യിസ്രായേല്‍ യഹോവയെ മറന്നിരിക്കുന്നു 
11
1 യഹോവ പറഞ്ഞു, “യിസ്രായേല്‍ ഒരു കുട്ടിയായിരുന്നപ്പോള്‍ അവനെ ഞാന്‍ സ്നേഹിച്ചു, 
എന്‍െറ പുത്രനെ ഈജിപ്തില്‍ നിന്നു ഞാന്‍ വിളിച്ചു. 
2 പക്ഷേ ഞാന്‍ വിളിക്കുന്തോറും 
യിസ്രായേ ലുകാര്‍ എന്നില്നിന്നകന്നു. 
യിസ്രായേലുകാര്‍ ബാലിന് ബലികളപ്പിച്ചു. 
വിഗ്രഹങ്ങള്‍ക്ക് അവര്‍ ധൂപങ്ങള്‍ കത്തിച്ചു. 
3 “പക്ഷേ എഫ്രയീമിനെ നടക്കാന്‍ പഠിപ്പി ച്ചതു ഞാനാകുന്നു! 
യിസ്രായേലുകാരെ ഞാനെന്‍െറ കൈകളിലെടുത്തു! 
ഞാനവരെ സുഖപ്പെടുത്തി! 
പക്ഷേ അവര്‍ അതറിയു ന്നില്ല. 
4 സ്നേഹത്തിന്‍െറ കയറുകള്‍കൊണ്ട് 
ഞാന വരെ നയിച്ചു. 
അവരെ സ്വതന്ത്രരാക്കിയവന് ഞാനാകുന്നു. 
ഞാന്‍ കുനിയുകയും അവര്‍ക്ക് ആഹാരം നല്‍കുക യും ചെയ്തു. 
5 “ദൈവത്തിങ്കലേക്കു തിരിയാന്‍ യിസ്രായേ ലുകാര്‍ വിസമ്മതിച്ചു. അതിനാല്‍ അവര്‍ ഈജിപ്തിലേക്കു പോകും! അശ്ശൂരിലെരാജാവ് അവരുടെ രാജാവാകും. 
6 അവരുടെ നഗരങ്ങ ളുടെ നേര്‍ക്ക് വാള് ആടും. അവരുടെ നേതാ ക്കളെ അതു നശിപ്പിക്കും. 
7 “ഞാന്‍ തിരിച്ചുവരുമെന്ന് എന്‍െറ ജനം പ്രതീക്ഷിക്കുന്നു. അവര്‍ മുകളിലുളള ദൈവ ത്തെ വിളിക്കും. പക്ഷേ ദൈവം അവരെ സഹാ യിക്കുകയില്ല.” 
യഹോവയ്ക്ക് യിസ്രായേലിനെ 
നശിപ്പിക്കണമെന്നില്ല 
8 “എഫ്രയീമേ, നിന്നെ എനിക്കു കൈവിടണ മെന്നില്ല. 
യിസ്രായേലേ, എനിക്കു നിന്നെ സംര ക്ഷിക്കണം. 
എനിക്കു നിന്നെ അദ്മയെപ്പോലെ യാക്കണമെന്നില്ല! 
എനിക്കു നിന്നെ സെബോ യിമിനെപ്പോലെയാക്കണമെന്നില്ല! 
ഞാനെ ന്‍െറ മനസ്സു മാറ്റുകയാണ്. 
നിന്നോടുള്ള എന്‍െറ സ്നേഹം ശക്തമാണ്. 
9 “എന്‍െറ മഹാകോപത്തെ ഞാന്‍ നടപ്പാക്കി ല്ല. 
എഫ്രയീമിനെ ഇനി ഞാന്‍ നശിപ്പിക്കില്ല. 
ഞാന്‍ ദൈവമാകുന്നു, മനുഷ്യനല്ല. 
ഞാനാ കുന്നു വിശുദ്ധനായവന്‍, 
ഞാന്‍ നിന്നോടൊപ്പ മുണ്ട്. 
ഞാനെന്‍െറ കോപം പ്രകടിപ്പിക്കുക യില്ല. 
10 ഞാന്‍ സിംഹത്തെപ്പോലെ ഗര്‍ജ്ജിക്കും. 
ഞാന്‍ ഗര്‍ജ്ജിക്കുകയും എന്‍െറ കുട്ടികള്‍ എന്നെ പിന്തുടര്ന്നു വരുകയും ചെയ്യും. 
എന്‍െറ മക്കള്‍ ഭയന്നു വിറച്ച് 
പടിഞ്ഞാറുനി ന്നു വരും. 
11 അവര്‍ പക്ഷികളെപ്പോലെ വിറച്ചുകൊണ്ട് 
ഈജിപ്തില്‍നിന്നും വരും. 
അശ്ശൂര്‍ദേശത്തു നിന്നുളള വിറയ്ക്കുന്ന പ്രാവുകളെപ്പോലെ അവര്‍ വരും. 
അവരെ ഞാന്‍ സ്വവസതിയി ലേക്കു തിരികെ കൊണ്ടുവരും” 
യഹോവയി ങ്ങനെ പറഞ്ഞു. 
12 “വ്യാജദൈവങ്ങളെക്കൊണ്ട് എഫ്രയീം എന്നെ വലയം ചെയ്തു. 
യിസ്രായേല്‍ജനത എനിക്കെതിരെ തിരിഞ്ഞു. 
അവര്‍ നശിപ്പിക്ക പ്പെട്ടു! 
പക്ഷേ യെഹൂദാ ഇപ്പോഴും ദൈവത്തോ ടൊപ്പം നടക്കുന്നു. 
വിശുദ്ധരായവരോടു* ചതിയന്‍ വില്ല് എറിയാനുപയോഗിക്കുന്ന തടികൊ ണ്ടുണ്ടാക്കിയ വളഞ്ഞ ഒരു വടി. വിശ്വസ്തത കാട്ടുന്നു.”