളെ പീഡിപ്പിക്കുന്നത് അയാള്‍ ഒരിക്കലും നിര്‍ത്തി യില്ല. 
7 എന്നാലിപ്പോള്‍ രാഷ്ട്രം മുഴുവനും വിശ്രമ ത്തിലാണ്. 
രാജ്യം ശാന്തമാകുന്നു. ജനങ്ങളി പ്പോള്‍ ആഘോഷിക്കാന്‍ തുടങ്ങുന്നു. 
8 നീ ഒരു ദുഷ്ടനായ രാജാവായിരുന്നു. 
ഇപ്പോള്‍ നീ നശിപ്പിക്കപ്പെട്ടിരിക്കുന്നു. 
പൈന്‍ മരങ്ങള്‍പോലും ആഹ്ലാദിക്കുന്നു. 
ലെബാനോ നിലെ ദേവദാരുക്കളും ആഹ്ലാദിക്കുന്നു. 
മരങ്ങള്‍ പറയുന്നു, “രാജാവ് ഞങ്ങളെ തുണ്ടമാക്കി. 
എന്നാലിപ്പോള്‍ രാജാവു വീണിരിക്കുന്നു, 
അയാളൊരിക്കലും എഴുന്നേറ്റു നില്‍ക്കുകയു മില്ല.” 
9 നീ വരുന്നതു മൂലം 
ശിയോള്‍ എന്ന പാതാളം ഇളകി വശായിരിക്കുന്നു. 
ഭൂമിയിലെ മുഴുവന്‍ നേതാക്കളുടെയും ആത്മാക്കളെ 
ശിയോള്‍ ഉണര് ത്തുക യാണ്. 
ശിയോള്‍, രാജാക്കന്മാരെ അവ രുടെ സിംഹാസനങ്ങളില്‍നിന്നും എഴുന്നേല്പി ക്കുന്നു. 
നിന്‍െറ വരവിനായി അവര്‍ തയ്യാറായി രിക്കും. 
10 ഈ നേതാക്കളെല്ലാം നിന്നെ പരിഹസിക്കും. 
അവര്‍ പറയും, “ഇപ്പോള്‍ നീ ഞങ്ങളെപ്പോലെ ഒരു മൃതദേഹമാണ്. 
ഇപ്പോള്‍ നീ ഞങ്ങളെ പ്പോലെ മാത്രം.” 
11 നിന്‍െറ അഹന്ത ശിയോളിലേക്കയയ്ക്ക പ്പെട്ടിരിക്കുന്നു. 
നിന്‍െറ വീണയില്‍ നിന്നുള്ള സംഗീതം പ്രതാപമാര്‍ന്ന നിന്‍െറ ആത്മാവി ന്‍െറ വരവിനെ പ്രഖ്യാപിക്കുന്നു. 
നിന്‍െറ ശരീരം പുഴുക്കള്‍ തിന്നും. 
നീ അവയുടെമേല്‍ കിടക്കയിന്മേലെന്നപോലെ കിടക്കും. 
പുഴു ക്കള്‍ നിന്‍െറ ശരീരത്തെ പുതപ്പുപോലെ പൊ തിയും. 
12 നീയൊരു പ്രഭാതനക്ഷത്രം പോലെയായി രുന്നു. 
പക്ഷേ നീ ആകാശത്തുനിന്നും നിലം പതിച്ചു. 
മുന്‍കാലത്ത്, ഭൂമിയിലെ മുഴുവന്‍ രാഷ്ട്രങ്ങളും നിന്‍െറ മുന്പില് നമിച്ചു. 
എന്നാ ലിപ്പോള്‍ നീ മുറിച്ചിടപ്പെട്ടിരിക്കുന്നു. 
13 നീ എപ്പോഴും നിന്നോടു തന്നെ പറഞ്ഞു, 
“ഞാന്‍ അത്യുന്നതനായ ദൈവത്തെപ്പോലെ യാകും. 
ഞാന്‍ ഉയരെ ആകാശത്തിലേക്കു പോകും. 
ദൈവത്തിന്‍െറ നക്ഷത്രങ്ങള്‍ക്കു മുക ളില്‍ ഞാനെന്‍െറ സിംഹാസനം വയ്ക്കും. 
വി ശുദ്ധപര്വതമായ സഫോണിനുമേല് ഞാനി രിക്കും. അവിടെ ഞാന്‍ ദേവന്മാരുമായി സന്ധി ക്കും. 
14 മേഘങ്ങളിലെ യാഗപീഠത്തിലേക്കു ഞാന്‍ കയറിപ്പോകും. 
ഞാന്‍ അത്യുന്നതനായ ദൈവ ത്തെപ്പോലെയായിരിക്കും.” 
15 എന്നാലതു സംഭവിച്ചില്ല. നീ ദൈവത്തോ ടൊപ്പം ആകാശത്തിലേക്കു പോയില്ല. 
അഗാധ ഗര്‍ത്തമായ, നരകക്കുഴിയായ ശിയോളിലേക്കു നീ കൊണ്ടു വരപ്പെട്ടു. 
