നേതാക്കള്‍ യിസ്രായേലിനെയും യെഹൂദ യെയും 
പാപം ചെയ്യിക്കുന്നു 
5
1 “പുരോഹിതന്മാരേ, യിസ്രായേല്രാജ്യമേ, രാജകുടുംബാംഗങ്ങളേ, എന്നെ ശ്രവിക്കുക. നിങ്ങള്‍ കുറ്റക്കാരെന്നു വിധിക്കപ്പെട്ടിരിക്കുന്നു! നിങ്ങള്‍ മിസ്പയില്‍ ഒരു കെണിപോലെയാ യിരുന്നു. താബോരില്‍ നിലത്തു വിരിച്ച ഒരു വലപോലെയായിരുന്നു നിങ്ങള്‍. 
2 നിങ്ങള്‍ അനേകമനേകം തിന്മകള് ചെയ്തിരിക്കുന്നു. അതിനാല്‍ നിങ്ങളെയെല്ലാം ഞാന്‍ ശിക്ഷിക്കും! 
3 എനിക്ക് എഫ്രയീമിനെ അറിയാം. യിസ്രാ യേല്‍ ചെയ്തിരിക്കുന്ന കാര്യങ്ങള്‍ എനിക്കറി യാം. എഫ്രയീമേ, ഇപ്പോള്‍ നീ ഒരു വേശ്യയെ പ്പോലെയായിരിക്കുന്നു. യിസ്രായേല്‍ പാപങ്ങ ള്‍കൊണ്ട് അഴുക്കുപുരണ്ടതായിരിക്കുന്നു. 
4 യിസ്രായേല്‍ജനത നിരവധി തിന്മകള് ചെ യ്തിരിക്കുന്നു. ആ തിന്മകള് അവരെ ദൈവത്തി ങ്കലേക്കു മടങ്ങിവരുന്നതില്നിന്നു തടയുന്നു. അവരെപ്പോഴും അന്യദൈവങ്ങള്‍ക്കു പിന്നാ ലെ പോകാനുള്ള വഴികളാലോചിക്കുകയാണ്. അവര്‍ക്ക് യഹോവയെ അറിയില്ല. 
5 യിസ്രാ യേലിന്‍െറ അഹങ്കാരം അവര്‍ക്കെതിരെ ഒരു സാക്ഷ്യമാകുന്നു. അതിനാല്‍ യിസ്രായേലും എഫ്രയീമും തങ്ങളുടെ പാപത്തില്‍ വീഴും. പക്ഷേ യെഹൂദയും അവരോടൊപ്പം തകര്‍ന്നു വീഴും. 
6 “ജനങ്ങളുടെ നേതാക്കള്‍ യഹോവയെ തേടിപ്പോകും. അവര്‍ തങ്ങളുടെ ആടുകളെയും പശുക്കളെയും തങ്ങളോടൊപ്പം കൊണ്ടുപോ കും. പക്ഷേ അവര്‍ യഹോവയെ കണ്ടെത്തു കില്ല, കാരണം അവന് അവരെ ഉപേക്ഷിച്ചിരി ക്കുന്നു. 
7 അവര്‍ യഹോവയോടു വിശ്വസ്തത പുലര്‍ത്തിയില്ല. അവരുടെ കുട്ടികള്‍ അന്യരുടേ തായിരുന്നു. ഇപ്പോള്‍ അവന് അവരെയും അവ രുടെ ദേശത്തെയും നശിപ്പിക്കുകയും ചെയ്യും.” 
യിസ്രായേലിന്‍െറ വിനാശത്തെ 
പ്പറ്റിയുള്ള പ്രവചനം 
8 “ഗിബെയയിലെ കൊന്പ് മുഴക്കുക. 
രാമ യിലെ കാഹളം മുഴക്കുക. 
ബേത്ത് ആവേനില് മുന്നറിയിപ്പു നല്‍കുക. 
ബെന്യാമീന്, ശത്രു ഇതാ നിനക്കു പിന്നില്‍. 
9 ശിക്ഷയുടെ സമയത്ത് 
എഫ്രയീം ശൂന്യ മാകും. 
അക്കാര്യങ്ങള്‍ പരമാര്‍ത്ഥത്തില്‍ സംഭ വിക്കുമെന്ന് 
യിസ്രായേല്കുടുംബങ്ങള്ക്കു ഞാന്‍ (ദൈവം) മുന്നറിയിപ്പു തരുന്നു. 
10 അന്യന്‍െറ മുതല്‍ അപഹരിക്കാന്‍ ശ്രമി ക്കുന്ന കള്ളന്മാരെപ്പോലെയാണ് യെഹൂദയിലെ നേതാക്കന്മാര്. 
അതിനാല്‍ ഞാന്‍ (ദൈവം) എന്‍െറ കോപം അവര്‍ക്കുമേല്‍ വെള്ളം പോലെ ചൊരിയും. 
11 എഫ്രയീം ശിക്ഷിക്കപ്പെടും. 
അവന് തകര്‍ക്ക പ്പെടുകയും മുന്തിരിപോലെ ഞെരുക്കപ്പെടുക യും ചെയ്യും. 
എന്തുകൊണ്ടെന്നാല്‍ അവന് വ്യര്‍ത്ഥതയുടെ പിന്നാലെ പോകാന്‍ നിശ്ച യിച്ചു. 
12 എഫ്രയീമിനെ ഞാന്‍ നശിപ്പിക്കും, ചിതല് തുണി തിന്നുന്പോലെയും 
ദ്രവിക്കല് തടിയെ നശിപ്പിക്കുന്പോലെ യെഹൂദയെ ഞാന്‍ തക ര്‍ക്കും. 
13 എഫ്രയീം തന്‍െറ അസുഖം കാണുകയും യെഹൂദാ തന്‍െറ മുറിവുകള്‍ കാണുകയും ചെ യ്തു. 
അതിനാലവര്‍ സഹായത്തിനായി അശ്ശൂ രിനെ സമീപിച്ചു. 
തങ്ങളുടെ പ്രശ്നം അവര്‍ മഹാരാജാവിനോടു പറഞ്ഞു. 
പക്ഷേ ആ രാജാ വിനു നിങ്ങളെ സുഖപ്പെടുത്താനാവില്ല. 
നിങ്ങ ളുടെ മുറിവുണക്കാന്‍ അവനു കഴിയില്ല. 
14 എന്തുകൊണ്ടെന്നാല്‍, എഫ്രയീമിനു ഞാനൊരു സിംഹത്തെപ്പോലെ. 
യെഹൂദയ്ക്കു ഞാനൊരു സിംഹക്കുട്ടിയെപ്പോലെ. 
ഞാന്‍-അതെ, ഞാന്‍ (യഹോവ)-അവരെ കഷണങ്ങ ളാക്കും. 
അവരെ ഞാന്‍ കൊണ്ടുപോകും. 
ആര് ക്കുമവരെ രക്ഷിക്കാനാവില്ല. 
15 ജനം തങ്ങളുടെ അപരാധം ഏറ്റുപറയും വരെ, 
അവരെന്നെ തേടിവരുംവരെ 
ഞാനെ ന്‍െറ സ്ഥലത്തേക്കു തിരികെ പോകും. 
അതെ, ദുരിതങ്ങളില്‍ അവരെന്നെ കണ്ടെത്താന്‍ കഠിന മായി ശ്രമിക്കും.”