യഹോവയിലേക്കു മടങ്ങിവരു ന്നതിന്‍െറ പ്രതിഫലം 
6
1 “വരൂ, നമുക്ക് യഹോവയിലേക്കു മടങ്ങാം. 
അവന് നമ്മെ മുറിപ്പെടുത്തി, പക്ഷേ അവന് നമ്മെ സുഖപ്പെടുത്തിക്കൊള്ളും. 
അവന് നമുക്ക് പരിക്കേല്പിച്ചു, പക്ഷേ അവന് തന്നെ അതു വച്ചുകെട്ടും. 
2 രണ്ടുദിവസങ്ങള്‍ക്കുശേഷം അവന് നമ്മെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരും. 
മൂന്നാം ദിവസം അവന് നമ്മെ ഉയിര്‍ത്തെഴുന്നേ ല്പിക്കും. 
അപ്പോള്‍ നമുക്കവന്െറയടുത്തു വസി ക്കാം. 
3 നമുക്ക് യഹോവയെപ്പറ്റി പഠിക്കാം. 
യഹോ വയെ അറിയാന്‍ നമുക്ക് കഠിനമായി ശ്രമിക്കാം, 
ഉദയം വരുന്നു എന്നു നമുക്കറിയാന്‍ കഴിയുന്ന തുപോലെ 
അവന് വരുന്നുവെന്നും നമുക്ക റിയാം. 
ഭൂമിയെ നനയ്ക്കുന്ന വസന്തമഴ പോ ലെ 
യഹോവ വരും.” 
ജനം വിശ്വസ്തരല്ല 
4 “എഫ്രയീമേ, നിന്നോടു ഞാനെന്തു ചെയ്യ ണം? 
യെഹൂദാ, നിന്നോടു ഞാനെന്തു ചെയ്യ ണം? 
പ്രഭാതത്തിലെ മൂടല്‍മഞ്ഞുപോലെയാണ് നിങ്ങളുടെ വിശ്വസ്തത. 
അതിരാവിലെ മാഞ്ഞുപോകുന്ന മഞ്ഞുപോലെയാണ് നിങ്ങ ളുടെ വിശ്വസ്തത. 
5 ഞാന്‍ പ്രവാചകന്മാരെ ഉപയോഗിക്കുകയും 
ജനങ്ങള്‍ക്കായി ചട്ടങ്ങളുണ്ടാക്കുകയും ചെ യ്തു. 
എന്‍െറ കല്പനയാല് മനുഷ്യര്‍ വധിക്കപ്പെ ട്ടു. 
എന്നാല്‍ ആ തീരുമാനങ്ങളില്‍നിന്നും നന്മ കളുണ്ടാകും. 
6 “എന്തുകൊണ്ടെന്നാല്‍, യഥാര്‍ത്ഥമായ സ്നേഹമാണ് 
യാഗമല്ല എനിക്കുവേണ്ടത്. 
ജന ങ്ങള് ദൈവത്തെ അറിയുവാന്‍ ഞാനാശിക്കു ന്നു, 
ഹോമയാഗങ്ങള്‍ ഞാനാഗ്രഹിക്കുന്നില്ല. 
7 പക്ഷേ ആദാം ചെയ്തതുപോലെ മനുഷ്യര്‍ കരാര്‍ ലംഘിച്ചു. 
തങ്ങളുടെ രാജ്യത്ത് അവര്‍ എന്നോടു അവിശ്വസ്തരായിരുന്നു. 
8 തിന്മകള് ചെയ്യുന്നവരുടെ നഗരമാകുന്നു ഗിലെയാദ്. 
ജനങ്ങള്‍ അന്യരെ വഞ്ചിക്കുകയും വധിക്കുക യും ചെയ്തിരിക്കുന്നു. 
9 “കവര്‍ച്ചക്കാര്‍ ആക്രമണം നടത്താന്‍ ഒളിച്ചി രിക്കുന്നു. 
അതേപോലെ, ശെഖേമിലേക്കുള്ള വഴിയില്‍ പുരോഹിതന്മാര് പതിയിരിക്കുകയും 
അതിലേ കടന്നുപോകുന്നവരെ ആക്രമിക്കുക യും ചെയ്യുന്നു. 
അവര്‍ തിന്മകള് ചെയ്തി രിക്കുന്നു. 
10 യിസ്രായേല്രാജ്യത്ത് ഞാനൊരു ഭീകര സംഗതി കണ്ടിരിക്കുന്നു. 
എഫ്രയീം ദൈവ ത്തോട് അവിശ്വസ്തയായിരുന്നു. 
യിസ്രായേല്‍ പാപംകൊണ്ട് അഴുക്കുപുരണ്ടിരിക്കുന്നു. 
11 യെഹൂദാ, നിനക്ക് ഒരു വിളവെടുപ്പു കാല മുണ്ട്. 
എന്‍െറ ജനത്തെ ഞാന്‍ പ്രവാസത്തിലെ തടവില്‍നിന്നു തിരികെ കൊണ്ടുവരുന്പോഴാ ണതു സംഭവിക്കുക.”