16 ജനം നിന്നെ തുറിച്ചുനോക്കുകയും 
നിന്നെ പ്പറ്റി വിചാരിക്കുകയും ചെയ്യും. 
നീ വെറു മൊരു മൃതദേഹമായി അവര്‍ കാണും. 
പിന്നെ അവര്‍ പറയുന്നു, 
“ഇയാളാണോ ഭൂമിയിലെ രാജ്യങ്ങള്‍ക്ക് മഹാഭീതിയുണ്ടാക്കിയത്? 
17 ഇയാളാണോ നഗരങ്ങളെ 
തകര്‍ത്ത് മരു ഭൂമിയാക്കിയത്? 
ഇയാളാണോ യുദ്ധത്തില്‍ മനു ഷ്യരെ തടവുകാരാക്കുകയും 
സ്വതന്ത്രരാക്കാതി രിക്കുകയും ചെയ്തത്?” 
18 ഭൂമിയിലെ എല്ലാ രാജാക്കന്മാരും പ്രതാപ ത്തോടെ മരിച്ചു. 
എല്ലാ രാജാക്കന്മാര്ക്കും സ്വന്തം കല്ലറകളുണ്ട്. 
19 എന്നാല്‍, ദുഷ്ടനായ രാജാവേ, നീ സ്വന്തം കല്ലറയില്‍നിന്നു പുറത്താക്കപ്പെട്ടിരിക്കുന്നു. 
മര ത്തില്‍നിന്നും മുറിക്കപ്പെട്ട ശാഖപോലെയാണു നീ. 
ശാഖ മുറിച്ചെറിയപ്പെട്ടു. 
യുദ്ധത്തില്‍ മരി ച്ചുവീണവനെപ്പോലെ, 
നിനക്കു മേലേകൂടി ഭടന്മാര് നടന്നുപോയി. 
ഇപ്പോള്‍ നീ മരിച്ച ഏതൊരുവനെയും പോലെയാകുന്നു. 
നീ ശവ ക്കച്ചയില്‍ പൊതിയപ്പെട്ടിരിക്കുന്നു. 
20 മറ്റനേകം രാജാക്കന്മാര് മരിച്ചിരിക്കുന്നു. 
അവര്‍ക്കൊക്കെ സ്വന്തം കല്ലറകളുമുണ്ട്. 
പക്ഷേ നീ അവരോടു ചേരുകയില്ല. 
എന്തുകൊണ്ടെ ന്നാല് നീ നിന്‍െറ സ്വന്തം രാജ്യത്തെ നശിപ്പി ച്ചു. 
സ്വന്തം ജനത്തെ നീ വധിച്ചു. 
നിന്‍െറ മക്കള്‍ നീ ചെയ്തപ്രകാരം തുടര്‍ന്നു നശിപ്പി ക്കില്ല. 
അവര്‍ തടയപ്പെടും. 
21 അവന്‍െറ മക്കളെ വധിക്കാനൊരുങ്ങുക, 
പിതാക്കന്മാരുടെ അപരാധംമൂലം അവരെ വധി ക്കുക. 
അവന്‍െറ മക്കള്‍ ഇനിയൊരിക്കലും ദേശ ത്തിന്‍െറ നിയന്ത്രണം ഏറ്റെടുക്കയില്ല. 
ഇനി യൊരിക്കലുമവര് തങ്ങളുടെ നഗരങ്ങള്‍ കൊണ്ട് ലോകം നിറയ്ക്കുകയില്ല. 
22 സര്‍വശക്തനായ യഹോവ പറഞ്ഞു, “ഞാ നെണീറ്റുനിന്ന് അവര്‍ക്കെതിരെ യുദ്ധം ചെ യ്യും. പ്രഖ്യാതനഗരമായ ബാബിലോണ്‍ ഞാന്‍ തകര്‍ക്കും. മുഴുവന്‍ ബാബിലോണുകാരെയും ഞാന്‍ നശിപ്പിക്കും. അവരുടെ മക്കളെയും കൊ ച്ചുമക്കളെയും അവരുടെ മക്കളെയും ഞാന്‍ നശി പ്പിക്കും.”യഹോവ സ്വയം പറഞ്ഞതാണിത്. 
23 യഹോവ പറഞ്ഞു, “ബാബിലോണിനു ഞാന്‍ മാറ്റം വരുത്തും. ആ സ്ഥലം മൃഗങ്ങള്‍ക്കു വേണ്ടിയുള്ളതാകും. മനുഷ്യര്‍ക്കല്ല. ആ സ്ഥലം ചതുപ്പായിരിക്കും. ‘വിനാശത്തിന്‍െറ ചൂലു കൊണ്ട്’ ബാബിലോണിനെ ഞാന്‍ തൂത്തെറി യും.”സര്‍വശക്തനായ യഹോവ പറഞ്ഞതാ ണിത്. 
അശ്ശൂരിനെയും ദൈവം ശിക്ഷിക്കും 
24 സര്‍വശക്തനായ യഹോവ ഒരു വാഗ്ദാനം ചെയ്തു. യഹോവ പറഞ്ഞു, “ഇതെല്ലാം ഞാന്‍ ചിന്തിക്കുന്പോലെതന്നെ സംഭവിക്കുമെന്ന് ഞാനിതാ വാഗ്ദാനം ചെയ്യുന്നു. ഞാന്‍ ആസൂ ത്രണം ചെയ്തതുപോലെ അതു സംഭവിക്കും. 
