ദൈവത്തിനൊരു സ്തുതിഗീതം 
12
1 ആ സമയം നീ പറയും: 
“യഹോവേ നിന്നെ ഞാന്‍ സ്തുതിക്കുന്നു! 
നീ എന്നോടു കോപിച്ചിരിക്കുന്നു. 
എന്നാലിപ്പോള്‍ എന്നോടു കോപിക്കരുതേ! 
നിന്‍െറ സ്നേഹം എന്നോടു കാട്ടിയാലും.” 
2 ദൈവം എന്നെ രക്ഷിക്കുന്നു. 
ഞാനവനെ ആശ്രയിക്കുന്നു. ഞാന്‍ ഭയന്നിട്ടില്ല. 
അവന് എന്നെ രക്ഷിക്കുന്നു. യഹോവയായ യാഹ് ആകുന്നു എന്‍െറ കരുത്ത്. 
അവനെന്നെ രക്ഷി ക്കുന്നു. അവനെപ്പറ്റി ഞാന്‍ സ്തുതി ഗീതങ്ങള്‍ പാടുകയും ചെയ്യുന്നു. 
3 രക്ഷയുടെ ഉറവുകളില്നിന്നും നിങ്ങള്‍ വെ ള്ളമെടുക്കുക. 
അപ്പോള്‍ നിങ്ങള്‍ക്ക് സന്തോഷ മുണ്ടാകും. 
4 അപ്പോള്‍ നിങ്ങള്‍ പറയും, 
“യഹോവ വാഴ് ത്തപ്പെടട്ടെ! അവന്‍െറ നാമത്തെ ആരാധിക്കുക! 
അbവന്‍ ചെയ്ത കാര്യങ്ങളെപ്പറ്റിയെല്ലാം 
എല്ലാ വരോടും പറയുക!” 
5 യഹോവയെപ്പറ്റി സ്തുതികള്‍ പാടുക! 
എന്തുകൊണ്ടെന്നാല്‍ അവന് മഹത്തായ കാര്യ ങ്ങള് ചെയ്തിരിക്കുന്നു! 
ദൈവത്തെപ്പറ്റിയുള്ള ഈ വാര്‍ത്ത മുഴുവന്‍ ലോകത്തിലും പ്രചരി പ്പിക്കുക. 
മുഴവന്‍ ജനതയും ഇക്കാര്യങ്ങള്‍ അറി യട്ടെ. 
6 സീയോന്കാരേ, ഇക്കാര്യങ്ങളെപ്പറ്റി വിളി ച്ചു പറയുക! 
യിസ്രായേലിന്‍െറ പരിശുദ്ധന് ശക്തമായൊരു രീതിയില്‍ നിങ്ങളോടൊപ്പമു ണ്ട്. 
അതിനാല്‍ സന്തുഷ്ടരായിരിക്കുക!