25 എന്‍െറ രാജ്യത്ത് അശ്ശൂരിലെ രാജാവിനെ ഞാന്‍ വധിക്കും. എന്‍െറ പര്‍വതത്തില്‍ ആ രാജാവിന്െറമേല് കൂടി ഞാന്‍ നടന്നുപോകും. ആ രാജാവ് എന്‍െറ ജനത്തെ അടിമകളാക്കി. അവന് അവരുടെ കഴുത്തില്‍ നുകം വച്ചു. യെഹൂദയുടെ കഴുത്തില്‍നിന്ന് ആ നുകം എടു ത്തുമാറ്റപ്പെടും. ആ ചുമട് മാറ്റപ്പെടും. 
26 അതാ ണു ഞാന്‍ എന്‍െറ ജനതയ്ക്കായി ആലോചി ക്കുന്നത്. എല്ലാ രാഷ്ട്രങ്ങളെയും ശിക്ഷിക്കാന്‍ ഞാനെന്‍െറ കൈ (ശക്തി) ഉപയോഗിക്കുക യും ചെയ്യും.” 
27 യഹോവ ഒരു പദ്ധതിയിടുന്പോള് ആര്‍ക്കും അതു തടയാനാവില്ല. മനുഷ്യരെ ശിക്ഷിക്കാന്‍ യഹോവ തന്‍െറ കരമുയര്ത്തുന്പോള് ഒരുത്ത നും അതു തടയാന്‍ കഴികയില്ല. 
ഫെലിസ്ത്യര്‍ക്കുള്ള ദൈവ ത്തിന്‍െറ സന്ദേശം 
28 ആഹാസ്രാജാവു മരിച്ച വര്‍ഷം നല്കിയ താണ് ഈ ദു:ഖസന്ദേശം. 
29 ഫെലിസ്ത്യരാജ്യമേ, നിന്നെ പീഡിപ്പിച്ചി രുന്ന രാജാവ് മരിച്ചതിനാല്‍ നീ അതീവസന്തു ഷ്ട. എന്നാല്‍ നീ അത്ര സന്തോഷിക്കരുത്. അവന്‍െറ ഭരണം അവസാനിച്ചുവെന്നതു വസ്തുതയാണ്. പക്ഷേ രാജാവിന്‍െറ മകന് വന്നു ഭരണം നടത്തും. ഒരു സര്‍പ്പം കുറെക്കൂടി അപകടകാരിയായ സര്‍പ്പത്തെ പ്രസവിക്കു ന്പോലെയാണത്. വളരെ വേഗതയും വിഷവു മുള്ള പാന്പിനെപ്പോലെയായിരിക്കും നിനക്ക് ഈ പുതിയ രാജാവ.് 
30 എന്നാല്‍ എന്‍െറ പാവം ജനം സുരക്ഷിതരായിരുന്നു ഭക്ഷിക്കും. അവ രുടെ കുട്ടികള്‍ സുരക്ഷിതരായിരിക്കും. എന്‍െറ പാവപ്പെട്ട ജനത്തിന് സുരക്ഷിതമായി കിടക്കു വാന്‍ കഴിയും. എന്നാല്‍ നിന്‍െറ കുടുംബത്തെ ഞാന്‍ പട്ടിണിക്കിട്ടു കൊല്ലും. നിന്‍െറ അവശേ ഷിക്കുന്ന ജനം മുഴുവന്‍ മരിക്കും. 
31 നഗരകവാടത്തിന് അരികിലുള്ളവരേ, നിലവിളിക്കൂ! 
നഗരത്തിലുള്ളവരേ, നിലവി ളിക്കൂ! 
ഫെലിസ്ത്യനിവാസികളേ, നിങ്ങള്‍ ഭയപ്പെടും. 
നിങ്ങളുടെ ധൈര്യം കോലരക്കു പോലെ ഉരുകും. 
വടക്കോട്ടു നോക്കുക! 
അതാ ഒരു ധൂളിമേഘം! 
അശ്ശൂരില്നിന്നൊരു സേന വരുന്നു! 
ആ സേനയിലുള്ളവരെല്ലാം കരുത്ത ന്മാര്‍! 
32 ആ സൈന്യം അവരുടെ രാജ്യത്തേക്കു ദൂത ന്മാരെ അയയ്ക്കും. 
ആ ദൂതന്മാര് അവരുടെ ജനത്തോട് എന്തായിരിക്കും പറയുക? 
അവര്‍ പ്രഖ്യാപിക്കും. 
ഫെലിസ്ത്യ തോല്പിക്കപ്പെട്ടെ ങ്കിലും സീയോനിനെ യഹോവ ശക്തമാക്കി. 
അവന്‍െറ പാവം ജനത സുരക്ഷയ്ക്കായി അങ്ങോട്ടു പോകുകയും ചെയ്തു.